Friday, December 30, 2011

ഭാഗം- രണ്ട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു മേഘം വന്ന് അവരെ പൊതിഞ്ഞു




(ഫാ. ബോബി ജോസ് കട്ടികാടിന്റെ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം)

ഒടുവിലത്തെ കണ്ടുുമുട്ടല്‍

ഗുരുക്കന്മാരുടെ സങ്കടമിതാണ്.
അങ്കി ധരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും മജ്ജ സ്വീകരിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നു. ഞാന്‍ എന്നോടുതന്നെ ചോദിക്കാറുണ്ട്, ''ശരിക്കും നിനക്കീ അങ്കി മതിയോയെന്ന്!'' ഇതെന്നെ വല്ലാതെ ഭാരപ്പെടുത്തുന്നു. അങ്കി വേണോ, മജ്ജ വേണോയെന്ന് നിശ്ചയിക്കേണ്ട ചില അവസാനമുഹൂര്‍ത്തങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.

ബൈബിളിലെ ഒരു കുഞ്ഞുസംഭവം എന്നെ വല്ലാതെ ഭാരപ്പെടുത്താറുണ്ട്. ക്രിസ്തു ഇങ്ങനെ പറയുന്നു:
'' അന്തിമദിനങ്ങളില്‍ നീ എന്റെ പക്കല്‍വരും. നിന്റെ നാമത്തില്‍ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്, രോഗശാന്തി കൊടുത്തിട്ടുണ്ട്, അത്ഭുതങ്ങള്‍ കാണിച്ചിട്ടുണ്ട് എന്നെല്ലാം നീ എന്നോടു പറയും. അപ്പോള്‍ എന്റെ മറുപടി ഇങ്ങനെയായിരിക്കും: ഞാന്‍ നിന്നെ അറിയുന്നു പോലുമില്ല.!''
എപ്പോഴൊക്കെ ഈ ഭാഗം വായിക്കുന്നുവോ അപ്പോഴെല്ലാം എന്റെ പെരുവിരല്‍ തൊട്ട് ഒരു വിറയല്‍ വരാറുണ്ട്. പതിനഞ്ചാംവയസ്സില്‍ ആശ്രമത്തില്‍ ചേര്‍ന്നയാളാണു ഞാന്‍. കുറെയൊക്കെ അകന്നും അടുത്തും ഗുരുവുമായി ബന്ധപ്പെട്ടു ജീവിക്കുവാന്‍ ശ്രമിച്ചു. കുറച്ചു പുസ്തകങ്ങളെഴുതി. സത്സംഗങ്ങള്‍ ചെയ്തു. ഇതെല്ലാം കഴിഞ്ഞ് ഒടുവില്‍ യാത്രയ്‌ക്കൊരവസാനം കുറിച്ച് അവിടുത്തെ സവിധത്തിലെത്തുമ്പോള്‍ പറയുകയാണ് 'ഞാന്‍ നിന്നെ അറിയുന്നുപോലുമില്ല ! ഐ ജസ്റ്റ് നോട്ട് നോ!' എന്തു കഠിനമായിരിക്കും ആ തലവര.
നമുക്ക് ഗുരുവിനെ അറിയാമെന്നത് ഒരു വലിയ കാര്യമല്ല. ഇത്തിരി വായനയും, മാറി നടക്കാനുള്ള ആഭിമുഖ്യവുമുള്ള ആര്‍ക്കും ഗുരുക്കന്മാരെ അറിയുവാന്‍ സാധിക്കും. പക്ഷെ ഗുരുവിന് നമ്മളെ അറിയാമോ? അപ്പോള്‍ എവിടെയാണ് പാളിയത്? എല്ലാം ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ച് പ്രണമിച്ച് ഗുരുവിനെ കേന്ദ്രീകരിച്ചു ജീവിച്ചവരാണ്. എന്നിട്ടും ഗുരുവിന് പിടുത്തംകിട്ടുന്നില്ലെന്നു പറഞ്ഞാല്‍ അര്‍ത്ഥമെന്താണ്?

ആത്മീയതയുടെ കാണാപ്പുറങ്ങള്‍

നമ്മള്‍ നമ്മെപ്പറ്റി പറയുന്ന കാര്യങ്ങളല്ല യഥാര്‍ത്ഥ നമ്മള്‍. നമ്മുടെ ശരീരഭാഷയ്ക്ക് എന്തോ കുഴപ്പമുണ്ട്. ഉദാഹരണത്തിന് 'കൊള്ളാം' എന്നൊരു വാക്ക് നമ്മള്‍ അച്ചടിച്ചുകഴിഞ്ഞാല്‍ കൊള്ളാം എന്നുതന്നെയാണ് അര്‍ത്ഥം. പക്ഷെ നൂറുപേര്‍ കൊള്ളാമെന്നു പറയുമ്പോള്‍ അതിന് നൂറ് അര്‍ത്ഥമാണ്. ചില മനുഷ്യര്‍ വലിയ സങ്കടങ്ങളിലൊക്കെ കൊള്ളാമെന്നു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അപ്പോള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ക്കകത്ത് ആ ശരീരഭാഷയ്ക്കകത്ത് എന്തോ കുഴപ്പമുണ്ട്.

ഒന്നുകൂടെ വിശദമാക്കാം. ആത്മീയതയുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളുണ്ട്. ഒന്നിതാണ്- ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് നമ്മളെന്ന തോന്നല്‍. എന്താണ് ആത്മീയത എന്നുചോദിക്കുമ്പോള്‍ നമ്മള്‍ പറയുന്നു, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുന്നു, ധ്യാനിക്കുന്നു, ആരാധനയില്‍ ഏര്‍പ്പെടുന്നു എന്നൊക്കെ. കുറച്ചുകൂടി മുന്നോട്ടുപോയവര്‍ പറയുന്നു, ഞാന്‍ ദരിദ്രരെ ഊട്ടുന്നുണ്ട്, ഉപവിപ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടുന്നുണ്ട്.. ഇങ്ങനെ കുറെകാര്യങ്ങള്‍. കുറച്ചുകൂടി ചലഞ്ചിംഗ് ആയവര്‍ പറയുന്നു, നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്നു..ഇങ്ങനെ കുറെ കാര്യങ്ങള്‍..

ഈ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണോ നമ്മള്‍? അങ്ങനെയെങ്കില്‍ ധാരാളം ചെയ്തുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ പേര് മാര്‍ത്ത എന്നാണ്. ബൈബിളിലെ കഥയാണ്. അവളുടെ സഹോദരിയാണ് മറിയം. അവള്‍ ഒന്നും ചെയ്യാതെ കണ്ണുംപൂട്ടിയിരിപ്പാണ്. മാര്‍ത്ത ഗുരുവിന്റെ അടുക്കല്‍വന്നിട്ട് പറയുകയാണ്. ''വീട്ടുകാര്യങ്ങള്‍ ഒന്നുംചെയ്യാതെ അവളിരിക്കുന്നത് കണ്ടില്ലേ?''

അപ്പോള്‍ ക്രിസ്തു മാര്‍ത്തയോടു പറയുന്നു. '' മാര്‍ത്ത, അവള്‍ നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു !'' അതെങ്ങനെയാണ്? ചെയ്തുകൊണ്ടിരുന്നവരേക്കാള്‍ കൂടുതല്‍ ഈ ചെയ്യാത്തവര്‍ എങ്ങനെയാണ് നല്ല ഭാഗം തെരഞ്ഞെടുക്കുന്നത്?

അമ്മയില്ലാത്ത വീട്

അമ്മയെന്നു പറയുന്നത് ചെറിയ കാര്യമല്ല. അമ്മയെപ്പറ്റി ഉപന്യസിക്കാന്‍ പറഞ്ഞാല്‍ കുട്ടികള്‍ അമ്മ ഇന്നയിന്ന കാര്യങ്ങള്‍ ചെയ്യുന്നു എന്നെഴുതും. പക്ഷെ നാല്‍പ്പതുകളുടെ ആദ്യപാദത്തിലെത്തിയ ഒരാള്‍ക്ക് ഇങ്ങനെയല്ല. കാരണം അമ്മയൊന്നും ചെയ്യുന്നില്ല. എട്ടുവര്‍ഷമായി എന്റെ ഒരു ചങ്ങാതിയുടെ അമ്മ വീട്ടില്‍ തളര്‍ന്നുകിടക്കുകയാണ്. കുഞ്ഞുങ്ങള്‍ വരുമ്പോള്‍ വാതില്‍ തുറക്കാന്‍ പറ്റുന്നില്ല. കാപ്പി അനത്താനാവുന്നില്ല. അങ്ങിനെ കഴിഞ്ഞദിവസം അമ്മ മരിച്ചുപോയി. പെട്ടന്ന് ആ വീട്ടിലേക്ക് വലിയ ശൂന്യതയാണ് കടന്നുവന്നത്. അമ്മയില്ലാത്ത വീട് എന്തൊരു വീടാണ്. ചെയ്യുന്ന കാര്യങ്ങള്‍ മാത്രമായിരുന്നു അമ്മയെങ്കില്‍ അമ്മയുടെ വിയോഗം ഈ വീട്ടില്‍ കാര്യമായ പരിക്കോ ഉലച്ചിലോ ഉണ്ടാക്കുമായിരുന്നില്ല. അപ്പോള്‍ ആത്മീയതയുമായി ബന്ധപ്പെട്ട ഒരു കാര്യമിതാണ്- ചെയ്യുന്ന കാര്യങ്ങള്‍ മാത്രമല്ല നമ്മള്‍.

സ്‌നേഹം നിറയട്ടെ

ചെയ്യുന്ന കാര്യങ്ങളില്‍ സ്‌നേഹമില്ലെങ്കില്‍ അതിലെ സ്‌നേഹക്കുറവ് എളുപ്പത്തില്‍ മനസ്സിലാകും. ബൈബിളില്‍ ഇങ്ങനെയൊരു വാചകമുണ്ട്, 'സ്‌നേഹമില്ലാത്തവരുടെ ഭാഷണം മുഴങ്ങുന്ന ചെമ്പാണ്.' മനുഷ്യര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്നത് സ്‌നേഹക്കുറവാണ്.

എനിക്ക് ഒരു അനുഭവമുണ്ടായി. ഒരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ അല്പം ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയുമായി ഒരമ്മ വന്നു. ആ അമ്മയ്ക്ക് ടോയ്‌ലറ്റില്‍ പോകണം. പക്ഷെ കുട്ടിയെ ആരുപിടിക്കും? ഞാന്‍ അടുത്തുചെന്നു പറഞ്ഞു. കുട്ടിയെ ഞാന്‍ പിടിച്ചോളാം. അമ്മ കുട്ടിയെ എന്റെ കൈയിലേല്‍പ്പിച്ചു. അടുത്ത നിമിഷംതന്നെ കുട്ടി ഉച്ചത്തില്‍ കരയുവാന്‍ തുടങ്ങി. ആ കുട്ടിക്ക് മനസ്സിലായി തന്നോട് അത്ര വലിയ സ്‌നേഹമുള്ള ആളിന്റെ കൈയിലല്ല പെട്ടിരിക്കുന്നതെന്ന്!

ഒരിക്കല്‍ പ്രായമായ ഒരു വൈദികന്‍ എന്റെ അടുത്ത് ധ്യാനത്തിനായി വന്നു. അദ്ദേഹത്തിന്റെ ഒരു പല്ലിന് വലിയ വേദന. ഞാന്‍ പറഞ്ഞു, ഇവിടെ അടുത്ത് ഒരു ദന്താസ്പത്രിയുണ്ട്. നമുക്കവിടെ പോകാം. അപ്പോള്‍ അദ്ദേഹം പറഞ്ഞു, വേണ്ട, എനിക്ക് ഞാന്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള ഒരു ഡെന്റിസ്റ്റിനെ കണ്ടാലേ ശരിയാകൂ. വീണ്ടും ഞാന്‍ ചോദിച്ചു, അതെന്താ പല്ലു പറിക്കുന്നത് ആരായാലെന്താ? അപ്പോള്‍ ആ വൈദികന്റെ മറുപടി ഇങ്ങനെയായിരുന്നു: ''അതല്ല അവന്‍ പല്ലുപറിക്കുമ്പോള്‍ അതിലൊരു ആത്മാവുണ്ട് !''
എന്തിലും ഒരാത്മാവ് (സോള്‍) എന്നുപറയുന്ന വശമുണ്ട്. ക്രൈസ്തവര്‍ക്കു വളരെ പ്രധാനപ്പെട്ട ഒന്നാണ് കുര്‍ബ്ബാന. ഒരാള്‍ വിരുന്നൊരുക്കിയിട്ട് വിരുന്നിനെത്തിയവരോട് ഭക്ഷണമൊന്നും കരുതിയിട്ടില്ല എന്നു പറയുന്നു. അതുകൊണ്ട് നിങ്ങള്‍ എന്നെ തിന്നുകൊള്‍ക. കേള്‍ക്കുമ്പോള്‍ തന്നെ കണ്ണുനിറയുന്ന അനുഭവമല്ലേ ഇത്?

ഒരിക്കല്‍ അതിരാവിലെ ഒരു യാത്ര പോകേണ്ടതുള്ളതുകൊണ്ട് വെളുപ്പിന് മൂന്നുമണിയ്ക്ക് കുര്‍ബ്ബാന അര്‍പ്പിച്ച് ഒരു മൂന്നേമുക്കാലോടെ ഞാനിറങ്ങി. പക്ഷേ എനിക്ക് എന്തോ അസ്വസ്ഥത. കാരണം കുര്‍ബ്ബാന കഴിഞ്ഞു; എന്റെ കണ്ണു നിറഞ്ഞിട്ടില്ല. ഒരു അനുഷ്ഠാനം പോലെ കഴിഞ്ഞു. അപ്പോള്‍ എന്തിലും ഒരാത്മാവ് എന്ന കാര്യം കിടപ്പുണ്ട്. ഈ ആത്മാവു നഷ്ടമായാല്‍ എല്ലാം അനുഷ്ഠാനമായി മാറും.

സ്‌നേഹക്കുറവോടെ ദാമ്പത്യസ്‌നേഹം അനുഷ്ഠിച്ചാല്‍ അതിനുള്ളില്‍ ഒന്നുമുണ്ടാകില്ല. ബൈബിളില്‍ ദാമ്പത്യസ്‌നേഹം അനുഷ്ഠിക്കുന്നവരെ കുറിക്കുന്ന വാക്ക് 'അറിയുക' എന്നതാണ്. അറിവ് ശരീരംകൊണ്ട് നടക്കേണ്ടതല്ല. ഉള്ളില്‍ നടക്കേണ്ട കാര്യമാണ്. എന്തറിവാണ് നമ്മുടെ സാധാരണ ഗൃഹസ്ഥാശ്രമത്തില്‍ നടക്കുന്നത്? ഒന്നുമില്ല. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തമ്മില്‍ സ്‌നേഹമുണ്ടോ? അത് വളരെ വൈകാതെ നിങ്ങളും മനസ്സിലാക്കും നിങ്ങളുടെ പരിസരവും മനസ്സിലാക്കും.

(തുടരും)


Wednesday, December 7, 2011

പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു മേഘം വന്ന് അവരെ പൊതിഞ്ഞു..



(ഫാ. ബോബി ജോസ് കട്ടികാട് -- ആദരണീയനായ ആ ദൈവവേലക്കാരന്‍ ശാന്തിഗിരിയില്‍ വന്നുനടത്തിയ പ്രഭാഷണത്തില്‍ നിന്നും-- ഭാഗം--ഒന്ന് )

നിനക്ക് എന്റെ അങ്കി വേണമോ? മജ്ജ വേണമോ?

ബുദ്ധന്‍ മടങ്ങിപ്പോകാന്‍ നേരത്ത് ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ ആനന്ദന്‍ ചോദിച്ചു: 'അങ്ങ് എനിക്കുവേണ്ടി എന്താണ് മാറ്റി വച്ചിട്ടുളളത്'? ബുദ്ധന്‍ പറഞ്ഞു, 'ആനന്ദാ, എല്ലാവര്‍ക്കും ആവശ്യം എന്റെ അങ്കിയായിരുന്നു. നിനക്ക് ഞാനെന്റെ മജ്ജ മാറ്റിവച്ചിട്ടുണ്ട്..!'
ജീവിതത്തിലുടനീളം എല്ലാ ഗുരുക്കന്മാരും ഇത് പറയാനാഗ്രഹിക്കുന്നുണ്ട്. എല്ലാവര്‍ക്കും ആവശ്യം അങ്കിയാണ്. അപൂര്‍വ്വം ചിലര്‍ക്ക് ഗുരു തന്റെ മജ്ജ മാറ്റിവച്ചിരിക്കുന്നു. ഗുരുവിന്റെ അങ്കിയോ മജ്ജയോ ഏതുവേണമെന്നുള്ള അപകടകരമായ തീരുമാനമെടുക്കുന്നതിനായി ഒരാള്‍ തന്നെത്തന്നെ സ്വയം പരുവപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ കീര്‍ത്തനമാലകള്‍, നമസ്‌കാരങ്ങള്‍, പ്രാര്‍ത്ഥനകള്‍ ഇതിനെയെല്ലാംതന്നെ അങ്കിയെന്നു ഗണിക്കാം. ഒരു സംസ്‌കാരത്തിലും അങ്കി മോശമായ കാര്യമല്ല. പ്രത്യേകിച്ചും ഗുരുക്കന്മാരുടെ അങ്കിയിലൊക്കെ സ്പര്‍ശിച്ച് ആളുകള്‍ക്ക് പ്രസാദവും സൗഖ്യവും കൃപയുമൊക്കെ ലഭിക്കുന്നതിനായി നാമറിയുന്നുണ്ട്. പക്ഷെ കുറച്ചുകൂടി മുന്‍പോട്ട് പോകാന്‍ താല്പര്യമുളളവരോട് ഗുരു ചോദിക്കുന്നു, 'നിനക്ക് എന്റെ അങ്കി വേണോ? അതോ മജ്ജ വേണോ?' അപൂര്‍വ്വം ചിലര്‍ മജ്ജ മതിയെന്ന് നിശ്ചയിക്കുന്നു.

മജ്ജ ചോദിക്കുന്നതുകൊണ്ട് ഒരു കുഞ്ഞുപ്രശ്‌നമുണ്ട്. മജ്ജ കൊടുക്കാന്‍ മനസാവുന്നവരില്‍ നിന്ന് അവിടുന്ന് അങ്കിയുടെ സമാശ്വാസം എടുത്തുമാറ്റിയെന്നിരിക്കും. അതുകൊണ്ടാണ് വളരെ വിപല്‍ക്കരമായ ഒരു തീരുമാനമാണ് ഇതെന്ന് സൂചിപ്പിച്ചത്. എന്നാല്‍ ആ തീരുമാനമെടുക്കുന്ന നിമിഷം മുതല്‍ ഒരാളെ ഗുരുകൃപ കൈപിടിച്ച് കൂടെക്കൊണ്ടുപോകും. എല്ലാ ഗുരുപാരമ്പര്യങ്ങളിലും ഈ രണ്ടുകൂട്ടം മനുഷ്യരുണ്ട്. അങ്കിയും മജ്ജയും കിട്ടിയ മനുഷ്യര്‍! മജ്ജ ചോദിച്ച മനുഷ്യരെ ക്രിസ്തു വിളിക്കുന്ന പേര് 'എന്റെ ചെറിയ അജഗണം' എന്നാണ്. ചിലപ്പോള്‍ പതിനായിരക്കണക്കിന് മനുഷ്യര്‍ ക്രിസ്തുവിനെ കേട്ടിട്ടുണ്ടാകും. ക്രിസ്തു അപ്പമെടുത്ത് വാഴ്ത്തി അയ്യായിരം പേരെ ഊട്ടിയ കഥയൊക്കെയുണ്ട്. അയ്യായിരം പുരുഷന്മാര്‍ എന്നാണ് പറയുന്നത്. അതിന്റെ അര്‍ത്ഥം പലമടങ്ങ് സ്ത്രീകളും കുട്ടികളുമൊക്കെയായി ഏകദേശം കാല്‍ ലക്ഷത്തോളം പേര്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ്. എന്നിട്ടും കൂട്ടി, കുറച്ച്, ഹരിച്ചുകഴിഞ്ഞപ്പോള്‍ എത്രപേര്‍ അവിടുത്തോടൊപ്പം ഉണ്ടായിരുന്നു?

ചെറിയ അജഗണത്തിന്റെ പ്രതിനിധിയായ മീന്‍പിടുത്തക്കാരന്‍

ഒന്നോര്‍ത്തുകഴിഞ്ഞാല്‍ ഈ ചെറിയ അജഗണത്തിനു മാത്രമേ നിലനില്പുളളൂ. ഗുരുക്കന്മാര്‍ തിരയുന്ന ചെറിയ അജഗണത്തിന്റെ ഭാഗമായിട്ട് നില്കുകയെന്നതു ശ്രമകരമാണ്. പക്ഷെ അത് അര്‍ത്ഥപൂര്‍ണമാണ്. ഈ ചെറിയ അജഗണം എല്ലായിടത്തുമുണ്ട്.

ഒരിക്കല്‍ ഞാനൊരു പുഴയോരത്തിരിക്കുമ്പോള്‍ ഒരാള്‍ വഞ്ചിയിലിരുന്ന് വലയെറിയുന്നതുകണ്ടു. വലയില്‍ ഒന്നും കുരുങ്ങിയിട്ടില്ല. കടവിനടുത്തുവന്നു വലയെറിഞ്ഞപ്പോള്‍ നാലുവലിയ മാലമീനുകള്‍ കുരുങ്ങി. രുചികരവും വിലയുമുള്ളതാണ് മാലമീനുകള്‍. അയാള്‍ മത്സ്യങ്ങളെ ഓരോന്നായി എടുത്തു വഞ്ചിയിലേക്കിട്ടു. ഒരു മത്സ്യത്തെ മാത്രം തിരിച്ചും മറിച്ചും നോക്കിയിട്ട് പുഴയിലേക്കു തന്നെ വിട്ടു. ഉടനെതന്നെ അത് വെളളത്തിലേക്ക് ഊളിയിട്ടുപോകുകയും ചെയ്തു.

ഞാന്‍ അയാളോട് വിളിച്ചുചോദിച്ചു, 'എന്തിനാണ് അതിനെ വിട്ടുകളഞ്ഞത്? അയാള്‍ മുഖംപോലും ഉയര്‍ത്താതെ പറഞ്ഞു, അതിനെ എന്തോ കടിച്ചിട്ടുണ്ടെന്നു തോന്നുന്നു. അന്തിയ്ക്ക് കഞ്ഞികുടിയ്ക്കാനായി മീന്‍ പിടിയ്ക്കാനിരിക്കുന്ന ഒരു മനുഷ്യന്‍ ഇത്രയും നൈതികതയും ആര്‍ജ്ജവവും ആഴവും പുലര്‍ത്തേണ്ട കാര്യമില്ല. ചന്തയില്‍ വില്ക്കാന്‍ പോകുന്ന മത്സ്യമാണ്. അതിനെ എന്തെങ്കിലും കടിച്ചാലെന്ത്? ഇനി കടിച്ചാലും കാര്യമായി കുഴപ്പമില്ലെന്നതിന്റെ തെളിവാണേല്ലാ അത് ജീവിച്ചിരിക്കുന്നതുതന്നെ. അഥവാ ഇത്തിരി വിഷം തീണ്ടിയാല്‍പ്പോലും കുഴപ്പമില്ല. അതിനാണ് നമ്മള്‍ ഭക്ഷണം പാകപ്പെടുത്തി കഴിക്കുന്നത്. ഇങ്ങനെ എന്തുമാത്രം കാര്യങ്ങള്‍ അയാള്‍ക്ക് ചിന്തിക്കാം. ഇതൊന്നും കൂട്ടാക്കാതെ അയാളാ മത്സ്യത്തെ പുഴയിലേക്കുതന്നെ വിട്ടു.

ആ മനുഷ്യന്റെ നിലനില്പ് അഗാധമാണ്. അയാള്‍ ഒരു ചെറിയ അജഗണമാണ്. മീന്‍പിടുത്തക്കാരുടെ കൂട്ടത്തിലെ ചെറിയ അജഗണം. എല്ലാവരുടെ കൂട്ടത്തിലുമുണ്ട് ഈ ചെറിയ അജഗണം. ഓരോ അവസരത്തിലും ഗുരുകൃപയോട് പ്രാര്‍ത്ഥിക്കേണ്ടത് ഇതിനുവേണ്ടി മാത്രമാവണം. 'നിന്റെ ചെറിയ അജഗണമായി ഞങ്ങളെ നിലനിര്‍ത്തേണമേ..'

തന്നോടൊപ്പമായിരിക്കുക, തനിക്കു വേണ്ടിയായിരിക്കുക.

ഗുരുക്കന്മാര്‍ പറയും, ഒന്ന്-തന്നോടൊപ്പമായിരിക്കുക, രണ്ട്- തനിക്കു വേണ്ടിയായിരിക്കുക. ഈയൊരൊറ്റ ഉരകല്ലില്‍ ഒരാള്‍ക്ക് തന്നെത്തന്നെ ഉരച്ചുനോക്കാവുന്നതേയുളളൂ. ഞാന്‍ സദാ ഗുരുവിനോടൊപ്പമാണോ? കണ്ണുപൂട്ടിയിരിക്കുമ്പോള്‍ ബൈബിളില്‍ പറയുന്ന ഒരു വാക്കുണ്ട്- 'അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മേഘം വന്ന് അവരെ പൊതിഞ്ഞു.' ഇതുകണക്ക് ആ ഗുരുകൃപയുടെ നനുത്ത മേഘംവന്ന് നമ്മെ പൊതിയുന്നത് നാമറിയുന്നു.

നമുക്ക് ജീവിതത്തില്‍ ഒരു പാട് വലിയ അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടാവും. എനിക്ക് പറ്റിയ ഒരബദ്ധം ഇതായിരുന്നു. ഞാന്‍ പാര്‍ത്തിരുന്ന ആശ്രമത്തിനടുത്തായി ഒരു ഗ്ലാസ്ഫാക്ടറിയുണ്ടായിരുന്നു. അവിടെ നൈറ്റ്ഷിഫ്റ്റ് കഴിഞ്ഞുപോകുന്ന ഒരു യുവാവ് എന്നെ കണ്ടപ്പോള്‍ പറഞ്ഞു. രാത്രി ഞാന്‍ പാടവരമ്പിലൂടെ നടന്നുപോകുമ്പോള്‍ എന്റെ തൊട്ടുമുന്നിലായി ക്രിസ്തുവിന്റെ വസ്ത്രവിളുമ്പ് ഉലയുന്നതുകണ്ടു.!

ഉളളില്‍ കാര്യമായ പ്രകാശമൊന്നുമില്ലാതിരുന്ന ഒരവസരമായിരുന്നു അത്. ഞാനയാളോട് പറഞ്ഞു നിശ്ചയമായിട്ടും ഇത് ഒരു ഡോക്ടറെ കാണേണ്ട അസുഖമാണ്. ഇന്ന് ഒരു പത്തിരുപത് വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ തോന്നുന്നു, ദൈവമേ ഇതിനേക്കാള്‍ മോശപ്പെട്ട ഒരു വര്‍ത്തമാനം ഞാനെന്റെ ജീവിതത്തില്‍ പറഞ്ഞിട്ടില്ല. കാരണം ഇതിനേക്കാള്‍ അനുഗ്രഹപ്രദമായി മറ്റെന്തുണ്ട്? ഒരാള്‍ നടന്നുപോകുമ്പോള്‍ അയാള്‍ പ്രണമിക്കുന്ന ഗുരുവിന്റെ പ്രകാശത്തില്‍ നടന്നുപോകുക! അതു സാധ്യമാണ്. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യര്‍ നടന്നുപോകുമ്പോള്‍ ബൈബിളില്‍ പറയുന്നതിങ്ങനെയാണ് പകല്‍ മേഘമായിട്ടും രാത്രി അഗ്നിയായിട്ടും കര്‍ത്താവ് അവരെ പൊതിഞ്ഞുനില്‍ക്കുന്നു!

