Friday, August 19, 2011

കേരള ജിമ്മന്മാര്‍ മസിലുപെരുപ്പിക്കണ്ട പെരുംമസിലന്‍ നാട്ടിലെത്തിയിട്ടുണ്ട്....!




കോട്ടയംകാരോട് ഒന്നും പൊലിപ്പിച്ചുപറയാന്‍ പറ്റില്ല. കാര്യം കേട്ടുകഴിയുമ്പോള്‍ 'ഓ ഇത്രയേ ഉള്ളോ, ഇതെന്നാത്തിനു കൊള്ളും' എന്നുചോദിക്കുന്നതാണ് അസ്സല്‍ കോട്ടയംശൈലി. അങ്ങനെയുള്ള കോട്ടയംകാര്‍നഗരത്തിലിറങ്ങിയ ഒരാളെക്കണ്ട് ഈയിടെ ഒന്നുഞെട്ടി.

പതിവുകോട്ടയം പരിപ്പ് ആ ആളുടെ അടുത്ത് വെന്തില്ല. കോട്ടയത്തെ ഞെട്ടിച്ചയാള്‍ ചങ്ങനാശേരിക്കാരനല്ല, തിരുവല്ലക്കാരനല്ല, എന്തിന് മലയാളിയയോ ഇന്ത്യാക്കാരനോ പോലുമല്ല. അദ്ദേഹം അങ്ങ് ഈജിപ്തുകാരനാണ്. പേരു പറഞ്ഞാല്‍ എവിയെയോ കേട്ടിട്ടുണ്ടോ എന്നുതോന്നും. പക്ഷെ പേരിലല്ല കാര്യം; വലിപ്പത്തിലാണ്. എങ്കിലും പേര് ഇങ്ങനെ നീട്ടിപ്പറയാം- അഹമ്മദ് ഹമീദ് മന്‍സൂര്‍ ഹമൂദ.


ആള്‍ ചില്ലറക്കാരനല്ല. സൂപ്പര്‍ ഹെവിവെയ്റ്റ് ലോകചാമ്പ്യന്‍. അമേച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹമൂദ നാലുവട്ടമാണ് ലോകകിരീടം നേടിയത്. ഇത്രയും പറഞ്ഞാല്‍പോരേ? ലോകത്തെ ഏറ്റവും ശക്തിയുള്ള മനുഷ്യന്‍ എന്നൊക്കെ പറഞ്ഞാല്‍ ഹമൂദയ്ക്കുതന്നെ നാണക്കേടാകും.



കേരളം ഹമൂദയ്ക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. മുമ്പൊരിക്കല്‍ തൃശൂരില്‍ വന്നിരുന്നു. ആ ഓര്‍മ്മയില്‍ വീണ്ടും കേരളത്തിലെത്തി. ഇക്കുറി കോട്ടയത്തെ ഒരു ഫിറ്റ്‌നെസ് സെന്ററിന്റെ ക്ഷണവുമുണ്ടായിരുന്നു. കുമരകത്ത് കായല്‍സവാരിയും കരിമീനുമായി ഹമുദ ശരിക്കും അടിച്ചുപൊളിച്ചു. ഒപ്പം കോട്ടയത്തുകാരായ ചില പയ്യന്‍മാര്‍ക്ക് പരിശീലനമെന്ന പേരില്‍ ചില ടിപ്‌സ് ട്യൂഷനും.


കുമരകത്തെ താജ് ഹോട്ടലിന്റെ മുന്നില്‍വച്ച് ഒരുപാവം കുമരകംകാരന്‍ ഹമൂദയോട് ലളിതമായൊരുചോദ്യം ചോദിച്ചു. 'അല്ലാ, ഈ ശരീരത്തിന്റെ രഹസ്യമെന്താണ്'? കുമരകംചുണ്ടനും ജവഹര്‍ തായങ്കരിക്കും കാരിച്ചാലിനുമൊക്കെ തുഴ പിടിക്കുന്ന ചേട്ടന്മാരുപോലും ഹമൂദയെ കണ്ടാല്‍ നാണിച്ചുതലതാഴ്ത്തി ചോദ്യം പോലും വേണ്ടെന്നുവയ്ക്കും. അപ്പോഴാണ് പാവം കുമരകംചേട്ടന്റെ ചോദ്യം.



മലയാളികള്‍ക്ക് ഒരിക്കലും നടപ്പിലാക്കാന്‍ പറ്റാത്ത ഒരുത്തരമാണ് ഹമുദയുടെ മറുപടി. 'ചിട്ടയായ ജീവിതവും വ്യായാവമും.' ആ മറുപടിയില്‍ എല്ലാമുണ്ട്. ഉപചോദ്യങ്ങള്‍ പാടില്ല.ലോകചാമ്പ്യനാകാന്‍ മാനസികമായും ശാരീരികമായും ഏറെ കഷ്ടപ്പെട്ടതിന്റെ കഥകളാണ് ഹമുദയ്ക്കു പറയുവാനുള്ളത്. പകല്‍മുഴുവനും നീണ്ടുനില്‍ക്കുന്ന വ്യായാമങ്ങള്‍, കര്‍ശനമായ ശാരീരികമാനസിക നിയന്ത്രണങ്ങള്‍. മുംബൈയില്‍ വച്ചാണ് ഹമൂദ ലോകചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി മുത്തമിടുന്നത്. 2003 ലെ ആ നേട്ടത്തിനുശേഷം ലും 2006ലും 2008, 2010ലും ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു.


43കാരനായ ഹമുദയെ കണ്ടാല്‍ മുപ്പതുകളുടെ തുടക്കമാണെന്നേ പറയു. ചിരിയും ചിട്ടയായ പരിശീലനവും ഇതാണ് ഹമൂദയുടെ വിജയസൂത്രവാക്യം. 'നന്നായി ചിരിക്കൂ..പൊട്ടിപ്പൊട്ടിച്ചിരിക്കൂ..'എന്ന് ഹമൂദപറയുന്നു. ചിരിച്ചുചിരിച്ച് ഉറക്കത്തിലേക്ക് വഴുതിവീഴാനാണിഷ്ടം. രാത്രി 11 മുതല്‍ രാവിലെ 7 വരെ നീളുന്നതാണ് ഹമൂദയുടെ ഉറക്കം. രാവിലെ 9 മണിമുതല്‍ ഉച്ചവരെ ജിമ്മില്‍ പ്രാക്ടീസ് ചെയ്യും. ഇതിനിടയില്‍ ബീച്ച് പഗ്ഗി റൈഡും കുതിരസവാരിയുമൊക്കെ നടത്തും. ഉച്ചയ്ക്ക് വന്ന് കുശാലായി ശാപ്പാടടിക്കും. മത്സരകാലങ്ങളില്‍ ആറു മണിക്കൂര്‍ വരെ തുടര്‍ച്ചയായി പ്രാക്ടീസ് ചെയ്യും. ഒന്നിനെക്കുറിച്ചം ടെന്‍ഷനില്ല. പാട്ടുകേള്‍ക്കാന്‍ സമയം കണ്ടെത്തും. പക്ഷെ ടിവിയോട് അലര്‍ജിയാണ്.


ഹമൂദയുടെ ആഹാരരീതികളും സവിശേഷം തന്നെ. ദിവസം നാലുമുതല്‍ അഅഞ്ചുതവണ വരെ അദ്ദേഹം ഭക്ഷണം കഴിക്കുന്നു. ചിക്കന്‍ വിഭവങ്ങളോടാണ് കൂടുതല്‍താല്‍പര്യം. മല്‍സ്യം, പാല്‍, ബീഫ്, കോഴിമുട്ട എന്നിവയും ധാരാളമായി കഴിക്കും. ശരീരത്തെ കേടുവരുത്താത്ത ഏതു ആഹാരത്തിനും അദ്ദേഹത്തിന്റെ അടുത്തേക്ക് എന്‍ട്രിയുണ്ട്.


ഭാര്യയും പരിശീലകയുമായ ജര്‍മ്മന്‍സ്വദേശിനി സൂസെനാണ് ഹമൂദയുടെ ഏറ്റവുമടുത്ത ചങ്ങാതി. ഹമൂദയുടെ പരിശീലനത്തിന്റെയും ഭക്ഷണത്തിന്റെയും ചുമതല സൂസെനാണ്. 'കേരളീയരുടെ ശരീരഘടന നല്ലതാണ്. പക്ഷെ അവര്‍ ശരീരം സൂക്ഷിക്കുന്ന കൂട്ടരല്ല'- ഹമൂദ പറയുന്നു. ശരീരസംരക്ഷണത്തിനും സൗന്ദര്യത്തിനുമായി നന്നായി വെള്ളംകുടിക്കാനാണ് അദ്ദേഹത്തിന്റെ ഉപദേശങ്ങളിലൊന്ന്.


ഹമൂദയുടെ 'അഴകളവുകള്‍'


ഉയരം -185 സെന്റീമീറ്റര്‍ഭാരം- 117

കിലോനെഞ്ചളവ്- 134 സെ.

മീകൈയിലെ മസിലിന്റെ ചുറ്റളവ്- 52 സെ.മീ


വാല്‍ക്കഷണം:

തിരുവനന്തപുരം നഗരത്തില്‍ മ്യൂസിയത്തിനടുത്ത് വഴിയരുകില്‍ സംസാരിച്ചുകൊണ്ടുനിന്ന മുന്‍മന്ത്രി പന്തളം സുധാകരനും പത്രപ്രവര്‍ത്തകസുഹൃത്തിനും മേല്‍ പാഞ്ഞുകയറിയ മോട്ടോര്‍സൈക്കിള്‍ പറത്തിയത് രണ്ടു കേരള ജിമ്മന്മാര്‍. 'അനിയാ സാവധാനം ഓടിച്ചുകൂടേ' എന്നുചോദിച്ച പന്തളത്തിനുമുന്നില്‍ മസിലുകള്‍ പെരുപ്പിച്ചുകാട്ടിയുള്ള ഭീഷണിയായിരുന്നു മറുപടി. മുന്‍മന്ത്രിക്കും പത്രപ്രവര്‍ത്തകനും രക്ഷയില്ലാത്ത നാട്ടില്‍ തന്നെയാണ് പെരുംമസിലനായ ഹമൂദ വിനയത്തോടെയും മര്യാദയോടെയും ഒന്നുരണ്ടാഴ്ച കഴിഞ്ഞത്. കൈക്കുഴയിലെ മസിലിന് രണ്ടുസെന്റീമീറ്റര്‍ നീളംവയ്ക്കുമ്പോഴേക്കും നാടിനെ ഭയപ്പെടുത്തിക്കളയാം എന്നുവിചാരിച്ചിരിക്കുന്നവര്‍ ഹമൂദയെ കണ്ടുപഠിക്കുക. മസിലുണ്ടെങ്കിലും മര്യാദയ്ക്ക് ജീവിക്കുന്നവരും ലോകത്തുണ്ട്.

മലയാളിക്ക് ദോശ തിന്നാനാശ (ഒരു സിനിമാദോശ ഉണ്ടാക്കിയ മാറ്റം)





തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലെ പ്രശസ്തമായ ഒരു ഐ.ടി കമ്പനിയുടെ വാര്‍ഷികം. തലസ്ഥാനത്തെ നക്ഷത്രഹോട്ടലില്‍ ഒരുക്കിയ ഡിന്നര്‍പാര്‍ട്ടിയിലെ ഏറ്റവും ഡിമാന്‍ഡുള്ള ചൂടന്‍ വിഭവം- ദോശ!


അതേ നമ്മുടെ അടുക്കളപ്പാതകങ്ങളില്‍ ഒരു വിലയുമില്ലാതെ ഒതുങ്ങിക്കിടന്നിരുന്ന ദോശ തന്നെ. ദോശയ്ക്കു വേണ്ടിയായിരുന്നു ടെക്കികളുടെ പിടിവലി. തട്ടില്‍കുട്ടി ദോശയെന്ന ഓമനപ്പേരില്‍ വിളിക്കുന്ന പപ്പടവലിപ്പത്തിലുള്ള നാടന്‍ദോശയാണ് മേശപ്പുറത്ത് നിരന്നിരുന്നത്. തിരുവനന്തപുരത്തു മാത്രമല്ല, കൊച്ചിയിലും കോഴിക്കോട്ടുമൊക്കെയുള്ള പ്രമുഖഹോട്ടലുകളിലെ മെനുചാര്‍ട്ടുകളില്‍ തട്ടുദോശകള്‍ ഇടംപിടിച്ചുകഴിഞ്ഞു. ദോശയുടെ ഒരു കാലം എന്നല്ലാതെ എന്തു പറയാന്‍?


തട്ടില്‍കുട്ടി ദോശ ഇടിച്ചുകയറിയതോടെ സാദാദോശയ്ക്കും മസാലദോശയ്ക്കുമൊന്നും ഇപ്പോള്‍ ആവശ്യക്കാരില്ല. കേരളദോശയെ പുച്ഛിച്ചു പടിയിറക്കിവിട്ടിരുന്ന തമിഴന്‍മാരുടെ അണ്ണാച്ചിഹോട്ടലുകളും ഇപ്പോള്‍ തട്ടുദോശയുണ്ടാക്കാനായി ദോശകല്ലുകള്‍ ചൂടാക്കിത്തുടങ്ങിയിരിക്കുന്നു.


സിനിമാദോശ ഉണ്ടാക്കിയ മാറ്റംദോശയുടെ ഈ ചാകരക്കാലം കേരളത്തില്‍ എന്തുമാറ്റമുണ്ടാക്കി എന്നന്വേഷിക്കുന്നത് രസകരമായിരിക്കും.പുട്ട്-കടല, കപ്പ-ഇറച്ചി, പൊറോട്ട-മുട്ട തുടങ്ങിയ ജനപ്രിയകോമ്പിനേഷനുകളെയെല്ലാം തട്ടുദോശ പിന്നിലാക്കി.


ചമ്മന്തിയോ ചാറോ പിന്തുണ നല്‍കിയാലും ഇല്ലെങ്കിലും ഒറ്റക്ക് ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം ദോശ കൈയടക്കിയിരിക്കുന്നു.മലയാളരുചിയെ അടക്കി ഭരിച്ചിരുന്ന മേല്‍പ്പറഞ്ഞ രുചിക്കൂട്ടുകളില്‍നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനത്തിന് ചുരുങ്ങിയത് ഒരു കൂട്ടംപേരെങ്കിലും സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിനും സംവിധായകനായ ആഷിക് അബുവിനും നന്ദി പറയുന്നുണ്ടാവണം. സിനിമാനുഭവത്തില്‍ മാത്രമല്ല രുചിയുടെ രസക്കൂട്ടുകളിലും പുതിയ ഭാവപ്പകര്‍ച്ചകള്‍ക്ക് ഈ ചിത്രം വഴിയൊരുക്കിയിരിക്കുന്നു. തട്ടുകടകളിലും ഹോട്ടലുകളിലും മാത്രമല്ല വീട്ടകങ്ങളിലും ഇപ്പോള്‍ തട്ടില്‍കുട്ടിദോശക്കാണ് ഏറെ പ്രിയം.


ഭക്ഷണപ്രിയരായ ഒരുകൂട്ടം കഥാപാത്രങ്ങളിലൂടെ ആധുനീകവും നാഗരീകവുമായ മലയാളജീവിതത്തിന്റെ സിനിമാസാക്ഷ്യംകൂടിയാണ് യുവസംവിധായകനായ ആഷിക് അബു സംവിധാനം ചെയ്ത ഈ സിനിമ.




എസ്.എഫ്‌ഐക്കാര്‍ ദോശ കഴിക്കില്ല; അവര്‍ പട്ടിണി കിടക്കുന്നവരാണ്




മുകളിലെഴുതിയ പ്രസ്താവന ഇതോടെ തിരുത്തുകയാണ്. എസ്.എഫ്.ഐക്കാരും ഇപ്പോള്‍ ദോശ കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. എടുപ്പിലും നടപ്പിലും എഴുത്തിലും ചിന്തയിലും ആഷിക് അബു ഒരു ഇടതുപക്ഷക്കാരനാണ്. മുണ്ടുടുക്കുമ്പോള്‍ പക്ഷെ ഈ ഇടതുആഭിമുഖ്യമില്ല. സിനിമയില്‍ തരംകിട്ടിയപ്പോഴൊക്കെ ദേശാഭിമാനി തന്നെ വിടര്‍ത്തിക്കാട്ടാനും മറക്കുന്നില്ല.


രുചിയുടെ വ്യത്യസ്തലോകങ്ങളിലൂടെയുള്ള ഒരു പ്രയാണം ആഷികിന്റെയും ജീവിതത്തിലുണ്ട്. രുചികരമായ ആഹാരം കഴിക്കുമെങ്കിലും ആഹാരത്തോട് അമിതമായ താല്‍പര്യം ഈ വിദ്യാര്‍ത്ഥിനേതാവിനുണ്ടായിരുന്നില്ല. വ്യത്യസ്തകാലങ്ങളില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ജനറല്‍ സെക്രട്ടറിയും


മാഗസീന്‍ എഡിറ്ററും ചെയര്‍മാനുമൊക്കെയായിരുന്നു ആഷിക്. പട്ടിണികിടന്നും പോരാടുന്നവരാണേല്ലാ എസ്.എഫ്.ക്കാര്‍.(അന്ന്).''കോളേജിനുള്ളില്‍ നല്ല കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നു. നമ്മുടെ ചില ഫ്രണ്ട്‌സ് ഒക്കെയാണത് നടത്തുന്നത്. കട്ടന്‍ ചായയായിരുന്നു പ്രധാനഭക്ഷണം. പിന്നെ കോളേജിനടുത്ത് എറണാകുളം ശിവക്ഷേത്രത്തോട് ചേര്‍ന്ന് ചില പരമ്പരാഗതഭക്ഷണങ്ങള്‍ കിട്ടുന്ന ചായക്കടകളൊക്കെയുണ്ട്. ദോശയും പുട്ടും ഉപ്പുമാവും കഴിക്കണമെങ്കില്‍ അവിടെപോകണം. നോണ്‍വെജിറ്റേറിയന്‍ വേണമെങ്കില്‍ ബോട്ടുജെട്ടിക്കടുത്തു പോകണം. അവിടെയുള്ള പാര്‍ട്ടി ഓഫീസായിരുന്നു ഒരുകാലത്തെ പ്രധാനതാവളം. കോളേജില്‍ ചില സഹപാഠികള്‍ നല്ല വാഴയിലവാട്ടി ചോറുകൊണ്ടുവരുന്നവരായിരുന്നു. അവരുടെ പൊതി ഷെയറുചെയ്തുകഴിച്ചിട്ടുണ്ട്. വാട്ടിയ ഇലയുടെ നല്ല ഭംഗിയുള്ള പച്ച ഇപ്പോഴും മനസ്സിലുണ്ട്. ഇലയില്‍ നല്ല തുമ്പത്തൂവെണ്മയുള്ള ചോറ്. സാള്‍ട്ട് ആന്റ്‌പെപ്പറിന്റെ വ്യത്യസ്തതയുള്ള പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തപ്പോള്‍ ഈ ഓര്‍്മകള്‍ ഉപകരിച്ചു.




'' മലയാളരുചിയും, ജീവിതവും- വ്യത്യസ്തമായ ഈ പ്രമേയത്തിലേക്ക് എത്തിയതെങ്ങിനെ?




ഭക്ഷണം മലയാൡജീവിതത്തോട് വളരെയെറെ അടുത്തുനില്‍ക്കുന്നതാണെന്ന് പറഞ്ഞാല്‍ അതൊരു ജാഡയാകുമേല്ലാ. ഭക്ഷണത്തിന് ടേസ്റ്റിെല്ലങ്കില്‍ ആഹാരത്തോട് മാത്രമല്ല ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാത്തവരാണ് നമ്മള്‍. ഭക്ഷണത്തെ പ്രമേയമാക്കി മലയാളത്തില്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വളരെ ഗൗരമായി ഈ വിഷയം കൈകാര്യംചെയ്ത സിനിമകളില്ല. എന്റെ മനസ്സില്‍ ഇതേപ്പറ്റിയുള്ള ചില ചിന്തകളുണ്ടായിരുന്നു. അനുയോജ്യമായ സന്ദര്‍ഭമൊരുങ്ങിയപ്പോള്‍ ഇതുചെയ്യുവാന്‍ തീരുമാനിച്ചു.




വ്യത്യസ്തമായ പോസ്റ്ററുകളും പരസ്യവാചകങ്ങളും. രുചികരമായ ഒരു സദ്യയിലേക്കു ക്ഷണിക്കുന്ന ഒരു ഫീല്‍ ഉണ്ടായിരുന്നു




ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് ഞങ്ങള്‍ ഈ സിനിമയ്ക്കു നല്‍കിയ തലക്കെട്ടുകളിലൊന്ന്. ദോശ കഴിക്കാന്‍ കയറി ഒരു ബിരിയാണി കഴിച്ചിറങ്ങിയ സുഖമെന്നാണ് പല പ്രേക്ഷകരും എന്നെവിളിച്ചുപറഞ്ഞത്. ഈയിടെ എരമല്ലൂരിലെ തിയറ്ററില്‍ സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് തിയറ്റര്‍ ഉടമകളും സിനിമയെ സ്‌നേഹിക്കുന്നവരും ചേര്‍ന്ന് ദോശ ചുട്ടുകൊടുത്തിരുന്നു. പരസ്യത്തിലെ പ്രചരണത്തിലുപരി പ്രേക്ഷകരുടെ ഭാഗത്തു നിന്നുള്ള സദുദ്യമങ്ങളും നല്ലവാക്കുകളുമാണ് ചിത്രത്തെ ഇങ്ങനെ വിജയിപ്പിച്ചത്.




മലയാളസിനിമയില്‍ ട്രാഫിക്കും സാള്‍ട്ട് ആന്റ് പെപ്പറും ചാപ്പാകുരിശും പോലുള്ള സിനിമകള്‍ മാറ്റം കുറിച്ചിരിക്കുന്നു ?




കാശുകൊടുത്ത് സിനിമ കാണാനെത്തിയവരെ നിരാശപ്പെടുത്താതിരിക്കുക എന്നതാണ് എന്റെപോളിസി. ഇതാണ് ഒരു ചിത്രത്തിന്റെയും സംവിധായകന്റെയും പ്രാഥമികമായ ധര്‍മമെന്നു ഞാന്‍ കരുതുന്നു. സാള്‍ട്ട് ആന്റ് പെപ്പറിന്റെ വിജയം ഇത്തരത്തിലുള്ള നിരവധി സിനിമകള്‍ ഉണ്ടാവാന്‍ കാരണമായേക്കും. ട്രാക്ക് മാറി ചിന്തിക്കാനും അത് ബോധ്യപ്പെടുത്താനും വലിയ ബുദ്ധിമുട്ടായിരുു. ഇനി ആ സ്ഥിതിക്ക് മാറ്റം വരും. പുതിയ ചെറുപ്പക്കാരും സോഷ്യല്‍മീഡിയ നെറ്റുവര്‍ക്കുകളുമൊക്കെ ഈ മാറ്റത്തിനു വലിയ പങ്കുവഹിച്ചു.




സാള്‍ട്ട് ആന്റ് പെപ്പറിന്റെ വിജയത്തില്‍ ഫെയ്‌സ്ബുക്കും ഒരു പങ്കുവഹിച്ചു.




ഫെയ്‌സ്ബുക്കും ദോശയും തമ്മില്‍ ബന്ധമൊന്നുമില്ല. പക്ഷെ സാള്‍ട്ട് ആന്റ് പെപ്പര്‍ ഇറങ്ങിയ ശേഷം ഫെയ്‌സ്ബുക്കില്‍ ദോശയും ഇടം പിടിച്ചു. സിനിമയെ വലിയ വിജയത്തിലെത്തിച്ചതില്‍ ഫെയ്‌സ്ബുക്കിനും വലിയ പങ്കുണ്ട്. സാള്‍ട്ട് ആന്റ് പെപ്പറിനായി പ്രത്യേകപേജ് ക്രിയേറ്റുചെയ്തു. ധാരാളം പേര്‍ അതിലംഗങ്ങളായി. നല്ല സിനിമയെ സ്‌നേഹിക്കുന്ന ഫെയ്‌സ് ബുക്ക് അംഗങ്ങളെല്ലാം ചിത്രം തുടക്കത്തില്‍ത്തന്നെ കാണുകയും പ്രമോഷന്‍ നല്‍കുകയും ചെയ്തു. ഇത് നല്ല ചിത്രമാണെന്ന്് ലോകത്തെ അറിയിച്ചത് ഇവരാണ്. സിനിമയുടെ ടൈറ്റില്‍സിലും ഫെയ്‌സ് ബുക്കിനോടുള്ള നന്ദി അറിയിച്ചിട്ടുണ്ട്്. ഇല്ലെങ്കില്‍ അത് അവരോടുള്ള നന്ദികേടായേനെ.




കൊട്ടാരക്കരയിലെ ഉണ്ണിയപ്പംമനുഷ്യരുടെ തലവര മാറ്റുമോ?




അമ്പലപ്പുഴ പാല്‍പ്പായസം പോലെയും ആറന്മുള വള്ളസദ്യപോലെയും പുകഴ്‌പെറ്റതാണ് കൊട്ടാരക്കരയിലെ ഉണ്ണിയപ്പവും. ഉണ്ണിയപ്പം ഉണ്ടാക്കണമെങ്കില്‍ അത് കൊട്ടാരക്കരക്കാര്‍ തന്നെയുണ്ടാക്കണം. എന്താണ് ഈ രുചിയുടെ ഗുട്ടന്‍സെന്ന് കൊട്ടാരക്കരക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ നല്ല ഉണ്ണിയപ്പം തിന്നണമെങ്കില്‍ കൊട്ടരക്കരയില്‍ പോകണമെന്നതാണ് അവസ്ഥ. ഉണ്ണിയപ്പപ്രിയരായ യുവാക്കള്‍ കൊട്ടാരക്കരയില്‍പ്പോയി പെണ്ണുകെട്ടാനും ഒരുമ്പെടുന്നു.ഉണ്ണിയപ്പമുണ്ടാക്കുന്നതില്‍ പെണ്ണുങ്ങളേക്കാള്‍ മിടുക്ക് കൊട്ടാരക്കരയിലെ ആണുങ്ങള്‍ക്കാണെന്നതാണ് പരസ്യമായ ഒരു രഹസ്യം. സാള്‍ട്ട് ആന്റ് പെപ്പറിലെ കുക്ക് ബാബുവാണ് ഇതിന് മികച്ച എക്‌സാംപിള്‍. കൊട്ടാരക്കരയിലെ ഒരു വീട്ടില്‍ പെണ്ണുകാണാനെത്തിയ കാളിദാസന്് (ലാല്‍) പെണ്ണിനെയല്ല മുമ്പില്‍കൊണ്ടുവച്ച ഉണ്ണിയപ്പത്തെയാണ് ബോധിച്ചത്. ഇതാരുണ്ടാക്കി എന്ന അന്വേഷണം അടുക്കളയും കടന്ന്് അടുക്കളപ്പുറത്തിരുന്ന്് ്അരിയാട്ടിക്കൊണ്ടിരിക്കു ബാബുവിലെത്തുന്നു. പിന്നെ പോരുന്നോ എന്ന ഒറ്റചോദ്യമാണ്. ആ ചോദ്യത്തില്‍ ബാബു വീണു. പെട്ടിയും കിടക്കയുമെടുത്ത് ബാബു കാളിദാസനൊപ്പം കാറില്‍കയറി.


ഇടിബാബുവില്‍നിന്നും കുക്കുബാബുവിലേക്കുള്ള മോചനം തന്റെ സിനിമാജീവിത്തില്‍ വഴിത്തിരിവായെന്നു നടനും സംവിധായകനുമായ ബാബുരാജ് പറയുന്നു.


സാള്‍ട്ട് ആന്റ് പെപ്പറില്‍ ബാബുരാജ് ഇടിക്കുന്നില്ല; ഇടി കൊള്ളുന്നില്ല; തെറിവിളിക്കുന്നില്ല; ആരെയും അനാവശ്യമായി ഭീഷണിപ്പെടുത്തുന്നുമില്ല. നെറ്റിയില്‍ ഭസ്മക്കുറിയണിഞ്ഞ് മുടി ഇരണ്ടുവശത്തേക്കും ചീകിയൊതുക്കി, മാര്‍ക്കറ്റിലെ കടയില്‍ചെന്ന്് പലവ്യജ്ഞനത്തോടൊപ്പം തന്റെ പ്രിയപ്പെട്ട ബ്രാന്‍ഡിനായി ബാബുരാജ് ഭവ്യതയോടെ പറയുന്നു, ചേട്ടാ രണ്ട് രാധാസ് സോപ്പുകൂടി..


''ആഹാരം തന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവുകളുണ്ടാക്കിയിട്ടുണ്ട്. സാള്‍ട്ട് ആന്റ് പെപ്പര്‍ വരെയുള്ള ചിത്രങ്ങളില്‍ വെറുതെ ഇടിമേടിക്കുന്ന വേഷങ്ങളായിരുന്നു. ചെയ്തിരുന്നത്. ഇപ്പോള്‍ ബാബുവിന് അഭിനയിക്കാനറിയാം എന്ന് ആളുകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്'.'.ബാബുരാജ് പറയുന്നു.


സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അടുക്കളയില്‍ കയറി നന്നായി 'പെരുമാറാന'റിയാം ബാബുരാജിന്.''വാണിക്കും (നടിയും ബാബുരാജിന്റെ പത്‌നിയുമായ വാണിവിശ്വനാഥ്) മക്കള്‍ക്കും ഞാന്‍ ഇടയ്ക്കിടെ ഭക്ഷണം തയ്യാറാക്കാന്‍ അടുക്കളയില്‍ കയറാറുണ്ട്. എന്റെ പാചകം അവര്‍ക്കിഷ്ടമാണ്.


വാണിയുമായി പരിചയപ്പെട്ട നാളുകളില്‍ ലൊക്കേഷനില്‍വച്ച് ഫ്രൈഡ്‌റൈസും മറ്റും ഉണ്ടാക്കിയിട്ടുണ്ട്്. ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന സമയത്ത് അവിടെ മട്ടണ്‍കൊണ്ടുള്ള ഇറച്ചിക്കറി കിട്ടുമായിരുന്നു. ഒരു പ്രത്യേക തരത്തിലാണ് അത് പാകം ചെയ്യുന്നത്. ഞാനത് ഉണ്ടാക്കാന്‍ പഠിച്ചിരുന്നു. ഇപ്പോള്‍ വീ്ട്ടിലും ഇടയ്ക്ക് ഉണ്ടാക്കും. ഞങ്ങളതിനെ ജയില്‍കറി എന്നാണുവിളിക്കുന്നത്. കുക്കുബാബു മലയാളികള്‍ക്കിടയില്‍ പോപ്പുറായ സമയത്തുതന്നെയാണ് ബാബുരാജ് സംവിധാനംചെയ്ത മനുഷ്യമൃഗം തിയറ്ററുകളിലെത്തിയതും. ഇനി പഴയ വില്ലന്‍വേഷങ്ങളിലേക്കു മടങ്ങുമോ എന്ന ചോദ്യത്തിന് ബാബുരാജിന്റെ ഉത്തരം കരുതലോടെ.


എല്ലാവരേയും പോലെ എനിക്കും നല്ല വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. പക്ഷെ സിനിമ എന്ന വ്യവസായത്തില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ചിലപ്പോള്‍ വില്ലന്‍ വേഷങ്ങളും അഭിനയിക്കേണ്ടിവരും. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ടെന്‍ഷനുള്ള പണിയാണ് അഭിനയം. അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി. സംവിധായകന് സിനിമയുടെ മുഴുവന്‍ ഉത്തരവാദിത്വങ്ങളുമുണ്ട്.

Saturday, August 13, 2011

മലയാളത്തില്‍ പുതിയ സിനിമയുടെ യുഗം




മലയാള സിനിമ ഒരു മാറ്റത്തിന്റെ തുടക്കത്തിലാണെന്ന് സമീപകാലത്തിറങ്ങിയ ചലച്ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. സൂപ്പര്‍താരങ്ങളുടെ ഭൂമിയില്‍ തൊട്ടുനില്‍ക്കാത്ത കഥാപാത്രങ്ങളേയും, തുരുമ്പുപിടിച്ച പഴയകാല ചലച്ചിത്രങ്ങളുടെ റീമേക്കുകളും, മൊഴിമാറ്റചിത്രങ്ങളും കണ്ടുമടുത്ത മലയാളപ്രേക്ഷകരുടെ മുന്നിലേക്കാണ് ചാപ്പാകുരിശും സാള്‍ട്ട് ആന്റ് പെപ്പറും പോലെയുള്ള ചില നല്ല ചലച്ചിത്രസംരഭങ്ങള്‍ കാഴ്ചയുടെയും അനുഭവത്തിന്റെയും നവ്യാനുഭവങ്ങളുമായി എത്തിയിരിക്കുന്നത്. കച്ചവടത്തിന്റെ സാധ്യതകളെ മാത്രം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയല്ല ഈ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടത് എന്നതുതന്നെ ശുഭസൂചകമായ ലക്ഷണമാണ്.

ട്രാഫിക് എന്ന ചലച്ചിത്രത്തോടെയാണ് മലയാളസിനിമയുടെ വഴിയില്‍ ദിശാമാറ്റമുണ്ടായത്. സൂപ്പര്‍താരങ്ങളില്ലാത്ത ഇത്തരം ചിത്രങ്ങളെ
മലയാളിപ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ആശങ്കയോടെയായിരുന്നു ഇവയുടെ വരവെങ്കിലും നല്ലതിനെ സ്വീകരിക്കാനുള്ള മലയാളിമനസ്സിനെയാണ് എവിടെയും കണ്ടത്. സമൂഹത്തിലെ നേര്‍സാക്ഷ്യങ്ങള്‍ അതേ ഭാവതീവ്രതയോടെ ആവിഷ്‌കരിക്കുമ്പോള്‍ ജനം അതു സ്വീകരിക്കുന്നു. കരുത്തില്ലാത്ത കഥയും ഉള്ളടക്കവും മലയാളസിനിമയുടെ ദുര്യോഗമായിരുന്നു. ഇതിനൊരു അപവാദമായിരുന്നു 2011 ന്റെ തുടക്കത്തില്‍ പ്രേക്ഷകര്‍ സ്വീകരിച്ച സജ്ജയ്-ബോബി ടീം എഴുതി രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക്.

ട്രാഫിക്കിന്റെ നൂറാം വിജയദിനത്തില്‍ പങ്കെടുത്തുകൊണ്ട് തെന്നിന്ത്യയിലെ സൂപ്പര്‍താരം കമലഹാസന്‍ പറഞ്ഞ വാക്കുകള്‍ തന്നെ ഈ സിനിമയ്ക്കുള്ള ഗുഡ്‌സര്‍ട്ടിഫിക്കറ്റായി മാറുന്നു. ട്രാഫിക്കിന്റെ ചുവടുപിടിച്ചുതന്നെയാണ് സമീര്‍താഹിര്‍ സംവിധാനം ചെയ്ത ചാപ്പാകുരിശും ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പറും പ്രദര്‍ശനത്തിനെത്തിയത്. വെള്ളിത്തിരയിലെ പുതിയ യൗവ്വനം ഗൗരവമായി സിനിമയെ കാണുന്നു എന്നതും സ്വാഗതാര്‍ഹം തന്നെ. വിനീത്ശ്രീനിവാസനും ഫഹദ്ഫാസിലും ആരോടും കിടപിടിക്കാവുന്ന അഭിനേതാക്കളാണ് തങ്ങളെന്ന് ഈ ചിത്രങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു.

മലയാള രുചിയുടെ പുത്തന്‍ അനുഭൂതികള്‍ പങ്കുവയ്ക്കുന്ന ചിത്രമാണ് സാള്‍ട്ട് ആന്റ് പെപ്പര്‍. ലാല്‍, ബാബുരാജ് എന്നീ അഭിനേതാക്കളുടെ പ്രകടനത്തെ വാഴ്ത്താതെ തരമില്ല. സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ തളച്ചിടപ്പെട്ടിരുന്ന ബാബുരാജിനെ നല്ല അഭിനേതാവെന്ന ഖ്യാതിയിലേക്ക് ഈ ചിത്രം മോചിപ്പിച്ചു. ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ എന്നിവരെഴുതിയ തിരക്കഥ പതിവുശൈലിയില്‍ നിന്നും വേറിട്ടുനിന്നു.

മലയാള സിനിമ സ്വയം അഴിച്ചുപണിയലിന്റെ ഘട്ടത്തിലാണ്. ജീവിതത്തോട് അടുത്തുനില്‍ക്കുന്ന മനുഷ്യഗന്ധിയായ ചലച്ചിത്രഅനുഭവങ്ങള്‍ സമ്മാനിക്കുന്ന ഒരുപിടി ചിത്രങ്ങള്‍കൂടി അണിയറയില്‍ ഒരുങ്ങുകയാണ്. മലയാളസിനിമയെ ലോകനിലവാരത്തിലെത്തിച്ച ആ നല്ലകാലങ്ങള്‍ മടങ്ങിയെത്തട്ടെ എന്നാശംസിക്കാം.