Saturday, December 3, 2011

ശുദ്ധമാകട്ടെ നാടും നമ്മളും..


അറ്റന്‍ഡര്‍ ചിക്കന്‍പോക്‌സു പിടിച്ചു കിടപ്പിലായതോടെ ആ ഓഫീസിലെ കാര്യങ്ങളാകെ തകിടം മറിഞ്ഞു. ഫലയലുകള്‍ ഒരു ടേബിളില്‍ നിന്നും മറ്റൊരു ടേബിളിലേക്കു നീങ്ങിയില്ല. ആവശ്യക്കാര്‍ പരാതിയും ബഹളവുമായി. കൃത്യസമയത്തു ചായയോ വെള്ളമോ കിട്ടാതെ ഓഫീസര്‍മാര്‍ വലഞ്ഞു. അടിക്കാതെയും തൂക്കാതെയും മുറികളാകെ അലങ്കോലമായി.. വേസ്റ്റ് ബിന്നുകളില്‍ കടലാസും ചപ്പുചവറുകളും നിറഞ്ഞു. ഡൈനിംങ് ടേബിളില്‍ ഈച്ചയും ഉറുമ്പും പെരുകി. രാവിലെ ഓഫീസ് തുറക്കുമ്പോള്‍ ഫയലുകളില്‍നിന്നും എലികള്‍ പുറത്തുചാടി. ടോയ്‌ലറ്റില്‍നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. അങ്ങിനെ സഹിക്കവയ്യാത്ത ഒരു നൂറായിരം പ്രശ്‌നങ്ങള്‍...


ചിക്കന്‍പോക്‌സു പിടിച്ചയാള്‍ക്കു പകരമായി ഒരാളെ നിയമിക്കണമെങ്കില്‍ ഹെഡ് ഓഫീസില്‍നിന്നുള്ള അനുമതി വേണം. അതിന്
ചുരുങ്ങിയത് രണ്ടുമാസത്തെയെങ്കിലും പേപ്പര്‍ജോലികള്‍ വേണ്ടിവരും. താല്‍ക്കാലികമായി ആരെയെങ്കിലും നിയമിക്കാമെന്നു വെച്ചാല്‍ ഒരാളെയും കിട്ടാനുമില്ല. ഒന്നുരണ്ടുപേര്‍ വന്നെങ്കിലും ശമ്പളമായി ചോദിച്ചതാകട്ടെ ഒരു വലിയ തുകയും. ഇപ്പോഴാണ് ആ പാവം അറ്റന്‍ഡറുടെ വില മനസ്സിലായത്. നിന്നുതിരിയാന്‍ നേരമില്ലാതെ എന്തുമാത്രം ജോലിയായിരുന്നു അയാള്‍ക്കിവിടെ ചെയ്തുതീര്‍ക്കേണ്ടിയിരുന്നത് ?!

ഒരാഴ്ചകൂടി അങ്ങനെപോയി. അപ്പോഴേക്കും ഓഫീസിലെ സ്ഥിതിഗതികള്‍ ഗുരുതരമായി. ഒടുവില്‍ മറ്റു പോംവഴികളില്ലായെന്നപ്പോള്‍ സൂപ്രണ്ട് കല്‍പ്പിച്ചു, മാനഭിമാനങ്ങള്‍ വെടിഞ്ഞ് എല്ലാവരും അവരവരുടെ സീറ്റുകളും മുറികളുമൊക്കെ വൃത്തിയാക്കുക. അന്ന് ഉച്ചയ്ക്കു ശേഷം എല്ലാവരും ചേര്‍ന്ന് അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. വലിപ്പച്ചെറുപ്പമില്ലാതെ സൂപ്രണ്ടും സെക്ഷന്‍ ഓഫീസറും, മാനേജറും, ക്ലാര്‍ക്കുമൊക്കെ ചൂലും വെള്ളവും ബക്കറ്റുമൊക്കെയായി ഒരടിയന്തിര വൃത്തിയാക്കല്‍ യജ്ഞംതന്നെ.

എല്ലാവരും കൂടിചേര്‍ന്ന് ഒന്നുരണ്ടു മണിക്കൂര്‍ നേരത്തെ അദ്ധ്വാനംകൊണ്ട് ഓഫീസും പരിസരവും വൃത്തിയായി. അവിശ്വസനീയം തന്നെ.
എല്ലായിടവും ക്ലീന്‍. മഹനീയമായ ഒരു ജോലി ചെയ്തുതീര്‍ത്തതിന്റെ സംതൃപ്തി അവരുടെ മുഖത്തുനിറഞ്ഞു. എത്ര വലിയ ജോലിയാണ് നമ്മുടെ അറ്റന്‍ഡര്‍ ഓരോ ദിവസവും ഒറ്റയ്ക്കുചെയ്തുതീര്‍ക്കുന്നതെന്ന ആശ്ചര്യം എല്ലാവരും പങ്കുവെച്ചു. അദ്ധ്വാനത്തിന്റെ മഹത്വത്തിന്റെപ്പറ്റി പറയാനായിരുന്നു പക്ഷെ സൂപണ്ടിന് ആവേശം. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ ഒരു കഥ ഉദാഹരിച്ചു.

അമേരിക്കയിലൂടെ ഒരു നാട്ടിന്‍പുറത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു എബ്രഹാം ലിങ്കണ്‍. ഗ്രാമീണപാതയിലൂടെ കുറച്ചുദൂരം മുന്നോട്ടുപോയപ്പോള്‍ പ്രസിഡന്റിന്റെ വാഹനം പെട്ടന്നുനിന്നു. അദ്ദേഹം കാര്യം തിരക്കി. മുന്നില്‍ തടി കയറ്റിയ ഒരു ഭാരവണ്ടി കയറ്റം കയറുകയാണ്. രണ്ടു പട്ടാളക്കാര്‍ ചേര്‍ന്നാണ് അതുവലിക്കുന്നത്. കുത്തനെയുള്ള കയറ്റമായതിനാല്‍ അവര്‍ക്ക് ഏറെ കഷ്ടപ്പെടേണ്ടിവരുന്നു.
വണ്ടി വളരെ സാവകാശമാണ് മുകളിലേക്കു കയറുന്നത്.

അതുകണ്ട് അദ്ദേഹത്തിന്റെ ഡ്രൈവര്‍ പറഞ്ഞു. 'കഷ്ടം, ആരെങ്കിലും ഒരാള്‍കൂടി അവരെ സഹായിക്കാനുണ്ടായിരുന്നെങ്കില്‍ ഈ കയറ്റം അവര്‍ക്ക് അനായാസം പിന്നിടാമായിരുന്നു.''

പെട്ടന്ന്, എബ്രഹാം ലിങ്കണ്‍ വാഹനത്തില്‍നിന്നും ചാടിയിറങ്ങി ഓടിച്ചെന്ന് വണ്ടിവലിക്കുന്നവര്‍ക്കൊപ്പം കൂടി. അദ്ദേഹത്തിന്റെ ഡ്രൈവര്‍ അമ്പരന്നിരുന്നുപോയി. പ്രസിഡന്റില്‍നിന്നും അത്തരമൊരു നടപടി അയാള്‍ പ്രതീക്ഷിച്ചില്ലായിരുന്നു. അയാളും ഓടിച്ചെന്ന് ആ ഭാരവണ്ടിയില്‍ കൈവച്ചു. അങ്ങനെ വളരെ എളുപ്പത്തില്‍ വണ്ടി കയറ്റം പിന്നിട്ടു. തങ്ങളെ സഹായിക്കാനെത്തിയ വ്യക്തിയെ പട്ടാളക്കാര്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ പ്രസിഡന്റ് ..! അവര്‍ കോരിച്ചരിച്ചുപോയി. ഉടനെ തന്നെ രണ്ടുചൂടന്‍ സല്യൂട്ടുകള്‍ അര്‍പ്പിക്കപ്പെട്ടു. ലിങ്കണ്‍ അവരെ ചുമലില്‍ തട്ടി അഭിനന്ദിച്ചുകൊണ്ട് യാത്രയായി.

വലിപ്പച്ചെറുപ്പം പുലര്‍ത്താതെ സ്വന്തം കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുകയാണ് സാമൂഹ്യജീവിയെന്ന നിലയില്‍ ഓരോ മനുഷ്യരുടെയും കടമ. സ്വന്തം വീടും പരിസരങ്ങളും മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ വൃത്തിയാക്കുവാന്‍ നാം കുറച്ചുസമയം മാറ്റിവയ്ക്കണം. പരിസരം വൃത്തിയാകുന്നതിനൊപ്പം നമ്മുടെ അകത്തേക്കും വൃത്തിയും സംതൃപ്തിയും കടന്നുവരുന്നത് അത്ഭുതകരമായ ഒരനുഭവമാണ്. കൊച്ചുകൊച്ചുപ്രവൃത്തികളിലൂടെ നാമോരുത്തരും സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുമ്പോഴാണ് ഉത്തരവാദപ്പെട്ട ഒരു ജനതയായി നാം മാറുക. റോഡരുകില്‍ മാലിന്യം വലിച്ചെറിയുന്നതിനെതിരെ ഈയിടെയുണ്ടായ കോടതിവിധി ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലുമൊക്ക ഏറെ പുരോഗതി അവകാശപ്പെടുന്ന മലയാളിക്ക് അപമാനകരമാണ്. ദൈവത്തിന്റെ സ്വന്തം നാടാണെന്നല്ലോ പറയുന്നത്. അത് വിശുദ്ധിയും വെളിച്ചവും നിറഞ്ഞതാകട്ടെ. നമ്മുടെ റോഡുകളും തോടുകളും ജലാശങ്ങളുമൊക്കെ വെടിപ്പുള്ളതും ശുദ്ധവായു നിറഞ്ഞതുമാകണം. അതിനായി ഒരു കൊച്ചുകാല്‍വയ്പ്പ് അത് നമ്മുടെ മുറിയില്‍നിന്നുമാരംഭിക്കട്ടെ.

കദീശുമ്മയുടെ സല്‍ക്കാരം


( കദീശുമ്മയുടെ സല്‍ക്കാരം : ഡോ. സി.കെ രാമചന്ദ്രനുമായി നടത്തിയ സംഭാഷണം- ഭാഗം-രണ്ട് )


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഞാന്‍ നാലു പതിറ്റാണ്ടിലേറെ ജോലി ചെയ്തു. ആ പട്ടണവുമായുള്ള ആത്മബന്ധം കേവലം വാക്കുകളില്‍ മാത്രമായി ഒതുക്കാനാവില്ല. കോഴിക്കോട്ടുകാരുടെ സ്‌നേഹവും ആതിഥ്യമര്യാദയും സല്‍ക്കാരപ്രിയവുമൊക്കെ പ്രസിദ്ധമാണല്ലോ. എനിക്കും വളരെ നീണ്ടൊരു കാലയളവുതന്നെ അതെല്ലാം അനുഭവിക്കാനും ആസ്വദിക്കാനും യോഗമുണ്ടാന്നു പറയാം.

അന്നത്തെ കാലത്തെ കഥകള്‍ രസകരമാണ്. നഗരത്തില്‍നിന്നും മാറി വിദൂരമായ ഗ്രാമപ്രദേശങ്ങളില്‍ രോഗികളെ നോക്കുവാന്‍
പോകേണ്ടിവന്നിട്ടുണ്ട്. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമെന്നാണല്ലോ.

നിഷ്‌കളങ്കരായ ഗ്രാമീണരുടെ സ്‌നേഹവാത്സല്യങ്ങള്‍ക്ക് എത്രയോ തവണയാണ് നിന്നുകൊടുക്കേണ്ടിവന്നിരിക്കുന്നു.
ഇന്നത്തെപോലെ വാഹനസൗകര്യമില്ലാത്ത കാലമാണ്. ഡോക്ടറെ കൊണ്ടുപോകാന്‍ വലിയ മഞ്ചലുമായാണ് ആളുകള്‍ എത്തുന്നത്. കോഴിക്കോടു വന്ന കാലം മുതല്‍ മഞ്ചലുകള്‍ എനിക്കൊരു കൗതുകക്കാഴ്ചയായിരുന്നു. വലിയ സമ്പന്നരാണ് അക്കാലത്തു മഞ്ചല്‍ ഉപയോഗിക്കുന്നത്. വീട്ടില്‍ ഒരു മഞ്ചലുണ്ടെങ്കില്‍ അതു കുടുംബമഹിമയുടെ പ്രതീകം കൂടിയായിരുന്നു.

അവശരായ രോഗികളെ മഞ്ചലിലാണ് ആശുപത്രിയിലെത്തിക്കുക. മഞ്ചല്‍ ചുമട്ടുകാര്‍ വലിയ ശബ്ദമുണ്ടാക്കി മുന്നിലോടും. രോഗിയുടെ ബന്ധുക്കളും അയല്‍ക്കാരുമൊക്കെ പുറകെയോടും. ഇന്ന് ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കിക്കൊണ്ട് പാഞ്ഞുപോകുന്നതു കാണുമ്പോള്‍ ആ പഴയ മഞ്ചല്‍ക്കാലം ഓര്‍മ്മവരും.

പറഞ്ഞുവരുന്നത് മഞ്ചലില്‍ കയറി ഒരു രോഗിയെ കാണാന്‍ പോയ കഥയാണ്. കദീശുമ്മ എന്നായിരുന്നു അവരുടെ പേര്. ഒരു വലിയ തറവാട്ടിലെ കാരണവത്തിയാണ്. മക്കളും ചെറുമക്കളുമൊക്കെയായി വലിയ ഒരു കുടുംബം. വേണ്ടതിലേറെ സമ്പത്തും പെരുമയും.

പെരുത്ത നെഞ്ചുവേദന വന്ന് അവശയായി കിടക്കുകയാണ് കദീശുമ്മ. നല്ല പരവശവും വിയര്‍പ്പുമുണ്ടെന്ന് വിളിക്കാനെത്തിയവര്‍ പറഞ്ഞു. വേദന കൊണ്ടുപുളയുന്നതുമൂലം ഒന്നും ഉരിയാടുന്നില്ല. ഡോക്ടര്‍ എത്രയും പെട്ടന്നെത്തിയാലേ കദീശുമ്മയുടെ രക്ഷപെടുത്താനാകൂ.

ഒരു മൈനര്‍ അറ്റാക്കിനാണ് സാദ്ധ്യതയെന്ന് ഞാന്‍ കണക്കുകൂട്ടി. മഞ്ചലുമായി എന്നെ വിളിക്കുവാന്‍ വന്നവരുടെ മുഖത്തെ പരിഭ്രമം വര്‍ദ്ധിക്കുകയാണ്. അവശ്യം വേണ്ട സാമഗ്രികളുമായി ഞാന്‍ പെട്ടെന്നിറങ്ങി. മഞ്ചലിക്ക് കയറേണ്ട താമസം അവര്‍ ഓട്ടം തുടങ്ങി.

ഞാനവിടെ ചെല്ലുമ്പോള്‍ ഒരു നാട്ടുകൂട്ടത്തിനുള്ള ആളുകള്‍ വീടിനെ ചുറ്റിപ്പറ്റി നില്‍പ്പുണ്ട്. കദീശുമ്മയ്ക്ക് അത്യാപത്ത് എന്തെങ്കിലും സംഭവിച്ചുവോ? പക്ഷെ ആശങ്കപ്പെടാനുള്ള ഒരു സാഹചര്യവും കാണുന്നില്ലതാനും. മഞ്ചല്‍ കണ്ട് രസംപിടിച്ച കുറച്ചു കുട്ടികള്‍ ഓടി അടുത്തെത്തി. കൂട്ടത്തില്‍ ആ വീട്ടിലെ ഉത്തരവാദപ്പെട്ടവരെന്നു തോന്നിക്കുന്ന ചില പുരുഷന്മാരും. കോലായില്‍ നിന്നും വനിതകള്‍ എത്തിനോക്കുന്നുണ്ട്. ഒരാള്‍ എന്റെ ബാഗു പിടിച്ചുവാങ്ങി മുന്നില്‍ നടന്നു. മറ്റൊരാള്‍ ഓടിവന്ന് എന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് സ്വാഗതം ചെയ്തു. കദീശുമ്മയുടെ മൂത്തമകനാണ്. പെട്ടി പിടിച്ചിരിക്കുന്നതും കൂടെയുള്ളവരും മറ്റു മക്കള്‍.

''രോഗി എവിടെയാണ് കിടക്കുന്നത്''? ഞാന്‍ ചോദിച്ചു

''അകത്തെ മുറിയിലാണ്്..!''

''പെട്ടന്ന് അവിടേയ്ക്കുപോകാം..''

നെഞ്ചുവേദനയുടെ നില പറഞ്ഞകേട്ട മട്ടാണെങ്കില്‍ അപ്പോഴവിടെ നല്ല തിടുക്കം വേണ്ടതാണ്. പക്ഷെ അവരുടെ നടപ്പ് തീരെ സാവധാനവും. ഉമ്മയെപ്രതി ഈ മക്കള്‍ക്ക് ഒരു വേദനയുമില്ലെന്നാണോ?!

പൂമുഖത്തെ ആഡ്യത്വം നിറഞ്ഞ ചിത്രപ്പണികള്‍ചെയ്ത വലിയ തേക്കുകസാലയില്‍ എന്നെ ഇരുത്താനാണ് അവരുടെ ഉദ്യമം. എനിക്കു ക്ഷമ നശിച്ചു. ഇവരുടെ ആതിഥ്യം സ്വീകരിക്കാനല്ലല്ലോ വന്നിരിക്കുന്നത്. എത്രയും വേഗം രോഗിയെ കാണണം. പരിശോധന നടത്തണം. നില ഗുരുതരമാണെങ്കില്‍ ഉടനെ ആശുപത്രിയില്‍ കൊണ്ടുപോകണം.

''രോഗിയെ കണ്ടിട്ടുമതി മറ്റുകാര്യങ്ങള്‍. എവിടെയാണ് രോഗി കിടക്കുന്നത്?''

എന്റെ ചോദ്യം കേട്ടതും മക്കളുടെ മുഖത്തൊരു ചമ്മല്‍.

''ഉമ്മ അല്‍പ്പം മുമ്പ് കട്ടിലില്‍നിന്നും എഴുന്നേറ്റു. ഇപ്പോള്‍ അടുക്കളയിലാണ്..!''

........................................

''അടുക്കളയിലോ..?''

എനിക്ക് വിശ്വസിക്കാനായില്ല. ആ വലിയ വീടിന്റെ അടുക്കളയിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു. അവിടെ നിന്നും നല്ല ഹൃദ്യമായ സുഗന്ധം ഉയരുന്നു. നമ്മുടെ രോഗി അവിടെ നിന്ന് തിടുക്കപ്പെട്ടുകൊണ്ട് നല്ല ഉശിരന്‍ പാചകത്തിലാണ്.

തട്ടവും കാച്ചിയുമൊക്കെയുള്ള ഒരമ്മ. നല്ല സുന്ദരി തന്നെ. കണ്ടാല്‍ രോഗിയെന്നുപോലും പറില്ല. നല്ല മിടുമിടുക്കിയായി നിന്ന് അടുപ്പില്‍നിന്നും എണ്ണയില്‍ പൊരിച്ചെടുത്തത് വാരുകയാണ്.

ഞാന്‍ അടുത്തുചെന്ന് പറഞ്ഞു.

''നെഞ്ചുവേദനയുള്ളവര്‍ ഇങ്ങനെ തീയിന്റെ അടുത്തുനിന്ന് കനപ്പെട്ട ജോലിയൊന്നും ചെയ്യരുത്.''

ഉടനെ വന്നു മറുപടി.

''അതുപിന്നെ ഡോക്ടറിവിടെ ആദ്യായിട്ട് വരികയേ. ഒന്നും തിന്നാല്‍ തന്നില്ലെങ്കില്‍ എനിക്ക് പെരുത്ത് വിഷമമാകും. ഇല്ലാത്ത നേരമുണ്ടാക്കി കുറച്ചു സാധനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മറ്റുള്ളോരെക്കൊണ്ടു ചെയ്യിച്ചാല്‍ ശരിയാകില്ല. ഡോക്ടര്‍ ഇതെല്ലാം തിന്നണം.''

ഞാന്‍ അടുക്കളപാതകത്തിലേക്കു നോക്കി. കണ്ണുകള്‍ മിഴിച്ചുപോയി. ഒരു ചെറിയ സദ്യയ്ക്കുള്ള വിഭവങ്ങള്‍ നിരന്നിരിക്കുന്നു. നല്ല കൈപ്പുണ്യമുള്ള കൈകള്‍ കൊണ്ടുണ്ടാക്കിയതാണെന്ന് കണ്ടാലറിയാം. ബിരിയാണിയില്‍ നിന്നും ആവി പറക്കുന്നു. കല്ലുമ്മക്കായയും കോഴിയിറച്ചിയും മറ്റനേകം സുന്ദരന്‍ വിഭവങ്ങളുമുണ്ട്. അതെല്ലാം ഞാന്‍ തന്നെ തിന്നുതീര്‍ക്കണമെന്നാണ് കദീശുമ്മയുടെ ആഗ്രഹം.


''ആദ്യം പരിശോധന. പിന്നെയാവാം കഴിക്കലൊക്കെ്..'' അവരെ നിരാശപ്പെടുത്തേണ്ടെന്നു കരുതി ഞാന്‍ പറഞ്ഞു.

പക്ഷേ പരിശോധനക്കായി കദീശുമ്മ നിന്നുതരുന്നില്ല. ഒടുവില്‍ മക്കളുടെയും മരുമക്കളുടെയും സഹായത്തോടെ അവരെ കിടക്കയിലേക്കു നയിച്ചു. വിശദമായി പരിശോധിച്ചു. സംശയിച്ചതുപോലെ തന്നെ കദീശുമ്മയുടെ ഹൃദയം സമരം പ്രഖ്യാപിച്ചിരിക്കുന്നു. ആ വേദനയും പരവേശവുമൊക്കെ അവഗണിച്ചാണ് കദീശുമ്മ എനിക്കുവേണ്ടി പലഹാരമുണ്ടാക്കാനായി അടുക്കളയിലേക്ക് ഓടിക്കയറിയിരിക്കുന്നത്.

കദീശുമ്മയെ വിദഗ്ദ്ധപരിശോധനകള്‍ക്കായി ഹോസ്പിറ്റലിലേക്കു മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ആശുപത്രിയില്‍ കിടക്കുന്ന കാര്യം കദീശുമ്മയ്ക്ക് ആലോചിക്കാനേ പറ്റുന്നില്ല. വീടില്‍നിന്നും മാറിനിന്നാല്‍ ഇവിടത്തെ കാര്യങ്ങളൊക്കെ കുഴയുമത്രെ. പറമ്പിലെ പണിക്കാരൊക്കെ കള്ളപ്പണി ചെയ്യും. പശുവിനും ആടിനുമൊന്നും കൃത്യസമയത്ത് കാടിയോ വെള്ളമോ കിട്ടില്ല. പറമ്പിലെ ഫലമൂലാദികളുടെ പരിരക്ഷ നാനാവിധമാകും.

''അതൊക്കെ കൃത്യമായി നടന്നോളും.'' ഞാന്‍ സമാധാനിപ്പിച്ചു. കുറച്ചുനേരത്തെ തയ്യാറെടുപ്പിനുശേഷം വീട്ടുകാര്യങ്ങളൊക്കെ മൂത്ത മരുമകളെ ഏല്‍പ്പിച്ച് കദീശുമ്മ മഞ്ചലിലേക്ക് കയറാന്‍ തുടങ്ങി.

''ഡോക്ടര്‍ ഒന്നും കഴിച്ചിട്ടില്ല. ഡോക്ടറെ കഴിപ്പിച്ചിട്ടേ പുറകെ അയക്കാവൂ..കേട്ടോ..''

കഴിച്ചിട്ടേ പിറകെവരൂ എന്നുറപ്പുകൊടുത്തിട്ടേ മഞ്ചല്‍ അവിടെനിന്നും ഒരടി മുന്നോട്ടുനീങ്ങിയുള്ളൂ.

Tuesday, October 25, 2011

നാട്ടുനടപ്പും പരദേശി മരുന്നും


(നാട്ടുനടപ്പും പരദേശി മരുന്നും- ഡോ. സി.കെ. രാമചന്ദ്രനുമായി നടത്തിയ സംഭാഷണം- ഭാഗം-ഒന്ന്)

എറണാകുളത്ത് എല്ലാ വൈകുന്നേരവും ഞങ്ങള്‍ക്കൊരു 'നടപ്പുകമ്പനി'യുണ്ട്। ഞങ്ങളെന്നുപറഞ്ഞാല്‍ കൃഷ്ണയ്യര്‍ സ്വാമിയും സാനുമാഷും പിന്നെ ഞാനും. (ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരും പ്രശസ്ത എഴുത്തുകാരന്‍ എം.കെ സാനുവും.) നടപ്പെന്നു പറഞ്ഞാല്‍ അങ്ങനെ എടുത്തുപിടിച്ചുള്ള നടപ്പൊന്നുമല്ല. സായാഹ്നസവാരി. അതിനിടയില്‍ ഏറെയും വര്‍ത്തമാനങ്ങളും. നമ്മുടെ നാട്ടില്‍ നടക്കുന്ന ഓരോ വിഷയങ്ങളിലും നല്ല ചൂടുള്ള വര്‍ത്തമാനങ്ങള്‍ നടക്കാറുണ്ട്. നിയമവും ചികിത്സയും സാഹിത്യവുമൊക്കെ കടന്നുവരിക സ്വാഭാവികമാണല്ലോ.


അവിടെ സ്ഥിരമായ നടപ്പുകാരുണ്ട്. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുണ്ട്. ചിലരുടെ നടപ്പുകണ്ടാല്‍ അതിനായി വ്രതമെടുത്തു വന്നതുപോലെ തോന്നും. നല്ല സ്ഥൂലശരീരമുള്ളവര്‍ നന്നായി അദ്ധ്വാനിക്കുന്നതുകാണാം. വിയര്‍പ്പില്‍മുങ്ങി മറ്റുചിലര്‍. ചിലര്‍ ശ്വാസംപോലും കഴിക്കാതെ ഒറ്റ പാച്ചിലാണ്! പരിഷ്‌കാരികളായ മറ്റു ചിലരുടെ ചെവിയില്‍ പാട്ടൊക്കെ പിടിപ്പിച്ചിരിക്കുന്നതുകാണാം.
ഇവരുടൈല്ലാം നടപ്പുകണ്ടപ്പോള്‍ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ഇന്നത്തെ മലയാളി കാര്യമായി ചെയ്യുന്ന രണ്ടു പ്രവൃത്തികള്‍ തീറ്റയും നടപ്പും തന്നെ. നന്നായി വ്യായാമം ചെയ്താല്‍ എന്താഹാരവും കഴിക്കാം എന്ന ചിന്ത പ്രബലമായിരിക്കുന്നു. ഇതില്‍ തെറ്റുപറയാനാവില്ല. പക്ഷെ വ്യായാമം മുടക്കരുതെന്നുമാത്രം. ബി.പി, കൊളസ്േ്രടാള്‍, ഡയബറ്റിക് എന്നിവ പോലുള്ള ജീവിതശൈലീരോഗങ്ങളെ ചെറുക്കാന്‍ നടപ്പുനല്ലതാണ്. ഹൃദ്രോഗമോ മറ്റസുഖങ്ങളോ ഉള്ളവര്‍ തങ്ങളുടെ ഡോക്ടറുടെകൂടി അഭിപ്രായം മാനിച്ച് നടക്കാനിറങ്ങിയാല്‍ മതി.