Friday, August 12, 2011

വീണ്ടും ചില വീട്ടുപേരുകള്‍



മലയാളമനോരമ ആഴ്ചപ്പതിപ്പില്‍ കഥക്കൂട്ട്്് പംക്തിയില്‍ വീട്ടുപേരുകളെക്കുറിച്ചുള്ള രസകരമായ ലേഖനത്തില്‍ മലയാളമനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് സാര്‍ എഴുതിയതിനോട് പ്രതികരിച്ചിരുന്നു. അദ്ദേഹം എഴുതിയതില്‍ വിട്ടുപോയ ചില സുപ്രധാന പേരുകള്‍ സൂചിപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രതികരണം കുറെക്കൂടി ഉജ്ജ്വലമായിരുന്നു. കൗതുകകരമായ കുറക്കൂടി വീടുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അദ്ദേഹം പുതിയൊരു കോളം കൂടി എഴുതിയിരിക്കുന്നു. കൂട്ടത്തില്‍ എനിക്കൊരു നന്ദിവാക്കും. ആ വലിയ മനസ്സിന് നന്ദി. അദ്ദേഹം എത്രയോ മുതിര്‍ന്നൊരു ജേര്‍ണലിസ്റ്റാണ്. ഞങ്ങള്‍ക്കൊക്കെ ഗുരുതുല്യന്‍. പ്രസ് അക്കാദമിയില്‍ അദ്ദേഹത്തിന്റെ നിരവധി ക്ലാസുകളില്‍ ഇരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. മനോരമയില്‍ അ്്‌ദ്ദേഹം നയിച്ച അഞ്ചോളം ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തിട്ടുണ്ട്്്. വീട്ടുപേരുകളെപ്പറ്റിയുള്ള എന്റെ അറിവിലേക്ക് പ്രിയസുഹൃത്തും ജയ്ഹിന്ദ് ടിവി ന്യൂസ് എഡിറ്ററുമായ ശ്രീ രാജ്‌മോഹനും സഹായിച്ചു. സഞ്ചരിക്കുന്ന എന്‍സൈക്ലോപീഡിയയാണ് രാജ്‌മോഹനനെന്ന് പണ്ടേ ഞങ്ങള്‍ കളിയാക്കി വിളിക്കാറുണ്ട്. പിന്നെ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആത്മസുഹൃത്ത് ശ്രീ അനുവും. അദ്ദേഹമാണ് ഇറങ്ങുന്ന ഓരോ പ്രസിദ്ധീകരണങ്ങളും അപ്പപ്പോള്‍ കൊണ്ടെത്തിച്ച് എന്നെ സഹായിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും നന്ദി.

(ചിത്രത്തില്‍ ക്ലിക്കുചെയ്താല്‍ കഥക്കൂട്ട് വായിക്കുവാനാകും)

Thursday, August 11, 2011

ഒ.എന്‍.വിയെക്കുറിച്ചുള്ള ബൈജുസാറിന്റെ പുസ്തകം



ഒഎന്‍വിയെപ്പറ്റിയുള്ള മനോഹരമായ ഒരു പുസ്തകം.ഹൃദ്യമായി കവിയെ ചിത്രീകരിച്ചിരിക്കുന്ന ഭാഷാശൈലിഅനുപമം തന്നെ. കെട്ടിലും മട്ടിലും ഈ പുസ്തകം അതിമനോഹരമായിരിക്കുന്നു. ബൈജുചന്ദ്രന്‍ സാറിനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിനും നന്ദിപുസ്തകത്തെപ്പറ്റി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റില്‍ഇങ്ങനെ എഴുതിയിരിക്കുന്നുകതിര്‍ക്കനമുള്ള അനേകം കാവ്യങ്ങളിലൂടെ മലയാള കവിതയെ ചൈതന്യവത്താക്കിയ ഒഎന്‍വിയുടെ ജീവിതത്തേയും കവിതകളേയും യുവവായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്ന ജീവചരിത്രവും കാവ്യപരിചയവും.ഒഎന്‍വിയുടെ കാവ്യജീവിതത്തിലൂടെയുള്ളഒരു യാത്രയാണ് ഈ പുസ്തകം. ബാല്യകാലം മുതല്‍ ജ്ഞാനപീഠംനേടിയതുവരെയുള്ള കവിയുടെ ജീവിതം 7 അധ്യായങ്ങളിലായിചിത്രീകരിച്ചിരിക്കുന്നു.മേല്‍പ്പറഞ്ഞ ഒരു കാര്യത്തോടുമാത്രം വിയോജിക്കാതെ വയ്യ.ഇതു യുവവായനക്കാര്‍ക്കുമാത്രമല്ല മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള ഒരു പുസ്തകം തന്നെ.ഇനിയും കൂടുതല്‍ രചനകള്‍ നടത്താന്‍ ബൈജുസാറിന് സമയവും സന്ദര്‍ഭവും ഈശ്വരകാരുണ്യവുമുണ്ടാകട്ടെ.

പച്ച..പച്ച..പച്ച കാമ്പസ്


കാമ്പസുകളുടെ നിറം മാറുകയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസപ്പെടുക ഒരു പക്ഷെ പഴയ തലമുറയിലെ ആ പഴയ ക്ലാസ്‌മേറ്റുകളായിരിക്കും. ആല്‍മരച്ചുവട്ടിലും..ചായപ്പീടികയിലെ ബെഞ്ചിലും ബസ് സ്റ്റോപ്പിലുമൊക്കെയായി വെറുതെ സിഗരറ്റും പുകച്ചിരുന്ന ആ പഴയ ക്ലാസ്‌മേറ്റുകള്‍.. പ്രണയത്തിന്റെ പിങ്കുനിറങ്ങള്‍ നിലാവു പടര്‍ത്തിയ നമ്മുടെ സമീപകാലകാമ്പുകള്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. പ്രകൃതിയുടെ പച്ച നിറമണിയാന്‍ അവര്‍ വെമ്പല്‍കൊള്ളുകയാണെന്നു സാരം. ഈ മാറ്റം ഇതിനകം തന്നെ പല കാമ്പസുകളിലും പ്രതിഫലിച്ചുകഴിഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത. കാര്യം മറ്റൊന്നുമല്ല തന്നെ, കൃഷിയിലേക്കും കൃഷിയറിവുകള്‍ പഠിപ്പിക്കുന്ന പഠനരീതികളിലേക്കും വിദ്യാര്‍ത്ഥികള്‍ ആകൃഷ്ടരാവുകയാണ്.

തിരുവനന്തപുരത്ത് പ്രമുഖമായ കാമ്പസായ മഹാത്മാഗാന്ധി കോളേജില്‍ (എം.ജി കോളേജ്) ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ തനതു കേരളീയ പാരമ്പര്യ കൃഷിക്കിറങ്ങിയിരിക്കുകയാണ്. മോഹന്‍ലാലും പ്രിയദര്‍ശനമൊക്കെയടങ്ങിയ ഒരു കൂട്ടം പ്രശസ്തരായ വിദ്യാര്‍ത്ഥികള്‍ മേഞ്ഞുനടന്ന കാമ്പസില്‍ നെല്ലും കപ്പയും കുരുമുളകുമൊക്കെ വിളയിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ഇവിടത്തെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. കോളേജിലെ മലയാളം ഡിപ്പാര്‍ട്ടുമെന്റിലെ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ കൃഷിക്കിറങ്ങിയിരിക്കുന്നത്.

എഞ്ചിനീയറിംങ്, ഐടി, ബാങ്കിംങ് തുടങ്ങിയ ഗ്ലാമര്‍ പ്രൊഫഷണലുകള്‍ക്കൊപ്പം അഗ്രിക്കള്‍ച്ചറിംങിനും ഡിമാന്റ് വര്‍ദ്ധിക്കുകയാണ്. നേച്ചര്‍ ഫാമിംങ്, മെഡിസിനല്‍ പ്ലാന്റിംഗ് തുടങ്ങിയ വരുമാനം ഏറെ തരുന്ന കൃഷിരീതികള്‍ക്ക് പുറകെയാണ് വിജയം നേടിയ കര്‍ഷകരില്‍ ഭൂരിപക്ഷവും. പശുവളര്‍ത്തലും മൃഗപരിപാലനവും ഇറച്ചിക്കോഴി വളര്‍ത്തലും വരെ കൈനിറയെ പണം നല്‍കുന്ന ലാഭമേറിയ ബിസിനസുകളായി പുതുതല കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു.

നമുക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങല്‍ സ്വയം കൃഷി ചെയ്‌തെടുക്കുന്നതില്‍ ഒരഭിമാനത്തിന്റെ പ്രശ്‌നം കൂടിയുണ്ട്. എത്ര കാലം പച്ചക്കറിക്കും പൂവിനുമൊക്കെയായി നമുക്ക് അയല്‍സംസ്ഥാനമായ തമിഴ്‌നാടിനെ ആശ്രയിക്കേണ്ടിവരും? വിദ്യാര്‍ത്ഥിയായ രണ്ടാം വര്‍ഷ സുവോളജി പ്രശാന്ത്‌നായര്‍ ചോദിക്കുന്നു. കൃഷിയേയും പാരമ്പര്യ അറിവുകളേയും പറ്റി സര്‍വ്വകലാശാല പഠനകാലത്തുതന്നെ വിദ്യാര്‍ത്ഥികളില്‍ അവബോധം പകരാനാണ് കാമ്പസ് കൃഷിയിലേക്കു തിരിയുന്ന ശ്രമം നടത്തുന്നതെന്ന് അദ്ധ്യാപകനായ സജീവ്കുമാര്‍ പറയുന്നു. തനതു അറിവുകളില്‍ നിന്നും നമ്മുടെ പാരമ്പര്യത്തില്‍ നിന്നും അന്യമായിരുന്നു കാമ്പസിന്റെ ഇതുവരെയുള്ള നടപ്പുശീലങ്ങള്‍. പിസയും ബര്‍ഗറും കോളയും മാത്രമല്ല നമ്മുടെ നിലങ്ങലില്‍ വിളയുന്ന കരിക്കും കരിമ്പുമൊക്കെ ഏറെ പ്രിയപ്പെട്ടതും അമൂ ല്യ വുമാണെന്ന് പുതുതലമുറ മനസ്സിലാക്കുന്നു. ഒട്ടേറെ കുട്ടികള്‍ ഇതിലെല്ലാം താല്‍പര്യപ്പെട്ട് മുന്നോട്ടു വരുന്നുണ്ട്. തിരുവനന്തപുരം നഗരത്തില്‍ തന്നെയുള്ള മറ്റുപല കാമ്പസുകളും സ്‌കൂളുകളുമെല്ലാം കൃഷി ചെയ്യാന്‍ മുന്നോട്ടു വരുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു.

വിദ്യാര്‍ത്ഥികളുടെ കാര്‍ഷികമുന്നേറ്റങ്ങള്‍ക്ക് കരുത്തുപകര്‍ന്നുകൊണ്ട് ഇന്നു പ്രശസ്തരായ പല മുന്‍ കാമ്പസ് താരങ്ങളും അവരുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നുണ്ട്. മൂന്നു തവണ തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലെ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയും ഒരു തവണ ചെയര്‍മാനുമായിരുന്ന പ്രശസ്ത സിനിമാതാരം ജഗദീഷ് എഴുപതുകളില്‍ കാമ്പസിനെ ജൈവവൈവിദ്ധ്യമണിയിച്ച വിദ്യാര്‍ത്ഥിനേതാവായിരുന്നു. അന്നു സംഘടിപ്പിച്ച കാമ്പസ് മാര്‍ക്കറ്റിലേക്ക് കുട്ടികള്‍ അവരവരുടെ വീട്ടില്‍നിന്നും ഓരോ കാര്‍ഷികഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നു. അങ്ങനെ തേങ്ങയും ചക്കയും മാങ്ങയുമൊക്കെ കാമ്പസില്‍ കുന്നുകൂടി. അന്ന് അവയെല്ലാം വന്‍വിലയ്ക്കാണ് ലേലത്തില്‍ പോയത്. അങ്ങനെ ആ വര്‍ഷം യൂണിയന്‍ പരിപാടി കള്‍ കെങ്കേമമാക്കാന്‍ പറ്റി. ഇതില്‍നിന്നും വ്യത്യസ്തമല്ലാത്തൊരു കഥയാണ് എം.പിയായ പി.ടി തോമസ് പങ്കുവയ്ക്കുന്നതും. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ജനറല്‍സെക്രട്ടറിയായിരുന്ന കാലത്ത് കവിയരങ്ങുകള്‍ക്കൊപ്പം കാര്‍ഷികസെമിനാറിനും തോമസ് നേതൃത്വം നല്‍കി. എറണാകുളം മഹാരാജാസ് കോളേജിലും തൊടുപുഴ ന്യൂമാനിലും വിദ്യാര്‍ത്ഥിയായിരുന്ന കാലത്തും കൃഷിയോടുള്ള കമ്പം തോമസ് കൈവിട്ടില്ല. കാര്‍ഷിക സെമിനാറുകളില്‍ വിദഗദ്ധരായ കാര്‍ഷികശാസ്ത്രജ്ഞരേയും കൃഷിക്കാരെയും അണിനിരത്താന്‍ കഴിഞ്ഞു. ഇന്നത്തെ കാമ്പസുകളും കൃഷിയോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം മാതൃകകള്‍ അവലംബിക്കണമെന്നും പി.ടി തോമസ് നിര്‍ദ്ദേശിക്കുന്നു.
കാലം മാറുകയാണ്; കാഴ്ചപ്പാടുകളും. ഐഐടികളില്‍ നിന്നും ഐടി ഹബ്ബുകളില്‍ നിന്നുവരെ യുവാക്കാള്‍ മണ്ണിന്റെ മഹത്വം തൊട്ടറിഞ്ഞെത്തുന്നു. ഭൂമി ഒരു വരദാനമാണെന്ന തിരിച്ചറിവ് അവര്‍ക്കു വലിയ പാഠങ്ങള്‍ സമ്മാനിക്കുന്നു. കാര്‍ഷികപ്രതീക്ഷകള്‍ നെഞ്ചിലേറ്റിയ പുതുതലമുറ പച്ചപുതയ്ക്കും കേരളനാട്ടിനെ ജൈവസമൃദ്ധിയിലേക്ക് നയിക്കുന്ന കാലത്തിനായി കാത്തിരിക്കാം.

ശിഹാബ് തങ്ങള്‍ ഓര്‍മ്മ


ഏറ്റവും ആദരണീയനും കേരളചരിത്രത്തിലെ ആദ്ധ്യാത്മികതേജസ്സുമായ
പാണക്കാട് സയ്യിദ് മുഹമ്മദലി ശിബാഹ് തങ്ങള്‍ ഓര്‍മ്മയായിട്ട്
രണ്ടുവര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.

ശിഹാബ് തങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എല്ലാവരുടേയും മന
സ്സില്‍ അലയടിക്കുന്നു. സ്വകാര്യമായ ഒരു സ്മരണ എല്ലാവര്‍ക്കും
ശിഹാബ് തങ്ങളെക്കുറിച്ചുണ്ടാകും. സൗമ്യമായ ഒരു സ്പര്‍ശം പോലെയായിരുന്നു
അദ്ദേഹത്തിന്റെ സാന്നിദ്ധ്യം. കടുത്ത വിമര്‍ശകരെ പോലും അടുത്ത സുഹൃത്താക്കി മാറ്റുന്ന ഒരു ആത്മീയസാന്നിദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പണ്ഡിതന്‍, ചിന്തകന്‍, എഴുത്തുകാരന്‍, ഇന്ത്യയിലെ
പ്രമുഖ രാഷ്ട്രീയകക്ഷിയുടെ സാരഥി എന്നീ നിലകളിലൊക്കെ അദ്ദേഹം നാടിന്
ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.

കേരളചരിത്രത്തിലെ എക്കാലവും നിറഞ്ഞുനില്‍ക്കുന്ന സജീവമായ ന
ാമധേയമാണ് ശിഹാബ് തങ്ങളുടേത്. ആയിരക്കണക്കിന് വരുന്ന ജനഹൃദയങ്ങളെ
ആത്മീയമായും സാമൂഹ്യമായും രാഷ്ട്രീയമായും കീഴടക്കിയ ഒരു നേതാവ്
ഇതുപോലെയുണ്ടാകുമോ എന്നു സംശയമാണ്. വ്യക്തിപ്രഭാവം കൊണ്ടുമാത്രം
സാധ്യമാകുന്ന ഒന്നല്ല ഈ പ്രത്യേകത, അതിനു പിന്നില്‍ അടിയുറച്ച ഈശ്വരചിന്തയും
ദൈവത്തിന്റെ അഭൗമമായ പരിലാളനയും ഉണ്ടെന്നു ഞാന്‍മനസ്സിലാക്കുന്നു.

ശിബാഹ് തങ്ങളുടെ പ്രവര്‍ത്തനശൈലി ആര്‍ക്കും അനുകരിക്കാവുന്ന ഒന്നല്ല. വളരെയേറ
തിരക്കുകളുള്ള ഒരാള്‍.. എന്നിട്ടുപോലും വളരെ സാവകാശത്തോടെയും
സമഭാവനയോടെയും എല്ലാവരോടും ഒരുപോലെ പെരുമാറുന്നു. തിരക്ക് അദ്ദേഹത്തെ
ലവലേശം ബാധിച്ചിരുന്നില്ല. കൊടപ്പനയ്ക്കല്‍ തറവാട്ടിലെത്തുന്ന ഏതൊരാളുടേയും
പ്രശ്‌നം പരിഹരിച്ചതിനുശേഷമേ അദ്ദേഹം കസേരയില്‍ നിന്നെഴുന്നേറ്റിരുന്നുള്ളൂ.
നാടിന്റെ നാനാഭാഗത്തുനിന്നും അദ്ദേഹത്തെ കാണാനും ദു:ഖങ്ങള്‍ക്കു അറുതി
വരുത്താനുമായി പതിനായിരക്കണക്കിന് ആളുകളെത്തി. കൊടപ്പനക്കുന്നു തറവാടും
സയ്യിദ് ശിഹാബലി തങ്ങളും എന്നും അശരണരുടെ അഭയകേന്ദ്രസ്സമായിരുന്നു. ഒരു
തീര്‍ത്ഥാടനം പോലെയായിരുന്നു ജനങ്ങളുടെ അവിടേക്കുള്ള സഞ്ചാരം.

ഈശ്വരചൈതന്യം എല്ലായ്‌പ്പോഴും സ്ഫുരിച്ചുനിന്ന ആ വലിയ വ്യക്തിത്വത്തിന്റെ
കര്‍മ്മമേഖല അതി വിപുലമായിരുന്നു. പ്രവാചകന്‍ മുഹമ്മദുനബിയുടെ പ
രമ്പരയില്‍പ്പെട്ട വിശിഷ്ടവ്യക്തി എന്ന നിലയില്‍ ധാര്‍മ്മികമൂല്യങ്ങളിലൂന്നി ജനങ്ങളെ
മുേന്നാട്ടുനയിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമപരിഗണന.. ഇന്ത്യന്‍
യൂണിയന്‍ മുസ്ലീംലീഗിന്റെ അദ്ധ്യക്ഷന്‍ മാത്രമായിരുന്നില്ല , ഏതാണ്ടു മുന്നൂറ്റി എണ്‍പ
തിലധികം മഹല്ലുകളുടെ ഖാസി കൂടിയായിരുന്നു അദ്ദേഹം.