അമിതവണ്ണവും കുടവയറും മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു ചെറുപ്പക്കാരന്‍ ഈയിടെ എന്നോട് ഒരുപദേശം ആരാഞ്ഞു. വയറുകുറയ്ക്കാനും മെലിയാനുമുള്ള തൈലങ്ങളും എണ്ണയുമൊക്കെ ഇപ്പോള്‍ സുലഭമാണല്ലോ. ഇതെല്ലാം ഉപയോഗിച്ച് 'രോഗശാന്തിയും മന:ശാന്തിയും' നേടിയവരുടെ ചിത്രങ്ങള്‍ സഹിതം ധാരാളം പരസ്യങ്ങളും പ്രചരിക്കുന്നു. ഇക്കൂട്ടരില്‍ സിനിമാക്കാര്‍ പോലുമുണ്ട്. അപ്പോള്‍ അവയെപ്പറ്റി സംശയമേ വേണ്ടാത്തതാണ്. അയാള്‍ അത്തരത്തിലൊരു തൈലം പരീക്ഷിക്കാന്‍ തീരുമാ
നിച്ചിരിക്കുന്നു. അതിനുമുമ്പ് എന്റെ അഭിപ്രായംകൂടി ചോദിക്കാമെന്നു വച്ചു.

ചെറുപ്പക്കാരന്റെ ആവലാതി നിസ്സാരമായി കാണാനാവില്ല. തടി ദിനംപ്രതി വര്‍ദ്ധിച്ചുവന്ന് അയാള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലാണ്. എന്തായാലും ഞാന്‍ നിര്‍ദാക്ഷിണ്യം തന്നെ ഇക്കാര്യം തുറന്നുപറഞ്ഞു. പരസ്യത്തില്‍ കാണുന്നതുപോലെ തൈലം മേടിച്ചുപുരട്ടിയാല്‍ തടി കുറയില്ല. എണ്ണതേച്ച് കളിപ്പുപറ്റിയവര്‍ അക്കാര്യം പുറത്തുമിണ്ടുകയില്ലല്ലോ. എങ്കില്‍പ്പിന്നെ ശസ്ത്രക്രിയ ചെയ്ത് വയറ്റിലെ കൊഴുപ്പുനീക്കിയാലോ എന്നായി ചോദ്യം. ശസ്ത്രക്രിയക്ക് നല്ല ചെലവുവരും, കൂടാതെ പാര്‍ശ്വഫലങ്ങളും കണ്ടേക്കാം.

പരസ്യങ്ങള്‍ അനാരോഗ്യകരമായ ഒരു ആരോഗ്യസംസ്‌കാരം സൃഷ്ടിക്കുന്നുണ്ട്. ഗ്യാസ്ട്രബിള്‍, മൂലക്കുരു, ദാമ്പത്യപ്രശ്‌നങ്ങള്‍ എല്ലാത്തിനും ഒറ്റമൂലികളോ മറ്റെങ്ങും കിട്ടാത്ത ചികിത്സയോ ഉണ്ടെന്നാണ് മിക്കവരുടെയും അവകാശവാദം. ഇത്തരം മുറിവൈദ്യന്മാരുടെ ഉപദേശം സ്വീകരിച്ചു ചികിത്സ തുടങ്ങിയാല്‍ നില അവതാളത്തിലായതുതന്നെ.

ഭക്ഷണനിയന്ത്രണവും വ്യായാമവും തന്നെയാണ് നല്ല ആരോഗ്യമന്ത്രം. വലിച്ചുവാരി തിന്നാതിരിക്കുക. രണ്ടുനേരം കഴിക്കാനാണ് ആചാര്യന്മാരുടെ നിര്‍ദ്ദേശം- രാവിലെയും വൈകിട്ടും മാത്രം. ഇടയ്ക്ക് പഴങ്ങളാവാം. രാത്രി ഏഴുമണിക്കുമുമ്പ് അത്താഴം കഴിച്ചുകിടക്കുക. രാവിലെ നേരത്തെയുണരുക. ധാരാളം നടക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക. ഇതു ചെയ്താല്‍തന്നെ ദീര്‍ഘകാലം ആരോഗ്യത്തോടെയിരിക്കാം.

മലയാളികള്‍ രോഗങ്ങളെക്കുറിച്ച് നല്ല അറിവുള്ളരാണ്. എങ്കിലും രോഗപ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നവരാണ്. ഭൂരിഭാഗം പേരും ഒരസുഖവുമില്ലെങ്കിലും ഡോക്ടറുടെയടുത്ത് ഓടിയെത്തുന്നു. അസുഖം ശരീരത്തിനല്ല മനസ്സിനാണ് എന്നുഡോക്ടര്‍ക്കറിയാം.

തനിക്ക് എന്തോ ഗുരുതരമായ അസുഖം ബാധിച്ചിരിക്കുന്നു എന്ന ഉത്കണ്ഠയോടെ ഓടിയെത്തുന്ന നിരവധി രോഗികളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരില്‍ എഴുപതുശതമാനം പേര്‍ക്കും യാതൊരസുഖവും കാണില്ല. അവരെ ഒന്നു സ്പര്‍ശിച്ച് ഒരു നല്ലവാക്കു പറഞ്ഞ് സമാധാനപ്പെടുത്തി വിടേണ്ട ആവശ്യമേയുള്ളൂ. ഡോക്ടറുടെ അനുകമ്പയോടെയുള്ള പെരുമാറ്റം കൊണ്ട് രോഗം സുഖപ്പെട്ട എത്രയോ പേരെ കാണാന്‍ കഴിയും. ചിലപ്പോള്‍ നാം തന്നെയും അത്തരം അനുഭവമുള്ളവരാണല്ലോ.

രോഗിയോടുള്ള ഡോക്ടറുടെ സമീപനമാണ് പ്രധാനം. സ്‌നേഹമാണ് ഇവിടെ ഔഷധം. ചില രോഗികള്‍ക്ക് ഈ ഔഷധത്തിന്റെ കൂടെ എന്തെങ്കിലും കൂടി വേണം. ഹാനികരമല്ലാത്ത വിലകുറഞ്ഞ ചില വിറ്റമിന്‍ ഗുളികകളൊക്കെ അപ്പോള്‍ എഴുതും. മറ്റുചിലര്‍ ഇതുകൊണ്ടും തൃപ്തിപ്പെടണമെന്നില്ല. അവര്‍ക്ക് വിലകൂടിയ മരുന്നുകള്‍ തന്നെ വേണം. ഇതും ചികിത്സയുടെ ഭാഗമാണല്ലോ. അത്തരക്കാരെ വെറുതെ മടക്കിയയക്കാനാവില്ല.

ഒരിക്കല്‍ മലബാറിലെ ഒരു പ്രധാനി കണ്‍സള്‍ട്ടിംഗിനായി എത്തി. സകലപരിശോധനയും നടത്തി. ഒന്നും കണ്ടെത്താനായില്ല. എങ്കിലും ഞാന്‍ മരുന്നെഴുതി. ഒന്നേകാല്‍ രൂപയുടെ ഒരു ഗുളിക! പ്രമാണി അന്തംവിട്ടുപോയി. തനിക്ക് ഒന്നേകാലുറപ്പികയുടെ മരുന്നോ? ഡോക്ടറെന്നെ കളിയാക്കുകയാണോ എന്നായി ചോദ്യം. ഞാന്‍ വാസ്തവം പറഞ്ഞിട്ടും ബോധ്യമാകുന്നില്ല. അയാളുടെ കൂടെ വന്നവരും നിര്‍ബന്ധിച്ചുതുടങ്ങി. മാസം അമ്പതിനായിരം നാളികേരം കിട്ടുന്ന ആളാണ് രോഗിയെന്ന് കൂടെ വന്നവരിലൊരാള്‍ എന്റെ കാതില്‍ മന്ത്രിച്ചു. നിര്‍ബന്ധംകൂടി വന്നു. ഒടുവില്‍ അറുന്നൂറു രൂപയുടെ മരുന്ന് എഴുതിയിട്ടേ പരിസമാപ്തിയായുള്ളൂ. ഇനി മറ്റുചില കൂട്ടരുണ്ട്. അവര്‍ക്ക് നാട്ടില്‍ കിട്ടുന്ന മരുന്ന് കുറച്ചിലാണ്. വിദേശത്തുനിന്നും വരുത്തിയ മരുന്നേ ഫലം ചെയ്യൂ എന്നവര്‍ പറയും. പിന്നെ വിദേശത്തുള്ള ബന്ധുക്കള്‍ക്ക് കഷ്ടപ്പാടാണ്. നാട്ടില്‍ മരുന്നെത്തുന്നതുവരേയും രോഗി ഇല്ലാത്ത രോഗവുമായി 'മല്ലടിച്ചുകൊണ്ടേയിരിക്കും'. അപ്പോഴും രോഗം മാറ്റാത്ത ഡോക്ടറോടു കാണില്ല വിരോധം. ഡോക്ടറുടെ ചികിത്സയല്ലല്ലോ പ്രശ്‌നം; നാട്ടില്‍ പറ്റിയ മരുന്നില്ലാല്ലത്തതല്ലേ..?!


Friday, September 16, 2011

വെളിച്ചം ഉള്ളുതുറക്കട്ടെ..


(എന്നെ ആകര്‍ഷിച്ച ചിന്താദ്ദീപകമായ ചെറുകുറിപ്പുകളിലൊന്നാണിത്.
സ്വാമി
ഗുരുരത്‌നം ജ്ഞാനതപസ്വിയാണ് രചയിതാവ്. മലയാളമനോരമ
ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതുന്ന ആത്മീയചിന്ത എന്ന പംക്തിയില്‍ നിന്നും
ഒരു ഖണ്ഡമാണ് താഴെ നല്‍കിയിരിക്കുന്നത്)


ഇത്തവണ ഒരു കഥയിലൂടെ തുടങ്ങാം. എല്ലാവരും കേട്ടിട്ടുള്ള കഥയാണ്. ഗ്രാമത്തിലെ ചന്തയിലൂടെ അച്ഛനും മകനും അവര്‍ പുതുതായി വാങ്ങിയ കഴുതയുമായി യാത്ര ചെയ്യുകയാണ്. കുറെ നേരം നടന്നപ്പോഴേയ്ക്കും അവര്‍ ക്ഷീണിച്ചു. മകനോട് കഴുതയുടെ പുറത്തിരുന്ന് സഞ്ചരിക്കാന്‍ അച്ഛന്‍ നിര്‍ദ്ദേശിച്ചു. വീണ്ടും യാത്ര തുടര്‍ന്നു.

അവരുടെ വരവുകണ്ട ചില വഴിയാത്രക്കാര്‍ പറഞ്ഞു, നോക്കണേ വൃദ്ധനും അവശനുമായ അച്ഛന്‍ നടക്കുമ്പോള്‍ മകന്‍ കഴുതപ്പുറത്ത് ഞെളിഞ്ഞിരുന്നു യാത്ര ചെയ്യുന്നു. എന്തൊരു മര്യാദയില്ലാത്ത പുത്രന്‍! ഇതുകേട്ടയുടനെ മകന്‍ കഴുതപ്പുറത്തുനിന്നും താഴെയിറങ്ങി. എങ്കില്‍ ഇനി അച്ഛന്‍ മുകളിലിരുന്നു യാത്ര ചെയ്യൂ. അങ്ങനെ അച്ഛന്‍ കഴുതയുടെ പുറത്തേറി യാത്രതുടര്‍ന്നു.

കുറച്ചുദൂരം നടന്ന് ഒരു ഗ്രാമത്തിലെത്തി. മകനെ നടത്തിക്കൊണ്ട് കഴുതപ്പുറത്തിരുന്ന് യാത്രചെയ്യുന്ന പിതാവിനെ ഗ്രാമീണര്‍ പരിഹസിച്ചു. ഇതുകേട്ട് മകനെയും കൂടെ കഴുതപ്പുറത്തുകയറ്റാന്‍ പിതാവു തീരുമാനിച്ചു. കുറെ ദൂരം കൂടി മുന്നോട്ടുപോയപ്പോള്‍ എതിരെ വന്ന മൃഗസ്‌നേഹിയായ ഒരുമനുഷ്യന് ഈ കാഴ്ച സഹിച്ചില്ല. അയാള്‍ പറഞ്ഞു, കരുണയില്ലാത്ത മനുഷ്യര്‍. നിങ്ങള്‍ മൃഗങ്ങളേക്കാളും കഷ്ടമാണല്ലോ പ്രവര്‍ത്തിക്കുന്നത്. ഈ കഴുത എത്രയേറെ ഭാരമാണ് ചുമക്കുന്നത്? നിങ്ങള്‍ കണ്ണില്‍ച്ചോരയില്ലാതെ ഇങ്ങനെ പെരുമാറരുത്. അയാളുടെ സംസാരത്തില്‍ സഹികെട്ട അച്ഛനും മകനും കഴുതപ്പുറത്തുനിന്നും ഇറങ്ങി ഏറെനേരം ആലോചിച്ചു.

ഒടുവില്‍ കഴുതയെ ചുമക്കാന്‍ തീരുമാനിച്ചു. കഴുതയുടെ കൈകാലുകള്‍ വലിയൊരു കമ്പില്‍ കൂട്ടിക്കെട്ടി അതിനെയും ചുമന്നുനടന്നുതുടങ്ങി. ഇതുകണ്ട് ഗ്രാമീണര്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. അവരില്‍ രസികനായ ഒരാള്‍ വിളിച്ചുപറഞ്ഞു- നല്ല കാഴ്ച തന്ന! രണ്ടു കഴുതകള്‍ ചേര്‍ന്ന് ഒരു വലിയ കഴുതയെ ചുമന്നുകൊണ്ടുപോകുന്നു..!

നിത്യജീവിതത്തില്‍ യുക്തിഭദ്രമായ ഒരു തീരുമാനമെടുക്കാനാതെ പലരും അഭിപ്രായമാരാഞ്ഞ് എന്നെ സമീപിക്കാറുണ്ട്. സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കേണ്ട ഘട്ടമെത്തുമ്പോള്‍ നൂറൂനൂറ് അഭിപ്രായങ്ങളുമായി ഒരുപാടുപേര്‍ കൂടെക്കൂടും. അവയ്‌ക്കെല്ലാം പ്രതികരിക്കാന്‍ നില്‍ക്കുന്നതുകൊണ്ട് കാര്യം നടക്കുന്നുമില്ല. ആളുകള്‍ കളിയാക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ എന്താണുചെയ്യേണ്ടത്? ഒരു കാര്യത്തെ സംബന്ധിച്ച് ആലോചിച്ചുറപ്പിച്ച സുനിശ്ചിതമായ ഒരഭിപ്രായം നമുക്കുണ്ടാവണമെന്നു സാരം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് വില നല്‍കരുതെന്ന് ഈ പറഞ്ഞതിന് അര്‍ത്ഥം കല്‍പ്പിക്കുകയും വേണ്ട. കൂടെയുള്ളവരുടെ അഭിപ്രായങ്ങള്‍ക്കു വിലനല്‍കാത്ത ഒരു ഏകാധിപതിയെപ്പോലെ പ്രവര്‍ത്തിക്കേണ്ടതില്ല. മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങളിലെ നല്ലതു സ്വീകരിക്കേണ്ടതും തക്കതായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതും നമ്മള്‍ തന്നെയായിരിക്കണം.

ജീവിതത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരുമ്പോള്‍ സമാനമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയവരുടെ അനുഭവങ്ങള്‍ കേള്‍ക്കുന്നതില്‍ തെറ്റില്ല. പ്രായോഗികമായി സ്വീകരിക്കാവുന്ന പല നിര്‍ദ്ദേശങ്ങളും ഇത്തരം തുറന്നുപറയലുകളില്‍നിന്നും സ്വീകരിക്കാനാവും. ഭൗതികകാര്യങ്ങളില്‍ നമുക്കു വഴികാട്ടികളായി നിരവധി പേരുണ്ടാകാമെങ്കിലും ആത്മീയകാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഭൂരിഭാഗം പേരും ആരെയും സമീപിക്കാറില്ല എന്നതാണുസത്യം. ആത്മീയത സുഖജീവിതത്തില്‍നിന്നും നമ്മെ അകറ്റിനിര്‍ത്തുന്ന തത്വശാസ്ത്രമാണ് എന്നാണ് അധികംപേരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ ഇതുശരിയല്ല, ഇങ്ങനെ കരുതുന്നവരെ കുറ്റപ്പെടുത്താനുമാകില്ല. കാരണം ആളുകള്‍ക്ക് അത്തരം പരിചയമില്ല.
ആത്മീയത നമ്മെത്തന്നെ മനസ്സിലാക്കാനുപകരിക്കുന്ന യഥാര്‍ത്ഥ തത്വശാസ്ത്രമാണ്. നമ്മെത്തന്നെ മനസ്സിലാക്കുന്നതാണ് യഥാര്‍ത്ഥസുഖവും. ഉള്ളുതുറക്കുന്ന, അകത്തെ ഇരുട്ടിനെ അകറ്റുന്ന വെളിച്ചമെന്നും ആത്മീയതയെ വിശേഷിപ്പിക്കാം. ഇരുട്ടിലാണ്ടുകിടക്കുന്ന മുറിയില്‍ വെളിച്ചം കടന്നുവന്നാലേ അകത്ത് എന്തെന്നറിയാനാകൂ. മുറിക്കകത്തെ കസേര, ശയ്യ, എഴുത്തുമേശ എല്ലാം വെളിച്ചത്തില്‍ ദൃശ്യമാകും. ഇതേപോലെ അകത്തുവെളിച്ചം നിറയുമ്പോള്‍ നമ്മുടെ ഉള്ളുംകൂടുതല്‍ വ്യക്തമാകുന്നു.

സുഖപ്പെടുത്തേണ്ടതാരെ.. ?


(എന്നെ ആകര്‍ഷിച്ച ചിന്താദ്ദീപകമായ ചെറുകുറിപ്പുകളിലൊന്നാണിത്.
സ്വാമി ഗുരുര്തനം ജ്ഞാനതപസ്വിയാണ് രചയിതാവ്. മലയാളമനോരമ
ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതുന്ന ആത്മീയചിന്ത എന്ന പംക്തിയില്‍ നിന്നും
ഒരു ഖണ്ഡമാണ് താഴെ നല്‍കിയിരിക്കുന്നത്)


മനോരോഗാശുപത്രിയിലെ അടുക്കളയിലേക്കുള്ള അരിയും പച്ചക്കറികളും
പലവ്യജ്ഞനങ്ങളുമായി വന്നതായിരുന്നു ആ ട്രക്കു ഡ്രൈവര്‍. നല്ല മഴയുള്ള ദിവസം. സ്ഥിരം വരുന്ന ഡ്രൈവര്‍ അവധിയായിരുന്നതിനാല്‍ പകരക്കാരനായി എത്തിയതായിരുന്നു അയാള്‍. മനോരോഗാശുപത്രിയിലേക്കാണ് ഓട്ടം എന്നറിഞ്ഞപ്പോള്‍ ആദ്യം അയാളൊന്നു മടിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ മനസില്ലാമനസ്സോടെ വണ്ടിയെടുത്തു. മനോരോഗികളെ അയാള്‍ക്കു കുട്ടിക്കാലം മുതലേ ഭയമാണ്. സ്‌കുളില്‍ പോകുന്ന സമയത്ത് ചിലര്‍ മനോനില തെറ്റിയവരെ കല്ലെടുത്തെറിയുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോള്‍ അത്തരക്കാര്‍ ഉപദ്രവിക്കുമെന്നു ഭയന്നു ഓടിയിട്ടുണ്ട്. മുതിര്‍ന്നപ്പോള്‍ ചിലരെ വഴിവക്കില്‍ കാണുമ്പോള്‍ അവജ്ഞയോടെ വീക്ഷിച്ചു.

അടുക്കളയുടെ അരികിലുള്ള സ്റ്റോറില്‍ പെട്ടെന്നു ലോഡിറക്കി സ്ഥലം വിടാനാ
യിരുന്നു അയാളുടെ തീരുമാനം. കനത്ത മഴ നിലയ്ക്കാന്‍ കാത്തുനില്‍ക്കാതെ സാധനങ്ങള്‍ ഓരോന്നായി ഇറക്കി. ആ തീരുമാനത്തിനു പിറകില്‍ മറ്റൊരു കാരണംകൂടിയുണ്ടായിരുന്നു. അയാളെ സഹായിക്കാനായി വന്നവര്‍ അവിടത്തെ രണ്ടു രോഗികളായിരുന്നു. അയാള്‍ അവരെ ചങ്കിടിപ്പോടെ നോക്കി. കണ്ടാല്‍ രോഗമുണ്ടെന്നു പറയില്ല, ആശുപത്രിവസ്ത്രം ധരിച്ച ശാന്തഭാവമുള്ള രണ്ടുപേര്‍. അവര്‍ നിശബ്ദരായി തങ്ങളുടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു.

അരമണിക്കൂറിനകം പണിയവസാനിച്ചു. വണ്ടി മുന്നോട്ടെടുത്തപ്പോള്‍ പിറകില്‍
നിന്നും എന്തോ ഇളകിവീഴുന്ന ശബ്ദം കേട്ടു. 'നാശം, ആ ഭ്രാന്തന്മാര്‍ എന്തെങ്കിലും പണിയൊപ്പിച്ചോ' എന്നു പിറുപിറുത്തുകൊണ്ട് ഡ്രൈവിംങ് സീറ്റില്‍നിന്നും ദേഷ്യത്തോടെ പുറത്തേക്കിറങ്ങി. പുറകിലെ വീലുകളൊന്ന് ഇളകിയിരിക്കുന്നു. വീല്‍ ഉറപ്പിച്ചിരുന്ന
നാലുനട്ടുകള്‍ ഇളകിപ്പോയിരിക്കുന്നു. ആ അവസ്ഥയില്‍ വണ്ടി മുന്നോട്ടുപോയാല്‍ അപകടം ഉറപ്പാണ്.
ഇളകിവീണ നട്ടുകള്‍ കുറെ തെരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. മഴവെള്ളത്തില്‍ ഒലിച്ചുപോയിരിക്കാണ് സാദ്ധ്യത. സമീപത്ത് അടുക്കളയില്‍ നിന്നുള്ള ഒരു ഓവുചാലൊഴുകുന്നുണ്ട്. അതില്‍ തെറിച്ചുവീഴാനും ഇടയുണ്ട്. പക്ഷെ ചീഞ്ഞുനാറുന്ന ഓടയില്‍ കൈയിട്ടുപരിശോധിക്കുന്നതെങ്ങിനെ? എത്രയും വേഗം ഭ്രാന്തന്മാരുടെ ഈ സങ്കേതത്തില്‍നിന്നും രക്ഷപെടുകയും വേണം. അയാള്‍ രണ്ടുംകല്‍പ്പിച്ച് ഓടയില്‍ കുറെനേരം പരതിയിട്ടും ഒന്നും തടഞ്ഞില്ല. എന്തു ചെയ്യണമെന്നറിയാതെ അയാള്‍ വിഷണ്ണനായി കുറെനേരം നിന്നുപോയി.

അപ്പോള്‍ ആ മനോരോഗികളിലൊരാള്‍ അടുത്തുവന്നു പറഞ്ഞു. 'സുഹൃത്തേ നിങ്ങള്‍ നേരിടുന്ന പ്രശ്‌നം വളരെ ലളിതമാണ്. നഷ്ടപ്പെട്ടുപോയ നട്ടുകളെക്കുറിച്ച് ആലോചിച്ചിട്ടു പ്രയോജനമില്ല. ചെയ്യാവുന്ന ഒരു കാര്യം, വണ്ടിയുടെ മറ്റു മൂന്നു ചക്രങ്ങളില്‍നിന്നും ഓരോ നട്ടുകള്‍ ഊരിയെടുത്ത് പിന്നിലെ ചക്രത്തില്‍ ഉറപ്പിക്കുക എന്നതുമാത്രമാണ്. എന്നിട്ട് അടുത്ത വര്‍ക്കുഷോപ്പുവരെ സാവധാനം ഓടിച്ചുചെന്ന് കുഴപ്പം പൂര്‍ണമായി പരഹരിക്കുക'
അയാളുടെ വാക്കുകള്‍ കേട്ട് ഡ്രൈവര്‍ അത്ഭുതപ്പെട്ടുപോയി. മനോരോഗിയെന്നു മുദ്ര കുത്തിയിരുന്ന ഒരാളില്‍ നിന്നും പ്രതീക്ഷിക്കാവുന്ന പക്വമായ വാക്കുകളല്ല അവ. പക്ഷെ പ്രായോഗികമായ ആ നിര്‍ദ്ദേശം നടപ്പാക്കുകമാത്രമേ അയാള്‍ക്കു മുന്നിലുണ്ടായിരുന്ന
പോംവഴി.

മറ്റുള്ളവരെ വിലയിരുത്തുന്നതില്‍ നമുക്കു പലപ്പോഴും തെറ്റുകള്‍ സംഭവിക്കാം. അന്യരെക്കുറിച്ചുള്ള പല മുന്‍ധാരണകളും അബദ്ധത്തില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും. രോഗബാധിതരേയും വൈകല്യങ്ങള്‍ പേറുന്നവരെയും പൊതുധാരയില്‍നിന്നും അകറ്റിനിര്‍ത്താനാണ് സമൂഹമെപ്പോഴും ശ്രമിക്കുന്നത്. സ്‌നേഹപൂര്‍ണമായ പരിചരണ
വും ചികിത്സയും കൊണ്ട് ഭൂരിഭാഗം പേര്‍ക്കും സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തുവാനാകും. പക്ഷെ അപ്പോഴും അവരെ സ്വീകരിക്കാന്‍ സമൂഹം തയ്യാറാവണമെന്നില്ല. നമുക്കിടയിലെ ചിലര്‍ അപ്പോഴും ഇങ്ങനെ ചോദിക്കും:
'അവന്‍ ചികിത്സ കഴിഞ്ഞിറങ്ങിയോ? സൂക്ഷിക്കണം പിള്ളേരെയൊന്നും അടുത്തേക്കു വിടരുത്...!

നമുക്കിടയില്‍ ആരാണ് സുഖപ്പെട്ടവന്‍? ആരെയാണ് സുഖപ്പെടുത്തേണ്ടത്..?

Wednesday, September 14, 2011

''ഞാനാരാകണം? തീരുമാനം എന്റെ ഗുരുവിന്റേതാണ്..-ഗുരുവന്ദന.ജി ''



ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍നിന്നും 94 ശതമാനം മാര്‍ക്കോടുകൂടി ഉന്നതവിജയം കരസ്ഥമാക്കിയ ഗുരുവന്ദന ജി. തന്റെ പഠനാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഗുരുവിന്റെ അടുക്കല്‍ ഗുരുശുശ്രൂഷ ചെയ്തും ആശ്രമകര്‍മ്മങ്ങളിലേര്‍പ്പെട്ടും കഴിയുന്ന ഈ വിദ്യാര്‍ത്ഥിനിയുടെ ഉന്നതവിജയം ഒരു മാതൃകയാണ്. കോലിയക്കോട് മംഗളശ്രീയില്‍ എം.സി ജലലാലിന്റെയും (വിജയ ബാങ്ക്, മാര്‍ത്താണ്ഡം), ഡോ. ബി. ഗീതയുടേയും (ശാന്തിഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍സ്) മകളാണ് ഗുരുവനന്ദന.


ശാന്തിഗിരി വിദ്യാഭവനിലേക്ക്..

ചങ്ങനാശേരിയിലായിരുന്നു ഞാനും കുടുംബവും കഴിഞ്ഞിരുന്നത്. അവിടെയുള്ള ഗുഡ്‌ഷെപ്പേഡ് സ്‌കൂളിലായിരുന്നു പത്താം ക്ലാസുവരെ പഠിച്ചത്. പത്തുകഴിഞ്ഞപ്പോള്‍ ആദരണീയശിഷ്യപൂജിത എന്നെ വിളിച്ച് 'മോള്‍ ഇനി നമ്മുടെ സ്‌കൂളില്‍ പഠിച്ചാല്‍ മതിയെന്നുപറഞ്ഞു.' അങ്ങനെ ഞാന്‍ ശാന്തിഗിരി വിദ്യാഭവനില്‍ പ്ലസ് വണ്ണിനു ചേര്‍ന്നു. ബയോമാത്‌സ് ഗ്രൂപ്പിലാണ് ചേര്‍ന്നത്. തുടര്‍ന്നു ഗുരുവിന്റെ നിര്‍ദേശപ്രകാരം ഇവിടെ വീടുവയ്ക്കുകയും താമസം ആരംഭിക്കുകയും ചെയ്തു. സി.ബി.എസ്.ഇ സിലബസില്‍ പഠിച്ച എനിക്ക് ആദ്യമൊക്കെ സ്റ്റേറ്റ് സിലബസ് പഠിക്കാന്‍ ബുദ്ധിമുട്ടുതോന്നിയിരുന്നു. ക്രമേണ പഠനം എളുപ്പമായി. താമസിയാതെ നമ്മുടെ സ്‌കൂളില്‍ സി.ബി.എസ്.ഇ സിലബസ് പ്രകാരം പ്ലസ്ടു ആരംഭിക്കുകയും ചെയ്തു.

ശ്രദ്ധാഭക്തി

പ്ലസ് ടു നല്ല മാര്‍ക്കോടെ വിജയിച്ചപ്പോള്‍ എല്ലാവരും ചോദിച്ചു, 'എങ്ങനെയാണ് മോള്‍ക്ക് നല്ല മാര്‍ക്കു കിട്ടിയത്, എങ്ങനെയാണ് പഠിക്കുന്ന രീതി എന്നൊക്കെ.' ഞാന്‍ അധികനേരമൊന്നും കുത്തിയിരുന്നു പഠിക്കുന്നയാളല്ല. രാവിലെയും വൈകിട്ടും അര മണിക്കൂര്‍ വീതം പഠിക്കും.
പഠിക്കുന്നതിന് മുമ്പായി ഞാന്‍ പാഠപുസ്തകം തുറന്നുവച്ച് ഗുരുവിനെ
പ്രാര്‍ത്ഥിക്കും. നന്നായി മനസ്സിരുത്തിയാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നിട്ടേ പഠിക്കാന്‍ തുടങ്ങൂ. ഗുരുവിനെ പ്രാര്‍ത്ഥിച്ചുകഴിഞ്ഞാല്‍ നല്ല ശ്രദ്ധയായിരിക്കും. പിന്നെ ശ്രദ്ധ മാറുകയേയില്ല.
പ്രാര്‍ത്ഥിക്കുന്നതുപോലെയാണ് നമ്മള്‍ പഠിക്കേണ്ടത്. രണ്ടും നല്ല ശ്രദ്ധയോടെയാണേല്ലാ ചെയ്യേണ്ടത്. ഗുരു 'ശ്രദ്ധാഭക്തി' എന്ന വിഷയത്തെപ്പറ്റി പറഞ്ഞിട്ടുള്ളത് ഞാന്‍ ഗുരുവാണിയില്‍ വായിച്ചിട്ടുണ്ട്. ഇതു ഞാന്‍ മറ്റുകുട്ടികളോടും പറയുന്നതാണ്. എന്തു ചെയ്യുമ്പോഴും ഭക്തിപൂര്‍വ്വം ശ്രദ്ധയോടെ ചെയ്യണം.

അതിരാവിലെ എഴുന്നേല്‍ക്കാം..

എപ്പോഴും പഠിക്ക് പഠിക്ക് എന്നുപറഞ്ഞ് അച്ഛനുമമ്മയും എന്നെ നിര്‍ബന്ധിക്കാറില്ല.
പഠിക്കുന്നത് എന്റെ കടമായണല്ലോ. ഞാനാണത് നന്നായി ചെയ്യേണ്ടത്. ഒരു കാര്യത്തിനേ എനിക്കു വീട്ടില്‍ സ്ഥിരമായി വഴക്കു കേള്‍ക്കാറുള്ളൂ. എന്റെ ഉറക്കത്തിനാണ്. എനിക്ക് ഉറക്കം ഇത്തിരി കൂടുതലാണെന്നാണ് അമ്മ പറയുന്നത്. ഇതിന് അമ്മയുടെ കൈയില്‍നിന്നും നല്ല അടിയൊക്കെ കിട്ടിയിട്ടുണ്ട്. എന്നെ ആകെ അടിച്ചിട്ടുള്ളതിനും ഇതിനാണ്. ശിഷ്യപൂജിതയോട് എന്റെ ഉറക്കത്തെപ്പറ്റിയൊക്കെ അമ്മ പറഞ്ഞിട്ടുണ്ട്.
'ആവശ്യത്തിന് ഉറങ്ങണം; പക്ഷെ അമിതമായാല്‍ അതു ദോഷം ചെയ്യും'. അതുകൊണ്ട്
നേരത്തെ തന്നെ എഴുന്നേറ്റുശീലിച്ചുതുടങ്ങി. പഠിക്കുന്ന കുട്ടികള്‍ നേരത്തെ കിടന്ന് അതിരാവിലെ തന്നെ എഴുന്നേല്‍ക്കുന്നതാണ് നല്ലത്. ഞാന്‍ ശിഷ്യപൂജിതയുടെ അനുഭവം വായിച്ചിട്ടുണ്ട്. ആശ്രമത്തില്‍ എല്ലാ കര്‍മങ്ങളും ചെയ്തുതീര്‍ത്തതിനുശേഷമേ ജനനി കിടക്കൂ. എല്ലാവരും അപ്പോഴേക്കും ഉറക്കമായിട്ടുണ്ടാവും. അതിരാവിലെ ആദ്യമെണീക്കുന്നതും ജനനി തന്നെയായിരിക്കും. രാവിലത്തെ അന്തരീക്ഷമാണ് പഠിക്കാന്‍ ഏറ്റവും അനുയോജ്യം. പ്രകൃതി അപ്പോള്‍ നല്ല ശാന്തഭാവത്തിലായിരിക്കും. ഒരു കാര്യം ഗ്രഹിക്കാന്‍ ആ സമയം നല്ലതാണ്.
പ്രാര്‍ത്ഥിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയവും പ്രഭാതകാലമാണ്. ഗുരു അറിയിച്ചിട്ടുണ്ട്് ''ജീവന്റെ അണുക്കള്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷത്തില്‍ നിറയുന്നത് പുലരിയിലെ
ബ്രഹ്മയാമങ്ങളിലാണെന്ന്.''

വായന നല്ല ഗുണം

ഒരു ദിവസം ശിഷ്യപൂജിതയെ കണ്ടപ്പോള്‍ എന്നോട് ചില പുസ്തകങ്ങള്‍ വായിക്കണമെന്ന്
നിര്‍ദ്ദേശിച്ചു. കബീര്‍ദാസിന്റെ ജീവചരിത്രം, ശ്രീരാമകൃഷ്ണപരമഹംസരുടെയും ശാരദാദേവി
യുടെയും ജീവിതകഥ, വിവേകാനന്ദസാഹിത്യസര്‍വ്വം തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ചാണ് ശിഷ്യപൂജിത സംസാരിച്ചത്. ഈ പുസ്തകങ്ങള്‍ ഞാന്‍ തേടിപ്പിടിച്ചു വായിച്ചു.
ഇതുകൂടാതെ മറ്റു മഹാന്മാരുടേയും ആത്മീയപുരുഷന്‍മാരുടേയുമൊക്കെ ത്യാഗജീവിതത്തെ കുറിച്ചറിഞ്ഞു. മഹാത്മാക്കളുടെ ജീവചരിത്രഗ്രന്ഥങ്ങളും ആത്മകഥകളുമാണ് ഇപ്പോള്‍ വായിക്കാന്‍ താല്‍പര്യമുള്ള വിഷയങ്ങള്‍. സമകാലികസാഹിത്യത്തിലെ കഥകളും
നോവലുകളുമൊക്കെ വായിക്കാറുണ്ട്. ഷെര്‍ലക്‌ഹോംസ് കഥകളാണ് ഞാന്‍ ഇഷ്ടത്തോടെ വായിക്കാറുണ്ട്. ആര്‍തന്‍കോനന്‍ ഡോയലിനേയും ഷെര്‍ലക് ഹോംസിനേയും മറക്കാനാവില്ല. ഡിറ്റക്ടീവ് കഥകള്‍ എനിക്കിഷ്ടമാണ്.
അച്ഛനും അമ്മയും വായിക്കുന്ന സ്വഭാവമുള്ളവരാണ്. വീട്ടില്‍ നല്ലൊരു പുസ്‌കകശേഖരമുണ്ട്. കുട്ടികള്‍ ചെറുപ്രായത്തില്‍ത്തന്നെ വായനയുടെ രസം അറിയണം. സമകാലീന സംഭവങ്ങളെക്കുറിച്ച് നമുക്കറിവുണ്ടാകണം. അതിന് വായനശീലത്തിലൂടെയേ കഴിയൂ. മത്സരപരീക്ഷകള്‍ എഴുതേണ്ടി വരുമ്പോള്‍ വായനയുടെ ഗുണം നമുക്കുലഭിക്കും. ദിവസ
വും പത്രം വായിക്കണം. ഞാന്‍ ഹിന്ദു ദിനപത്രമാണ് വായിക്കുന്നത്. അതിലെ എഡിറ്റോറിയല്‍ പേജില്‍ വരുന്ന ലേഖനങ്ങളും അഭിമുഖങ്ങളും മറ്റും വെട്ടിയെടുത്ത് സൂക്ഷിച്ചുവയ്ക്കാറുണ്ട്.


ഗുരുവാണി പാരായണം

എല്ലാ ദിവസവും വീട്ടില്‍ ഗുരുവാണി പാരായണം ചെയ്യും. അതിന് മുടക്കം വരുത്താറില്ല . ഓരോ വിഷയത്തേയുംപറ്റി ആഴത്തിലുള്ള അറിവുനേടാന്‍ ഗുരുവാണി പാരായണം
ചെയ്താല്‍ മതി. വളരെ ആഴമുള്ള വായനകൊണ്ടുമാത്രം ഗ്രഹിക്കാനാവുന്ന വിഷയങ്ങള്‍ ഗുരു കൊച്ചുകൊച്ചുവാക്കുകളില്‍ ലളിതമായി വിശദമാക്കിയിട്ടുണ്ട്. സാമൂഹ്യശാസ്ത്രം, സയന്‍സ് എന്നിവയെപറ്റിയൊക്കെ എനിക്ക് ഗുരുവിന്റെ വാക്കുകളില്‍നിന്നും കൂടുതല്‍
പഠിക്കാനായി.

ഗുരു രക്ഷിച്ചു

ഗുരു എന്നെ വലിയൊരു അപകടത്തില്‍ നിന്നും രക്ഷിച്ചു. ഗുരുവിന് എന്നോടുള്ള
സ്‌നേഹം എത്ര വലിയതാണെന്ന് അന്നാദ്യമായി ഞാന്‍ മനസിലാക്കുകയായിരുന്നു. അന്ന് ഞങ്ങള്‍ ചങ്ങനാശേരിയില്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം വാടകയ്ക്കു താമസിക്കുകയായിരുന്നു. ഒരു വീടിന്റെ രണ്ടാം നിലയിലായിരുന്നു താമസം. അച്ഛന്‍ തിരുവനന്തപുരത്ത് ആശ്രമത്തില്‍ പോയിരിക്കുന്നു. അമ്മ ക്ലിനിക്കിലും. പെട്ടന്ന്് അന്തരീക്ഷമാകെ മൂടിക്കെട്ടി മഴ പെയ്യാനാരംഭിച്ചു. കൂട്ടത്തില്‍ ശക്തമായ കാറ്റുമടിച്ചു.
ക്രമേണ കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നു. അതൊരു വലിയ കൊടുങ്കാറ്റായി മാറി. ആസ്ബറ്റോസ് പാകിയ വീടിന്റെ മച്ച് പെട്ടന്ന് താഴേക്കിടിഞ്ഞുവീണു. തൊട്ടടുത്ത നിമിഷം
വലിയ ശബ്ദത്തോടെ വീടിന്റെ മേല്‍ക്കൂര നിലംപതിച്ചു. ഞാനാകെ പേടിച്ചുവിറച്ചു
പോയി. ആരും അടുത്തില്ല. തൊട്ടടുത്ത് വേറെ വീടുണ്ടെങ്കിലും മഴയത്തു വിളിച്ചാല്‍ കേള്‍ക്കില്ല. പെട്ടന്ന് ആരോ എന്നെ പുറത്തേക്കു കൊണ്ടുപോകുന്നതുപോലെ തോന്നി. എങ്ങനെയോ കോണിപ്പടിയിറങ്ങി ഞാന്‍ താഴേക്കോടുകയാണ്. ഓടി അടുത്ത വീട്ടിലെത്തി. മഴയും കാറ്റും അടങ്ങിയപ്പോള്‍ എല്ലാവരും ഓടിയെത്തി. എല്ലാം തകര്‍ന്നുകിടക്കുന്നു. അതിനിടയില്‍
നിന്നും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് അത്ഭുകരമായി തോന്നി. ഗുരുവാണ് എന്നെ രക്ഷിച്ചതെന്ന് ഉറപ്പുണ്ടായിരുന്നു. ആശ്രമത്തിലേക്കു വിളിച്ച് അച്ഛനോടു വിവരം പറഞ്ഞു. അച്ഛന്‍ ഗുരുവിനെ അറിയിച്ചു. പിറ്റേന്നു ഞാനും അമ്മയും കൂടി ആശ്രമത്തില്‍വന്ന് ഗുരുവിനെ കണ്ടു.

ശാന്തിഗിരി വിദ്യാഭവന്‍

സ്‌കൂള്‍ മാറി വന്നപ്പോള്‍ ആദ്യമൊക്കെ എനിക്കു കുറച്ചു സങ്കടം തോന്നിയിരുന്നു. പക്ഷെ ഞാനിവിടെ പഠിക്കണമെന്നത് ഗുരുവിന്റെ ആഗ്രഹമാണ്. ഗുരുവിന്റെ വാക്കു തെറ്റിച്ചുകൂടാ.
ഗുരുവിന്റെ സ്‌കൂളില്‍ പഠിക്കുന്നത് മഹാഭാഗ്യവും അഭിമാനവുമാണെന്ന് എനിക്കു മനസ്സിലായി. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്കെല്ലാം ഗുരുവിനോട് വലിയ സ്‌നേഹമാണെന്നു ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ആശ്രമത്തിനുപുറത്തുള്ള എന്റെ കൂട്ടുകാര്‍ എന്നോടൊപ്പം ആശ്രമത്തില്‍ വരികയും ഗുരുവിന്റെ പങ്കുവാങ്ങുകയും ചെയ്തിട്ടുണ്ട്. സ്‌കൂളില്‍ ഒരു പിരിയഡ് മോറല്‍ സയന്‍സ് പഠിപ്പിക്കുന്നു. ആ സമയത്ത് ഗുരുവിന്റെ ആശയം സംസാരിക്കും. പക്ഷെ അതെല്ലാവര്‍ക്കും മനസ്സിലാകില്ല. ഗുരുവിന്റെ കാര്യങ്ങള്‍ ലളിതമായി കഥകളിലൂടെ എല്ലാ കുട്ടികള്‍ക്കും മനസിലാകുന്ന വിധത്തില്‍ അവതരിപ്പിക്കണം.
പഠനവിഷയങ്ങള്‍ക്കു പുറമേ ആനുകാലികപ്രാധാന്യമുള്ള വിഷയങ്ങളെപ്പറ്റി ചര്‍ച്ചകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടക്കാറുണ്ട്. പരിസ്ഥിതി സംബന്ധമായ ചര്‍ച്ചകളും ക്വിസ് മത്സരങ്ങളുമൊക്കെ കൂടെക്കൂടെയുണ്ടാകും.

എല്ലാം ഗുരു മാത്രം

ഭാവിയെപ്പറ്റിയുള്ള ചില ആശങ്കകളെങ്കിലും ഉള്ളവരാണ് എന്റെ കൂട്ടുകാരില്‍ ചിലരെങ്കിലും.
നന്നായി പഠിച്ച് നല്ല ജോലി സ്വന്തമാക്കണമെന്നാണ് എല്ലാവരുടേയും തന്നെ ആഗ്രഹം. ഏതു പ്രൊഫഷന്‍ തെരഞ്ഞെടുക്കണം എന്നതിനെപ്പറ്റിയും ആശങ്കയുള്ളവരുണ്ട്. ഇത്തരം ആശങ്കകള്‍ ഞങ്ങള്‍ അദ്ധ്യാപകരോടു പങ്കുവയ്ക്കാറുണ്ട്. അവര്‍ നല്ല മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ ഗുരുവിന്റെ അടുത്തുനില്‍ക്കുന്ന ഒരു കുട്ടിയുടെ ഭാവി എന്തായിരിക്കണമെന്നുള്ള തീരുമാനം ഗുരുവിന്റേതുമാത്രമായിരിക്കും. ഒരാളുടെ ജീവിതത്തില്‍ ഉണ്ടാകേണ്ട നന്മയെക്കുറിച്ചു മാത്രമായിരിക്കും ഗുരുവിന്റെ ചിന്ത. ഗുരുവിന്റെ തീരുമാനങ്ങളെ അനുസരിച്ചാണ് ഞങ്ങളുടെ കുടുംബം കഴിയുന്നത്. ഗുരു എന്തുപറയുന്നോ അത് അക്ഷരം
പ്രതി ഞാന്‍ അനുസരിക്കും. എന്റെ മാതാപിതാക്കള്‍ എന്നോടു പറഞ്ഞുതന്നിരിക്കുന്നതും
ഇതുതന്നെയാണ്. നമുക്കേറെയിഷ്ടമുള്ള കാര്യങ്ങള്‍ ഒഴിവാക്കാന്‍ നമ്മള്‍ ആഗ്രഹിക്കാറില്ല.
പക്ഷെ ഗുരു പറഞ്ഞാല്‍ എന്തുതന്നെയായാലും ഞാനത് പൂര്‍ണമായി അനുസരിക്കും. എനിക്ക് പഠിക്കാന്‍ ഇഷ്ടമാണ്; പക്ഷെ നീയിനി പഠിക്കേണ്ട എന്നു പറഞ്ഞാല്‍ ഞാന്‍ ആ സമയംതന്നെ പഠനം നിര്‍ത്തും. അതിനും ഞാനൊരുക്കമാണ്. കാരണം എന്നെ നയിക്കുന്നതും നേര്‍വഴിക്കു നടത്തുന്നതും എന്റെ ഗുരു തന്നെയാണ്. ഞാനെന്താകണമെന്ന തീരുമാനം എന്റെ ഗുരുവിന്റേതാണ്. ഇന്നു എനിക്കുണ്ടായ വിജയവും എന്റെ ഗുരുവിന്റെ കാരുണ്യവും ഇച്ഛയുമായി ഞാന്‍ കാണുന്നു. നാളെ ഞാനെന്താകണമെന്നും ഗുരു തീരുമാനിക്കട്ടെ. ഞാനെന്റെ സര്‍വ്വവും ഗുരുവില്‍ സമര്‍പിക്കുന്നു.

(തയ്യാറാക്കിയത് ടി.ബി ലാല്‍)

സുഖവും ദു:ഖവുമെñാം പരമ്പരയുടേത്.. ഗൃഹസ്ഥാശ്രമികള്‍ ശാന്തിഗിരിയുടെ കെട്ടുറപ്പ്



അഭിമുഖം

സുഖവും ദു:ഖവുമെñാം പരമ്പരയുടേത്..
ഗൃഹസ്ഥാശ്രമികള്‍ ശാന്തിഗിരിയുടെ കെട്ടുറപ്പ്

ജനനി വിമലജ്ഞാനതപസ്വിനി / ടി.ബി ലാð


''ചില നിയോഗങ്ങളെñാം പൂര്‍വ്വനിശ്ചിതമാണ്. ഗുരു അത് തീരുമാനിച്ച് ഉറപ്പിച്ചിരിക്കും. നിനച്ചിരിക്കാത്ത നേരത്തായിരിക്കും അതേറ്റെടുത്തു ചെയ്യുവാനുള്ള ചുമതല ഗുരുനിര്‍ദ്ദേശപ്രകാരം നമ്മുടെ മേð വóുചേരുóത്. നമ്മെ സംബന്ധിച്ചിടത്തോളം ശാരീരികവും മാനസികവുമായി ശേഷിയുള്ള ഒരു സമയമായിരിക്കിക്കിñ അത്. ഗുരു നിര്‍ദ്ദേശിച്ച ചുമതല ഏറ്റെടുത്തു പൂര്‍ത്തിയാക്കാനാകുമോ എóു നമ്മള്‍ സംശയിച്ചേക്കും. ഒരുപക്ഷേ ഒഴിഞ്ഞുമാറാനും ശ്രമിച്ചേക്കും. എóാലും ഗുരു വിടിñ. നമ്മള്‍ കരുതുó യോഗ്യതയോ പ്രാപ്തിയോ ഒóുമായിരിക്കിñ ഗുരുവിന്റെ മാനദണ്ഡം. ഗുരു നിര്‍ദ്ദേശിക്കുóു. രോഗക്കിടക്കയിð നിóായാലും അതിനുവേണ്ടണ്ടി നമ്മള്‍ ഒരു പോരാളിയെപ്പോലെ ചാടിയെഴുóേðക്കുóു. ഒരു യഥാര്‍ത്ഥ ശിഷ്യന്റെ അñെങ്കിð ശിഷ്യയുടെ ധര്‍മ്മം എóു പറയുóത് ഇതാണ്. ഗുരുവിനായി പോരാളിയാവുക..''- ശാന്തിഗിരി ആശ്രമം ഗൃഹസ്ഥ്രശ്രമസംഘം ഡപ്യൂട്ടി ഹെഡും ഗുരുധര്‍മ്മപ്രകാശസഭയിലെ സീനിയര്‍ മെമ്പറുമായ സര്‍വ്വാദരണീയ ജനനി വിമല ജ്ഞാനതപസ്വിനി പറയുóു. ലോകനവോത്ഥനാര്‍ത്ഥം നവജ്യോതിശ്രീ കരുണാകരഗുരു വിഭാവനം ചെയ്തു പ്രവര്‍ത്തിപ്പിക്കുó ശാന്തിഗിരി ആശ്രമത്തിലെ ഗൃഹസ്ഥാശ്രമസംഘത്തിന്റെ പ്രവര്‍ത്തനങ്ങളിð വ്യാപൃതയായിരിക്കുó ഘട്ടത്തിലാണ് ജനനി വിമലാ ജ്ഞാനതപസ്വിനിയുമായി ഈ അഭിമുഖസംഭാഷണം തയ്യാറാക്കിയത്. ശാന്തിഗിരിയിð കേന്ദ്രീകൃതഭരണസംവിധാനം നിലവിð വóതിനു ശേഷം ഗൃഹസ്ഥ്രാശ്രമസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ കാര്യക്ഷമമായി നൂതനപ്രവര്‍ത്തനപന്ഥാവുകളിലൂടെ നീങ്ങുകയാണ്.

''കാലം ഒരുപാട് ഓര്‍മ്മകളും അനുഭവങ്ങളുമാണ് എനിക്കു സമ്മാനിച്ചത്. അത് ഗുരുവിന്റെ കാരുണ്യമാണെóു ഞാന്‍ വിശ്വസിക്കുóു. ഗുരുനിര്‍ദ്ദേശപ്രകാരം ഒരുപാടു കര്‍മ്മങ്ങളിð പങ്കാളിയായി. ഇപ്പോള്‍ മറ്റൊരു നിയോഗവും. ആശ്രമപരിസരത്തു തóെ കഴിയുó അഞ്ഞൂറിലേറെവരുó കുടുംബങ്ങളെ ഒരു ചൂലിലെ ഈര്‍ക്കിലുകളെóപോലെ ഒóായി ഒരുമിച്ചു നിര്‍ത്തി ഒറ്റക്കെട്ടായി മുóോട്ടു നയിക്കാനുള്ള നിയോഗം. സമൂഹത്തെയും ലോകത്തെയും ഗ്രസിച്ചു നിðക്കുó ഹീനതകളേയും അഴുക്കുകളേയും തന്റെ സങ്കðപ്പകര്‍മ്മം കൊണ്ട്ണ്ട് ശുദ്ധി വരുത്തുóവാനാണ് ശാന്തിഗിരിയിലെ ഗൃഹസ്ഥാശ്രമി. അതാണ് ഗൃഹസ്ഥാശ്രമിയുടെ ധര്‍മ്മം. അഴുക്കിനെയും അധര്‍മ്മത്തെയും നീക്കുóതും അന്തരീക്ഷത്തെ ശുദ്ധിയാക്കുóതും സമൂഹത്തെ നേര്‍വഴിക്കു നടത്തുóതും ഗൃഹസ്ഥാശ്രമികളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം വഴിയാണ്. പ്രസ്ഥാനത്തിനു പുറത്തുനിóും വീക്ഷിക്കുóവര്‍ക്ക് ഇതൊരു ആകസ്മികതയായിരിക്കാം. എóാð ഗുരുവിനെയും പ്രസ്ഥാനത്തെയും അറിയുóവര്‍ക്ക് ഇതിð പുതുമയിñ. ശാന്തിഗിരി ആശ്രമത്തിനുചുറ്റും ഗൃഹസ്ഥ്രമികളെó നിലയിð ജീവിതം നയിക്കുവാന്‍ അവസരം ലഭിച്ചവര്‍ ഭാഗ്യവാòാരാണ്. ഗുരുവിനോട് ഏറ്റവും അടുത്തു കഴിയുóവരെó നിലയിð ഗുരുവിന്റെ കാര്യങ്ങള്‍ ഓരോóും ഏറ്റെടുത്തു ചെയ്യാനും ആശ്രമത്തിലെ ദൈനംദിനകര്‍മ്മങ്ങളിð പങ്കാളിയാകാനും ഭാഗ്യം സിദ്ധിച്ചവരാണ് അവര്‍. ഇവിടെ ഈ ആശ്രമപരിസരത്തു വóു കഴിയുവാന്‍ എത്രയോ പേര്‍ ഗുരുവിനോട് അനുവാദം ചോദിച്ചിരിക്കുóു. എóാð എñാവര്‍ക്കും ഇതിനുള്ള അനുവാദം ലഭിച്ചിട്ടിñ. കുറച്ചുപേര്‍ക്കുമാത്രമാണ് ഗുരു അതിനുള്ള അനുവാദം നðകിയിട്ടുള്ളത്. ഭാഗ്യം ചെയ്ത ഒരു സമൂഹമാണ് ഇവിടെ കഴിയുóത്.

ആദ്ധ്യാത്മികതേജസ്സികളും ഗുരുക്കòാരുമെñാം തóെ ഗൃഹസ്ഥരിð നിóും കൃത്യമായ അകലം സൂക്ഷിക്കുóതാണ് കണ്ടുവരുóത്. എóാð നവജ്യോതിശ്രീ കരുണാകരഗുരു മാത്രം അതിðനിóു വ്യത്യസ്തമായി നിലകൊണ്ടണ്ടു. എന്തായിരുóു ഗുരുവിന്റെ ഉദ്ദേശ്യം?