ശിഹാബ് തങ്ങളുടെ ചിത്രം ഓരോരുത്തുരേടുയം മനസ്സുകളിലുമുണ്ട്. അവയോരോന്നും
വ്യത്യസ്തചിത്രങ്ങളായിരിക്കും. എന്നാല്‍ ആ വ്യത്യസ്തതയിലും വിട്ടുമാറാത്ത ഒന്നുണ്ട്.
അതാണ് എപ്പോഴും സൗമ്യമായി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ആ മുഖം. എപ്പോഴും ഒരു
മന്ദഹാസഭാവത്തോടെയാണ് ശിഹാബ് തങ്ങളെ കണ്ടിട്ടുള്ളത്. സൗമ്യമായ, പ്രകാശമാന
മായ ഭാവം. എല്ലാവരോടും സമഭാവനയോടു കൂടിയാ പെരുമാറ്റം. ധനികനെന്നോ ദരിദ്രനെന്നോ പ
ണ്ഡിതനെന്നോ പാമരനെന്നോ അദ്ദേഹത്തിനു മുന്നില്‍ വ്യത്യാസമുണ്ടായിരുന്നില്ല.
തന്നെ വന്നു കാണുന്ന ഏതൊരു സാധുമനുഷ്യന്റെയും പ്രശ്‌നം തന്റെ തന്റൈ പ്രശ്‌ന
മായി അദ്ദേഹം കണക്കാക്കി. സഹജീവിയുടെ കണ്ണീര്‍ സ്വന്തം കണ്ണുനീര്‍ തന്നെയെന്നു
അദ്ദേഹം തന്റെ പ്രവൃത്തികള്‍വഴി കൂടെയവരിലും ബോധമുണ്ടാക്കി. പാവപ്പെട്ടവന്റെ
കണ്ണീര്‍ തുടയ്ക്കുന്നതിനാണ് അദ്ദേഹം ജീവിതത്തിലെ ഏറിയപങ്കും നീക്കിവച്ചത്.
ഈ ആത്മനിഷ്ഠ തന്നെയാണ് മുസ്ലീം സമൂഹത്തിന് മാത്രമല്ല കേരളീയ സമൂഹത്തിന
ാകമാനം അദ്ദേഹം സമാനതയില്ലാത്ത ആത്മീയനേതാവായി മാറിയത്.

ഏതാണ്ടു മൂന്നു പതിറ്റാണ്ടിലേറെ കാലമാണ് അദ്ദേഹം ആത്മീയ-രാഷ്ട്രീയ നേതൃസ്ഥാനത്തു നിലകൊണ്ടത്. ജാതിമതഭേദമന്യെ ലോകജനതയുടെ ആദരവുകള്‍ ഏറ്റുവാങ്ങിയ ശിഹാബ്
തങ്ങള്‍ തന്റെ എഴുപത്തിമൂന്നാം വയസ്സിലാണ് വിടപറഞ്ഞത്. താന്‍ ഒന്നും ആഗ്രഹിച്ച്
നേടിയതല്ല എന്നു ശിഹാബ് തങ്ങള്‍ എഴുതിയത് ഈയിടെ വായിക്കുകയുണ്ടായി. ഒന്നും
ആഗഹിക്കാതെ തന്നെ എല്ലാം തേടിയെത്തുന്ന സൗഭാഗ്യം. അത് മഹത്തുക്കളുടെ
ലക്ഷണമാണ്.

മുപ്പത്തിയൊന്‍പതാമത്തെ വയസിലാണ് അദ്ദേഹം ഇന്ത്യന്‍ യൂണിയന്‍
മുസ്ലീം ലീഗിന്റെ സംസ്ഥാനപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട്
ദീര്‍ഘകാലം അദ്ദേഹം പ്രസ്ഥാനത്തെ നയിക്കുകയുണ്ടായി. അദ്ദേഹം ഭാരവാഹിത്വം
വഹിച്ച മറ്റു സംഘടനകളുടെയും ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെയും എണ്ണമെടുത്താല്‍
അത് ഒരു പട്ടികയിലും ഒതുങ്ങുന്നില്ലായെന്നു കാണാനാകും. ശിഹാബ് തങ്ങളുടെ
അനുഗ്രഹമുണ്ടങ്കില്‍ ഏതു പ്രസ്ഥാനവും വളര്‍ന്നുപന്തലിക്കും എന്നതായിരുന്നു
അവസ്ഥ. രാജ്യത്തും വിദേശത്തുമായി അദ്ദേഹം തുടക്കം കുറിച്ചിട്ടുള്ള എത്രയോ
സംരഭങ്ങള്‍ വിജയക്കൊടി പാറിനില്‍ക്കുന്നതു കാണാം.

അധികാരത്തോട് എന്നും അകന്നുനില്‍ക്കുക എന്നതായിരുന്നു ശിബാഹ്
തങ്ങളുടെ മനോഭാവം. പക്ഷെ അധികാരം എപ്പോഴും അദ്ദേഹത്തിന്റെ അരികില്‍ ചുറ്റിപ്പറ്റിനിന്നു. എടുത്തു പ്രയോഗിക്കാമായിരിന്നിട്ടും അധികാരത്തില്‍നിന്നും എന്നും അകലെ നില്‍ക്കാനാണ്
അദ്ദേഹം ശ്രമിച്ചത്.

ആത്മീയ-രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു പിറകില്‍ സാഹിത്യകുതുകിയായ ഒരു
ശിഹാബ് തങ്ങളുണ്ട്. ഏറെ പ്രശസ്തമായ വിദേശ സര്‍വ്വകലാശാലയില്‍നിന്നാണ്
അദ്ദേഹം ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കിയത്.
ദര്‍സ് പഠനത്തിനും സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം ഈജിപ്തിലെ അല്‍- അഹ്‌സര്‍
സര്‍വ്വകലാശാലയില്‍ അദ്ദേഹം ഉപരിപഠനം നടത്തി. കെയ്‌റോ സര്‍വകലാശാലയിലെ അറബി
ഡിപ്പാര്‍ട്ടുമെമെന്റില്‍നിന്നും ലിസാന്‍സ് ബിരുദം നേടി. അറബി ഭാഷയിലും
സാഹിത്യത്തിലും അവഗാഹം നേടിയ ശിഹാബ് തങ്ങള്‍ സൂഫിസത്തിലും പ
രിജ്ഞാനം നേടി.

ശിഹാബ് തങ്ങളെ കേരളത്തിലെ വ്യത്യസ്തനായ ആദ്ധ്യാത്മിക-ആചാര്യന്‍
എന്നു വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതിനു കാരണം സൂഫി സന്യാസവഴിയോടുള്ള
അദ്ദേഹത്തിന്റെ അടുപ്പമാണ്. കെയ്‌റോ സര്‍വകലാശാലയിലെ പഠനകാലത്ത് അദ്ദേഹം നിരവധി സൂഫിസന്യാസമാരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുരു. സൂഫിവര്യനായ ഷെയ്ക് ഹലീമിനു കീഴില്‍ മൂന്നുവര്‍ഷത്തോളം അദ്ദേഹം ശിഷ്യനായി കഴിഞ്ഞു. ഈജിപ്തില്‍ പഠിക്കുന്ന
കാലത്തുതന്നെ അദ്ദേഹം നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. മലയാളത്തിലും
അറബിയിലുമായി നിരവധി ആദ്ധ്യാത്മികലേഖനങ്ങള്‍ അക്കാലത്ത് അദ്ദേഹം പ്ര
സിദ്ധപ്പെടുത്തി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും ഇതൊരു
അമൂല്യമുതല്‍ക്കൂട്ടാണ്.

ശിബാഹ് എന്ന അറബി വാക്കിന് തീജ്വാല എന്നാണ് അര്‍ത്ഥമെന്നു ഞാന്‍ മന
സ്സിലാക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ശിബാഹ് തങ്ങള്‍ ഒരു തീജ്വാല തന്നെയായിരുന്നു.
ആ ജ്വാലയിലെ വെളിച്ചവും ചൂടും കേരളത്തെ ഏകഭാവത്തോടെ മുന്നോട്ടുനടത്തി.
മതേതര കേരളത്തിന് ശിഹാബ് തങ്ങളോടുള്ള കടപ്പാട് ഏറെയാണ്. അദ്ദേഹത്തിന്റെ
പക്വതയാര്‍ന്ന നേതൃത്വം മാതൃകാപരമായിരുന്നു.

അത്തരം വ്യക്തിത്വങ്ങള്‍ അപൂര്‍വ്വമായേ ഉണ്ടാകുന്നുള്ളൂ. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ- ആത്മീയ ഭൂമികയില്‍ വലിയ ശൂന്യതയാണ് ശിഹാബ് തങ്ങളുടെ വിയോഗം മൂലമുണ്ടായിരിക്കുന്നത്.
ആ ശൂന്യതയുടെ കൂടി രണ്ടു വര്‍ഷമാണ് പിന്നിടുന്നത്. പക്ഷെ ശിഹാബ്
തങ്ങളെക്കുറിച്ചുള്ള സജീവമായ ഓര്‍മ്മകള്‍ ആ ശൂന്യതയെ ഇല്ലാതാക്കുന്നതാണ്. .
നമ്മളെ എല്ലാവരേയും കൂടുതല്‍ കര്‍മ്മനിരതരും ധര്‍മ്മചിന്തകരുമായി മാറ്റുന്ന
ഒരപൂര്‍വ്വമായ ഊര്‍ജ്ജപ്രവാഹം ആ സ്മരണകളില്‍ നിന്നും ലഭിക്കുന്നുണ്ട്.

പ്രശസ്തനിരൂപകന്‍ ഡോ.കെ.എസ് രവികുമാര്‍ എന്‍െ വൃദ്ധവൃന്ദം എന്ന കഥയെക്കുറിച്ച്് (ദേശാഭിമാനി ബുക്‌സ്, പുതുകാലം പുതുകഥകള്‍

വാര്‍ധക്യത്തിന്റെ സങ്കടങ്ങളെയും അതിനെ രക്ഷിക്കാന്‍ ബാധ്യ
തപ്പെട്ട സമൂഹത്തിന്റെ താല്‍പ്പര്യനാട്യത്തെയും ആത്യന്തികസന്ദര്‍ഭ
ത്തില്‍ അത്തരം നാട്യങ്ങള്‍ കൊഴിഞ്ഞുപോകുന്ന അവസ്ഥയെയും
ആവിഷ്‌കരിക്കുന്ന കഥയാണ് പ്രത്യക്ഷതലത്തില്‍ ടി ബി ലാലിന്റെ വൃദ്ധ
വൃന്ദം എന്ന കഥ.
വാര്‍ധക്യത്തിന്റെ വേദനകളിലും ഏകാന്തതയിലും മറ്റുള്ളവരുടെ
അവഗണനയിലും അഭയമായിത്തീരുന്ന യൗവനാനുഭവങ്ങളിലേക്ക് മന
സുകൊണ്ടുള്ള പുന:പര്യടനം ഈ കഥയുടെ മറ്റൊരു വിതാനമാകുന്നു.

പ്രശസ്തനിരൂപകന്‍ ഡോ.കെ.എസ് രവികുമാര്‍ എന്‍െ വൃദ്ധവൃന്ദം എന്ന കഥയെക്കുറിച്ച്് (ദേശാഭിമാനി ബുക്‌സ്, പുതുകാലം പുതുകഥകള്‍)

കൗമാര മനസ്സുകളുടെ ആരോഗ്യത്തിനും പരിപാലനത്തിനും നമ്മുടെ ആരോഗ്യസിലബസ്സുകളില്‍ വലിയ പ്രധാന്യം കല്‍പ്പിക്കപ്പെട്ടു കാണുന്നില്ല.