സാധാരണ ഗുരുപരമ്പരകള്‍ ഏതെങ്കിലും ഒരു മാര്‍ഗ്ഗത്തിðപ്പെട്ടാണ് വളരുóതെóു ഗുരു പറഞ്ഞിട്ടുണ്ടണ്ട്. ഭക്തി, ജ്ഞാനം,കര്‍മ്മം, യോഗം എóിങ്ങനെയുള്ള മാര്‍ഗ്ഗങ്ങള്‍. ഇതിð ഏതിലൂടെ ചെóാലും എത്തിച്ചേരുóത് ഒരിടത്തുതóെയായിരിക്കും. എóാð ശാന്തിഗിരി പരമ്പയുടെ സവിശേഷത മറ്റൊóാണ്. നമ്മുടെയെñാം ജീവിതത്തോട് ബന്ധപ്പെട്ടു കിടക്കുó പഴകിയ വാസനകളും ഇതുവരെയുള്ള കര്‍മ്മത്തിð വóിട്ടുള്ള പിശകുകളും നീക്കം ചെയ്യുó ഒരറിവ് ഇവിടെയുണ്ട്. കലിയുഗം ശുദ്ധീകരണത്തിന്റെ യുഗമാണെó് ഗുരു പറയുóു. കലികാലം ശൂദ്രന് അവകാശപ്പെട്ടതാണ്. ഗൃഹസ്ഥാശ്രമികളാണ് ഇതേറ്റെടുത്തു ചെയ്യാന്‍ അവകാശപ്പെട്ടവര്‍. ഗൃഹസ്ഥരും അവരുള്‍പ്പെടുó ഗൃഹസ്ഥാശ്രമസംഘത്തിനു ഗുരു വളരെയേറെ പ്രാധാന്യം നðകിയത് ഇതുകൊണ്ടണ്ടാണ്. ആദ്യകാലങ്ങളിð ഗുരുവിന്റെ വാക്കുകളുടെ തൂക്കം അതേ വലിപ്പത്തിð എടുക്കുóതിð പരമ്പര പിóോട്ടുപോയതായി കാണാം. അജ്ഞതയോ ഭാഗ്യക്കുറവോ ഒക്കെയാകം ഇതിനുള്ള കാരണങ്ങള്‍. പക്ഷെ അതാതുകാലങ്ങളിð പ്രവര്‍ത്തനങ്ങളിലെ കുറവുകള്‍ ഗുരു തóെ തിരുത്തിതóിരുóു. ഇó് അഭിവന്ദ്യശിഷ്യപൂജിത മാര്‍ഗ്ഗദര്‍ശനമരുളുóു. സാധാരണക്കാരിð സാധാരണക്കാരായ മനുഷ്യരാണñോ നമ്മള്‍. നമ്മുടെ കൊച്ചുബുദ്ധിയിð പ്രവര്‍ത്തിക്കുമ്പോള്‍ തെറ്റുകള്‍ വóേക്കാം. നാമത് തിരുത്തുóതുവരെ ഗുരു ക്ഷമാപൂര്‍വ്വം കാത്തിരിക്കും. ഇതിനു പിóിð അടിസ്ഥാനപരമായി ഗുരുവിന്റെ ഒരു സങ്കðപ്പമാണുള്ളത്.

എന്താണ് ആ സങ്കðപ്പം?

ഒരിക്കð ഗുരു എóോടു പറഞ്ഞു. ''ഈ ആശ്രമത്തിനു ചുറ്റും ആയിരക്കണക്കിനു കുടുംബങ്ങള്‍ വóുചേരും. അപ്പോള്‍ ഞാന്‍ ചോദിച്ചു. ''അതെങ്ങനെ സാധിക്കും ഗുരുവേ? ഇവിടെയുള്ളവരൊóു സ്ഥലം വിðക്കുó കൂട്ടരññോ?'' ഗുരു പറഞ്ഞത് ഇങ്ങനെയായിരുóു. ''അതൊക്കെ നടക്കുമെടീ.. അത് അവരറിയാതെ തóെ വിറ്റോളും..''അതിനുശേഷം കുറച്ചു കുടുംബങ്ങള്‍ ആശ്രമത്തിനുചുറ്റും വóു താമസിക്കുവാന്‍ തുടങ്ങി.

ഗൃഹസ്ഥരെ ഗൃഹസ്ഥാശ്രമികളാക്കി മാറ്റുóതിലൂടെ ഗുരു എന്താണ് ഉദ്ദേശിച്ചിട്ടുള്ളതെóു വ്യക്തമാക്കാമോ?

ഗൃഹസ്ഥാശ്രമികളാണ് ആശ്രമത്തിന്റെ കെട്ടുറപ്പ് എóാണ് ഗുരു അരുളിയിരിക്കുóത്. ഗൃഹാസ്ഥാശ്രമികളാണ് ഭാവിയിð ഈ ആശയത്തെ കാത്തുസൂക്ഷിക്കുóതും വളര്‍ത്തിയെടുക്കുóതും. ഒരു കൊച്ചു ഓലക്കുടിലിന്റെ ലാളിത്യത്തിð നിóും ആരംഭിച്ച ശാന്തിഗിരിയിó് ലോകത്തിന്റെ പ്രതീക്ഷയും ആശ്രയവുമായി മാറിയിരിക്കുóു. ചെറിയ തോതിð ആരംഭിച്ച ഈ കര്‍മ്മം ലോകമാകെ വ്യാപിക്കുó തരത്തിലുള്ള ഒരു കര്‍മ്മപദ്ധതിയായി വികസിച്ചിരിക്കുóു. ദൈവത്തിന്റെ ഒരു വലിയ കാരുണ്യമാണ് ഇത്. ഈ കര്‍മ്മപദ്ധതിയുടെ വലിയ ഉത്തരവാദിത്വങ്ങള്‍ പേറുó കര്‍മ്മഭടòാരാണ് ഓരോ ഗൃഹസ്ഥനും. വിശ്രമിക്കാതെ വേല ചെയ്യേണ്ട അവസരമാണിത്. നമ്മുടെ മനസ്സ് ചെറിയ തോതിð ഗുരുവിനോട് വിധേയപ്പെട്ടപ്പോള്‍ ഗുരു അതിനെ വിപുലമായി പ്രവര്‍ത്തിക്കാനുള്ള പദ്ധതിയായി വികസിപ്പിച്ചു തóിരിക്കുóു. ഇനി ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചെടുക്കുകയാണ് വേണ്ടണ്ടത്. നമ്മള്‍ ആ നിലയിലേക്കെത്തുമ്പോള്‍ ഗുരു ഇതിനേക്കാള്‍ എത്രയോ ഉപരിയായിട്ടായിരിക്കും നമുക്ക് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ തരികയെóോര്‍ക്കണം.

ഗൃഹസ്ഥാശ്രമികള്‍ ആശ്രമവുമായി നേരിട്ടു ബന്ധപ്പെട്ടു പ്രവര്‍ത്തിക്കണമെóു പറയുóതിലെ ആശയമെന്താണ്?

ഗുരു ഇതിനു വളരെയേറെ പ്രാധാന്യം കðപ്പിച്ചിരുóുവെó് ഞാനെന്റെ അനുഭവത്തിð നിóും മനസ്സിലാക്കിയിട്ടുണ്ട്. ഇക്കാര്യം ഗുരു തóെ പലപ്പോഴും വിശദമാക്കിയിട്ടുണ്ട്. പല പ്രഭാഷണങ്ങളിലും ഗൃഹസ്ഥാശ്രമധര്‍മ്മത്തെക്കുറിച്ച് വിപുലമായി സംസാരിച്ചിട്ടുണ്ടണ്ട്. ഒരിക്കð ഒരു പ്രഭാഷണമദ്ധ്യെ ഗുരു പറഞ്ഞു. ''നമുക്ക് ആശ്രമത്തിð ഗൃഹസ്ഥാശ്രമികളെ പാര്‍പ്പിക്കണം. അവര്‍ കുടുംബസമേതം ഇവിടെവóു താമസിക്കേണ്ട ആവശ്യമുണ്ട്. ആ നിലയിð ആശ്രമത്തോടു ബന്ധപ്പെട്ട് മഹിമയുള്ള ഒരു ജീവിതം അവര്‍ നയിക്കണം. അവരുടെ കുടുംബങ്ങളിð നിóുണ്ടണ്ടാകുó കുട്ടികള്‍ സന്യാസിയോ ഗൃഹസ്ഥനോ ഒക്കെയാകാം. ആ കുട്ടികള്‍ ഇവിടത്തെ ആശയത്തിനൊത്ത് വളരണം. നñ ഗൃഹസ്ഥാശ്രമികള്‍ ഉണ്ടെണ്ടങ്കിലേ അതിðക്കൂടി പരമ്പരയിലേക്ക് സന്യാസി വരികയുള്ളൂ.''
ആശ്രമത്തിനു ചുറ്റും ഒരു നൂറു കുടുംബങ്ങളെങ്കിലും അóുണ്ടാകണമെóാണ് ഗുരു ആഗ്രഹം പറഞ്ഞത്. പത്തുപതിനôു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത് ആയിരം കുടുംബങ്ങളെങ്കിലുമാകുമെóും അവര്‍ പ്രസ്ഥാനത്തിനു മുതðക്കൂട്ടായി മാറുമെóും ഗുരു സൂചിപ്പിച്ചു. ഇó് ആശ്രമത്തിനു ചുറ്റിമായി ഗൃഹസ്ഥാശ്രമകുടുംബങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഗുരു പറഞ്ഞ കാര്യങ്ങള്‍ സത്യമായി ഭവിക്കുóു. അഞ്ഞൂറിലേറെ വീടുകളിലായി രണ്ടണ്ടായിരത്തിലേറെ പേര്‍ ഇó് ആശ്രമപരിസരത്തു താമസിക്കുóു. ഇവരെñാവരും തóെ ഗൃഹസ്ഥാശ്രമസംഘത്തിലെ അംഗങ്ങളാണ്. ഏതെങ്കിലുമൊരു ആദ്ധ്യാത്മിക പ്രസ്ഥാനവുമായി ചേര്‍óുകൊണ്ട് വിവിധ നാടുകളിð നിóെത്തിയ കുടുംബങ്ങള്‍ ഇതുപോലെ ഒóിച്ചു കഴിയുóത് മറ്റെവിടെയെങ്കിലുമുണ്ടോ എóു സംശയമാണ്.

കുട്ടിക്കാലം മുതð ആശ്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനും ഗുരുവിനോടൊപ്പം കഴിയാനും ഭാഗ്യമുണ്ടായñോ. പഴയ കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്തെñാമാണ്?

ഓര്‍മ്മകള്‍ അനവധിയുണ്ട്. ഗുരുവിനെ സ്മരിക്കുമ്പോള്‍ മനസ്സിന് ഒരു നിറവാണ്. സന്തോഷവും സമാധാനവും തോóും. 'ഗുരുവിനെ ഓര്‍ക്കുക' എóു പറയുóത് തെറ്റാണ്. ഗുരു എപ്പോഴും കൂടെയുണ്ടñോ. അത് അനുഭവമാണ്. ഒരുനുഭവവും മറക്കാന്‍ പറ്റുóതñ. വാക്കുകള്‍ക്കതീതമായ വികാരമാണ് ഗുരു. സത്യമാണ് ഗുരു എó വാചകമാണ് ഈ ലോകത്തിലെ ഏറ്റവും സത്യസന്ധമായ വാചകമെóു ഞാന്‍ വിശ്വസിക്കുóു. ഗുരു എñാവര്‍ക്കും ഒരുപോലെ സ്‌നേഹം നðകി. ലാളിത്യവും വിശുദ്ധിയും കലര്‍ó ആ സ്‌നേഹപ്പരപ്പിന് പകരം വയ്ക്കാന്‍ ലോകത്തു മറ്റൊóുമിñ.

ആശ്രമത്തിലെ ആദ്യകാലത്തെ സന്ദര്‍ശകര്‍ ആരൊെയയായിരുóു. അóത്തെ ആശ്രമത്തിന്റെ അവസ്ഥ എന്തായിരുóു?

1964 -ð ആശ്രമം സ്ഥാപിതമായതുമുതð ഗുരുവിനെ കാണാന്‍ നിരവധി പേര്‍ എത്തുമായിരുóു. വര്‍ക്കല, നെടുമങ്ങാട്, വക്കം, പോത്തന്‍കോട് തുടങ്ങിയ സമീപദേശങ്ങളിലുള്ള ആളുകളാണ് കൂടുതലായും വóിരുóത്. പാവങ്ങളായിരുóു കൂടുതലും. കെടുതികളുടേയും ഇñായ്മയുടേയും വñായ്മകളുടേയും കഥകളേ അവര്‍ക്ക് ഗുരുവിനോടു പറയാനുണ്ടായിരുóുള്ളൂ. ഗുരു എñാവര്‍ക്കും സാന്ത്വനമേകി. ഗുരുവിനെ പ്രാര്‍ത്ഥിച്ചതിലൂടെ അവരുടെ രോഗസ്വഭാവങ്ങള്‍ മാറിക്കിട്ടി. ജീവിതത്തിന് നòയുണ്ടായി മേðഗതി വóു. അവരിð ചിലര്‍ ഗുരുവിനൊപ്പം ഉറച്ചുനിóു. മറ്റുചിലര്‍ കാലക്രമേണ അകóുപോയി. ഇവിടെ ഉറച്ചുനിóവരിð പലര്‍ക്കും ദൈവകാരുണ്യമുണ്ടായി. ചിലര്‍ക്ക് ദര്‍ശനഭാഗ്യം ലഭിച്ചു. ഗുരു ആരെóും എന്തെóും എന്തിനായി വóുവെóും അറിവുകിട്ടി.

ആദ്യത്തെ ഗൃഹസ്ഥാശ്രമ കുടുംബങ്ങള്‍ ആശ്രമത്തിð താമസത്തിനെത്തുóതിനും ജനനി സാക്ഷിയായിരുóു?

അതെ. പട്ടാളത്തിð ജോലി ചെയ്തിരുó രഞ്ജന്‍ അണ്ണന്‍, ജനാര്‍ദ്ദനന്‍ സാര്‍, നാരായണന്‍ സാര്‍, ബാലകൃഷ്ണന്‍ സാര്‍ എóിവരുടെ കുടുംബങ്ങളാണ് ആദ്യമായി ആശ്രമത്തിð താമസിക്കാനെത്തുóത്. അóു പരിമിതമായ സൗകര്യങ്ങയേുള്ളൂ. എóിട്ടും ഉള്ള സ്ഥലത്ത് ഞങ്ങള്‍ കഴിഞ്ഞുകൊള്ളാം ഗുരുവേ എóുപറഞ്ഞ് അവര്‍ താമസമാരംഭിച്ചു. ഗുരു അവര്‍ക്ക് ഓല കൊണ്ടണ്ടുമേഞ്ഞ വീടു വച്ചുകൊടുത്തു. നñ നിലിയിð കഴിഞ്ഞിരുó അവര്‍ ഒരു അñലും പരിഭവവുമിñാതെയാണ് ഗുരു നðകിയ വീട്ടിð കഴിഞ്ഞത്. അവരിð ബാലകൃഷ്ണന്‍ സാറും ( സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി) നാരായണന്‍സാറും (സ്വാമി ധര്‍മ്മാനന്ദ ജ്ഞാനതപസ്വി) സന്യാസിമാരായി മാറി. ആശ്രമമുറ്റത്ത് കളിച്ചുവളര്‍ó അവരുടെ മക്കളിള്‍ ചിലരും പിóീട് സന്യാസത്തിലേക്കു കടóവവóുവെóത് ആഹ്‌ളാദകരം തóെയാണ്. ഈ നാലു കുടുംബങ്ങള്‍ക്കു പിóാലെ ആശ്രമത്തിലെത്തിയത് മോഹനന്‍ അണ്ണന്റെയും, സോമണ്ണന്റെയും കുടുംബങ്ങളാണെóാണ് ഓര്‍മ്മ. ആശ്രമത്തിð നടó ആദ്യ വിവാഹം സോമന്‍- ലളിത ദമ്പതികളുടേതായിരുóു. മോഹനന്‍ അണ്ണന്റെയും സോമന്‍അണ്ണന്റെയും കുട്ടികളും പിóീട് സന്യാസിമാരായി ഗുരുധര്‍മ്മ പ്രകാശസഭയിð അംഗങ്ങളായി.

ആദ്യകാലത്തെ കുടുംബങ്ങളിð നിóും പലര്‍ക്കും സന്യാസത്തിനുള്ള ഭാഗ്യമുണ്ടണ്ടായി. ഇതിനെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?

ഇതിന് ആദ്യകാലമെóോ പിóത്തെ കാലമെóോ വ്യത്യാസമൊóുമിñ. മക്കള്‍ പരമ്പരയ്ക്ക് ഉതകുóതിനുവേണ്ടിയാണ് ഓരോ മാതാപിതാക്കളും പരിശ്രമിക്കേണ്ടത്. നñ ജീവിതം നയിക്കുó പരമ്പരയിലെ ഏതു കുടുംബത്തിലും ഭാഗ്യമുള്ള സത്സന്താനങ്ങള്‍ വóു പിറക്കും. ലോകത്തെ പരിവര്‍ത്തനപ്പെടുത്താനും, ഇóു സമൂഹത്തിലുള്ള എñാത്തരം അസന്തുലിതാവസ്ഥകള്‍ പരിഹരിക്കുവാനും ധര്‍മ്മത്തിലും മൂല്യത്തിലും അടിയുറച്ചു കഴിയുó വീടുകളിð ജനിക്കുó കുഞ്ഞുങ്ങള്‍ക്കു മാത്രമേ കഴിയൂ. നമ്മുടെ പരമ്പര അത്തരത്തിലൊóാണ്. പരിവര്‍ത്തനത്തിന്റെ മാധ്യമം ഗൃഹസ്ഥാശ്രമിയാണെóു ഗുരു പറയുóു.

ഇതൊóുകൂടി വിശദമാക്കാമോ?

ഇó് സമൂഹം ജാതി, മതം, സമ്പത്ത് തുടങ്ങിയ വിവേചനങ്ങള്‍ പുലര്‍ത്തി കഴിയുകയാണ്. ഓരോ ജാതിയും തങ്ങളാണ് ഏറ്റവും കേമòാരെó് നടിക്കുകയും പലതരം സമ്മര്‍ദ്ദതന്ത്രങ്ങള്‍ പയറ്റുകയും ചെയ്യുóു. ജാതിചിന്ത തുടങ്ങി എñാത്തരം വേര്‍തിരിവുകളും ഇñാതാകണം. ഇവിടെ ഗുരുവിന്റെ ഒരു വാക്കാണ് എനിക്ക് ഓര്‍മ്മവരുóത്. ഇതു വളരെ ആഴത്തിð നമ്മള്‍ മനസ്സിലാക്കേണ്ടതാണ്. ''ഗൃഹസ്ഥാശ്രമി എóു പറഞ്ഞാð ഇങ്ങനെ അധ:പതിക്കാനുളളതñ. ജീവിതം കൊണ്ടണ്ട് ധനവും വിദ്യയും സമ്പത്തും വേണ്ടണ്ടിവóാð ലോകരാഷ്ട്രങ്ങളെത്തóെ ഭരിപ്പിക്കാനുള്ള കര്‍മ്മമാണ് ഗൃഹസ്ഥാശ്രമം.'' മനുഷ്യരാശിയെ ചൂഴ്óുനിðക്കുó ആരാധാദോഷങ്ങളും കര്‍മ്മദോഷങ്ങളുമുണ്ടണ്ട്. ഈ കെട്ടുപാടുകളുടെ നിവാരണത്തിനുള്ള മാര്‍ഗ്ഗങ്ങളുടെ നñ വശങ്ങളെñാം ഒóിനൊóു ശിഥിലമായതായി ഗുരു ഓര്‍മ്മപ്പെടുത്തുóു. തത്വചിന്തകരും ആത്മചിന്തകരും ബുദ്ധിജീവികളുമെക്കെ പരിശ്രമിച്ചിട്ടും യഥാര്‍ത്ഥമോചനം പ്രാപ്യമാവുóിñ. ഇതിനെ കാലത്തിന്റെ വികൃതിയെóാണ് ഗുരു വിശേഷിപ്പിച്ചത്. തെറ്റിപ്പോയ ഈ കര്‍മ്മത്തിന്റെ കുരുക്കഴിക്കാന്‍ പ്രാപ്തിയുള്ള മക്കളാണ് നമ്മുടെ പരമ്പരയിð വóു ജòമെടുക്കേണ്ടത്. സന്യാസിയും യോഗിയും കര്‍മ്മയും ഭക്തനും എñാം തóെ വീടുകളിð നിóുള്ളവരാണ്.

ഇóത്തെ തിരക്കേറിയ ജീവിതചുറ്റുപാടുകളിലും മത്സരാധിഷ്ഠത സമൂഹത്തിലും മൂല്യങ്ങള്‍ പുലര്‍ത്തി കഴിയുóതെങ്ങിനെ?

തീര്‍ച്ചയായും കഴിയും. അതാണ് ശാന്തിഗിരിയിð കാണുóത്. ഇó് പൊതുസമൂഹത്തിð കാണുó കുടുംബജീവിതസംസ്‌കാരം അപകടമേറിയതാണ്. അച്ഛന്‍, അമ്മ, മക്കള്‍ എóിവരടങ്ങുó അണുകുടുംബങ്ങളാണ് ഇóു കൂടുതലും. കൂട്ടുകുടുംബങ്ങളൊക്കെ ഇñാതായി. ഓരോ അണുകുടുംബങ്ങള്‍ തമ്മിലും മത്സരമാണ്. നñ വിദ്യാലയത്തിനുവേണ്ടണ്ടിയും കോഴ്‌സിനുവേണ്ടിയും ജോലിക്കും വിവാഹത്തിനും തുടങ്ങി എñാത്തിനും മത്സരമാണ്. ഇതിനായി കുട്ടികളെ ചെറുപ്പം മുതലേ പരിശീലിപ്പിക്കുóു. തത്ഫലമായി വീടുകളിð അച്ഛനമ്മമാരും കുട്ടികളും തമ്മിലുള്ള അകലം കൂടി. ആരുമാരും ആശയവിനിമയമിñ. ഇóത്തെ വീടുകള്‍ ശ്രദ്ധിട്ടിñേ, അകത്തുനിóും ഒച്ചയും അനക്കമൊóും കേള്‍ക്കിñ. പണ്ട് അങ്ങനെയായിരുóോ? എñായിടത്തും ഒóാമനാകണം എóുകേട്ടാണ് കുട്ടികള്‍ വളരുóത്. മക്കളുടെ ഭാവിക്കുവേണ്ടി ഏതു വിധേനയും രക്ഷിതാക്കള്‍ പണമുണ്ടാണ്ടാക്കും. കൈക്കൂലി വാങ്ങുóതിനും പണം കൊള്ളപ്പലിശയ്ക്കു കൊടുക്കുóതുമൊക്കെ ഈ കാരണം പറഞ്ഞാണ്. അറിവും വിദ്യാഭ്യാസവും സംസ്‌കാരവുമൊക്കെ ഉണ്ടെóു പറയുóവരും ഇതിð നിóു ഭിóരñ. സത്യസന്ധതയ്‌ക്കോ, പരസ്പര സഹകരണത്തിനോ, മനുഷ്യത്വത്തിനോ പോലും ഇടമിñാതായി. ശരിക്കും മൃഗതുല്യമായ ജീവിതം. കുട്ടികളെ നñ നിലയിലാക്കിയശേഷം വയസ്സുകാലത്ത് ആദ്ധ്യാത്മികചിന്തയിലേക്ക് തിരിയാനാണ് പലര്‍ക്കും താðപര്യം. കുട്ടികളെ ഒരു നിലയിലാക്കാനാണ് അവര്‍ ഇക്കണ്ട കാലമത്രയും കഷ്ടപ്പെട്ടത്. പക്ഷെ ആ കുട്ടികള്‍ എവിടെയെങ്കിലും എത്തിയോ? കുറെയേറെ പണം കിട്ടുó ജോലി സമ്പാദിച്ചിരിക്കാം. എóാð നòയുടെയോ അറിവിന്റെയോ ചെറിയൊരു ഭാഗമെങ്കിലും മാതാപിതാക്കളിðനിóും അവര്‍ക്കു കിട്ടിയിട്ടുണ്ടോ? വീടുകളുടെ അവസ്ഥ ഞാന്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മിലും അധാര്‍മ്മികമായ സംസ്‌കാരങ്ങള്‍ വóുകാണുóു. ധനസമ്പാദനം മോശമായ സംഗതിയñ. ജീവിച്ചിരിക്കുó ഒരു മനുഷ്യനോടും കൈനീട്ടി വാങ്ങാന്‍ പാടിñെóാണ് ഗുരു പറയുóത്. സòാര്‍ഗ്ഗത്തിലൂടെ ജോലി ചെയ്ത് കഷ്ടപ്പെട്ടുതóെ ആഹാരത്തിനുളള പണം കണ്ടെത്തണം. കുട്ടികള്‍ ഇതുകണ്ടു പഠിക്കണം.

ഒരു ഗൃഹസ്ഥാശ്രമിയുടെ യഥാര്‍ത്ഥ ജീവിതലക്ഷ്യം എന്താണ്? അതിനായി ഗുരുവിനെ ഏതു നിലയിð ആശ്രയിക്കണം?

പണ്ടുമുതലേ ഹൈന്ദവന്യായത്തിð ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എóാണñോ പറഞ്ഞുവച്ചിട്ടുള്ളത്. ബ്രഹ്മചര്യകാലഘട്ടം എóു പറയുóത് കല്യാണം കഴിക്കാതിരിക്കുക എó അവസ്ഥയñ. മറിച്ച് ഒരു വിധത്തിലും ഭാഗ്യം നഷ്ടപ്പെടുത്തിക്കളയാതെ സൂക്ഷിച്ചുജീവിച്ച് അറിവു നേടാനും, എñാക്കാര്യങ്ങളും ബ്രഹ്മത്തെ (ഗുരുവിനെ) പിന്‍പറ്റി ചെയ്‌തെത്തിച്ച് ജീവനെ കര്‍മ്മംകൊണ്ട് തെളിച്ചം വരുത്തിയെടുത്തു കഴിയുമ്പോള്‍, അതിന് അനുഗുണമായ ഒരു പങ്കാളിയാക്കി ഗുരു തെരഞ്ഞെടുത്തുനðകുóു. ഇതിന് ജാതി, മതം, സൗന്ദര്യം, ദേശം, ഭാഷ, സംസ്‌കാരം, സമ്പóത ഇവയൊóും ഗുരുവിന് വിഷയമñ. ഒരുപക്ഷെ ഭാഗ്യമുള്ള ആണോ പെണ്ണോ ആര്‍ക്കെങ്കിലുമൊരാള്‍ക്ക് തനിക്കു വരാന്‍പോകുó വരന്‍ അñെങ്കിð വധു ആരെó് ദര്‍ശനത്തിലൂടെ അറിയുóു. ഗുരു അങ്ങനെയുള്ള ഒരു വിവാഹത്തിലൂടെ കാണുóത് അവരിലൂടെ ജനിക്കുó സത്സന്താനങ്ങളും അതിലൂടെ ലോകത്തിനുവരുó നòയുമാണ്.

ജീവിതപങ്കാളിയെ ദര്‍ശനത്തിലൂടെ അറിയുó അനുഭവങ്ങള്‍ ഇവിടെയുണ്ടോ?

അങ്ങിനെയുള്ള അനേകം അനുഭവങ്ങള്‍ ഇവിടെയുണ്ട്. തനിക്കു വരാന്‍ പോകുó വരന്‍ അñെങ്കിð വധു ആരാണെóു കാണിച്ചുകൊടുത്ത് ഗുരുനിശ്ചയത്താð സ്വീകരിക്കപ്പെടുó കര്‍മ്മത്തിനെയാണ് സ്വയംവരം എóു പറയുóത്. ഒരുപക്ഷെ അതിനുള്ള ഭാഗ്യമിñെങ്കിðപ്പോലും ഗുരുനിശ്ചയത്താð വിവാഹം നടത്തുóതിനു മുന്‍പായി രണ്ടു കുടുംബങ്ങളോടും വിളിച്ചുസംസാരിച്ച് അവരുടെ പിതൃഭാഗത്തുള്ള ശുദ്ധീകരണകര്‍മ്മങ്ങള്‍ ചെയ്ത് ഗുരു അവരെ ഒരു ജീവിതത്തിന് തയ്യാറെടുപ്പിക്കുóു. വിവാഹത്തിനുശേഷം അവരെ രണ്ടുമൂóു ദിവസം ആശ്രമത്തിð നിര്‍ത്തി സങ്കðപ്പം ചെയ്യിപ്പിക്കുóു. ഈ സമയത്തും പലര്‍ക്കും തങ്ങള്‍ക്കു ജനിക്കാന്‍ പോകുó സന്താനത്തിന്റെ ജീവനെക്കുറിച്ച് ദര്‍ശനത്തിലൂടെ അറിവുനðകുóു. ഗര്‍ഭധാരണത്തിനുശേഷവും ഇതേപോലെ പ്രാര്‍ത്ഥനയും സങ്കðപ്പവുമെñാം ചെയ്ത് ഗുരുനിശ്ചയപ്രകാരം ജനിക്കുó കുട്ടികളിലൂടെ ലോകത്തിന് നòയുണ്ടാക്കുó കര്‍മ്മം വóുചേരുമെó് ഗുരു അറിയിച്ചിട്ടുണ്ട്. ലോകനòയ്ക്കുതകുó കുഞ്ഞുങ്ങളെ സൃഷ്ടിച്ച് നòയിലേക്കെത്തിക്കുക എóതാണ് ഒരു ഗൃഹസ്ഥന്റെ ധര്‍മ്മം. അവരുടെ ജീവന്റെ വളര്‍ച്ച എത്തിപ്പെടുó മണ്ഡലങ്ങള്‍ വരെ ഈ മാതാപിതാക്കളുടെ ജീവനേയും എത്തിപ്പിക്കുóതായി പറയപ്പെടുó വാക്കുകളാണ് പുരാണത്തിð 'പുത് ഇതി നരഹത്രാണേതി പുത്ര:' എóു പറഞ്ഞിട്ടുള്ളത്.

ഭാഗ്യമുള്ള നòയുള്ള ജീവനുകള്‍ മക്കളായി പിറക്കുóുവñോ. ഇതിനായി മനസ്സുകൊണ്ടും ശരീരംകൊണ്ടുമുള്ള തയ്യാറെടുപ്പുകള്‍ എന്തെñാമാവണം?

അമ്മയാണ് ആദ്യഗുരുവെóും സ്ത്രീയാണ് വീടിന്റെ ഐശ്വര്യമെóും പറയാറുണ്ട്. അമ്മയുടെ മനസ്സുപോലെ തóെയായിരിക്കും കുഞ്ഞിന്റെ വിചാരഗതികളും രൂപപ്പെടുക. ഒരു പെണ്‍കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും- വിവാഹനേരത്തും അമ്മയാകുó സന്ദര്‍ഭത്തിലുമെñാം- ഓരോരോ സങ്കðപ്പങ്ങളിലൂടെയാണ് കടóുപോകുóത്. സ്ത്രീയുടെ സ്വഭാവത്തിന്റെ ദൃഢതയിലാണ് ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സംസ്‌കാരം കുടികൊള്ളുóത്. കുഞ്ഞിനെ ഉദരത്തിð പേറുó അമ്മയുടെ വിചാരഗതികള്‍ കുട്ടിയുടെ മനസ്സിനെയും സ്വാധീനിക്കുóുവെó് സയന്‍സും തെളിയിച്ചിട്ടുണ്ട്. കുഞ്ഞിനു മുലപ്പാലു നðകുó വേളയിð അമ്മ ചെയ്യേണ്ടണ്ടതായ സങ്കðപ്പങ്ങളുണ്ടണ്ട്. ഇങ്ങനെ ജനിച്ചുവരുó മക്കളാണ് പ്രസ്ഥാനത്തെ നയിക്കാന്‍ പ്രാപ്തി നേടുóത്. ഇങ്ങനെയുള്ള മക്കളെ വളര്‍ത്തുó കര്‍മ്മവും ഭാഗ്യവുമാണ് ഗൃഹസ്ഥാശ്രമിയുടേത്. ഇവിടെ പെണ്‍കുട്ടികള്‍ക്കു മാത്രമാണ് എñാ ഉത്തരവാദിത്വവും എóു ധരിക്കരുത്. ആണ്‍കുട്ടികളുടെ ജീവിതക്രമത്തേയും ബ്രഹ്മചര്യത്തേയും പറ്റി ഗുരു പ്രത്യേകം പറയുóുണ്ട്. ബ്രഹ്മചര്യം എóതിനര്‍ത്ഥം വിവാഹം ചെയ്യാതിരിക്കലñ എóു ഗുരു പറയുóു. അതൊരു സൂക്ഷിപ്പും സ്വഭാവസംസ്‌കാരവുമാണ്. പ്രസ്ഥാനത്തെ സൂക്ഷിക്കേണ്ടത് ചെറുപ്പക്കാരുടെ വലിയ ചുമതലയാണ്. പ്രസ്ഥാനത്തെ സൂക്ഷിക്കുക എóത് ഗുരുവിനെ സൂക്ഷിക്കുóതുപോലെയാണ്. ഗുരുവിനെ സൂക്ഷിക്കുകയെóത് തóെത്തóെ സൂക്ഷിക്കുóതുപോലെയും. തങ്ങള്‍ എന്തിന് ആശ്രമത്തിലെത്തി, എന്തിനു വേണ്ടി കര്‍മ്മം ചെയ്യുóു, തങ്ങളുടെ ജീവനിð കലര്‍óിരിക്കുó ഭാവങ്ങള്‍ എന്തൊക്കെയെó് ഓരോ ചെറുപ്പക്കാരനുമറിയണം. അത്തരത്തിലുള്ള പ്രാപ്തിയുള്ള മക്കളാണ് ഗുരുവിന്റെ സമ്പാദ്യം.

ഒരു വലിയ ദൗത്യത്തിന്റെ ഭാഗമായി നിലകൊള്ളുóവരാണ് ഓരോ ഗൃഹസ്ഥാശ്രമിയും. ഈയൊരു ചിന്തയും അതിനനുസൃതമായ ജീവിതചര്യകളും ഓരോ ഗൃഹസ്ഥാശ്രമിയും പുലര്‍ത്തേണ്ടതñേ?

തീര്‍ച്ചയായും. താനെന്തിന് ആശ്രമത്തിð വóു, തന്റെ ജീവിതലക്ഷ്യമെന്ത് എóെñാം അറിയേണ്ടത് അടിസ്ഥാനപരമായ യോഗ്യത തóെയാണ്. ഓരോരുത്തരുടേയും ജീവനിð കലര്‍óിരിക്കുó വാസനകളും സ്വഭാവഗതികളുമുണ്ടണ്ട്. അതിð ചീത്തയെ തിരുത്തണം. ഗുരു പറയുó വഴിയിലൂടെ നടക്കണം. ഈ അനുസരണയാണ് ഓരോ ശിഷ്യന്റെയും ദൗത്യം. ഇതാണ് അവനെയും അവന്റെ കുടുംബത്തെയും രക്ഷിക്കുóത്. പ്രാര്‍ത്ഥനയിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാകുóു. കര്‍മ്മദോഷങ്ങളും തീരാവ്യാധികളും മറ്റു കെടുതികളും മാറുóു. ഗുരുപൂജയെപ്പറ്റി ഇവിടെ പറയേണ്ടതുണ്ട്. അനേകജòങ്ങളിലെ കര്‍മ്മദോഷങ്ങളും ആരാധനാദോഷങ്ങളും പേറി വóതാണ് നമ്മുടെ ജീവന്‍. അറ്റം കാണാനാവാത്ത ഒരു ചരടിലെ കെട്ടുകള്‍ പോലെയായിരിക്കും ജീവനിലെ ഓരോ കര്‍മ്മഗതികളും. പിതൃശുദ്ധി വരുത്തി ഈ കര്‍മ്മദോഷങ്ങളെ പൂര്‍ണമായും അകറ്റുóതാണ് ശാന്തിഗിരിയിലെ ഗുരുപൂജയെóു ലളിതമായി പറയാം. നമ്മുടെ പൂര്‍വ്വികര്‍ കാലങ്ങളായി ആരാധിച്ചുവó ദേവീദേവòാരെയും, ഋഷി, സന്യാസി, ജ്ഞാനി, ഭക്തന്‍ എóിവയയെñാം ഈ കര്‍മ്മത്തിലൂടെ ശുദ്ധമായി നിര്‍ത്തുóു. പിതൃശുദ്ധിക്കുശേഷം അവ ജòമെടുക്കുóു. യുഗധര്‍മ്മാനുസൃതമായ ഈ ശുദ്ധികര്‍മ്മത്തിന് പ്രപôത്തിð ഗുരു മാത്രമാണ് അധികാരി. ഗുരുപൂജ ചെയ്ത എത്രയോ കുടുംബങ്ങള്‍ നമ്മുടെ പരമ്പരയിലുണ്ട്. ഗുരുപൂജയ്ക്ക് മുമ്പും ശേഷവുമുള്ള അവരുടെ ജീവിതം പരിശോധിച്ചാð ഗുരുപൂജയെó കര്‍മ്മത്തിന്റെ വലിപ്പമെന്തെó് ബോദ്ധ്യപ്പെടാനാകും. ഓടിവó് ചെയ്തിട്ടുപോകാവുó ഒരു കര്‍മ്മമñ ഗുരുപൂജയെó് ഗുരു പറയുóു. പിതൃശുദ്ധി ചെയ്തശേഷം പെട്ടó് പണക്കാരനാകുമെóും കരുതരുത്. വീടിന്റെ അപ്പോഴുള്ള കഞ്ഞിവയ്പ്പിനു വേണ്ടിണ്ടയിട്ട് ഇതു ചെയ്യരുതെóും ഗുരു ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഗുരുപൂജയ്ക്കു ശേഷം ആശയവുമായി പൊരുത്തപ്പെട്ടു തóെ ജീവിക്കണം. പ്രതിസന്ധികളും വൈതരണികളും വóുവെóവരാം. അപ്പോള്‍ ഇട്ടിട്ട് ഓടിപ്പോയാലും രക്ഷയിñ. എñാ പ്രതിസന്ധികളേയും അതിജീവിക്കുóതിലാണ് കാരുണ്യം. അതിനും ക്ഷമയും സഹനവും വേണം.

ഒരു ഗൃഹസ്ഥാശ്രമി എങ്ങനെയാണ് അവന്റെ വീടു സൂക്ഷിക്കേണ്ടതെóു പറയാമോ?

വളരെ പ്രസക്തമായ ചോദ്യമാണിത്. ആശ്രമം പോലെ തóെയാണ് വീടു സൂക്ഷിക്കേണ്ടണ്ടത്. ആശ്രമത്തിð നിðക്കുമ്പോള്‍ നമ്മുടെ മനസ്സ് പവിത്രമായിരിക്കും. ഇതേ മനസ്സു തóെയാവണം വീട്ടിലും. വാക്കും പ്രവൃത്തിയും മനോവിചാരങ്ങളും ശുദ്ധമായിരിക്കണം. വീടും പരിസരവും വൃത്തിയായി സംരക്ഷിക്കണം. ഗുരു എന്റെ വീട്ടിð വസിക്കുóു എó വിചാരമുണ്ടാവണം. പ്രാര്‍ത്ഥന മുടങ്ങരുത്. ഒരു നേരം കുടുംബാംഗങ്ങളെñാവരും ചേര്‍óിരുó് പ്രാര്‍ത്ഥിക്കുകയും ഗുരുവാണി പാരായണം ചെയ്യുകയും വേണം. അച്ഛനമ്മമാരും കുട്ടികളും തമ്മിð കഴിയുóതും ഒരുമിച്ചിരുóുതóെ ആഹാരം കഴിക്കുകയും വീട്ടുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. കുട്ടികളെ ചെറുപ്പം മുതലേ ഉത്തരവാദബോധമുള്ളവരാക്കി മാറ്റാന്‍ ഇതു നñതാണ്. കുട്ടികളായതുകൊണ്ട് വെച്ച് അവരെ ഒóിðനിóും മാറ്റിനിര്‍ത്തേണ്ടതിñ. ഇóത്തെ കുട്ടികള്‍ക്ക് ബുദ്ധിയും കഴിവും ഏറും. വീടുമായി ബന്ധപ്പെട്ട എന്തിലും അവരുടെ അഭിപ്രായം ചോദിക്കണം. വീടും ആശ്രമവും ഒóായി മാറുóത് ഇങ്ങനെയുള്ള ചില ശീലങ്ങള്‍ നിത്യജീവിതത്തിð കൊണ്ടുവരുമ്പോഴാണ്. കുട്ടികളെക്കുറിച്ച് കുറച്ചുകൂടി പറയാനുണ്ട്. മാതാപിതാക്കളെ കണ്ടണ്ടാണ് ഓരോ കുട്ടിയും വളരുóത്. മാതാപിതാക്കള്‍ നñ മാതൃകയാവണം. കുട്ടികളുടെ മുóിðവച്ച് വഴക്കിടുóതും കുറ്റം പറയുóതുമൊക്കെ ഒഴിവാക്കണം. ദുഷിപ്പിക്കുó വര്‍ത്തമാനങ്ങള്‍ എവിടെയായാലും അതു നòയെ ഇñാതാക്കും. അങ്ങനെയുള്ള വീടുകളിð വളര്‍óുവരുó കുട്ടികളുടെ ഭാവി ശോഭനമായിരിക്കിñ. വീടിനും നാടിനും കൊള്ളാത്തവരായി അവരെ മാറ്റരുത്.
വിശ്വാസികള്‍ കൂട്ടമായി താമസിക്കുó സ്ഥലങ്ങളിð സഹകരണമനോഭാവമുണ്ടാകണം. വീടുകള്‍ തമ്മിð സ്‌നേഹവും കെട്ടുറപ്പുമുണ്ടണ്ടാകണം. എóാð അമിതമായ അടുപ്പവും ഒട്ടിപ്പിടിക്കലുമൊക്കെ വിനയാകും. അയðക്കാര്‍ വിശ്വാസിയോ അവിശ്വാസിയോ ആകട്ടെ എñാവരോടും സ്‌നേഹത്തോടെയും സഹകരണത്തോടെയും പെരുമാറാന്‍ കഴിയണം. മറ്റു വീടുകളിലെ ആവശ്യങ്ങളിð സംബന്ധിക്കണം. കാരുണ്യവും സòനസും പ്രദര്‍ശിപ്പിക്കുóതിന് മടി കാട്ടരുത്. സമൂഹജീവികളാണ് നാമോരുത്തരും തóെ. അതിലുപരി ഗുരുവിന്റെയും പ്രസ്ഥാനത്തിന്റെയും പ്രതിനിധികളും. നമ്മളെ വിലയിരുത്തിയാണ് സമൂഹം പ്രസ്ഥാനത്തെയും വിലയിരുത്തുóത്.

കുട്ടികള്‍ മുതിര്‍óുവരുമ്പോള്‍ അവര്‍ പലവിധത്തിലുള്ള പ്രയാസങ്ങളും നേരിടുóതായി കണ്ടണ്ടിട്ടുണ്ട്. അച്ഛനമ്മമാരോട് മനസ്സുതുറക്കാന്‍ പല കുട്ടികള്‍ക്കും കഴിയാറിñ.?

തീര്‍ച്ചയായും ഇക്കാര്യം ശ്രദ്ധയിðപ്പെടുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. കൗമാരക്കാരിð പലര്‍ക്കും പല ആശങ്കകളാണ്. എസ്.എസ്.എð.സി, പ്ലസ് ടു ക്ലാസുകളിð എത്തുóതോടെ ജീവിതത്തെക്കുറിച്ചുള്ള ഭയാശങ്കകള്‍ വര്‍ദ്ധിക്കുകയാണ്. നñ ലക്ഷ്യബോധവും ജീവിതവീക്ഷണവുമുള്ള കുട്ടികളാണ് പലരുമെങ്കിലും ചില നിര്‍ണായസന്ദര്‍ഭങ്ങളിð യുക്തമായ തീരുമാനങ്ങള്‍ എടുക്കാനാവുóിñ. പരമ്പരയിലെ ഒരു കുട്ടിക്കും ആശങ്കയുടെ ആവശ്യമിñ. ഏതുവഴി സ്വീകരിക്കണമെóു നിര്‍ദ്ദേശിക്കാന്‍ നമുക്കു ഗുരുവുണ്ട്. ജീവിതത്തിലുടനീളം തുണയായി ഗുരു കാണും. ഈയൊരു ബോധം കുട്ടികളിലുണ്ടാവുകയാണു വേണ്ടണ്ടത്. വീടുകളിðതóെ ഇതിനു തുടക്കം കുറിക്കണം. ഗൃഹസ്ഥാശ്രമസംഘത്തിന്റെ ആഭിമുഖ്യത്തിð കുട്ടികളുമായി നിരന്തരമുള്ള ആശയവിനിമയത്തിനായി പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗൃഹസ്ഥാശ്രമയോഗങ്ങളിð കുട്ടികളെ പങ്കെടുപ്പിച്ചുതുടങ്ങിയത്. നേരത്തെ അച്ഛനമ്മമാര്‍ മാത്രമാണ് പങ്കെടുത്തിരുóത്. ഇപ്പോള്‍ കുട്ടികളുള്‍പ്പെടെ ഒരു വീട്ടിലെ മുഴുവന്‍പേരും യോഗത്തിനെത്തുóു. കുട്ടികള്‍ക്ക് അവരുടെ സര്‍ഗ്ഗവാസകള്‍ പ്രകടിപ്പിക്കാനുള്ള അവസരവുമുണ്ട്. കുട്ടികളെ സ്‌നേഹിച്ചു നിര്‍ത്തണം. അവരുടെ കണ്ടുറവുകളെ ക്ഷമാപൂര്‍വ്വം മാറ്റിയെടുക്കണം.

ആദ്യകാലങ്ങളിലെ ഗൃഹസ്ഥാശ്രമയോഗങ്ങള്‍ എങ്ങനെയാണ് സംഘടിപ്പിക്കപ്പെട്ടിരുóത്? കൗതുകകരമായ ഓര്‍മ്മകളുണ്ടോ?

അóൊക്കെ ചില സന്ദര്‍ഭങ്ങളിð ഗുരുവും ഗൃഹസ്ഥാശ്രമയോഗത്തിð സóിഹിതനായിട്ടുണ്ടണ്ട്. ആരെങ്കിലും അóു വóിട്ടിñെങ്കിð അവര്‍ എത്തിയതിനുശേഷമേ യോഗം ആരംഭിക്കാന്‍ ഗുരു അനുമതി നðകിയിരുóുള്ളൂ. ആരാണ് വരാത്തതെóും എന്തുകൊണ്ടാണെóുമൊക്കെ ഗുരുവിനറിയാം. അവന്‍ വóിട്ടുതുടങ്ങിയാð മതിയെóുപറയും. ഒരാളുടെ ഭാഗത്തുനിó് ഏതെങ്കിലും തരത്തിലുള്ള കുറവോ പോരായ്മയോ ഉണ്ടായാð അത് എñാവരുടേയും കുറവായി കാണണമെóും എñാവരും ഒരുമിച്ചുനിó് ആ തെറ്റു തിരുത്തണമെóും ഗുരു പറയുമായിരുóു. ഗുരുവിന്റെ ഈ വാക്കുകള്‍ എóും പ്രസക്തമാണ്. 'ഞാനും എന്റെ കുടുംബവും മാത്രം' എó കാഴ്ചപ്പാടോടെ ഇവിടെ കഴിയാനാവിñ. ഒരാളുടെ അñെങ്കിð ഒരു കുടുംബത്തിന്റെ ദു:ഖം എóത് പരമ്പരയിലെ എñാവരുടേയും കൂടി ദു:ഖമാണ്. സുഖവും ദു:ഖവും നòയും നേട്ടവുമെñാം പരമ്പരയുടേത്. 'എന്റെ അയðക്കാരന്‍ പട്ടിണിയിരിക്കുമ്പോള്‍ ഞാന്‍ മാത്രം സുഭിക്ഷമായി കഴിക്കുóതെങ്ങിനെ'യെó് ബൈബിളിð ചോദിക്കുóിñേ. അടിസ്ഥാനപരമായ കാഴ്ചപ്പാട് ഇതാണ്. ഗുരു കൈയ്യിð കിട്ടിയതെന്തും എñാവര്‍ക്കുമായി പങ്കുവച്ചുതóു. നമ്മളെñാവരും ഗുരുവിന്റെ പങ്കു കഴിക്കുóു. ഒരു വീട്ടിലെ മക്കളെപ്പോലെയാണ് ഗുരുവിന്റെ പ്രസാദം നമ്മള്‍ കഴിക്കുóത്. സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും വലിയൊരു പാഠം നമ്മളറിയാതെ നമ്മുടെ സംസ്‌കാരത്തിലേക്ക് ഗുരു പകരുകയാണ്. നമ്മളെക്കൊണ്ടു ചെയ്യിച്ചിരുó ഓരോ കര്‍മ്മത്തിലും ഈയൊരു പ്രത്യേകത കാണാം. ബാഹ്യത്തിð കാണുóതായിരിക്കിñ ആന്തരീകമായി ആ കര്‍മ്മം കൊണ്ടുണ്ടാവുക. ആശ്രമത്തിð ഒരില മാറ്റിയിടുകയാണെങ്കിðക്കൂടി പ്രാര്‍ത്ഥനയോടെ ചെയ്യണമെóു പറയുóത് ഇതുകൊണ്ടാണ്.

ആശ്രമത്തിð കര്‍മ്മം ചെയ്യുóതും പുറത്ത് മറ്റു വേലകളിð ഏര്‍പ്പെടുóതും തമ്മിലെ വ്യത്യാസമെന്താണ്?

എന്തു കര്‍മ്മം എവിടെ ചെയ്താലും അത് ഗുരുവിനുവേണ്ടണ്ടി ചെയ്യുóു എó സങ്കðപ്പത്തോടെയാവണം ചെയ്യേണ്ടണ്ടത്. അപ്പോള്‍ അതിനു പൂര്‍ണത കൈവരുóു. ഇറച്ചിവെട്ടാണ് ജോലിയെങ്കിð അതു വേണ്ടെóുവച്ച് പട്ടിണി കിടക്കാന്‍ പറ്റുമോ? അവിടെയാണ് ഗുരുവിനെ പിടിച്ചു (പ്രാര്‍ത്ഥിച്ച്) ചെയ്യണമെóു പറയുóത്. അമ്മമാരുടെയും പെണ്‍കുട്ടികളുടെയും മനസ്സിലുണ്ടണ്ടാവേണ്ട സങ്കðപ്പങ്ങളെക്കുറിച്ചു പറഞ്ഞു. വീടു വൃത്തിയാക്കുമ്പോഴും, ഭക്ഷണം തയ്യാറാക്കുമ്പോഴും അതു വിളമ്പുമ്പോഴും മനസ്സ് പവിത്രവും പ്രാര്‍ത്ഥനാനിരതവുമാകണം. ഈയൊരു കര്‍മ്മത്തിലൂടെ ഗുരുവിന്റെ ഹിതമനുസരിച്ച് എന്താണോ നടക്കേണ്ടത് അതുണ്ടാകണമെóു പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥിച്ചു പാകംചെയ്ത ആഹാരത്തിന് രുചിയേറും. അത് ശരീരത്തിð പല മാറ്റങ്ങളുമുണ്ടാക്കും.

ഗൃഹസ്ഥാശ്രമസംഘത്തിന്റെ വലിപ്പവും വ്യാപ്തിയും വര്‍ദ്ധിച്ചിരിക്കുóു. പുതിയ കാഴ്ചപ്പാടോടെ പുതിയ പദ്ധതികള്‍ തóെ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടിയിരിക്കുóു?
പുതിയ കേന്ദ്രീകൃത ഭരണസംവിധാനത്തിനുകീഴിð സാംസ്‌കാരിക സംഘടനകളെñാം പുന:സംഘടിപ്പിച്ചു. ആര്‍ട്‌സ് ആന്റ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റിനുകീഴിലാണ് ഗൃഹസ്ഥാശ്രമസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുóത്. ശാരീരികമായി പല വിഷമങ്ങളും നേരിടുó ഘട്ടത്തിലാണ് ഗൃഹസ്ഥാശ്രമസംഘത്തിന്റെ ചുമതല ഏറ്റെടുക്കണമെó നിര്‍ദ്ദേശമുണ്ടായത്. എനിക്കിത് ചെയ്യാനാകുമോ എó ആശങ്കയുണ്ടായി. പക്ഷെ ഗുരുവിന്റെ ദൗത്യത്തിð നിóും ഒഴിഞ്ഞുനിðക്കാനാകിñ. ആ സന്ദര്‍ഭത്തിð മുന്‍പ്ഗുരു എóോടു പറഞ്ഞ ഒരു കാര്യം ഞാനോര്‍മ്മിച്ചു. ഞാനാഗ്രഹിക്കുó ഏതു കര്‍മ്മവും എനിക്കു ചെയ്യാന്‍ കഴിയുമെóായിരുóു ഗുരു പറഞ്ഞത്. ഗൃഹസ്ഥാശ്രമസംഘത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെടുó കാര്യവുമായി ശിഷ്യപൂജിതയെ കണ്ടപ്പോഴും ഗുരുമുഖത്തുനിóുണ്ടായ അതേ വാക്കുകള്‍ തóെയായിരുóു ലഭിച്ചത്. എന്റെ ചുമലിð തലോടിക്കൊണ്ട് ശിഷ്യപൂജിത പറഞ്ഞത് നóായി ചെയ്യാന്‍ പറ്റുമെóു തóെയായിരുóു.
ഗൃഹസ്ഥാശ്രമസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാന്‍ അഭിവന്ദ്യശിഷ്യപൂജിത കൂടെക്കൂടെ വിളിക്കാറുണ്ട്. ഓരോ ദിവസം എന്തു നടóുവെóും, മീറ്റിംഗിന് ആരുവóു ആരുവóിñായെóുമൊക്കെ ചോദിച്ചറിയും. പലപ്പോഴും പല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നðകും. ചില സന്ദര്‍ഭങ്ങളിð യോഗാരംഭത്തിനു തൊട്ടുമുമ്പായി എñാ ഗൃഹസ്ഥര്‍ക്കും ശിഷ്യപൂജിത ദര്‍ശനത്തിന് അവസരം നðകിയിരുóതും ഇപ്പോള്‍ ഓര്‍ക്കുകയാണ്.

അഭിവന്ദ്യ ശിഷ്യപൂജിതയുടെ ജീവിതം ഓരോ ഗൃഹസ്ഥനും പാഠമായിരിക്കേണ്ടതñേ?