യുവമനസ്സുകളുടെ ആരോഗ്യവും ആനന്ദവും കൗമാര മനസ്സുകളുടെ ആരോഗ്യത്തിനും പരിപാലനത്തിനും നമ്മുടെ ആരോഗ്യസിലബസ്സുകളില്‍ വലിയ പ്രധാന്യം കല്‍പ്പിക്കപ്പെട്ടു കാണുന്നില്ല. യുവതലമുറ വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നില്ല എന്നാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്? എന്നാല്‍ വാസ്തവം അതാണോ? ലോക വ്യാപകമായി യുവാക്കള്‍ പലവിധമുളള പ്രതിസന്ധികള്‍ നേരിടുകയാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അടുത്ത കാലത്ത് പാശ്ചാത്യ ആരോഗ്യ പ്രസിദ്ധീകരണങ്ങള്‍ പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. സമ്പത്തിലും സാങ്കേതികവിദ്യാമുന്നേറ്റത്തിലുമൊക്കെ ഏറെ മുന്‍പന്തിയിലെന്ന് അഭിമാനം വെച്ചു പുലര്‍ത്തുന്ന അമേരിക്കയിലേയും ബ്രിട്ടനിലേയുമൊക്കെ യുവാക്കള്‍ മദ്യത്തിനും, കന്നാബീസ് പോലുള്ള മയക്കുമരുന്നുകള്‍ക്കും അടിമപ്പെട്ടുകൊണ്ടിരിക്കുയാണ്. ബ്രിട്ടനില്‍ യുവാക്കള്‍ക്കിടയില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നു. തോക്കും കൊലക്കത്തിയും പാശ്ചാത്യയുവാക്കളുടെ പ്രിയപ്പെട്ട ആയുധങ്ങളായി മാറിയിരിക്കുന്നു. വയലന്‍സും കുത്തഴിഞ്ഞ ജീവിതരീതിയും യുവാക്കളെ അങ്ങേയറ്റം പരിതാപകരമായ നിലയിലേക്കാണ് എത്തിക്കുന്നതെന്ന് ദ് ടെലിഗ്രാഫ് പോലുള്ള പത്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ലണ്ടനില്‍ എയ്ഡ്‌സ് അതിവേഗമാണ് പടര്‍ന്നുപിടിക്കുന്നത്. എന്തിനുമേതിനും പടിഞ്ഞാറിനെ ഉദാഹരിക്കുകയും മാതൃകയാക്കുകയും ചെയ്യുന്ന നമുക്ക് ഇതൊരു പാഠവും മുന്നറിയിപ്പുമാണ്. ലഹരിയുടെ പിടിയില്‍അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ കുടിയേറിയ മലയാളികള്‍ പങ്കുവെയ്ക്കുന്ന കഥകള്‍ ഞെട്ടിപ്പിക്കുന്നതാണ്. അമേരിക്കയിലെ മലയാളി സാന്നിദ്ധ്യം ഇപ്പോള്‍ നാലാമത്തെയോ അഞ്ചാമത്തെയോ തലമുറയില്‍ എത്തിനില്‍ക്കുന്നു. അവിടെ ജനിച്ചുവളരുന്ന കുട്ടികളുടെ ജീവിതം തീര്‍ത്തും പാശ്ചാത്യ ശൈലിയില്‍ ആയി മാറിയിരിക്കുന്നുവെന്ന് മാതാപിതാക്കള്‍ വിലപിക്കുന്നു. അവര്‍ക്കിടയില്‍ ആണ്‍കുട്ടിയെന്നും പെണ്‍കുട്ടിയെന്നുമുള്ള വേര്‍തിരിവുകളില്ല. ആണ്‍കുട്ടികളുടെ എല്ലാ സ്വാതന്ത്ര്യങ്ങളും പെണ്‍കുട്ടികളും അനുഭവിക്കുന്നു. രാത്രിയില്‍ നഗരത്തില്‍ ചുറ്റി നടക്കാനും ആണ്‍സുഹൃത്തിനൊപ്പം പബ്ബുകളില്‍ സമയം ചെലവിടാനും അവള്‍ക്കുമേല്‍ നിയന്ത്രണങ്ങളില്ല. ഫലമോ പെണ്‍കുട്ടികളെപ്പോലും മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാനാകാത്ത അവസ്ഥ. വിദേശനാടുകളില്‍ കുടിയേറിപ്പാര്‍ത്ത നല്ലൊരു ശതമാനം മലയാളി വനിതകളും സാമാന്യം നല്ലനിലയില്‍ മദ്യപിക്കുന്നവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദേശനാടുകളില്‍ സ്ത്രീകളിലെ മദ്യപാനം സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. ബ്രിട്ടനും അയര്‍ലണ്ടും അമേരിക്കയുമാണ് സ്ത്രീകളുടെ മദ്യപാനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങള്‍. ആഴ്ച മുഴുവന്‍ നീണ്ടുപോകുന്ന കഠിനാധ്വാനവും അതിന്റെ ക്ഷീണം തീര്‍ക്കാന്‍ അവധിദിവസം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ലഹരിയും എന്നാായിട്ടുണ്ട് പാശ്ചാത്യനാടുകളിലെ ജീവിതശൈലി. കുടുംബബന്ധങ്ങള്‍ക്ക് പ്രസക്തി ഇല്ലാതാകുന്നു. ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്ന ദ്വീപുകളായി മനുഷ്യന്‍ മാറുന്നു.നിശാക്ലബ്ബുകളിലെ ജീവിതംലണ്ടനിലും ടെക്‌സാസിലും പ്രവര്‍ത്തിക്കന്ന ബാറുകളിലും നിശാക്ലബ്ബുകളിലും വാരാന്ത്യങ്ങളില്‍ യുവാക്കളാണ് തടിച്ചുകൂടുക. സാധാരണ ദിവസങ്ങളില്‍ വലിയ വിലയ്ക്ക് വിളമ്പുന്ന മദ്യത്തിന് അന്ന് പ്രത്യേക ഡിസ്‌കൗണ്ടുകളും പ്രഖ്യാച്ചിരിക്കുമത്രെ. രാവു മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മദ്യപാനവും ഡാന്‍സും പരിധി വിടുമ്പോള്‍ ലൈംഗികതയിലേക്കും ലൈംഗികാക്രമണങ്ങളിലേക്കും നീങ്ങുന്നു. രാവു മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കുന്ന നിശാ ക്ലബ്ബുകള്‍ പ്രകൃതിവിരുദ്ധ ലൈംഗികതയുടെ കേന്ദ്രങ്ങള്‍ കൂടിയാണ്. എയ്ഡ്‌സ് പോലെ ലോകജനതയെ കാര്‍ന്നുതിന്നുന്ന മാരകരോഗങ്ങളുടെ മൊത്തക്കച്ചവട കേന്ദ്രങ്ങള്‍ നമ്മുടെ വന്‍നഗങ്ങളിലും വേരുപിടിക്കുകയാണ്. പബ്ബുകളില്‍ നിന്നും വളരെ വൈകി അപ്പാര്‍ട്ടുമെന്റുകളിലേക്ക് പോകുന്ന സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി ഡല്‍ഹിയില്‍ നിന്നുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മാനഭംഗത്തിന് ഇരയായിക്കഴിഞ്ഞ പെണ്‍കുട്ടികള്‍ കേസു കൊടുത്താലും കുറ്റവാളികള്‍ രക്ഷപെടാറാണ് പതിവ്. മദ്യലഹരിയില്‍ കുറ്റവാളികളെ തിരിച്ചറിയാനോ പോലീസിന് സഹായകരമായ വിവരങ്ങള്‍ നല്‍കാനോ ഇവര്‍ക്ക് കഴിയാറില്ലെന്നതാണ് വാസ്തവം. കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പുതിയ മദ്യപന്മാരായി രംഗപ്രവേശം ചെയ്ത യുവാക്കളില്‍ 14 നും 18 നും ഇടയിലുള്ളവരായിരുന്നു കൂടുതല്‍. അതായത് ഒമ്പതാം ക്ലാസില്‍ എത്തുമ്പോഴേയ്ക്കും ഒരു വിദ്യാര്‍ത്ഥി മദ്യപാനശീലത്തിലേക്ക് കടക്കുന്നു എന്നര്‍ത്ഥം. യുപി തലത്തില്‍ പഠനം തുടങ്ങുമ്പോള്‍ത്തന്നെ വിദ്യാര്‍ത്ഥികള്‍ ശംഭു, പാന്‍പരാഗ്, മസാലകള്‍ തുടങ്ങിവയുമായി പരിചയത്തിലാവുകയും ചെയ്യുന്നു.അടച്ചിട്ട വീടും മനസ്സുംഎന്തുകൊണ്ട് യുവാക്കള്‍ അപഥമാര്‍ഗ്ഗങ്ങളില്‍പ്പെട്ടുപോകുന്നു എന്നുള്ള അന്വേഷണവും പ്രസക്തമാണ്. കുടുംബബന്ധങ്ങളിലെ ഛിദ്രം, വീടുകളിലെ പ്രതികൂലമായ അന്തരീക്ഷം, മാതാപിതാക്കള്‍ തമ്മിലുള്ള അകല്‍ച്ച, പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്തത്, സ്‌കൂളില്‍ നിന്നും നേരത്തെയുള്ള കൊഴിഞ്ഞുപോക്ക് ,ഏകാന്തത, തെറ്റായ കൂട്ടുകെട്ടുകള്‍, നേരത്തെ തന്നെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയാണ് കുഴപ്പങ്ങള്‍ക്ക് കാരണമായി മനാശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. അണുകുടുംബങ്ങളില്‍ വളരുന്ന കുട്ടികള്‍ വലിയ തോതില്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നു. വീടിനുള്ളിലെ അടച്ചിടപ്പെട്ട ഏകാന്തതയില്‍ വളരുന്ന കുട്ടി സമൂഹത്തോട് സക്രിയമായി പ്രതികരിക്കണമെന്നില്ല. മാതാപിതാക്കള്‍ ജോലിക്കു പോകുന്നതോടെ വീട്ടിലകപ്പെട്ട കുട്ടിക്ക് ടെലിവിഷന്‍ മാത്രമായിരിക്കും കുട്ട്. നാനാതരം ചാനലുകളിലൂടെ കുട്ടിയുടെ കാഴ്ചകള്‍ മാറിമാറി സഞ്ചരിച്ചുകൊണ്ടിരിക്കും. ഇതില്‍ ഏതു കാഴ്ചയാണ് അവന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുക എന്നറിയില്ലല്ലോ. വയലന്‍സും സെക്‌സും മറയില്ലാതെയാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. മക്കളെ വീടിനകത്ത് അടച്ചുപൂട്ടി ടിവി ഓണ്‍ചെയ്ത് പടിയിറങ്ങിപ്പോകുന്ന മാതാപിതാക്കള്‍ ഒരു റിമോട്ട് കണ്‍ട്രോള്‍ കൊണ്ടും തിരിച്ചുപിടിക്കാനാവാത്ത വലിയ നാശത്തിലേക്ക് കുട്ടികളെ തള്ളിവിടുന്നതെന്ന് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. പബ്ബുകള്‍, ബാറുകള്‍, ഡിസ്‌കോതെകുകള്‍, ഡാന്‍സ് ഫ്‌ളോറുകള്‍ , ഫാഷന്‍ ഷോകള്‍ എന്നിവയൊന്നും ഇന്ത്യന്‍ കുടുംബങ്ങള്‍ അംഗീകരിക്കുന്നില്ല. ചെറുപ്പക്കാര്‍ ഇത്തരം ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് 95 ശതമാനം മാതാപിതാക്കളും എതിര്‍ക്കുന്നു. ഇന്ത്യയിലെ കുടുംബങ്ങളുടെ ഒരു കണക്കെടുത്താല്‍ നാലില്‍ മൂന്ന് കുടുംബങ്ങളും സമൂഹത്തില്‍ നിന്നും ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കണമെന്നു തന്നെ ശഠിക്കുന്നു. ചെറുപ്പക്കാരുടെ മനസുകളെ ആരോഗ്യപരമായി മുന്നോട്ടു നയിക്കുന്നതില്‍ സമൂഹത്തിനും കാര്യമായ പങ്കു ചെലുത്താനുണ്ട്. സമൂഹം മന:പൂര്‍വ്വം സൃഷ്ടിച്ചുവച്ചിരിക്കുന്ന ചില വിലക്കുകളാണ് ചിലരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നോക്കുക. വ്യക്തിപരവും സാമൂഹ്യപരവുമായ മാനസികസംഘര്‍ഷങ്ങള്‍, കൃത്യമായ വിദ്യാഭ്യാസം തെരഞ്ഞെടുക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ കഴിയാത്ത അവസ്ഥ, അമിതമായ ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കല്‍, മതപരമായ നിയന്ത്രണങ്ങള്‍, ഗൃഹാന്തരീക്ഷത്തിലെ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍ തുടങ്ങിയവയൊക്കെ ചെറുപ്പക്കാരില്‍ സംഘര്‍ഷം വളര്‍ത്തുന്നു. പാരമ്പര്യത്തെ തിരിച്ചുപിടിക്കാംഇന്ത്യയിലെ യുവാക്കള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ജീവിതസാഹചര്യങ്ങളും ജീവിതശൈലികളും പാശ്ചാത്യനാടുകളില്‍ നിന്നും ഒട്ടും വിഭിന്നമല്ല. ആഗോളീകരണം ലോകമെമ്പാടുമുളള യുവാക്കളെ ഒരേ ജീവിതചുറ്റുപാടുകളില്‍ എത്തിച്ചിരിക്കുന്നു. പക്ഷെ ഇന്ത്യയിലെ യുവാക്കള്‍ ഒരു കാര്യത്തില്‍ ഭാഗ്യം ചെയ്തവരാണ്. ജീവന്റെയും ജീവിതത്തിന്റെയും സത്യങ്ങള്‍ തേടിയ വലിയ അന്വേഷികളുടെ നാടാണിത്. ലളിതമായ ജീവിതചര്യകളിലുടെ മനസ്സിന്റെയും ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തി ജീവിതാന്ത്യം വരെ സന്തോഷപൂര്‍വ്വം ജീവിക്കാവുന്ന മാര്‍ഗ്ഗങ്ങളെപ്പറ്റി ഭാരതീയ ചികിത്സാശാസ്ത്രങ്ങളില്‍ പുരാതന മാമുനികള്‍ വ്യക്തമാക്കുന്നുണ്ട്. ആയുര്‍വ്വേദം ഉള്‍പ്പെടെയുള്ള ഭാരതീയ ചികിത്സാപാരമ്പര്യങ്ങളുടെയും മഹത്തായ ഒരു ജീവിതസംസ്‌കൃതിയുടെയും സമ്പന്നതയാണ് ഇത്. ആധുനിക സാഹചര്യങ്ങളില്‍ നമ്മുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഉമ്മറങ്ങളിലേക്കുള്ള മടങ്ങിപ്പോക്കാണ് ആവശ്യം. അണുകുടുംബം എന്ന വ്യവസ്ഥിതിയെ ഇല്ലായ്മ ചെയ്തുകൊണ്ട് കൂട്ടുകുംടുംബത്തിലേക്കുള്ള ഒരു മടങ്ങിപ്പോകലല്ല അത്. പുതിയ കാലത്തിന്റെ ഉണര്‍വ്വുകളെയും നേട്ടങ്ങളെയും സ്വാംശീകരിച്ചുകൊണ്ട് പാരമ്പര്യത്തിന്റെ നന്മകളെ പകര്‍ത്തുകയാണ് ആവശ്യം. വളര്‍ന്നു വരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും എങ്ങനെയുള്ള ജീവിതക്രമം പാലിക്കണമെന്ന് പൗരസ്ത്യ ചികിത്സാശാസ്ത്രങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. സമൂഹത്തിലെ കുടുംബം എന്ന അടിസ്ഥാന ഘടകത്തിന് അതില്‍ നിര്‍ണായമായ പങ്ക് വഹിക്കാനുണ്ട്. വീട് നന്നായാല്‍ നാട് നന്നായി എന്നാണ് പറയുന്നത്. അച്ഛന്‍, അമ്മ, ഒന്നോ രണ്ടോ കുട്ടികള്‍ എന്നതണ് ഇന്നത്തെ കുടുംബവ്യവസ്ഥിതിയിലെ അടിസ്ഥാന ഘടകങ്ങള്‍. ആശയവിനിമയം ഇവിടെ പ്രധാനഘടകമായി മാറുന്നു. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയ വിടവാണ് ഭൂരിഭാഗം കുട്ടികളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. മാതാപിതാക്കള്‍ തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കുട്ടികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നു. കുട്ടികള്‍ അത് നിറവേറ്റുന്നതിനായി മാത്രം ജീവിച്ചാല്‍ മതിയെന്നാണ് അവരുടെ പക്ഷം. കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, അവരുടെ താല്‍പര്യങ്ങള്‍ ഒക്കെയും ബലി കഴിക്കപ്പെടുന്നു. മാതാപിതാക്കളുടെ അമിത പ്രതീക്ഷകള്‍ കുട്ടികളുടെ സ്വസ്ഥത കെടുത്തുന്നു. ആധുനിക ജീവിത സാഹചര്യങ്ങളില്‍ പണത്തിന് വലിയ പ്രാധാന്യമാണ് സമൂഹം കല്‍പ്പിക്കുന്നത്. പണം എന്നത് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ ഒരുപാധി എന്നതിനേക്കാള്‍ സംഭരിച്ചുവയ്‌ക്കേണ്ട ഒരുല്‍പ്പന്നം എന്നതിലേക്ക് എത്തിയിരിക്കുന്നു. യുവതലമുറയെ പണത്തിന്റെ മൂല്യത്തെപ്പറ്റി ബോധവാന്മാരാക്കം. അവര്‍ക്കായി പണം സമ്പാദിച്ചു കൂട്ടുന്നതിനേക്കാള്‍ അവരെ നന്നായി വളര്‍ത്തി സമൂഹത്തിന് പ്രയോജനം ചെയ്യപ്പെടുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുന്നതാണ് ഉത്തമം. ജീവന്റെ ആനന്ദംഡാന്‍സ്ഫ്‌ളോറുകളില്‍ വിയര്‍പ്പില്‍ കുതിര്‍ന്ന് ആനന്ദനൃത്തം ചവിട്ടുന്നത് യഥാര്‍ത്ഥ മാനസികോല്ലാസം ലക്ഷ്യമിട്ടാണെന്ന് പറഞ്ഞാല്‍ തെറ്റി. അദ്ധ്വാനത്തിന്റെ ഭാരം ലഘൂകരിക്കുന്നതിനും യഥാര്‍ത്ഥ മാനസികോല്ലാസം കൈവരിക്കുന്നതിനും പവിത്രമായ മാര്‍ഗ്ഗങ്ങളാണ് ഭാരതീയശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്. തൊഴില്‍മേഖലയില്‍ കായികമായ ജോലികളേക്കാള്‍ തലച്ചോറുകൊണ്ടുള്ള അദ്ധ്വാനത്തിനാണ് ഇന്ന് മുന്‍തൂക്കം. അമിതമായ ജോലിഭാരം ശരീരത്തിന്റെയും മനസ്സിന്റെയും താപനില വര്‍ദ്ധിപ്പിക്കുന്നു. ഇത് ഉപാപചയപ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. ശരീരത്തിന്റെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കാന്‍ മാര്‍ഗ്ഗം കണ്ടെത്താന്‍ ശരീരം നിര്‍ബന്ധിതമാകും. ശരീരം വിയര്‍ക്കുന്നതിലൂടെയാണ് ശരീരത്തിന്റെ താപനില നിയന്ത്രിക്കപ്പെടുന്നത്. ഒരാള്‍ക്ക് അനുയോജ്യമായ കര്‍മ്മങ്ങളിലൂടെയാകണം ശരീരം വിയര്‍ക്കേണ്ടത്. ശരീരത്തെ ബാധിക്കുന്ന ഏതൊരു വ്യാധിയും കര്‍മ്മവ്യാധിയായി വിലയിരുത്തുന്നു. കര്‍മ്മത്തെ കര്‍മ്മം കൊണ്ട് അഴിക്കുക എന്നതാണ് യഥാര്‍ത്ഥ ചികിത്സയുടെ രീതിശാസ്ത്രം. ലിബിഡോ എന്ന ജീവശക്തിയാണ് (വൈറ്റല്‍ പവര്‍) ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. ഭാരതീയ ചിന്താമണ്ഡലത്തില്‍ കുണ്ഡലിനീശക്തി എന്ന് വ്യവഹരിക്കപ്പെടുന്നത് ഈ ലിബിഡോ തന്നെയാവാം. മൂലാധാരത്തില്‍ പാമ്പിന്റെ രൂപത്തില്‍ ചുരുണ്ടു കൂടിക്കിടക്കുന്ന ഈ ശക്തിവിശേഷം ജീവന്റെ അവസ്ഥ മാറുന്നതിനൊപ്പം ഉയര്‍ന്ന് ആജ്ഞാചക്രം വരെയെത്തി ഒടുവില്‍ സഹസ്രാരപത്മം വിടര്‍ന്ന് നിറുക തുളച്ച് പുറത്തേക്കു പോവുകയാണെന്ന് യോഗമാര്‍ഗ്ഗം വിശദീകരിക്കുന്നു. മൂലധാരം എന്നത് ഗുദമാണ്. (നട്ടെല്ലിന്റെ മൂലഭാഗം). സ്വാധിഷ്ഠാനം പ്രത്യുല്‍പ്പാദന അവയവങ്ങള്‍. മണിപൂരകം പൊക്കിള്‍ക്കൊടി. അനാഹതം എന്നത് ഹൃദയഭാഗം. വിശുദ്ധി എന്നത് കണ്ഠഭാഗം. ആജ്ഞ ഭ്രൂമധ്യം. (പുരികക്കൊടികളുടെ നടുവിലുള്ള ഭാഗം). തെര്‍മോമീറ്ററില്‍ മെര്‍ക്കുറി കയറിയിറങ്ങുന്നതുപോലെ കുണ്ഡിനീശക്തി ഒരാളുടെ ജീവന്റെ ഉന്നതി അനുസരിച്ച് ഈ ചക്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. മൂലാധാരം വരെയോ സ്വാധിഷ്ഠാനം വരെയോ മാത്രം ഉയര്‍ച്ച ലഭിക്കുന്ന ജീവനാണ് ഒരാളുടേതെങ്കില്‍ അയാളുടെ താല്‍പര്യങ്ങള്‍ അത്രയും പ്രവര്‍ത്തനങ്ങളില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നു. എന്നാല്‍ യഥാര്‍ത്ഥ ആഹ്‌ളാദങ്ങള്‍, സത്യങ്ങള്‍ അതിലുമെത്രയോ ഉയരത്തിലാണ്. ഒരു സസ്യം അല്ലെങ്കില്‍ മൃഗം പോലും പ്രത്യുല്‍പ്പാദനത്തെ ഒരു പ്രത്യേക കാലത്തേക്കായി മാറ്റിനിര്‍ത്തിയിരിക്കുന്നത് ഏററവും മികച്ച സന്തതികളെ ലഭിക്കാനാണ്. ഒരു വൃക്ഷം ഒരു വര്‍ഷം മുഴുവന്‍ അതിന്റെ ജീവശക്തി സ്വരുക്കൂട്ടിവെച്ച് ഏറ്റവും മികച്ച ഫലങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. മനുഷ്യരുടെ ആത്മീയാവസ്ഥയുടെ ഉന്നതി അനുസരിച്ചും പ്രകൃതിയുടെ ഏറ്റിറക്കങ്ങളിലെ നന്മ വശമനുസരിച്ചും (ഇതാണ് രാശിചക്രങ്ങള്‍, പക്ഷങ്ങള്‍ എന്നെല്ലാം പറയുന്നത്) ഉണ്ടാകുന്ന ഒരു സന്തതി മാതാപിതാക്കള്‍ക്കും ലോകത്തിനും അവനവനു തന്നെയും ഗുണദാതാവായിരിക്കും. ആധുനികശാസ്ത്രം പറയുന്നത് അച്ഛനനമ്മമാരുടെ ജീവിതചര്യ, ആഹാരക്രമം, മാനസികഘടന ഇവ നവജാതഭ്രൂണത്തെപ്പോലും സ്വാധീനിക്കുന്നതായി തെളിവുകളുണ്ട് എന്നാണ്. അങ്ങനെ വരുമ്പോള്‍ ഇന്നത്തെ യുവാക്കള്‍ -നാളെ അച്ഛനമ്മമാരും വൃദ്ധരും ആകാനുള്ളവര്‍- ഇന്നവരുടെ ജീവിതചര്യകളും ആഹാരക്രമവും മാനസികഘടനയും പരിപക്വമായി, വിശുദ്ധമായി സൂക്ഷിച്ചാല്‍ നാളെ ഒരു കാലത്ത് അന്നത്തെ യുവതലമുറ വഴിതെറ്റുന്നു എന്നു പരിതപിക്കേണ്ടി വരില്ല എന്നര്‍ത്ഥം.

Wednesday, August 10, 2011

തിരുവനന്തപുരത്തുമാത്രം ഒന്നരലക്ഷത്തോളം പേര്‍ ഫെയ്‌സ്ബുക്ക് അംഗങ്ങളാണ്




മാധ്യമലോകത്തെ പുത്തന്‍ചിന്തകളുടേയും ആശയങ്ങളുടേയും പുതിയ തരംഗമാണ് ശ്രീ ശ്രീനിവാസന്‍. മാധ്യമലോകത്തെ പുതുചലനങ്ങളെപ്പറ്റിയും സാങ്കേതിക വിദ്യാവികാസത്തെപ്പറ്റിയും ഈ മലയാളി ചെറുപ്പക്കാരന്റേതാണ് ഇന്ന് അവസാനവാക്ക്. മാധ്യമവിദഗ്ദ്ധനും കൊളംബിയ സര്‍വ്വകലാശാലയിലെ ഡിജിറ്റല്‍വിഭാഗം തലവനുമായ പ്രൊഫ. ശ്രീ ശ്രീനിവാസന്‍ തിരുവനന്തപുരം സ്വദേശിയാണ്. മുന്‍ അംബാസിഡറും വിദേശകാര്യ വിദഗ്ദനുമായ ഡോ. ടി.പി ശ്രീനിവാസന്റെ ഏകമകന്‍ കൂടിയാണ് ശ്രീ. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കില്‍ ശ്രീ ശ്രീനിവാസന്‍ ഈയിടെ പ്രഭാഷണത്തിനായി എത്തി.


കേരളത്തിലേക്ക് വല്ലപ്പോഴുമാണേല്ലാ യാത്ര.


കേരളത്തിലെ മാറ്റങ്ങള്‍ ആശാവഹമാണോ? കേരളം മാറിയിരിക്കുന്നു എന്നു പറയാന്‍ സന്തോഷമേയുള്ളൂ. ആഗോളവല്‍ക്കരണവും സാങ്കേതിക വിദ്യാവികാസവുമൊക്കെ ലോകത്തിലെ ഏതു നാടിനെയും ഒരുപോലെയാക്കിയിട്ടുണ്ട്്്. മാധ്യമങ്ങള്‍ ഇന്ത്യയില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. മലയാളത്തില്‍ മാത്രം എത്ര ചാനലുകളാണ് പ്രവര്‍ത്തിക്കുന്നത്. നേരേമറിച്ച് അമേരിക്കയില്‍ നാലോ അഞ്ചോ പ്രമുഖ ചാനലുകള്‍ മാത്രമാണുള്ളതെന്നു കാണാം.


കമ്പ്യൂട്ടര്ഗുമ് ഇന്റര്‍നെറ്റുമൊക്കെ മലയാളിജീവിതത്തെ മാറ്റിമറിച്ചു എന്നുപറയാനാകുമോ?


സാങ്കേതികവിദ്യയുടെ വളര്‍ച്ച അഭിമാനകരമായ പല നേട്ടങ്ങളും കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ട്്്. ഏതു പുതിയ ടെക്‌നോളജിക്കും അതിന്റെ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്്്്. വിവേചനഅധികാരത്തോടെ കൈകാര്യം ചെയ്യുക. ടെക്‌നോളജി അതെന്തുതന്നെയായാലും അതിനെക്കുറിച്ചുള്ള അറിവുസമ്പാദിക്കുക, കൈകാര്യം ചെയ്യാന്‍ പഠിക്കുക. ഇതാണുവേണ്ടതെന്ന്്് ഞാന്‍ എല്ലാവരോടും പറയാറുണ്ട്്്.


സോഷ്യല്‍മീഡിയ നെറ്റുവര്‍ക്കുകള്‍ മലയാളിജീവിതത്തില്‍ വരുത്തിയ മാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ?


തീര്‍ച്ചയായും. മലയാളിഭാര്യയും ഭര്‍ത്താവുമൊക്കെ ഒരേ കൂരയ്ക്കു കീഴിലിരുന്ന്്് ചാറ്റുചെയ്യുകയും, ഇ-മെയില്‍ അയക്കുകയും ചെയ്യുന്നുവെന്നൊക്കെ പറയുന്നത് അതിശയോക്തിയല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്തുമാത്രം ഒന്നരലക്ഷത്തോളം പേര്‍ ഫെയ്‌സ്ബുക്ക് അംഗങ്ങളാണ്. ഞാന്‍ ഒരാശയം ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തപ്പോള്‍ തൊട്ടടുത്ത നിമിഷങ്ങളിലായി ആയിരത്തോളം പ്രതികരണങ്ങളാണ് തിരുവനന്തപുരത്തു നിന്നുമാത്രം ലഭിച്ചത്. പത്രം, ടെലിവിഷന്‍ തുടങ്ങിയ പൊതുമാധ്യമങ്ങളിലൂടെ പ്രശസ്തരായവര്‍ മാത്രം സംസാരിക്കുമ്പോള്‍ സാധാരണക്കാരായ ആളുകള്‍ സോഷ്യല്‍മീഡിയകളിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ വിളിച്ചുപറയുന്നു. അഭിപ്രായരൂപീകരണത്തില്‍ ഇത്തരം നവമാധ്യമങ്ങളെ ഇനി അവഗണിക്കാനാകില്ല. നോക്കൂ, കേരളാമുഖ്യമന്ത്രി ഉമ്മന്‍ചാന്‍ിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍പോലും സോഷ്യല്‍മീഡിയകള്‍ക്കും അവരുടെ വാക്കുകള്‍ക്കും ഇടംനല്‍കിയിരിക്കുന്നു. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരികയാണ്. സാങ്കേതികവിദ്യകള്‍ വാഴ്ത്തപ്പെടുമ്പോഴും അതിന്റെ ദുരുപയോഗങ്ങള്‍ കണ്ടില്ലെന്നുനടിക്കാനാകുമോ? നോക്കൂ, ഇന്ത്യ ഇപ്പോള്‍ ഫേസ് ബുക്ക് ഉപയോഗത്തില്‍ അഞ്ചാംസ്ഥാനത്താണ്. പുതിയ സാങ്കേതികവിദ്യകള്‍ വലിയ വിപ്‌ളവങ്ങള്‍ സൃഷ്ടിക്കുന്നു. പക്ഷെ അവയ്ക്ക് അതിന്റെതായ ദോഷവശങ്ങളുമുണ്ട്്്്്. നല്ലഫലങ്ങള്‍ ഉപയോഗിക്കുന്നിടത്താണ് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ വിജയം.


മാധ്യമലോകത്തിലെ പുതിയ ചലനങ്ങള്‍ എന്തെല്ലാമാണ്?


എന്നും പുതുമകള്‍, ഓരോ സെക്കന്റിലും പുതിയ ആശയങ്ങള്‍ പിറവിയെടുക്കുന്നു. അച്ഛനെപ്പോലെ ഞാനും വിദേശകാര്യസര്‍വീസില്‍ ജോലി ചെയ്യണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ഞാന്‍ ജേര്‍ണലിസം തെരഞ്ഞെടുത്തപ്പോള്‍ അമ്മയ്ക്ക് പരിഭ്രമമായി. പക്ഷെ ഞാനത് ഗൗരവത്തോടെയാണ് കാണുന്നതെന്നുമനസ്സിലായപ്പോള്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിച്ചു. ഇന്നുഞാന്‍ തെരഞ്ഞെടുത്ത വഴിയെപ്പറ്റി അവര്‍ക്കു മതിപ്പാണ്. ഏതുമേഖലയായാലും നമ്മുടെ സമീപനങ്ങളാണ് വിജയങ്ങള്‍ സമ്മാനിക്കുന്നത്.

ഒരിക്കല്‍ കുറെ കുരങ്ങന്മാര്‍ മഴയ്‌ക്കെതിരെ ഉപവാസസമരം നടത്താന്‍ തീരുമാനിച്ചു. തോന്നിയ നേരത്തൊക്കെ മഴ പെയ്യുന്നതിലായിരുന്നു അവരുടെ പരാതി.




ഒരിക്കല്‍ കുറെ കുരങ്ങന്മാര്‍ മഴയ്‌ക്കെതിരെ ഉപവാസസമരം നടത്താന്‍ തീരുമാനിച്ചു. തോന്നിയ നേരത്തൊക്കെ മഴ പെയ്യുന്നതിലായിരുന്നു അവരുടെ പരാതി. ദിവസവും കൃത്യസമയത്ത് മഴപെയ്യണം അതായിരുന്നു കുരങ്ങന്മാരുടെ ആവശ്യം. കാട്ടിലെ വിശാലമായ പാറപ്പുറത്ത് സമരത്തിനായി കുരങ്ങന്മാര്‍ രാവിലെ തന്നെ ഒത്തുകൂടി. ''മനുഷ്യന്മാരൊക്കെ ഹര്‍ത്താലും സമരവുമൊക്കെ നടത്തുന്നത് രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുവരെയാണല്ലോ. നമുക്കും അതുപോലെ തന്നെ നടത്താം.'' മൂത്തുനരച്ച നേതാവുകുരങ്ങച്ചന്‍ പറഞ്ഞു. 'ഉഗ്രന്‍ ഐഡിയ!' കേട്ടുനിന്നവര്‍ പറഞ്ഞു.''മഴയേ.. മഴയേ.. പെയ്യേല്ല..തോന്നിയ പോലെ പെയ്യല്ലേ..തോന്നിയ മട്ടില്‍ പെയ്‌തെന്നാല്‍അക്കളി തീക്കളി സൂക്ഷിച്ചോ.'' കൂട്ടത്തിലെ ചെറുപ്പക്കാരായ കുരങ്ങന്മാര്‍ ആകാശത്തേക്കു നോക്കി ആവേശഭരിതരായി മുദ്രാവാക്യം വിളിച്ചുതുടങ്ങി. ''അയ്യോ.. ഒച്ചവയ്ക്കല്ലേ, ശാന്തരായി നില്‍ക്ക്.. പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്്്'' നേതാവുകുരങ്ങച്ചാരുടെ ഭാര്യയായ കുരങ്ങിച്ചിയായിരുന്നു അത്.''നമ്മുടെ ഉപവാസസമരം തീരുന്നത് വൈകുന്നേരമാണല്ലോ. അപ്പോഴേക്കും നമ്മള്‍ വിശന്നുതളര്‍ന്നിരിക്കും. പിന്നെ തീറ്റ തേടിപ്പോകാനൊന്നും നേരമുണ്ടാകില്ല. വൈകുന്നേരത്തേക്ക് തിന്നാനുള്ള വക ഇപ്പോഴേ റെഡിയാക്കി വയ്ക്കുന്നതാവും നല്ലത് !?'''അതു ശരിയാണല്ലോ..' നേതാവുകുരങ്ങച്ചന്‍ പറഞ്ഞു. 'നിനക്ക് ബുദ്ധിയില്ലെന്നാരാ പറഞ്ഞത്?''മറ്റാരുമല്ല നിങ്ങള്‍ തന്നെയാണ് പറയാറുള്ളത്.'കുരങ്ങച്ചി പരിഭവിച്ചു. അങ്ങനെ ചെറുപ്പാക്കാരായ കുരങ്ങന്മാര്‍ തീറ്റ തേടിപ്പുറപ്പെട്ടു. കുറച്ചുസമയത്തിനു ശേഷം അവര്‍ മടങ്ങിയെത്തി. ഏഴെട്ടു നേന്ത്രക്കുലപ്പഴങ്ങളുമായാണ് അവര്‍ തിരികെയെത്തിയത്. 'നമുക്ക് ഓരോരുത്തര്‍ക്കുമുള്ള പങ്ക് ഇപ്പോള്‍ത്തന്നെ വീതിച്ചെടുക്കാം. ഉപവാസം തീരുമ്പോള്‍ അതിനായി നേരം കളയേണ്ടല്ലോ. .' കുരങ്ങച്ചി വീണ്ടും പറഞ്ഞു. എല്ലാവരും അതുകേട്ട് തലകുലുക്കി.''ഉപവാസം തീരുമ്പോള്‍ വയറുവിശന്നുപൊരിയും. അതുകൊണ്ടു പഴത്തിന്റെ തൊലി ഇപ്പോഴേ ഉരിഞ്ഞുവയ്ക്കുന്നതാവും നല്ല്ത്..!'' ഒരു തടിയന്‍ കുരങ്ങന്‍ പറഞ്ഞു. പഴം കണ്ട്് വായില്‍നിന്നും വെള്ളം ചാടിത്തുടങ്ങിയ കുട്ടിക്കുരങ്ങന്മാര്‍ അതുകേട്ടപ്പോഴേക്കും പഴത്തൊലി ഉരിയാന്‍ തുടങ്ങി.''അടങ്ങി നിക്കടാ പിള്ളാരേ.. സമരം തീരാതെ പഴം തിന്നേക്കരുത്..'' ഒരു തള്ളക്കുരങ്ങ് കുട്ടിക്കുരങ്ങന്മാരെ ശാസിച്ചു. കുരങ്ങന്മാര്‍ പഴത്തിന്റെ തൊലിയെല്ലാം പൊളിച്ച് വൈകുന്നേരത്തേക്ക് തിന്നാന്‍ പാകത്തില്‍ ശരിയാക്കി വച്ചു. അപ്പോഴാണ് ഒരു കുട്ടിക്കുരങ്ങന്‍ ആരുംകാണാതെ വായിലേക്ക് പഴം തിരുകിക്കയറ്റുന്നത് അവന്റെ അച്ഛന്‍ കണ്ടത്. ''നീയെന്താടാ ചെയ്യുന്നത്? വൈകുന്നേരത്തു മാത്രമേ തിന്നാവൂ എന്നുപറഞ്ഞതു കേട്ടില്ലേ..?''''അയ്യോ തിന്നാനല്ല അച്ഛാ.. പഴം വായിലുസൂക്ഷിച്ചാല്‍ തിന്നാനുള്ള സമയമം അത്രയും ലാഭിക്കാമല്ലോ..'' കുട്ടിക്കുരങ്ങന്‍ പറഞ്ഞു. ''എടാ നിന്റേത് നല്ല ഐഡിയയാണേല്ലാ.'' അച്ഛന്‍കുരങ്ങന്‍ പറഞ്ഞു. ''എല്ലാവരും പഴം വായില്‍ത്തന്നെ സൂക്ഷിച്ചാല്‍ വൈകുന്നേരമാകുമ്പോഴേക്കും ജോലി കുറഞ്ഞുകിട്ടും.''അച്ഛന്‍കുരങ്ങന്റെ അഭിപ്രായം എല്ലാവരും കൈയടിച്ച് പാസ്സാക്കി. പഴം വായിലേക്കു തള്ളുംമുമ്പ് നേതാവ് കുരങ്ങച്ചന്‍ ഒരഭിപ്രായംകൂടി മുന്നോട്ടുവച്ചു.''എന്തായാലും പഴം വായില്‍ സൂക്ഷിക്കുകയല്ലേ. അപ്പോള്‍പ്പിന്നെ ചവച്ചരച്ച് വച്ചേക്കുക. വൈകുന്നേരം തൊണ്ടയില്‍നിന്നു ഇറക്കുക മാത്രം ചെയ്താല്‍ മതിയേല്ലാ. പക്ഷെ ഒരുകാര്യം, ആരും പഴം ഇറക്കിയേക്കരുരുത്. എല്ലാവരും പരസ്പരം ശ്രദ്ധിക്കണം. പഴം ഇറക്കിയാല്‍ അവരെ സമരത്തില്‍നിന്നും പുറത്താക്കും..''കുരങ്ങന്മാര്‍ കണ്ണുമിഴിച്ച് മുഖത്തോടുമുഖം നോക്കിയിരിക്കാന്‍ തുടങ്ങി. കുറെനേരം പരസ്പരം തറപ്പിച്ചു നോക്കിയിരുന്നപ്പോള്‍ വായില്‍നിന്നും പഴം സാവധാനം അലിഞ്ഞലിഞ്ഞ് താഴേക്കിറങ്ങാന്‍ തുടങ്ങി. അങ്ങനെ കുരങ്ങന്മാരുടെ മഴയ്‌ക്കെതിരായ സമരം പൊളിഞ്ഞു. ''നിന്റെ ഒടുക്കത്തെ ബുദ്ധിയാണ് എല്ലാം തുലച്ചത്..''നേതാവുകുരങ്ങന്‍ ഭാര്യയെ കണക്കിനുപറഞ്ഞു.''അതല്ല കുരങ്ങച്ചാ, അവര്‍ പറഞ്ഞു, മഴയും പഴവും ഒരു കൈയാണ്.. അതാണു കാര്യം.''അപ്പോഴേക്കും ഇടിവെട്ടി മഴ തുടങ്ങി. കുരങ്ങന്മാര്‍ ഓടിയൊളിച്ചു.

ഇന്നത്തെക്കാലത്ത് ഒരു മൊബൈലെങ്കിലുമില്ലാതെ ആര്‍ക്കാണ് ജീവിക്കാനാവുക? ജീവിക്കുകയാണെങ്കില്‍ അതൊരത്ഭുതക്കാഴ്ച തന്നെയായിരിക്കും.