അങ്ങനെതóെയാവണം. അഭിവന്ദ്യ ശിഷ്യപൂജിതയുടെ ജീവിതത്തിലെ ഓരോ ഏടുകളും ഓരോ ഗൃഹസ്ഥനും ഹൃദിസ്ഥമാക്കണം. ഏതു പ്രതിസന്ധിഘട്ടത്തിലും ഗുരുവിനെയും പ്രസ്ഥാനത്തെയും കൈവെടിയാതെ ആത്മധൈര്യത്തോടെ നിðക്കാന്‍ ആ ധന്യജീവിതത്തെക്കുറിച്ചുള്ള ഒരു കൊച്ചു സ്മരണ മാത്രം മതിയാകും. ശിഷ്യപൂജിതയ്ക്ക് പ്രസ്ഥാനത്തോടുള്ള കരുതð എത്രമാത്രമുണ്ടൈó് ഞാന്‍ എത്രയോ കാലങ്ങള്‍ക്കു മുമ്പേ അറിഞ്ഞിരിക്കുóു. കുഞ്ഞായിരിക്കുമ്പോള്‍ സ്‌കൂള്‍ വിട്ടുവóാലുടന്‍ തóെ ഓരോ കര്‍മ്മങ്ങളുമായി ഓടിനടക്കുകയായി. ഓരോóും പൂര്‍ത്തിയാക്കി കിടക്കുമ്പോഴേക്കും പാതിരാത്രി കഴിഞ്ഞിരിക്കും. അതിനിടയിð കഴിക്കാനൊóും മിനക്കെട്ടിട്ടുണ്ടാവിñ. ആരെങ്കിലും നിര്‍ബന്ധിച്ചാð വñതും കഴിച്ചെóുവരുത്തി സ്‌കൂളിലേക്കുള്ള ഗൃഹപാഠങ്ങളും ചെയ്ത് ആ കുഞ്ഞ് തളര്‍óുറങ്ങും. ഉറക്കെമെóൊóും പറയാനാവിñ. ആശ്രമത്തിð ആദ്യം ഉണരുóത് ആ കുഞ്ഞുതóെയായിരിക്കും. ഓരോ കൊച്ചുകാര്യങ്ങള്‍ക്കും നñ ശ്രദ്ധയാണ്. പറമ്പിð ഒരു ഓലമടð കിടóാðപ്പോലും അതിനെച്ചൊñി ഒരു കരുതലുണ്ടണ്ടാകും. എടുത്തുവയ്ക്കാനാവുó സാഹചര്യമñെങ്കിð അതിന് ആരെയെങ്കിലും ഏര്‍പ്പെടുത്തും. ഓലയെടുത്തു മെടയുകയും ഈര്‍ക്കിð ചീകിയെടുത്ത് ചൂലുണ്ടാക്കുകയുമൊക്കെ ചെയ്തിരുóു. അതിരിലെ വേലിയിð ചിതð കയറിയാലും ആദ്യമറിയുóത് ആ കുഞ്ഞുതóെയായിരുóു. കൈയ്യെത്തുó ഇടമñെങ്കിð ആരെയെങ്കിലും വിളിപ്പിച്ച് മാറാല തുടപ്പിക്കും. ശ്രദ്ധയും വൃത്തിയും ഒരുപോലെ തóെ. ഒരു നേരമെങ്കിലും വെറുതെയിരിക്കുóതായി കണ്ടിട്ടിñ. ഗുരുവിനോടും പ്രസ്ഥാനത്തോടും അത്രമേð പ്രതിജ്ഞാബദ്ധമായിരുóു ആ ജീവിതം.

ഗുരുസമ്പര്‍ക്കത്തിð നിóും കിട്ടിയ അനുഭവസമ്പത്ത് എന്താണ്?

ഗുരു അടിസ്ഥാനപരമായ എñാക്കാര്യങ്ങളും ചെയ്യിച്ചിരുóു. സങ്കðപ്പവശങ്ങള്‍, ആശ്രമത്തിലെ ദൈനംദിനകര്‍മ്മങ്ങള്‍ എñാത്തിനും എóെക്കൂടി ഉള്‍പ്പെടുത്തി. ചില കാര്യങ്ങള്‍ വിശ്വസിച്ച് ഏðപ്പിച്ചു. കൊച്ചുകുടിലായിരുó ആദ്യത്തെ പര്‍ണശാല മുതð ഇപ്പോഴത്തെ താമര പര്‍ണശാല വരെ കാണാനും പ്രസ്ഥാനത്തിന്റെ വളര്‍ച്ച അടുത്തുനിóുകാണാനും അതിð പങ്കാളിയാകാനും ഭാഗ്യമുണ്ടായി. നിങ്ങള്‍ക്ക് ഒരു കാര്യത്തിനും വെളിയിðപ്പോയി കൈനീട്ടേണ്ടി വരിñൈó് ഗുരു പറഞ്ഞിരുóത് ഇത് സത്യമായി ഭവിച്ചിരിക്കുóു. സാധാരണ ഒരു ജീവിതം നയിക്കാനാവശ്യമായ എñാ അടിസ്ഥാനഘടകങ്ങളും ഗുരു ഇവിടെ ഇണക്കിവച്ചിരിക്കുóു. ഇതിനൊക്കെ ഗുരുവിനോടു നമ്മള്‍ കടപ്പെട്ടിരിക്കുóു. എóെപ്പറ്റിയുള്ള ഗുരുവിന്റെ പ്രതീക്ഷകള്‍ വേണ്ടണ്ടവിധം ചെയ്തുപൂര്‍ത്തീകരിക്കാനയോ എóതു മാത്രമാണ് എóെ സന്ദേഹിപ്പിക്കുóത്. എടുത്തു പറയാവുó എന്തെങ്കിലും കഴിവുകളോ പ്രാപ്തിയോ അവകാശപ്പെടാനിñാത്ത സാധാരണക്കാരിയായ എന്റെ ജീവിതം ഗുരു മഹനീയമായ നിലയിð മാറ്റിമറിച്ചു.

Tuesday, September 13, 2011

മാമന്‍ കഥ - 2 അഞ്ചാമത്തെ ശിഷ്യനെ സ്വീകരിക്കാത്ത മുനി


അഞ്ചാമത്തെ ശിഷ്യനെ സ്വീകരിക്കാത്ത മുനി

ഓണാവധിക്കാലം കൂട്ടുകാര്‍ ശരിക്കും ആഘോഷിച്ചു. മുറ്റത്ത് പൂക്കളമിട്ടും ഊഞ്ഞാലാടിയും ഓണക്കളികള്‍ കളിച്ചും ശരിക്കും അടിപൊളി ദിവസങ്ങള്‍ തന്നെ. ഓണസദ്യയുണ്ടശേഷം അവരെല്ലാവരുംകൂടി കഥാമാമന്റെ വീട്ടിലൊത്തുകൂടി.
മാമന്‍ അവരെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. വന്നപാടെ എല്ലാവര്‍ക്കും ഓരോ ഗ്ലാസ് പായസം കിട്ടി. നല്ല രസികന്‍ അടപ്രഥമന്‍ തന്നെ..!
റസിയക്ക് ഒരു ഗ്ലാസ് കുടിച്ചിട്ടു മതിയായില്ല.
'മാമാ എനിക്ക് ഒരു ഗ്ലാസ് കൂടി വേണം..,' അവള്‍ ആവശ്യപ്പെട്ടു.
'പായസം കൊതിച്ചി..!' കിഷോര്‍ കളിയാക്കി.
'നീ എന്റെ വീട്ടിലേക്കു വാ.. നിനക്ക് വയറുനിറച്ച് പായസം തരാം. നല്ല കടലപ്രഥമന്‍..!'
'ഉം.. അടപ്രഥമന്റെ മുന്നിലാണോ കടലപ്രഥമന്‍?' അനൂപ് ചോദിച്ചു.
'അടപ്രഥമനും കടലയുമൊന്നുമല്ല, പാലടയാണ് നല്ലത്.. എന്റെ വീട്ടില്‍ അതാ
യിരുന്നു.' അബു പറഞ്ഞു.
തര്‍ക്കമൊന്നും വേണ്ട.. കുട്ടികളുടെ ശബ്ദം കേട്ട് മാമന്‍ പറഞ്ഞു. 'എല്ലാവരും ഓരോ ഗ്ലാസ്സുകൂടി കഴിക്ക്..'
മാമന്‍ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി പായസം നല്‍കി.
'വേഗം കുടിക്ക് എന്നിട്ടുവേണം എനിക്കൊരു കഥപറയാന്‍..!'
കുട്ടികള്‍ വേഗം ഗ്ലാസുകള്‍ കാലിയാക്കി കഥ കേള്‍ക്കാനിരുന്നു.

മാമന്‍ കഥ പറഞ്ഞുതുടങ്ങി.

ഒരിടത്ത് ഒരു മഹാമുനിയുണ്ടായിരുന്നു. പണ്ഡിതനും വിനയാന്വിതനുമായ അദ്ദേഹത്തിന്റെ ഗുരുകുലത്തില്‍ മക്കളെ ചേര്‍ത്ത് വിദ്യയഭ്യസിപ്പിക്കുവാന്‍ എല്ലാവരും മോഹിച്ചു. പക്ഷെ മുനിക്ക് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. ഒരുസമയം അഞ്ചു കുട്ടികളെ മാത്രമേ അദ്ദേഹം ശിഷ്യരായി സ്വീകരിക്കുകയുള്ളൂ. പക്ഷെ പലപ്പോഴും അഞ്ചില്‍ത്താഴെ ശിഷ്യന്മാര്‍ മാത്രമേ ഗുരുകുലത്തിലുണ്ടായിരുന്നുള്ളൂ.
അത്തവണയും നാലു പേര്‍ക്കുമാത്രമാണ് അദ്ദേഹം പ്രവേശനം നല്‍കിയത്. അതില്‍ മൂന്നുപേര്‍ നല്ല മിടുക്കരും ആശ്രമകര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ ശുഷ്‌കാന്തിയുള്ളവരുമായിരുന്നു. ഗുരുമുഖത്തുനിന്നു കേള്‍ക്കുന്നതെന്തും അവര്‍ പെട്ടന്നു ഗ്രസിക്കും. പഠിപ്പിലും പാചകത്തിലും പശുപാലനത്തിലും കൃഷിയിലുമൊക്കെ അവര്‍ അതിവേഗം കഴിവുസമ്പാദിച്ചു. എന്നാല്‍ നാലാമത്തെയാളാകട്ടെ ഇതില്‍നിന്നെല്ലാം തീരെ വിഭിന്നനായിരുന്നു. അവന്‍ അലസനും ഒരു കാര്യത്തിലും താല്‍പര്യമില്ലാതെ ചുരുണ്ടുകൂടുന്നവനുമായിരുന്നു. കൂട്ടുകാര്‍ കൃഷിത്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ അവന്‍ മാത്രം മരത്തണലിലിരുന്നു വിശ്രമിക്കും. പാട്ടോ കവിതയോ ഒന്നും അവന്റെ ഓര്‍മ്മയില്‍ നിന്നിരുന്നില്ല. കിളക്കാനോ കറിക്കറിയാനോ ഒന്നും അറിയില്ല. ഒരു പുല്ലുപോലും കൈകൊണ്ടു പറിച്ചുകളയില്ല.
മുനി എന്തുകൊണ്ട് ഇവനെ ഗുരുകുലത്തിലെടുത്തു എന്നോര്‍ത്ത് മറ്റു ശിഷ്യന്മാര്‍ അത്ഭുതപ്പെട്ടിരുന്നു.
മുനിയുടെ അടുത്ത് അഞ്ചാമതൊരു ശിഷ്യന്റെ ഒഴിവുണ്ടെന്നറിഞ്ഞ് ഒരു ദിവസം ഒരു ധനികന്‍ തന്റെ മകനെയും കൂട്ടി അവിടെയെത്തി. തന്റെ പുത്രനെക്കൂടി ശിഷ്യനായി സ്വീകരിക്കണമെന്ന് അയാള്‍ മുനിയോടപേക്ഷിച്ചു.
മുനി ഒന്നാലോചിച്ചതിനുശേഷം ഒരു വ്യവസ്ഥവെച്ചു. കുട്ടി പരിശ്രമശാലിയാണോ എന്നറിയണം. അവന്റെ സ്വഭാവവും രീതികളും കണ്ടു ബോധിക്കണം. അതിനായി രണ്ടുദിവസം ആശ്രമത്തില്‍ കഴിയണം. അവന്റെ രീതികള്‍ കണ്ടുബോധിച്ചാല്‍ സ്ഥിരമായി ആശ്രമത്തില്‍ നിര്‍ത്താം.
ഗുരുവിന്റെ വ്യവസ്ഥ ധനികന്‍ സമ്മതിച്ചു. അയാള്‍ പുത്രനെ അവിടെ നിര്‍ത്തി മടങ്ങിപ്പോയി. ഗുരു അവനെ മറ്റു ശിഷ്യരോടൊപ്പം കൃഷിസ്ഥലത്തേക്കു പറഞ്ഞുവിട്ടു.
ഉച്ചയ്ക്കുമുമ്പ് പണികള്‍ തീര്‍ത്ത് മടങ്ങിച്ചെല്ലാനായിരുന്നു മുനിയുടെ നിര്‍ദ്ദേശം. മൂന്നു ശിഷ്യന്മാരും ധിറുതിയില്‍ ഓരോ പണികള്‍ തീര്‍ത്തുകൊണ്ടിരുന്നു. ഇതിനിടയിലും നവാഗതനായി എത്തിയ കുട്ടിയെ അവര്‍ തങ്ങളുടെ ജോലിയില്‍ സഹായിക്കാനായി ക്ഷണിക്കുകയും ചെയ്തു. പക്ഷെ അവന് അതില്‍ താല്‍പര്യം തോന്നിയില്ലെന്നു മാത്രമല്ല അവരോട് പുച്ഛം തോന്നുകയും ചെയ്തു. 'പറമ്പില്‍ കിളക്കണമായിരുന്നെങ്കില്‍ ഗുരുകുലത്തില്‍ വരേണ്ട ആവശ്യമില്ലായിരുന്നുവല്ലോ. തന്റെ വീട്ടില്‍ നിരവധി സ്ഥലമുണ്ട്. അവിടെ ആളുകളെ കൂലിയ്ക്കുവച്ചാണ് പണിയെടുപ്പിക്കുന്നത്..!'
നവാഗതന്‍ തണല്‍ നോക്കി മരച്ചുവട്ടിലേക്കു ചെന്നു. അവിടെ ഒരു പണിയും ചെയ്യാത്ത അലസനായ ശിഷ്യനിരുന്ന്് കാറ്റുകൊള്ളുന്നുണ്ടായിരുന്നു. ഇരുവരും തമ്മില്‍ നോക്കി ചിരിച്ചു. പെട്ടന്നുതന്നെ അവര്‍ അടുത്ത ചങ്ങാതിമാരായി മാറി. മരച്ചുവട്ടിലിരുന്ന് അവര്‍ ഓരോ തമാശകള്‍ പറഞ്ഞുചിരിച്ചുകൊണ്ടിരുന്നു.
മുനി ഇതെല്ലാം ദൂരെമാറിനിന്നു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 'ഇവനെ എത്രയും വേഗം തിരിച്ചയക്കണം' അദ്ദേഹം തീരുമാനിച്ചു.
അന്നു വൈകുന്നേരം തന്നെ അദ്ദേഹം അവനെയും പിതാവിന്റെ അടുത്തെത്തി.
'രണ്ടു ദിവസത്തെ നിരീക്ഷണം വേണമെന്നല്ലേ അങ്ങു പറഞ്ഞിരുന്നത്? എന്നിട്ട് ഇന്നുതന്നെ കൊണ്ടുവന്നതെന്താണ്? ധനികന്‍ ചോദിച്ചു.
'ഇവന്റെ കാര്യത്തില്‍ അരദിവസം പോലും വേണ്ടിവന്നില്ല. എത്ര മൂടി വെക്കാന്‍ ശ്രമിച്ചാലും ഒടുവില്‍ സാക്ഷാല്‍ സ്വരൂപം കാണിക്കും. ഇവന്‍ ഒരു അലസനാണ്. ആശ്രമത്തിലെ പരിശ്രമശാലികളായ കുട്ടികള്‍ വിളിച്ചിട്ടും അവിടത്തെ അലസ
നോടു കൂട്ടുകൂടാനാണ് ഇവന്‍ തയ്യാറായത്. മറ്റു കുട്ടികളുടെ അദ്ധ്വാനം ഇവന്റെ കണ്ണില്‍പ്പെട്ടില്ല. സംസര്‍ഗമാണ് ഒരാളുടെ ജീവിതത്തെ വിജയിപ്പിക്കുന്നത്. നല്ല സ്വഭാവഗുണം ഉള്ളവരോടുകൂട്ടുകൂടാനാണ് തയ്യാറാവേണ്ടത്.' മുനി അവനെ പിതാവിനെ ഏല്‍പ്പിച്ചു മടങ്ങി.
മാമന്‍ കഥ പറഞ്ഞുനിര്‍ത്തി. ഇനിയൊരു ചോദ്യം ചോദിക്കാം. 'ഈ കഥയിലെ ഗുണപാഠം എന്താണ്?' എല്ലാവരും ഒരു നിമിഷം ആലോചിച്ചിരുന്നു. മനസ്സില്‍ തോന്നുന്നത് ആരുംപറയേണ്ട. നിങ്ങളുടെ അഭിപ്രായം എഴുതിത്തന്നാല്‍ മതി'.

മാമന്‍ എഴുന്നേറ്റു.


മാമന്‍ കഥ 1- പരസ്പരം രക്ഷിച്ച ഉറുമ്പും പ്രാവും


പരസ്പരം രക്ഷിച്ച ഉറുമ്പും പ്രാവും

സുനന്ദയും റസിയയും രശ്മിയും അനൂപും കിഷോറും അബുവുമൊക്കെ ഒരു സെറ്റാണ്. ശനിയും ഞായറും സ്‌കൂളില്ലാത്ത മറ്റു ദിവസങ്ങളിലുമൊക്കെ സെറ്റ് സമ്മേളിക്കും. അതിന് ഒരു സ്ഥിരം സമ്മേളനവേദിയുണ്ട്. തൊട്ടടത്തുതന്നെയുള്ള കഥമാമന്റെ വീടിന്റെ വിശാലമായ ഉമ്മറം. മാമനോടൊപ്പം ഭാര്യ മാത്രമാണ് താമസം. മക്കളൊക്കെ ദൂരെ ജോലിസ്ഥലത്താണ്. മാമന്റെ വീട്ടില്‍ ധാരാളം പുസ്തകങ്ങളുണ്ട്. അവിടെച്ചെന്നാല്‍ അതെല്ലാം വായിക്കാം. കൂട്ടത്തില്‍നിന്നും നല്ല പുസ്തകങ്ങളെടുത്ത് മാമന്‍ വായിക്കാന്‍ കൊടുത്തുവിടുകയും ചെയ്യും.
അവധിദിവസങ്ങളില്‍ കുട്ടിസംഘം എത്താന്‍ വൈകുകയാണെങ്കില്‍ മാമന്‍ ഓരോരുത്തരുടേയും വീട്ടിലേക്ക് ഫോണ്‍ ചെയ്യും. താമസിയാതെ തന്നെ സംഘം എത്തിച്ചേരുകയും ചെയ്യും. ഓരോ തവണയും മാമന്‍ ഓരോരോ കഥകള്‍ പറയും. കഥ പറയുമ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കണം എന്ന നിബന്ധനയേ മാമനുളളൂ. കഥയുടെ ഇടയില്‍ സംശയങ്ങളും ചോദ്യങ്ങളുമൊക്കെ അനുവദിക്കും. അവയ്‌ക്കൊക്കെ രസകരമായി മറുപടി പറയുകയും ചെയ്യും. കഥയുടെ ഒടുവില്‍ മാമന്‍ കുട്ടികളോടും ചില ചോദ്യങ്ങള്‍ ചോദിക്കും. കഥയില്‍ നിന്നും നിങ്ങളെന്തു മനസ്സിലാക്കി എന്നായിരിക്കും പ്രധാന ചോദ്യം.
അന്നത്തെ ദിവസം എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ മാമന്‍ കഥപറയാന്‍ തുടങ്ങി.
'ഇന്നു ഞാന്‍ ഒരു ഉറുമ്പിന്റെയും പ്രാവിന്റെയും കഥയാണ് പറയുന്നത്. ശ്രദ്ധിച്ചുകേള്‍ക്കണം. ' കുട്ടികള്‍ കാതു കൂര്‍പ്പിച്ചിരുന്നു.
'ഉറുമ്പ് അന്നത്തെ ദിവസം തീറ്റ തേടി ഏറെ അലഞ്ഞു. കാര്യമായി ഒന്നുംതന്നെ കിട്ടിയില്ല. ഒടുവില്‍ ദാഹിച്ചുവലഞ്ഞ് ഒരു അരുവിയുടെ അടുത്തെത്തി. കുറച്ചു വെള്ളമെങ്കിലും ക്ഷീണമകറ്റാമെന്നു കരുതി അരുവിയിലേക്കിറങ്ങി. പെട്ടന്നു ശ്രദ്ധയൊന്നു പാളി. ഉറുമ്പ് കാലുതെറ്റി അരുവിയിലേക്കു വീണു!''
''അയ്യോ, അത് നിലവിളിച്ചില്ലേ..?'' രശ്മി ഇടയ്ക്കു കയറി ചോദിച്ചു.
'' പിന്നെ, ഉറുമ്പ് വലിയ വായില്‍ത്തന്നെ നിലവിളിച്ചു. ശബ്ദം കേട്ട് തൊട്ടടുത്ത മരക്കൊമ്പിലിരുന്ന പ്രാവ് തിരിഞ്ഞുനോക്കി. ഉറുമ്പ് മരണവെപ്രാളത്തോടെ കൈകാലുകളിട്ടടിക്കുന്നു. പ്രാവിന് ഒരുപായം തോന്നി. അത് ഒരില പൊട്ടിച്ച് വെള്ളത്തിലേക്കിട്ടുകൊടുത്തു. ഉറുമ്പ് ഇലയില്‍ പിടിച്ചുകയറി കരയില്‍ സുരക്ഷിതനായെത്തി.
ഉറുമ്പ് പ്രാവിനോട് നന്ദി പറഞ്ഞു. 'ഒരാളുടെ ജീവന്‍ രക്ഷിച്ചതിന് നന്ദിയൊന്നും പറയേണ്ട. അത് ഓരോ ജീവികളുടേയും കര്‍ത്തവ്യമാണ്. പ്രാവുപറഞ്ഞു.
കുറച്ചുനാള്‍ കഴിഞ്ഞ് ഉറുമ്പ് കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു വേടന്‍ അമ്പെയ്യാന്‍ ഉന്നം പിടിച്ചുനില്‍ക്കുന്നത് കണ്ടു. മരക്കൊമ്പിലിരിക്കുന്ന പ്രാവാണ് വേടന്റെ ലക്ഷ്യമെന്നു അതുകണ്ടു. അയ്യോ, അതെന്നെ വെള്ളത്തില്‍ നിന്നും രക്ഷിച്ച പ്രാവല്ലേ, ഒരു ഞെട്ടലോടെ ഉറുമ്പ് മനസ്സിലാക്കി. പാഞ്ഞുചെന്ന് വേടന്റെ വിരലില്‍ ഒറ്റക്കടി കൊടുത്തു. വേടന്‍ 'അയ്യോ'യെന്നും പറഞ്ഞ് നിലത്തിരുന്നുപോയി.
അപകടം മനസ്സിലാക്കിയ കേട്ട് പ്രാവ് പറന്നുപോയി. ഉറുമ്പ് കരിയിലകളുടെ ഇടയിലേക്കൊളിച്ചു. വേടന്‍ പോയെന്നു ഉറപ്പായപ്പോള്‍ പ്രാവ് അവിടേക്കു തിരിച്ചുവന്നു. ഉറുമ്പ് അവിടെ കാത്തുനിന്നിരുന്നു. ജീവന്‍ രക്ഷിച്ചതിന് പ്രാവ് ഉറുമ്പിനോടു നന്ദി പറഞ്ഞു.
''നീ ഒരിക്കല്‍ രക്ഷിച്ച ജീവനാണ് എന്റേത്. ഒരു പ്രതിഫലവും ആഗ്രഹിക്കാതെയാണ് നീയതു ചെയ്തത്. ആ സദ്പ്രവൃത്തിക്ക് പകരമായി ദൈവം എനിക്കു തന്ന അവസരമാണിത്. പരസ്പരം നന്ദി പറയുന്നതിനു പകരം നമുക്ക് ദൈവത്തിനു നന്ദി പറയാം.'' ഉറുമ്പ് പറഞ്ഞു. അവര്‍ ഒരുനിമിഷമിരുന്നു പ്രാര്‍ത്ഥിച്ചു.

''ഈ കഥയില്‍ നിന്നുള്ള ഗുണപാഠമെന്താണ്? കഥമാമന്‍ ചോദിച്ചു. കുട്ടികള്‍ പരസ്പരം നോക്കി. അബു എന്തോ പറയാന്‍ തുടങ്ങവേ മാമന്‍ പറഞ്ഞു. 'ഈ കഥയില്‍ നിന്നും പഠിച്ച പാഠമെന്തെന്ന് എല്ലാവരും എഴുതിതന്നാല്‍ മതി. ഏറ്റവും നന്നായി എഴുതിയവര്‍ക്ക് നല്ലൊരു സമ്മാനവും തരും''.
''എങ്കില്‍ സമ്മാനം എനിക്കുതന്നെ..''എല്ലാവരും ആവേശത്തോടെ ചാടിയെണീറ്റു എഴുതാനായി പുറപ്പെട്ടു.

ത്യാഗം പറഞ്ഞല്ല, പ്രവൃത്തിച്ചാണ് കാണിച്ചുകൊടുക്കേണ്ടത്


എല്ലാവര്‍ക്കും എല്ലാവരോടും ഒന്നുമാത്രമേ പറയാനുള്ളൂ- ത്യാഗം! ത്യാഗം.. ചെയ്യൂ.. ത്യാഗം ചെയ്യൂ.. എന്ന് എല്ലാവരും എല്ലാവരോടും പറഞ്ഞുകാണുന്നു. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ പരാജയം നേരിട്ട വ്യക്തികളെ കണ്ടാലും നാം പറയുകയായി. കേട്ടോ സുഹൃത്തേ നിങ്ങളുടെ പ്രവൃത്തികളിലൊന്നും യാതൊരു ത്യാഗവുമില്ലാത്തതുകൊണ്ടാണ് ഇത്തരം അനര്‍്ത്ഥങ്ങളൊക്കെ സംഭവിക്കുന്നത്. സങ്കടപ്പെട്ടിരിക്കുന്നവന് ഉപദേശങ്ങളല്ലോ വേണ്ടത്. അയാളുടെ ദുഖത്തില്‍ നമുക്ക് പങ്കുചേരാനും ഏതെങ്കിലും വിധത്തില്‍ അയാളെ സഹായിക്കാനും കഴിഞ്ഞാല്‍ വലിയ കാര്യമായി. പക്ഷേ നാം ഒരിക്കലും അവസാനിക്കാത്ത തരത്തിലുള്ള ഉപദേശങ്ങള്‍ കൊണ്ട് മൂടാണ് ശ്രമിക്കുന്നത്. ഉപദേശംകൊണ്ട് വലിയ മാറ്റങ്ങളുണ്ടായതായി അറിവില്ല.

വെറുതെ പറയുന്ന വീണ്‍വാക്കുകളല്ല പ്രവൃത്തിയാണ് വേണ്ടതെന്ന് എല്ലാ മഹാത്മാരും പറയുന്നു. ത്യാഗം പറഞ്ഞല്ല, പ്രവൃത്തിച്ചാണ് കാണിച്ചുകൊടുക്കേണ്ടത്. എന്നാല്‍ അതിനായി സ്വയമേ മുതിര്‍ന്ന് മറ്റുള്ളവര്‍ക്കു മാതൃകയായി വര്‍ത്തിക്കുവാന്‍ ആരും തന്നെ തയ്യാറല്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. ഇപ്പോള്‍ ഡല്‍ഹിയില്‍ അഴിമതിക്കെതിരായി അണ്ണാ ഹസാരെ എന്ന വൃദ്ധന്‍ നിരാഹാരമനുഷ്ഠിക്കുകയാണ്. കുറയധികം പേര്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. അണ്ണാ ഹസാരെ യഥാര്‍്തഥ ത്യാഗമനുഷ്ഠിക്കുകയാണ് എന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. നമ്മുടെ മാധ്യമങ്ങളും അതുതന്നെയാണ് പറയുന്നത്. ഹസാരെയ്ക്ക് പിന്തുണയറിയിച്ച് ഡല്‍ഹിയില്‍ ഒത്തുകൂടിയ ജനങ്ങളുടെ സം്ഖ്യ ലക്ഷക്കണക്കിനു വരുമത്രെ. അഴിമതിരഹിത സമൂഹത്തിനായി ഇത്രയുമധികം ആളുകള്‍ ഒന്നിക്കുന്നത് നല്ല കാര്യമാണ്. പക്ഷെ ഇവര്‍ക്കെല്ലാം തന്നെ ഒരു കാര്യം നേടിയെടുക്കുന്നതിനായി അണ്ണായെപ്പോലെ ഗാന്ധിയന്‍ സഹനമാതൃക സ്വീകരിക്കാനാകുമോ. പലര്‍ക്കും കൈമടക്കുകൊടുത്ത് അതിവേഗം കാര്യം നേടിയെടുക്കുന്നതിലാവും താല്‍പര്യം. അപ്പോള്‍ നമ്മുടെ മനോഭാവമാണ് ആത്യന്തികമായി മാറേണ്ടത്. അതിന് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നത് ആശാവഹംതന്നെയാണ്.