പന്ത്രണ്ടു വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടായിരുന്നു അയാളുടെ നീണ്ടുമെലിഞ്ഞ കറുത്ത കാലന്‍കുടയ്ക്ക്. കമ്പികളൊക്കെ ദ്രവിച്ചിരിക്കുന്നു. നിറം മങ്ങിമങ്ങി കറുപ്പുപോലും കെട്ടുപോയ ശീലയില്‍ നിറയെ ചെറുദ്വാരങ്ങള്‍. കാഠിന്യമേറിയ രശ്മികള്‍ സൂചിമുനകള്‍പോലെ ദേഹത്തു വന്നുകൊള്ളുന്നു. ശരീരത്തിന്റെ അസ്വസ്ഥതകള്‍ ഇച്ഛാഭംഗം തീര്‍ക്കുന്നു. ചെറുപ്പകാലം എത്ര പെട്ടന്നാണ് കടന്നുപോയത്. എന്തുമാത്രം വെയിലാണ് അന്നൊക്കെ കൊണ്ടിട്ടുള്ളത്. ഇപ്പോള്‍ ഒരു തരിപോലും സഹിക്കാനാവാത്ത നിലയായിരിക്കുന്നു. കുടയുടെ കവചമില്ലെങ്കില്‍ അപ്പോള്‍ തുടങ്ങും തലവേദനയും തലയ്ക്കകത്താകെ ഒരു തിക്കുമുട്ടലും. എന്നും രക്ഷയായത് ഈ കുടയാണ്. ഇത്രയോ കാലമായിരിക്കുന്നു കുട തന്റെയൊപ്പം ജീവിക്കുവാന്‍ തുടങ്ങിയിട്ട്.
അയാള്‍ കുടയെ ശരീരത്തോടു ഒന്നുകൂടി ചേര്‍ത്തുപിടിച്ചു. ഒരു വ്യാഴവട്ടക്കാലം കടന്നുപോയിരിക്കുന്നു. കുടയുടെ ആയുസ്സിനേക്കാള്‍ എത്രയോ കാലങ്ങള്‍ താന്‍ ജീവിച്ചു തീര്‍ത്തിരിക്കുന്നു. അല്ലെങ്കില്‍ താനിപ്പോഴും ജീവിച്ചിരിക്കുക തന്നെയാണോ? അയാള്‍ വിസ്മയം പൂണ്ടു. 'ജീവിച്ചുതീരുക'യാണ്. അതാവും ശരി. കുടയുടെ വില്ലുപോലെ എഴുന്നുനിന്നിരുന്ന കമ്പികള്‍ക്ക് അന്ന് നല്ല വെള്ളിനിറമായിരുന്നു. ഇന്നാവട്ടെ അവ നിറം മങ്ങി തുരുമ്പുപിടിച്ച്...ചുളിവുകള്‍ വീണ കൈകളിലേക്ക് ക്ഷീണിതമായ മിഴികള്‍ നീണ്ടു.
ടെലിഫോണ്‍ എക്‌സേഞ്ച് കെട്ടിടം ആകെ മാറിയിരിക്കുന്നു. ശീതീകരിച്ച ഹാളിലേക്കുള്ള ഗ്ലാസ്‌ഡോര്‍ തുറന്നുകയറുമ്പോള്‍ പെട്ടന്ന് ഒരാശ്വാസം തോന്നി. അവിടെ കൗണ്ടറില്‍ ഇരുന്ന ഒരുദ്യോഗസ്ഥന്‍ അയാളെ നോക്കി വിശാലമായി ചിരിച്ചു. വിയര്‍പ്പു പടര്‍ന്ന കൈകള്‍കൊണ്ട് പോക്കറ്റിലെ കടലാസുകഷണം എടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും അയാള്‍ തടഞ്ഞുകൊണ്ടു പറഞ്ഞു.
''വേണ്ട..വേണ്ട ഇപ്പോള്‍ പണമടയ്ക്കാന്‍ ബില്ലൊന്നും വേണമെന്നില്ല. നമ്പര്‍ പറഞ്ഞാല്‍ മതിയാകും. നമ്പര് ഓര്‍മ്മയുണ്ടോ..?''
ഓര്‍മ്മയുണ്ടോയെന്നോ! എത്രയോ കാലമായി ഈ നമ്പര്‍ ജീവിതത്തിന്റെ ഭാഗമായിട്ട്. ഓര്‍മ്മകള്‍ക്കോ കാലത്തിനോ ഇത് മായ്ക്കാനാവുമെന്നു തോന്നുന്നില്ല.
'2378635'
'ഓ ലാന്‍ഡ് നമ്പറാണോ?' അയാള്‍ തെല്ലു പുച്ഛത്തോടെ തന്നെ ചോദിച്ചു. 'ഇന്നത്തെ കാലത്ത് ലാന്‍ഡ്‌ഫോണുകള്‍ ആര്‍ക്കുവേണം? ആട്ടെ ബില്‍ത്തുക എത്രയുണ്ട്..?''
'ഒരുമാസത്തെ മിനിമം ചാര്‍ജ്ജേയുള്ളൂ..'
വീണ്ടും അയാളുടെ മുഖത്ത് പരിഹാസം നിറഞ്ഞു.
'ഈ നമ്പര്‍ മാറാതെ തന്നെ ഒരു മൊബൈല്‍ഫോണ്‍ കണക്ഷന്‍ തരട്ടെ.? ഇന്നത്തെക്കാലത്ത് ഒരു മൊബൈലെങ്കിലുമില്ലാതെ ആര്‍ക്കാണ് ജീവിക്കാനാവുക? ജീവിക്കുകയാണെങ്കില്‍ അതൊരത്ഭുതക്കാഴ്ച തന്നെയായിരിക്കും. ഗ്യാസു ബുക്കുചെയ്യാനും ബാങ്കിടപാടു നടത്താനുമൊക്കെ മൊബൈല്‍ഫോണ്‍ തന്നെവേണം. വെയിലുകൊണ്ട് വീട്ടിലേക്കു ചെന്നുകയറുമ്പോഴേക്കും എ.സി ഓണ്‍ചെയ്ത് അകം തണുപ്പിച്ചുവയ്ക്കാന്‍ പറ്റുന്നത് ചില്ലറ കാര്യമാണോ? അതിനും വേണം എസ്.എം.എസ്! ഏതായാലും ഒരു കണക്ഷന്‍ ഇപ്പോള്‍ത്തന്നെ തരാം. എന്താ വേണ്ടേ..?''
''വേണ്ടേ..?''
ആ ചോദ്യം കാതില്‍ വീണ്ടുംവീണ്ടും മുഴങ്ങി കേള്‍ക്കുന്നതുപോലെ. അതിനെ അവഗണിച്ച് പുറത്തേക്കുകടന്നു.
തിളയ്ക്കുന്ന നഗരച്ചൂടിലേക്കു വീണ്ടും ഇറങ്ങിയപ്പോഴേക്കും പരവശമായി. പാന്റ്‌സും ടൈയും ധരിച്ച് തുകല്‍ബാഗും പിടിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന്‍ പെട്ടന്ന് ഓടിവന്നുകൊണ്ടു പറഞ്ഞു.
'സര്‍, ഞങ്ങളുടെ വിശാലമായ നെറ്റുവര്‍ക്കിലേക്ക് സ്വാഗതം. നമ്പര്‍ മാറാതെ തന്നെ ഈ നെറ്റുവര്‍ക്കിലേക്ക് ഇപ്പോള്‍ നിങ്ങള്‍ക്കു മാറാനാകും. നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ പരസ്യം കണ്ടില്ലായിരുന്നോ..? അധികചാര്‍ജ്ജ് ഒന്നും ഈടാക്കുന്നേയില്ല..'
മകന്റെ പ്രായം മാത്രമുള്ള ഒരു ചെറുപ്പക്കാരന്‍.
അയാള്‍ക്ക് അടക്കിവയ്ക്കാനാവാത്ത ഒരു വാല്‍സല്യംതോന്നി.
ചുട്ടുപൊള്ളുന്ന വെയിലില്‍ ചെറുപ്പക്കാരനുകൂടി ഒരിറ്റു തണലുകിട്ടുന്നതിനായി അയാള്‍ യുവാവിനരികിലേക്ക് ഒന്നുകൂടി ചേര്‍ന്നുനിന്ന് കുട ഉയര്‍ത്തിപ്പിടിച്ചു. വെയില്‍ അഗ്നിവേഷത്തില്‍ ഒന്നിളകിയതുപോലെ തോന്നി.
...............................
ദ്വാരങ്ങള്‍ ഉണ്ടെങ്കിലും, കമ്പികളില്‍ തുരുമ്പ് വീണെങ്കിലും വെയിലിനോട് ഏറ്റുമുട്ടി രണ്ടു ശരീരങ്ങളെ അല്‍പ്പമെങ്കിലും സ്വസ്ഥരാക്കാന്‍ ആ കുടയ്ക്ക് അപ്പോഴും കരുത്ത് ശേഷിച്ചിരുന്നു. രണ്ടു ശിരസ്സുകള്‍ക്കു മേലേ മൂന്നാമതൊരു ശിരസ്സുപോലെ അത് ഉയര്‍ന്നുനിന്നു.

മലയാളം പറയുന്ന മറ്റൊരു മുഖ്യമന്ത്രി


ഉമ്മന്‍ചാണ്ടിയെക്കൂടാതെ മലയാളം നന്നായി പറയുന്ന മറ്റൊരു മുഖ്യമന്ത്രികൂടി ഇന്ത്യാമഹാരാജ്യത്ത്. മറ്റാരുമല്ല തൊട്ടയല്‍പക്കമായ കര്‍ണാടകത്തിലെ മുഖ്യമന്ത്രിയായി അവരോധിതനായ ഡി.വി സദാനന്ദഗൗഡ തന്നെ. ഗൗഡയ്ക്ക് മലയാളം മാത്രമല്ല, മലയാളദേശത്തെ രാഷ്ട്രീയവും രാഷ്ട്രീയവടംവലികളും നന്നായറിയാം. നിലവില്‍ ബി.ജെ.പി കേരളഘടകത്തിന്റെ ചുമതലക്കാരനാണ് മുന്‍മുഖന്ത്രിയായ യെദിയൂരിയപ്പയുടെ വിശ്വസ്തന്‍കൂടിയായ സദാനന്ദഗൗഡ.

യെദിയൂരിയപ്പയുടെ ആശ്രിതവത്സലനാണെങ്കിലും അദ്ദേഹം വലിക്കുന്ന ചരടുകള്‍
ക്കനുസരിച്ച് ചലിക്കുന്ന പാവയല്ല ഗൗഡയെന്നു പുതിയ മുഖ്യമന്ത്രിയെ നന്നായറിയുന്നവര്‍ പറയും. പൊടുന്ന്‌നെയുണ്ടായ രാഷ്ട്രീയാനിശ്ചിതത്വങ്ങളാണ് അമ്പത്തിയെട്ടുകാരനായ ഗൗഡയെ മുഖ്യമന്ത്രിക്കസേരയിലെത്തിച്ചത്. കര്‍ണാടക ബി.ജെ.പിയിലെ ഗ്രൂപ്പുവടംവലികള്‍ ഗൗഡയുടെ കസേരയുടെ കാലുകളെ ഇളക്കംകൂടാതെ എത്രകാലം പിടിച്ചുനിര്‍ത്തുമെന്നാണിനി
കണ്ടറിയാനുള്ളത്.

ഗ്രൂപ്പുബലാബലങ്ങളില്‍ മുന്‍മുഖ്യമന്ത്രി യെദിയൂരിയപ്പൊക്കം നിന്ന ഗൗഡ മറ്റൊരര്‍ത്ഥത്തില്‍ ഗ്രൂപ്പുകളിയുടെ ഇരകൂടിയാണ്. ഒന്നരവര്‍ഷം മുമ്പ് ബി.ജെ.പി സംസ്ഥാനപ്രസിഡന്റു പദവിസ്ഥാനം തെറിച്ചത് മറ്റൊന്നുംകൊണ്ടായിരുന്നില്ല. തന്നെ നീക്കുകയും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാവുകയും ചെയ്‌യ ഈശ്വരപ്പയുടെ നോമിനി ജഗദീഷ്‌ഷെട്ടാറെ മലര്‍ത്തിയടിച്ചാണ് മുഖ്യമന്തിസ്ഥാനം
പിടിച്ചടക്കിയതെന്ന വസ്തുത ഗൗഡയെ സന്തോഷിപ്പിക്കുന്നുണ്ട്്്. പന്തുകളി കാണാനിഷ്ടപ്പെടുന്ന ഗൗഡ പന്തുതട്ടുന്നതിലും താന്‍ മിടുക്കനാണെന്നു ഒരുവട്ടംകൂടി തെളിയിച്ചിരിക്കുന്നുവെന്നുമാത്രം.

പക്ഷെ കാര്യങ്ങള്‍ ഇനിയത്ര നിസ്സാരമല്ല. തന്റെ ഗോള്‍മുഖത്തേക്ക് പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും പന്തുമാത്രമല്ല, സ്വന്തം പാര്‍ട്ടിയുടെ സെല്‍ഫ്‌ഗോള്‍ ഉദ്യമങ്ങളും അദ്ദേഹത്തിന് നേരിടേണ്ടിവരും.

സദാനന്ദഗൗഡയ്ക്ക് ഒരു കോഴിപോരാളിയുടെ ശൗര്യമുണ്ടെന്നു സഹപ്രവര്‍ത്തകര്‍ കളിയായി പറയാറുണ്ട്്്. കോഴിപ്പോരിനു പ്രസിദ്ധമായ സുള്ള്യയിലെ മണ്ടൈകൊലു ഗ്രാമത്തില്‍ ജനിച്ചു എന്നതാണ് ഇതിനുള്ള കാരണം. ശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയ ഗൗഡ പഠിക്കുന്നകാലത്തു തന്നെ എ.ബി.വി.പിയുടെ തീപ്പൊരി നേതാവായിരുന്നു. പഠനാന്തരം പബ്‌ളിക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവെച്ചാണ് അദ്ദേഹം ബിജെപിയില്‍ സജീവമാകുന്നത്. പദവികള്‍ ഓരോന്നായി പിന്നാലെവന്നു. 1989 ല്‍
നിയമസഭയിലേക്കുള്ള ആദ്യതെരഞ്ഞെടുപ്പില്‍ പക്ഷേ പരായമടഞ്ഞു. പിന്നീടുനടന്ന തെരഞ്ഞെടുപ്പുകളില്‍
ഓരോന്ന്ിലും വിജയംകണ്ടു. മികച്ച സാമാജികനെന്നു പേരെടുത്ത ഗൗഡ പ്രതിപക്ഷനേതാവായും തിളങ്ങി. 2004 ലും 2009ലും ചിക്കമംഗലൂരില്‍നിന്നും പാര്‍ലമെന്റിലെത്തി. 2008ല്‍ ദക്ഷിണേന്ത്യയിലെ ആദ്യമായി ബിജെപി അധികാരം പിടിച്ചെടുക്കുമ്പോള്‍ ഗൗഡയായിരുന്നു പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍. കര്‍ണാടക നിയമസഭയിലോ നിയമനിര്‍ണാണ കൗണ്‍സിലിലോ അംഗമല്ലാത്ത ഗൗഡ അസംബ്‌ളിയിലേക്ക് താമസിയാതെ ഒരു തെരഞ്ഞെടുപ്പുകൂടി നേരിടും.

കേരളത്തിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള വീരപ്പമൊയ്‌ലിക്കു ശേഷം തീരദേശകര്‍ണാടകയില്‍ നിന്നും മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെയാളാണ് സദാനന്ദഗൗഡ. കാസര്‍കോടന്‍ അതിര്‍ത്തി കടന്നുവന്നാല്‍ ഗൗഡ എപ്പോഴും പറയുന്നത് മലയാളമാണ്. പറയുന്നത് കന്നഡയാണെങ്കിലും മലയാളമാണെങ്കിലും അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും ഇനി കരുതലോടെയേ കാണൂ.
ബിജെപിയുടെ തരിപ്പണമായ പ്രതിച്ഛായ വീണെ്്ടടുക്കാന്‍ അദ്ദേഹത്തിന് ഏറെ പണിയെടുക്കേിവരും എന്നതുമാത്രമായിരിക്കില്ല അതിനുള്ളകാരണം.

മൊബൈല്‍ ഫോണില്ലാത്ത ചില മലയാളികള്‍; മൊബൈലല്ല മാറേണ്ടത് മനോഭാവമെന്ന് ഡോ. അച്യുത് ശങ്കര്‍


മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ജീവിതത്തെ 'കാര്യമായിത്തന്നെ' ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത പ്രമുഖരായ മലയാളികളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. മൊബൈല്‍ ഉപയോഗിക്കാതിരുന്ന അഞ്ചു പ്രമുഖ മലയാളികളിലേക്ക് അന്വേഷണമെത്തിനിന്നു. അവരോടു നേരിട്ടുസംസാരിച്ചപ്പോള്‍ ഒരു ഘട്ടം കഴിഞ്ഞതോടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കേണ്ടിവന്നു എന്ന മറുപടിയാണു കിട്ടിയത്.

ചലച്ചിത്രതാരം ജഗതി ശ്രീകുമാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തയാളാണ്. പക്ഷെ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന ചിലരുടെ മൊബൈലില്‍ ബന്ധപ്പെട്ട് വിവരം പറഞ്ഞാല്‍ ജഗതി ശ്രീകുമാര്‍ തിരിച്ചുവിളിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൊബൈല്‍ഫോണില്ലാത്തയാളാണ്. പക്ഷെ മുഖ്യമന്ത്രിയുടെ സന്തതസഹചാരികളായ ആര്‍.കെയുടേയും ജിക്കുവിന്റെയും സുരേന്ദ്രന്റെയുമൊക്കെ കൈയില്‍ സെല്‍ഫോണുണ്ട്്്. ഉമ്മന്‍ചാണ്ടിയുടെ ചെവി ഇരുപത്തിനാലു മണിക്കൂറും മൊബൈലില്‍ സംസാരിച്ച് 'കരുവാളിച്ചിരിക്കുന്ന'തായി അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മറിയാമ്മ പരിഭവിക്കുന്നു.സ്വന്തമായി മൊബൈല്‍ ഫോണുണ്ടായിരുന്ന ആളായിരുന്നു നേരത്തെ ഉമ്മന്‍ചാണ്ടി. ''നമ്പര്‍ ആരോടും രഹസ്യമാക്കി വയ്ക്കാനാവില്ല. അങ്ങനെ വിളിയുടെ പരിധിവിട്ടു. അപ്പോള്‍ പലരും പറഞ്ഞു, മൊബൈല്‍ വേണ്ടെന്നുവയ്ക്കാന്‍..''

സാഹിത്യ അക്കാദമി അദ്ധ്യക്ഷനായ പ്രശസ്ത എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍ മൊബൈല്‍ഫോണിന് കൈകൊടുക്കാത്തയാളായിരുന്നു. പക്ഷെ ഈയിടെ പെരുമ്പടവത്തിന്റെയും പോക്കറ്റിലുണ്ട്്് ഒരു കൊച്ചുമൊബൈല്‍. ''ഭാര്യയുടെ ആരോഗ്യസ്ഥിതി അല്‍പ്പം മോശമായപ്പോള്‍ വീട്ടില്‍നിന്നും പൊതുപരിപാടികള്‍ക്ക് ധൈര്യമായി ഇറങ്ങാനാവില്ലെന്ന അവസ്ഥയുണ്ടായി. ആദ്യമൊക്കെ പരിപാടികളില്‍ നിന്നൊഴിഞ്ഞുനോക്കി. പക്ഷെ മുഴുവന്‍ സമയവും ഞാനില്ല.. ബുദ്ധിമുട്ടാണ് എന്നൊന്നും പറയാനാവില്ലല്ലോ..'' പെരുമ്പടവം പറയുന്നു.

സിപിഎം നേതാവ് സുരേഷ്‌കുറുപ്പ് എം.എല്‍എ മൊബൈല്‍ ഫോണിനെ വേണ്ടത്ര മൈന്‍ഡു ചെയ്തിട്ടില്ല. പക്ഷെ മണ്ഡലത്തിലെ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ വേണ്്ടിവന്നാല്‍ മൊബൈല്‍ ഓണാക്കാനും മടിക്കാത്തയാളായിരിക്കുന്നു അദ്ദേഹം. ഇടതുചിന്തകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ദീര്‍ഘനാളത്തെ പിണക്കത്തിനുശേഷം വീണ്ടും മൊബൈലിനോട് സലാം പറഞ്ഞിരിക്കുു.

നാടകകൃത്തായ പിരപ്പന്‍കോട് മുരളി ഇപ്പോഴും മൊബൈലിനോടുള്ള അലര്‍ജി തുടരുന്നു.

മൊബൈലിനെ പൂര്‍ണമായും ഒഴിവാക്കിയ ആളിലേക്കുള്ള അന്വേഷണം ഒടുവില്‍ പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. അച്യുത് ശങ്കറില്‍ എത്തിനിന്നു. കേരള സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ ബയോഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗം മേധാവി. മൊബൈല്‍ഫോണിന് എതിരെ കൊടിപിടിക്കുന്നയാളല്ല ഡോ. അച്യുത് ശങ്കര്‍. മൊബൈല്‍ ഫോണിന്റെ ദുരുപയോഗത്തിനെതിരെയാണ് അദ്ദേഹം നിലകൊള്ളുന്നതെന്നു മാത്രം. ''ഏതൊരു ടെക്‌നോളജിയേയും അത് മനുഷ്യനന്മക്കായി ഉപയോഗപ്പെടുത്തുന്നതിനാണ് പ്രാമുഖ്യം. അത് ദുരുപയോഗം ചെയ്താല്‍ ശാസ്ത്രത്തിന്റെ ആ നൂതനവിദ്യയ്ക്ക് അര്‍ത്ഥം നഷ്ടപ്പെടുന്നു.''

മൊബൈല്‍ഫോണ്‍ നിത്യജീവിതത്തിന് അത്യാന്താപേക്ഷിതമായി നിരവധിപേര്‍ ചൂണ്ടിക്കാട്ടുന്നുവെങ്കിലും ഡോ. അച്യുത്ശങ്കറിന്റെ കാര്യത്തില്‍മാത്രം ഇതു ബാധകമായിട്ടില്ല. ഔദ്യോഗികരംഗത്ത് ഏറെ തിരക്കുകളുള്ളയാളാണ് അദ്ദേഹം. ദേശത്തും വിദേശത്തുമുള്ള സര്‍വ്വകലാശാലകളില്‍ അദ്ധ്യാപനവും ഗവേഷണവും. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷകഗൈഡായി പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഇല്ലാതിരിന്നിട്ടും അദ്ദേഹം ചുമതലകള്‍ ഭംഗിയായി
നിറവേറ്റുു. ''ഇടയ്ക്കിടെ ചില തമാശകള്‍ ഉണ്ടാകാറുണ്ട്് -അദ്ദേഹം പറയുന്നു- ചില സുഹൃത്തുക്കളൊക്കെ വിളിക്കും. അപ്പോള്‍ എന്നെ കിട്ടില്ലേല്ലാ. അപ്പോളവര്‍ നേരെ വീട്ടിലേക്കു വരുന്നത് ഒരു ഹാന്‍ഡ്‌സെറ്റും വാങ്ങിയായിരിക്കും..''