ഒരിക്കല്‍ ചര്‍ക്കയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനും ഭാരതീയരില്‍ സ്വാശ്രയശീലം വളര്‍ത്തുന്നതിനുമായി മഹാത്മജി ഭാരതത്തിലെ ഓരോ ഗ്രാമങ്ങളിലൂടെയും യാത്ര ചെയ്യുകയായിരുന്നു. നൂല്‍നൂല്‍പ്പു പ്രചരിപ്പിക്കുന്നതിനായി ഓരോ ഗ്രാമത്തിലും അദ്ദേഹം ഗ്രാമീണസഹകരണസംഘങ്ങള്‍ക്ക് രൂപം നല്‍കുകയും അവരില്‍നിന്നും സംഭാവനകള്‍ പിരിക്കുകയും ചെയ്തു.
ഒറീസയില്‍ വച്ച് അദ്ദേഹം ഒരു ജനക്കൂട്ടത്തോടു സംസാരിക്കുകയായിരുന്നു. പ്രസംഗം അവസാനിച്ചപ്പോള്‍ ദരിദ്രയായ ഒരു വൃദ്ധ മഹാത്മജിക്കരികിലേക്ക് ചെല്ലുവാന്‍ ശ്രമിച്ചു. പ്രായാധിക്യം കൊണ്ട്് തളര്‍ന്നുപോയ ശരീരം. പൂര്‍ണ്ണമായും നരച്ച മുടിയിഴകള്‍, പഴന്തുണിക്കു സമാനമായ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍.

വാളണ്ടിയര്‍മാര്‍ അവരെ ഗാന്ധിജിക്കരികിലേക്ക് പോകുന്നതു തടഞ്ഞു. പക്ഷേ വൃദ്ധ പറഞ്ഞു- 'എനിക്ക് അദ്ദേഹത്തെ കണ്ടേതീരൂ..' ആ നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ തടസ്സങ്ങള്‍ നീങ്ങി. അവര്‍ മഹാത്മാഗാന്ധിയിയുടെ അരികില്‍ ചെന്ന്് അദ്ദേഹത്തിന്റെ പാദങ്ങളില്‍ നമസ്‌കരിച്ചു. എന്നിട്ട് സാരിയുടെ മടിശീലയില്‍ നിന്നും ഒരു ചെമ്പുനാണയമെടുത്ത് ഗാന്ധിജിയുടെ കൈകളില്‍ വച്ചുകൊടുത്തു. അദ്ദേഹം ശ്രദ്ധാപൂര്‍വ്വം അതുവാങ്ങി.
ഇതുകണ്ട് അടുത്തുനിന്നിരുന്ന ഒരു ധനികപ്രമാണി ഗാന്ധിജിയോട് ഇപ്രകാരം ആവശ്യപ്പെട്ടു. 'ആ വൃദ്ധയുടെ പണം തിരിച്ചുകൊടുത്തേക്കൂ. അവരുടെ കൈയില്‍ ആകെയുളള സമ്പാദ്യമായിരിക്കും അത്. പകരമായി അങ്ങേയ്ക്ക് ഞാന്‍ ആയിരങ്ങള്‍ തന്നെ സംഭാവന തരം..'

മഹാത്മജി മന്ദഹസിച്ചു, എന്നിട്ടു പറഞ്ഞു. ''സുഹൃത്തേ ഈ ചെമ്പുനാണയത്തിന് നിങ്ങളിടുന്ന വില നിസ്സാരമായേക്കാം. പക്ഷെ ഞാനിതിന് താങ്കള്‍ പറഞ്ഞ ആയിരങ്ങളേക്കാള്‍ വിലമതിക്കുന്നു.
ഒരാളുടെ പക്കല്‍ ലക്ഷക്കണക്കിന് രൂപയുണ്ടെങ്കില്‍ അതില്‍നിന്നും ആയിരങ്ങള്‍ സംഭാവന ചെയ്യുന്നതിന് മടിയുണ്ടാവില്ല.
പക്ഷെ ഈ സാധുസ്ത്രീയുടെ കൈയിലെ ആകെയുള്ള സമ്പാദ്യമാണ് ഈ ചെമ്പുതുട്ട.് യാതൊരുമടിയും കൂടാതെ അവര്‍ അത് സംഭാവനയായി തന്നിരിക്കുന്നു. നിങ്ങളെപ്പോലെയുള്ള ഒരു ധനികന് ഇങ്ങനെയുള്ള ത്യാഗത്തിന് കഴിയുമോ?

ഇതാണ് ത്യാഗത്തിന്റെ ഒരു വശം. ഇങ്ങനെ മറ്റനേരം വശങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കടന്നുവരാം. ആ നിമിഷങ്ങളില്‍ നാം അതിനോട് എ്ങ്ങിനെ സക്രിയമായി പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. സഹജീവിക്ക് അത്യാപത്തുവരുമ്പോള്‍ ആത്മാര്‍ത്ഥമായി നമുക്കു സാധിക്കുമോ? റോഡില്‍ ഒരാള്‍ മരണത്തോട് മല്ലടിഞ്ഞു കിടക്കുന്നതുകണ്ടാല്‍ വേഗം അവിടെനിന്നും തടിതപ്പാനായിരിക്കും മിക്കവര്‍ക്കും ധിറുതി.
നിത്യജീവിത്തിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന് പലര്‍ക്കും മടിയാണ്. ഒരു പ്രശ്‌നത്തിലേക്കിറങ്ങിച്ചെന്ന് അതിനെ സധൈര്യം നേരിടുമ്പോഴാണ് അതിജീവനശേഷി കൈവരുന്നത്. അപ്പോള്‍ മുതലാണ് ദൈവം പ്രയാസപ്പെടുന്നവനിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. അതുവരെ താന്‍ നല്‍കിയ ചെറിയ പ്രതിസന്ധികളെ അവനെങ്ങനെ നേരിടുന്നു
എന്നറിയാനായിരിക്കും ഈശ്വരനു താ്ല്‍പര്യം.

തന്റെ കൈയില്‍ ആകെ അവശേഷിക്കുന്ന ആ ചെമ്പുതുട്ട് കൈവിട്ടുപോയാല്‍ തനിക്കൊരു
നേരത്തെ ആഹാരം എങ്ങനെയുണ്ടാകുമെന്ന് ആധി ആ വൃദ്ധയെ അലട്ടുന്നില്ല. സത്യസന്ധമായ ജോലിക്ക് ദൈവമാണ് കൂലി നല്‍കുന്നത്.
ഗുരു പറയുന്നു, സത്യസന്ധമായിട്ട് ജീവിച്ചുശീലിക്കുക എന്നതാണ് ത്യാഗത്തിന്റെ അര്‍ത്ഥം. വൃദ്ധയുടെ ആകെയുള്ള സമ്പാദ്യമായ ചെമ്പുതുട്ട് രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്കുളള മൂലധനമായി മാറുന്ന കാഴ്ച നാം കണ്ടു. ചെമ്പുതുട്ട് ഇവിടെ ഒരു പ്രതീകം മാത്രമാണ്. അവരുടെ ആ ത്യാഗമാണ് സ്വാതന്ത്ര്യമെന്ന വിശാലതയിലേക്കും അര്‍ത്ഥസമ്പുഷ്ടിയിലേക്കും നമ്മെ നയിച്ചത്. ഗുരു പറയുന്നു, ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ സമ്പത്തുക്കളും ത്യാഗപ്പെട്ടവരുടെ പ്രവൃത്തിയിലൂടെയാണ് കൈവരിച്ചിട്ടുള്ളത്. ത്യാഗത്തിന് ഒരിടത്തും കുനിയേണ്ടതില്ല. സകല യോഗ്യതയും ത്യാഗത്തിന് അടിമയാണ് എന്ന്.

പടയോട്ടത്തില്‍ നിരവധി രാജ്യങ്ങള്‍ കീഴടക്കിയ മഹാരാജാവ് ഒടുവിലാണ് ആ കൊച്ചുരാജ്യത്തെത്തിയത്. വലിയ സൈനികശേഷിയോ കരുത്തോ ഒന്നുമില്ലായിരുന്ന ആ പ്രദേശം വളരെപ്പെട്ടെന്നുതന്നെ മഹാരാജാവിനു കീഴടങ്ങി. അവിടത്തെ ഭരണാധികാരികള്‍ രാജാവിനെ സിംഹാസനത്തിലേക്ക് ആനയിച്ചു. മന്ത്രിമാര്‍ അദ്ദേഹത്തിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചു. ജനങ്ങള്‍ സ്തുതിഗീതങ്ങള്‍ പാടി.
കുറച്ചുദിവസത്തെ വിശ്രമത്തിനുശേഷം മഹാരാജാവും സൈന്യവും യാത്രയായി. വീഥിയുടെ ഇരുവശങ്ങളിലും നിന്ന് ജനങ്ങള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തുകൊണ്ടിരുന്നു. യാത്ര ഒരു മലയടിവാരത്തെത്തി. അവിടെ ഒരു മുനിയുടെ കുടില്‍ കണ്ടു.
രാജാവ് അങ്ങോട്ടുചെന്നു. കുടിലിന്റെ പിറകിലുള്ള തോട്ടത്തില്‍ ചെടികള്‍ക്ക് വെള്ളമൊഴിച്ചുകൊണ്ടു നില്‍ക്കുന്ന മുനിയെ രാജാവുകണ്ടു. ധാരാളം ഫലവൃക്ഷങ്ങള്‍ അവിടെ പൂവിട്ടുനിന്നിരുന്നു. പച്ചക്കറികള്‍ വിളഞ്ഞുകിടക്കുന്നു. കൂടാതെ വലിയൊരു തൊഴുത്തും പശുക്കളും കിടങ്ങളുമെല്ലാം. രാജാവ് അങ്ങോട്ടുചെന്നു. രാജാവിനെ കണ്ടിട്ടും പ്രത്യേകിച്ചൊരു ഭാവവുംകൂടാതെ
മുനി ചെടികള്‍ക്കുവെള്ളമൊഴിക്കുന്നതു തുടര്‍ന്നുകൊണ്ടിരുന്നു.

രാജാവിനു ദേഷ്യമായി. തന്റെ മുന്നില്‍ നിസ്സാരനായ ഒരു മുനി ആദരവില്ലാതെ പെരുമാറുന്നു. അദ്ദേഹം ധിക്കാരത്തോടെ ചോദിച്ചു. 'ഞാന്‍ നൂറുകണക്കിനു രാജ്യങ്ങള്‍ കീഴടക്കിയ മഹാരാജാവാണ്. എന്നെ തോല്‍പ്പിക്കാന്‍ ആരുമില്ല. ഈ ലോകംതന്നെ കീഴടക്കുകയാണ് എന്റെ ലക്ഷ്യം. എന്റെ പേരുകേട്ടാല്‍ത്തന്നെ എല്ലാവരും ആദരപൂര്‍വ്വം എഴുന്നേറ്റുനില്‍ക്കും. എന്നിട്ടും താങ്കളെന്താണ് തീരെ
ബഹുമാനമില്ലാതെ നില്‍ക്കുന്നത്'?

രാജാവു പറഞ്ഞതു മുനി സശ്രദ്ധം കേട്ടു. വെള്ളംനിറച്ച പാത്രം സാവധാനം നിലത്തുവച്ചുകൊണ്ട് മുനി ചോദിച്ചു. 'മഹാരാജന്‍ നൂറുകണക്കിനു രാജ്യങ്ങള്‍ കീഴടക്കിയെന്നു പറഞ്ഞല്ലോ. എന്തിനുവേണ്ടിയാണ് അങ്ങ് അതിനൊരുമ്പെട്ടത്?
രാജാവ് ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചില്ല. ഒന്ന്്് ആലോചിച്ചശേഷം രാജാവു
പറഞ്ഞു.'എന്റെ സന്തോഷത്തിനുവേണ്ടിയാണ്.'

മുനി പുഞ്ചിരിച്ചുകൊണ്ടുപറഞ്ഞു: 'ശരിയായ ഉത്തരം തന്നെ അങ്ങു പറഞ്ഞിരിക്കുന്നു. എന്തു ചെയ്യുന്നതിനു പിറകിലും മനുഷ്യന് ഒറ്റ ലക്ഷ്യമേയുള്ളൂ. സന്തോഷം- അതിനുവേണ്ടിിയാണ് പ്രവൃത്തികളെല്ലാം തന്നെ..'

അതുകേട്ട് രാജാവു പറഞ്ഞു: ' നൂറുകണക്കിനു രാജ്യങ്ങള്‍ ഞാന്‍ കീഴടക്കി. അളവില്ലാത്ത ധനം. ലക്ഷക്കണക്കിനു പ്രജകള്‍.. എവിടെയും ആദരം.. ഇതെല്ലാമെനിക്ക് സന്തോഷം നല്‍കുന്നു. പക്ഷെ ഈ മലഞ്ചെരിവില്‍ തണുപ്പിലും മഴയിലും കഷ്ടപ്പെട്ടുകഴിയുന്ന അങ്ങേയ്ക്ക് എന്തു സന്തോഷമാണ് ലഭിക്കുന്നത്?
മുനി പറഞ്ഞു: 'മഹാരാജാവേ, ഈ ലളിതമായ ജീവിതം തന്നെയാണ് എന്റെ സന്തോഷവും സന്തുഷ്ടിയും. പ്രവൃത്തിയിലാണ് എന്റെ ദൈവം. ധ്യാനവും പൂജയും എന്റെ അനുഷ്ഠാനവും ധര്‍മവുമാണ്. ഞാന്‍ ആ ജോലികള്‍ ചെയ്തുതീര്‍ത്തിട്ട് മറ്റു കര്‍മങ്ങളിലേക്കു കടക്കുന്നു. കൃഷിയും മൃഗങ്ങളും പ്രകൃതിപരിപാലനവുമൊക്കെ ഒരു നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനഘടകങ്ങളാണ്. സ്വയംപര്യാപ്തമായ ഒരുനാടിനു മാത്രമേ പ്രജകള്‍ക്ക് ക്ഷേമം പകരാന്‍കഴിയൂ. രാജ്യാതിര്‍ത്തി വിസ്തൃതമാകുമ്പോഴല്ല പ്രജാക്ഷേമത്തിന് മുന്‍തൂക്കം നല്‍കുമ്പോഴാണ് ഭരണാധികാരിയുടെ മഹത്വം വര്‍ദ്ധിക്കുന്നത്. പ്രജകള്‍ക്കായി ത്യാഗപ്പെടുന്ന രാജാവ് രാജര്‍ഷിയെപ്പോലെയാണ്. തനിക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കുകൂടിയും ഒരാള്‍ പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥത്യാഗം.' മുനി പറഞ്ഞുനിര്‍ത്തി.
രാജാവിന് തന്റെ പടയോട്ടങ്ങളുടെ നിരര്‍ത്ഥകത ബോദ്ധ്യമായി. അദ്ദേഹം മുനിയോട് തന്നെ ശിഷ്യനാക്കണമെന്നഭ്യര്‍ത്ഥിച്ചു. ആ അപേക്ഷയും മുനി നിരസിച്ചു. ധര്‍മ്മോചിതം രാജ്യഭരണം നിര്‍വഹിക്കുക, അതാണ് അങ്ങയുടെ കര്‍ത്തവ്യം.'
മനോഭാവമാണ് നമ്മുടെ ചിന്തയുടെയും പ്രവൃത്തിയുടെയും സദ്ഫലങ്ങള്‍ സൃഷ്ടിക്കുന്നത്. പ്രവൃത്തി ചെയ്യുമ്പോള്‍ തനിക്കുവേണ്ടിിയും മറ്റുള്ളവര്‍ക്കുവേണ്ടിയുമാണ് ചെയ്യുന്നത്.

മുനിയുടെ ത്യാഗഭാവവും പ്രവര്‍ത്തനസന്നദ്ധതയുമാണ് ആ രാജ്യത്തെ പൂര്‍ണ ഐശ്വര്യത്തിലേക്കു നയിക്കുന്നത്. മുനി തന്റെ കഷ്ടപ്പാടിനെ ഒരു വെല്ലുവിളിയായി കരുതുന്നില്ല. പ്രയത്‌നം അദ്ദേഹത്തിന് ജീവിതസുഖമാണ്. എന്തുതന്നെ സഹിക്കേണ്ടിവന്നാലും മറ്റുള്ളവന്റെ ഉള്ളില്‍ നന്മ കടത്താന്‍ ശ്രമിക്കുന്നവനാണ് വ്യഗ്രത കാണിക്കുന്നവനാണ് ത്യാഗിയെന്നു ഗുരു പറയുന്നു. ത്യാഗമില്ലാതെ സ്വര്‍ണമോ രാജ്യമോ അധികാരമോ എന്തുതന്നെ വാരിക്കൂട്ടിയാലും നാം ഒന്നും നേടാന്‍ പോകുന്നില്ല.

Friday, August 19, 2011

കേരള ജിമ്മന്മാര്‍ മസിലുപെരുപ്പിക്കണ്ട പെരുംമസിലന്‍ നാട്ടിലെത്തിയിട്ടുണ്ട്....!




കോട്ടയംകാരോട് ഒന്നും പൊലിപ്പിച്ചുപറയാന്‍ പറ്റില്ല. കാര്യം കേട്ടുകഴിയുമ്പോള്‍ 'ഓ ഇത്രയേ ഉള്ളോ, ഇതെന്നാത്തിനു കൊള്ളും' എന്നുചോദിക്കുന്നതാണ് അസ്സല്‍ കോട്ടയംശൈലി. അങ്ങനെയുള്ള കോട്ടയംകാര്‍നഗരത്തിലിറങ്ങിയ ഒരാളെക്കണ്ട് ഈയിടെ ഒന്നുഞെട്ടി.

പതിവുകോട്ടയം പരിപ്പ് ആ ആളുടെ അടുത്ത് വെന്തില്ല. കോട്ടയത്തെ ഞെട്ടിച്ചയാള്‍ ചങ്ങനാശേരിക്കാരനല്ല, തിരുവല്ലക്കാരനല്ല, എന്തിന് മലയാളിയയോ ഇന്ത്യാക്കാരനോ പോലുമല്ല. അദ്ദേഹം അങ്ങ് ഈജിപ്തുകാരനാണ്. പേരു പറഞ്ഞാല്‍ എവിയെയോ കേട്ടിട്ടുണ്ടോ എന്നുതോന്നും. പക്ഷെ പേരിലല്ല കാര്യം; വലിപ്പത്തിലാണ്. എങ്കിലും പേര് ഇങ്ങനെ നീട്ടിപ്പറയാം- അഹമ്മദ് ഹമീദ് മന്‍സൂര്‍ ഹമൂദ.


ആള്‍ ചില്ലറക്കാരനല്ല. സൂപ്പര്‍ ഹെവിവെയ്റ്റ് ലോകചാമ്പ്യന്‍. അമേച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹമൂദ നാലുവട്ടമാണ് ലോകകിരീടം നേടിയത്. ഇത്രയും പറഞ്ഞാല്‍പോരേ? ലോകത്തെ ഏറ്റവും ശക്തിയുള്ള മനുഷ്യന്‍ എന്നൊക്കെ പറഞ്ഞാല്‍ ഹമൂദയ്ക്കുതന്നെ നാണക്കേടാകും.



കേരളം ഹമൂദയ്ക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. മുമ്പൊരിക്കല്‍ തൃശൂരില്‍ വന്നിരുന്നു. ആ ഓര്‍മ്മയില്‍ വീണ്ടും കേരളത്തിലെത്തി. ഇക്കുറി കോട്ടയത്തെ ഒരു ഫിറ്റ്‌നെസ് സെന്ററിന്റെ ക്ഷണവുമുണ്ടായിരുന്നു. കുമരകത്ത് കായല്‍സവാരിയും കരിമീനുമായി ഹമുദ ശരിക്കും അടിച്ചുപൊളിച്ചു. ഒപ്പം കോട്ടയത്തുകാരായ ചില പയ്യന്‍മാര്‍ക്ക് പരിശീലനമെന്ന പേരില്‍ ചില ടിപ്‌സ് ട്യൂഷനും.


കുമരകത്തെ താജ് ഹോട്ടലിന്റെ മുന്നില്‍വച്ച് ഒരുപാവം കുമരകംകാരന്‍ ഹമൂദയോട് ലളിതമായൊരുചോദ്യം ചോദിച്ചു. 'അല്ലാ, ഈ ശരീരത്തിന്റെ രഹസ്യമെന്താണ്'? കുമരകംചുണ്ടനും ജവഹര്‍ തായങ്കരിക്കും കാരിച്ചാലിനുമൊക്കെ തുഴ പിടിക്കുന്ന ചേട്ടന്മാരുപോലും ഹമൂദയെ കണ്ടാല്‍ നാണിച്ചുതലതാഴ്ത്തി ചോദ്യം പോലും വേണ്ടെന്നുവയ്ക്കും. അപ്പോഴാണ് പാവം കുമരകംചേട്ടന്റെ ചോദ്യം.



മലയാളികള്‍ക്ക് ഒരിക്കലും നടപ്പിലാക്കാന്‍ പറ്റാത്ത ഒരുത്തരമാണ് ഹമുദയുടെ മറുപടി. 'ചിട്ടയായ ജീവിതവും വ്യായാവമും.' ആ മറുപടിയില്‍ എല്ലാമുണ്ട്. ഉപചോദ്യങ്ങള്‍ പാടില്ല.ലോകചാമ്പ്യനാകാന്‍ മാനസികമായും ശാരീരികമായും ഏറെ കഷ്ടപ്പെട്ടതിന്റെ കഥകളാണ് ഹമുദയ്ക്കു പറയുവാനുള്ളത്. പകല്‍മുഴുവനും നീണ്ടുനില്‍ക്കുന്ന വ്യായാമങ്ങള്‍, കര്‍ശനമായ ശാരീരികമാനസിക നിയന്ത്രണങ്ങള്‍. മുംബൈയില്‍ വച്ചാണ് ഹമൂദ ലോകചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി മുത്തമിടുന്നത്. 2003 ലെ ആ നേട്ടത്തിനുശേഷം ലും 2006ലും 2008, 2010ലും ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു.


43കാരനായ ഹമുദയെ കണ്ടാല്‍ മുപ്പതുകളുടെ തുടക്കമാണെന്നേ പറയു. ചിരിയും ചിട്ടയായ പരിശീലനവും ഇതാണ് ഹമൂദയുടെ വിജയസൂത്രവാക്യം. 'നന്നായി ചിരിക്കൂ..പൊട്ടിപ്പൊട്ടിച്ചിരിക്കൂ..'എന്ന് ഹമൂദപറയുന്നു. ചിരിച്ചുചിരിച്ച് ഉറക്കത്തിലേക്ക് വഴുതിവീഴാനാണിഷ്ടം. രാത്രി 11 മുതല്‍ രാവിലെ 7 വരെ നീളുന്നതാണ് ഹമൂദയുടെ ഉറക്കം. രാവിലെ 9 മണിമുതല്‍ ഉച്ചവരെ ജിമ്മില്‍ പ്രാക്ടീസ് ചെയ്യും. ഇതിനിടയില്‍ ബീച്ച് പഗ്ഗി റൈഡും കുതിരസവാരിയുമൊക്കെ നടത്തും. ഉച്ചയ്ക്ക് വന്ന് കുശാലായി ശാപ്പാടടിക്കും. മത്സരകാലങ്ങളില്‍ ആറു മണിക്കൂര്‍ വരെ തുടര്‍ച്ചയായി പ്രാക്ടീസ് ചെയ്യും. ഒന്നിനെക്കുറിച്ചം ടെന്‍ഷനില്ല. പാട്ടുകേള്‍ക്കാന്‍ സമയം കണ്ടെത്തും. പക്ഷെ ടിവിയോട് അലര്‍ജിയാണ്.


ഹമൂദയുടെ ആഹാരരീതികളും സവിശേഷം തന്നെ. ദിവസം നാലുമുതല്‍ അഅഞ്ചുതവണ വരെ അദ്ദേഹം ഭക്ഷണം കഴിക്കുന്നു. ചിക്കന്‍ വിഭവങ്ങളോടാണ് കൂടുതല്‍താല്‍പര്യം. മല്‍സ്യം, പാല്‍, ബീഫ്, കോഴിമുട്ട എന്നിവയും ധാരാളമായി കഴിക്കും. ശരീരത്തെ കേടുവരുത്താത്ത ഏതു ആഹാരത്തിനും അദ്ദേഹത്തിന്റെ അടുത്തേക്ക് എന്‍ട്രിയുണ്ട്.


ഭാര്യയും പരിശീലകയുമായ ജര്‍മ്മന്‍സ്വദേശിനി സൂസെനാണ് ഹമൂദയുടെ ഏറ്റവുമടുത്ത ചങ്ങാതി. ഹമൂദയുടെ പരിശീലനത്തിന്റെയും ഭക്ഷണത്തിന്റെയും ചുമതല സൂസെനാണ്. 'കേരളീയരുടെ ശരീരഘടന നല്ലതാണ്. പക്ഷെ അവര്‍ ശരീരം സൂക്ഷിക്കുന്ന കൂട്ടരല്ല'- ഹമൂദ പറയുന്നു. ശരീരസംരക്ഷണത്തിനും സൗന്ദര്യത്തിനുമായി നന്നായി വെള്ളംകുടിക്കാനാണ് അദ്ദേഹത്തിന്റെ ഉപദേശങ്ങളിലൊന്ന്.


ഹമൂദയുടെ 'അഴകളവുകള്‍'


ഉയരം -185 സെന്റീമീറ്റര്‍ഭാരം- 117

കിലോനെഞ്ചളവ്- 134 സെ.

മീകൈയിലെ മസിലിന്റെ ചുറ്റളവ്- 52 സെ.മീ


വാല്‍ക്കഷണം:

തിരുവനന്തപുരം നഗരത്തില്‍ മ്യൂസിയത്തിനടുത്ത് വഴിയരുകില്‍ സംസാരിച്ചുകൊണ്ടുനിന്ന മുന്‍മന്ത്രി പന്തളം സുധാകരനും പത്രപ്രവര്‍ത്തകസുഹൃത്തിനും മേല്‍ പാഞ്ഞുകയറിയ മോട്ടോര്‍സൈക്കിള്‍ പറത്തിയത് രണ്ടു കേരള ജിമ്മന്മാര്‍. 'അനിയാ സാവധാനം ഓടിച്ചുകൂടേ' എന്നുചോദിച്ച പന്തളത്തിനുമുന്നില്‍ മസിലുകള്‍ പെരുപ്പിച്ചുകാട്ടിയുള്ള ഭീഷണിയായിരുന്നു മറുപടി. മുന്‍മന്ത്രിക്കും പത്രപ്രവര്‍ത്തകനും രക്ഷയില്ലാത്ത നാട്ടില്‍ തന്നെയാണ് പെരുംമസിലനായ ഹമൂദ വിനയത്തോടെയും മര്യാദയോടെയും ഒന്നുരണ്ടാഴ്ച കഴിഞ്ഞത്. കൈക്കുഴയിലെ മസിലിന് രണ്ടുസെന്റീമീറ്റര്‍ നീളംവയ്ക്കുമ്പോഴേക്കും നാടിനെ ഭയപ്പെടുത്തിക്കളയാം എന്നുവിചാരിച്ചിരിക്കുന്നവര്‍ ഹമൂദയെ കണ്ടുപഠിക്കുക. മസിലുണ്ടെങ്കിലും മര്യാദയ്ക്ക് ജീവിക്കുന്നവരും ലോകത്തുണ്ട്.