സുഹൃത്തുക്കളുടെ പരാതിക്കും പരിഭവത്തിനുമൊന്നും യാതൊരടിസ്ഥാനവുമില്ലെന്ന്്് ഡോ. അച്യുത്ശങ്കര്‍ പറയുന്നു. ''എന്നെ കിട്ടുന്നില്ല എന്ന പരാതിയില്‍ കഴമ്പൊന്നുമില്ല. ഓഫീസിലായാലും വീട്ടിലായാലും എനിക്ക് ലാന്‍ഡ്‌നമ്പറുണ്ട്്്. അതില്‍വിളിച്ചാല്‍ കിട്ടും. അതില്‍ കിട്ടിയില്ലെങ്കില്‍ ഞാന്‍ യാത്രയിലാണെന്നു കരുതിയാല്‍മതി. യാത്രകളില്‍ അത്യാവശം മാത്രം സംസാരിക്കുന്നതാണ് എനിക്കിഷ്ടം. ഒരിടത്ത് എപ്പോള്‍ ചെന്നു, എപ്പോള്‍ മടങ്ങുന്നു എന്നൊന്നും പറയുന്ന ശീലം പണ്ടുമുതലേയില്ല..''

ബോംബൈയില്‍ എഞ്്ചിനീയറിംഗിനു പഠിക്കാന്‍പോയ സന്ദര്‍ഭം ഡോ. അച്യുത് ശങ്കര്‍ ഓര്‍മ്മിക്കുന്നു. ''അന്ന്്്് തിരുവനന്തപുരത്തുനിന്നു കയറിയാല്‍ മൂന്നുനാലുദിവസം വേണം അവിടെയെത്താന്‍. അച്ഛനും അമ്മയുയൊക്കെ എന്നെ വണ്ടി കയറ്റിവിട്ടശേഷമാണ് ഞാനവിടെ സുരക്ഷിതനായി എത്തി എന്നറിയുന്നതു തന്നെ. മാതാപിതാക്കള്‍ക്ക് ആധി കാണുമെങ്കിലും പെട്ടന്ന്്് അറിയിക്കാനുള്ള സംവിധാനങ്ങള്‍ അപര്യാപ്തമായിരുന്നല്ലോ. ഇന്നുപക്ഷെ ഫോണുള്ളതുകൊണ്ട്്് അത്തരം ആശങ്കകള്‍ ഉണ്ടാവേണ്ടതല്ല. പക്ഷെ മകന്‍ അല്ലെങ്കില്‍ മകള്‍ ബസിലോ, ട്രെയിനിലോ കയറിപ്പോകുന്നതുമുതല്‍ തുടങ്ങുകയായി രക്ഷിതാക്കളുടെ ആശങ്ക. കാലം നല്ലതാണെന്ന വിചാരം ഇല്ലാതെയല്ല ഇതു പറയുന്നത്. കുട്ടികള്‍ വണ്്ടി കയറിയാല്‍പ്പിന്നെ മിനിറ്റുകള്‍ വച്ച് വിളിയാണ്. ഇടയ്ക്കിടെയുള്ള ഈ വിളിയുടെ ആവശ്യമില്ല. യാത്ര പുറപ്പെടുമ്പോഴും എത്തിച്ചേരുമ്പോഴുമൊക്കെ ഇന്നതാണ് നിലയെന്നു വീട്ടിലേക്കു
വിളിച്ചറിയിക്കാം. അതേല്ല നല്ല മാര്‍ഗം? ഫോണിന്റെ ഉപയോഗം കാര്യമാത്രപ്രസക്തമാകുന്നതിലൂടെ അത്തരത്തിലുള്ള ഒരു സംസ്‌കാരം തന്നെരൂപപ്പെട്ടുവരണം.

''ഫോണിന്റെ നിര്‍ത്താതെയുള്ള ഉപയോഗവും സംസാരവുമാണ് കണ്ണിനും ചെവിക്കും തലച്ചോറിനുമൊക്കെ ഹാനികരമാകുന്നത്. അതുകൊണ്ടു ബോധപൂര്‍വ്വം തന്നെ മൊബൈല്‍ ഫോണിനെ ഒഴിവാക്കണം. നമ്മുടെ ഫോണിലെ കോള്‍ ലിസ്റ്റെടുത്ത് ഒന്നു
പരിശോധിക്കുകയാണെങ്കില്‍ നാം നിരന്തരമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ഒരു അഞ്ചോ ആറോ പേരെയാണെന്നു കാണാം. ഇവരോടുള്ള സംഭാഷണം അടുത്തതായി ഒന്നവലോകനം ചെയ്തുനോക്കുക. എത്ര പേരോട് നമ്മള്‍ സീരിയസായി സംസാരിക്കുന്നുണ്ട്്് ്? കാര്യമാത്രപ്രസ്‌കമായി സംസാരിക്കുന്നത് ഒന്നോ രണ്ടോ പേര്‍ മാത്രമേ കാണൂ. അവരോട് ഒരിക്കലും
സുദീര്‍ഘമായ സംഭാഷണങ്ങള്‍ നടക്കാറുമില്ല. അപ്പോള്‍ വിളിയുടെ ദൈര്‍ഘ്യം മനസ്സുവച്ചാല്‍ നമുക്കു തന്നെ നിയന്ത്രിക്കാനാകും. മൈബൊല്‍ഫോണിലെ അമിതഭാഷണത്തെപ്പറ്റി നമുക്കുതന്നെ ഒരു ചര്‍ച്ചയ്ക്കു തുടക്കമിടുകയും ചെയ്യാം. ചെറുപ്പക്കാരാണ് ഇന്നു മൊബൈല്‍ഫോണുകളുടെ വര്‍ദ്ധിച്ച ഉപയോക്താക്കള്‍. പക്ഷെ അവര്‍ക്കുതന്നെ ഇക്കാര്യത്തില്‍ ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു.

ഒ.എന്‍.വിയുമായി ഒരപൂര്‍വ്വ അഭിമുഖം ഒ.എന്‍.വി പറയുന്നു- സിനിമയില്‍ സാരമില്ലെന്നു വയ്ക്കാം; പക്ഷ ചികിത്സയിലെ ഡ്യൂപ്പ് അപകടകാരിയാണ്!


മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി കുറുപ്പിന് ഇക്കഴിഞ്ഞ രണ്ടരയാഴ്ചക്കാലം
ചികിത്സയും പൂര്‍ണ്ണവിശ്രവുമായിരുന്നു. മലയാളത്തെ ക്ലാസിക് ഭാഷയായി ഉയര്‍ത്തുന്നതിനാവശ്യമായ പ്രയത്‌നങ്ങളുമായി ഓടിനടക്കുകയായിരുന്നു ഇതുവരെ. അതിനിടയിലായിരുന്നു ജ്ഞാനപീഠപുരസ്‌കാര പ്രഖ്യാപനവും അനുബന്ധമായി വന്ന തിരക്കുകളും. ക്ലാസിക് ഭാഷയായി മലയാളത്തെ ഉര്‍ത്തുന്നതിന് ആവശ്യമായ രേഖകള്‍ കണ്ടെത്താനും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനുമൊക്കെ ഏറെ അദ്ധ്വാനം വേണ്ടിവന്നു. ഇതിനിടിയില്‍ ഡല്‍ഹിയില്‍പ്പോയി പ്രധാനമന്ത്രിയെ കണ്ടു. ജ്ഞാനപീഠപുരസ്‌കാരം ലഭിച്ചതിനു പിന്നാലെ നിരവധി സ്വീകരണയോഗങ്ങളുണ്ടായി. എല്ലായിടത്തും പ്രസംഗിക്കേണ്ടി വന്നു. തിരുവനന്തപുരത്തു വച്ചായിരുന്നു ജ്ഞാനപീഠം സമ്മാനിക്കല്‍ ചടങ്ങുനടന്നത്. ആരോഗ്യം ശ്രദ്ധിക്കാനൊന്നും ഇതിനിടയില്‍ വേണ്ടത്ര സാവകാശം ലഭിച്ചില്ല. നിത്യസഹചാരിയായി ഒഎന്‍വിയോടൊപ്പമുള്ളത് സഹധര്‍മ്മിണി സരോജിനിയാണ്. പക്ഷെ കുറച്ചുകാലമായി പിടിതരാതെ നടക്കുന്ന ഒരു വില്ലനും കൂടെയുണ്ട്് - പ്രമേഹം! ഒന്നു കണ്ണുരുട്ടി ദേഷ്യപ്പെട്ടു നോക്കിയാല്‍ അവന്‍ അകന്നുപോകും, പക്ഷെ ശ്രദ്ധതെറ്റിയാല്‍ കൂടെ കയറിവരികയും ചെയ്യും. കോട്ടയ്ക്കലിലെ ഡോ. വാരിയരുടെ നവതി ആഘോഷച്ചടങ്ങുകളില്‍ പങ്കെടുത്ത് വന്നതില്‍പ്പിന്നെ നേരെ പോയത് ശാന്തിഗിരിയിലേക്കാണ്. അവിടെ വര്‍ഷംതോറുമുള്ള ആയുര്‍വ്വേദചികിത്സ പതിവുള്ളതാണ്.

കൂടിക്കാഴ്ചയ്‌ക്കെത്തുമ്പോള്‍ ഒ.എന്‍.വി ആരോടോ ടെലിഫോണില്‍ സംസാരിക്കുകയാണ്. ആരോഗ്യം, ചികിത്സ എന്നിവയാണ് സംസാരവിഷയം. ഇടയ്ക്ക് പ്രമേഹവും കയറിവന്നു. ''ഇവിടെ ചികിത്സ തുടങ്ങിയതില്‍പ്പിന്നെ ഒരത്ഭുതം സംഭവിച്ചു, ഷുഗര്‍ ലെവല്‍ നന്നായി കുറഞ്ഞു. ശരീരത്തിനും മനസ്സിനും പൂര്‍ണസുഖം, ആഹാരം നിയന്ത്രിച്ചോ മരുന്നുകഴിച്ചോ ഒന്നുമല്ല ഷുഗറു കുറച്ചത്.''

കൂടിക്കാഴ്ചയ്ക്കായി ഞങ്ങള്‍ക്കൊപ്പമുന്നായിരുന്ന ഒ.എന്‍.വിയുടെ ആഹാരകാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ശാന്തിഗിരിയിലെ സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി അതുകേട്ടു പുഞ്ചിരിച്ചു. അദ്ദേഹം പറഞ്ഞു. ''നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ തന്നെയാണ് സാറിനു നല്‍കിയത്. പപ്പായ, വെള്ളരി, മുരങ്ങയില തുടങ്ങിയവ കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍. ഇവിടെ ആഹാരം തന്നെയാണ് മരുന്ന്്്്. ഓരോ രോഗിയുടേയും സ്വഭാവമനുസരിച്ച് പ്രത്യേകഡയറ്റ് തയ്യാറാക്കുന്നു. ആവിയില്‍ പുഴുങ്ങിയ ആഹാരമാണ് ഒ.എന്‍.വിക്കു നല്‍കിയത്. എണ്ണയും തേങ്ങയും പൂര്‍ണമായും ഒഴിവാക്കിയ അവിയല്‍, മുളപ്പിച്ച പയര്‍, ഉലുവ, ചമ്മന്തി, ചുട്ട പപ്പടം ഇതൊക്കെ നല്‍കി. ഇടനേരങ്ങളില്‍ ബ്രോക്കണ്‍വീറ്റ് കിച്ചടി, നെല്ലിക്ക, വെള്ളരിജ്യൂസുകള്‍.

സ്വാമി പ്രത്യകം തയ്യാര്‍ചെയ്തു നല്‍കിയ പപ്പടം കൊണ്ടുള്ള വിഭവം ഒ.എന്‍.വിക്ക് ഏറെയിഷ്ടമായി. പോകുമ്പോള്‍ ഒരു ഭരണി നിറയെ തയ്യാറാക്കി നല്‍കണമെന്നാണ് ശുപാര്‍ശ. ജനസമ്മതന്‍സ്വാമിയുടെ ആഹാരം അദ്ദേഹത്തെ 'സര്‍വ്വസമ്മതന്‍' ആക്കുന്നുവെന്നു പറഞ്ഞ് കവി ചിരിക്കുന്നു.

കാര്യമായ അസുഖങ്ങളൊന്നും അലട്ടിയ ശരീരമല്ല ഒ.എന്‍.വിയുടേത്. അസുഖങ്ങള്‍ വരുമ്പോള്‍ ആയുര്‍വ്വേദത്തെയാണ് ആദ്യം ആശ്രയിക്കുന്നത്. ആയുര്‍വ്വേദം കൊണ്ടുമാറാത്തതൊന്നും തന്നിലില്ലെന്നും അദ്ദേഹം പറയുന്നു. തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ ആയുര്‍വ്വേദപൈതൃകം ഒരു വരദാനം പോലെ അദ്ദേഹവും കാത്തുസൂക്ഷിക്കുന്നു.

''താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനത്തിലെ ജീവന്‍മശായിയെപ്പോലെ മുഖലക്ഷണം നോക്കി രോഗം നിര്‍ണ്ണയിക്കുന്ന വൈദ്യകുലപതികളുടെ നാടായിരുന്നു കേരളം. എന്റെ അച്ഛനും അപ്പൂപ്പനുമൊക്കെ വൈദ്യന്മാരായിരുന്നു. 'വൈദ്യനപ്പൂപ്പന്‍' എന്നാണ് ഞാന്‍ മുത്തച്ഛനെ വിളിച്ചിരുന്നത്. തേവാടി നാരായണക്കുറുപ്പ് എന്ന പേരിലാണ് മുത്തച്ഛന്‍ അറിയപ്പെട്ടിരുന്നത്. പേരുകേട്ട ചികിത്സകനായിരുന്നു; ധാരാളം ശിഷ്യന്മാരും. വൈദ്യവൃത്തിയും വൈദ്യപഠനവും ചികിത്സയുമെല്ലാം ഒരു വിഭാഗത്തില്‍പ്പെട്ട ആളുകള്‍ മാത്രം കൈകാര്യം ചെയതിരുന്ന നാളുകളില്‍ വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരെ വൈദ്യം പഠിപ്പിച്ചയാളായിരുന്നു മുത്തച്ഛനും അച്ഛനുമൊക്കെ.''

ഒ.എന്‍.വിയുടെ അച്ഛന്‍ വൈദ്യന്‍ കൃഷ്ണക്കുറുപ്പും ചികിത്സയില്‍പേരുകേട്ടയാളായിരുന്നു. അദ്ദേഹത്തിന് ഏഴു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.

വൈദ്യനും രോഗിയും തമ്മിലുള്ള ബന്ധം അന്ന് എങ്ങനെയായിരുന്നു?

'' 1938 ലാണ് എന്റെ അച്ഛന്‍ മരിക്കുന്നത്. അന്നത്തെ ചികിത്സയെക്കുറിച്ചൊക്കെ ഇന്നും സജീവമായ ഓര്‍മ്മകളാണുള്ളത്. സ്റ്റെതസ്‌കോപ്പു വച്ചൊന്നുമായിരുന്നില്ല അന്നത്തെ പരിശോധന. രോഗവുമായി ഒരാളെത്തിയാല്‍ നെഞ്ചും നാഡിയും നെറ്റിയുമൊക്കെ കണ്ടാല്‍ വൈദ്യന് രോഗം പിടികിട്ടും. വൈദ്യനൊന്ന് സ്പര്‍ശിച്ചാല്‍പോലും രോഗത്തിന് ശമനം ലഭിക്കുമെന്ന് രോഗികള്‍ പറയും. മുത്തച്ഛനും അച്ഛനുമൊക്കെ നല്ലവൈദ്യന്മാരായിരുന്നു. എന്നെ അതിനു കൊള്ളില്ല എന്നതുകൊണ്ടാണ് പഠിപ്പിക്കാതിരുന്നത്. എങ്കിലും കുട്ടിക്കാലത്തുള്ള അനുഭവത്തില്‍നിന്നും ഒരുപാടു മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ഇത് ഇന്ന ചെടിയുടെ വേരാണ്.. ഇന്ന ചെടിയിലെ നിന്നുള്ള ഇലയാണ്.. ഈ തളിര് ആ രോഗത്തിന് നല്ലതാണ്.. ആ പുല്ലിന് ആ ഔഷധഗുണമുണ്ട് എന്നൊക്കെ അറിയാമായിരുന്നു.''

അന്നത്തെ സമ്പന്നവും അനുഗൃഹീതവുമായ പ്രകൃതി പിന്നീട് നമുക്ക് നഷ്ടമായില്ലേ?

''അതെ. പണ്ടത്തെ കേരളം ഔഷധസങ്ങളുടേ കേദാരം തന്നെയായിരുന്നു. ഒരിലയോ ചെടിയോ കണ്ടാല്‍ അതേത്, അതിന്റെ ഗുണമെന്ത്്് എന്നറിയുന്നവരായിരുന്നു കേരളീയര്‍. ഇവിടെ പ്രകൃതിയെ ഏറ്റവും അടുത്തറിഞ്ഞിരുന്നത് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളായിരുന്നു. ചേര്‍ത്തലയ്ക്കടുത്തുള്ള കടക്കരപ്പള്ളി ഇന്നും ഒരു നാട്ടിന്‍പുറമാണ്. അവിടെ മുന്നൂറിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ഇട്ടി അച്ചുതന്‍ എന്ന സാധാരണക്കാരനായ ഒരു വൈദ്യനെ പോര്‍ച്ചുഗീസുകാര്‍ ആംസ്റ്റര്‍ഡാമില്‍ കൊണ്ടുപോയി കേരളത്തിലെ സകലമരുന്നുചെടികളുടെയും ഔഷധസസ്യങ്ങളുടെയും ഇല, തണ്ട്്്്, വേര് എല്ലാം ആമൂലാഗ്രം വരപ്പിച്ച് അതിനു തുല്യമായ ബൊട്ടാണിക്കല്‍ നാമങ്ങളും ചേര്‍ത്ത് ഒരു ഗ്രന്ഥം തയ്യാറാക്കിയത് ചരിത്രമാണ്. ഹോര്‍ത്തൂസ്
മലബാറിക്കസ് എന്നാണ് ആ അമൂല്യമായ കൃതിയുടെ പേര്. ഇട്ടി അച്ചുതന്‍ എന്ന അവര്‍ണ്ണനായ കടക്കരപ്പള്ളിക്കാരന്‍ അത് എഴുതിയുണ്ടാക്കി എന്നുപറയുമ്പോള്‍ ആലോചിച്ചുനോക്കൂ, എത്ര മഹത്തായ സംഭാവനയാണ് ഔഷരംഗത്ത് കേരളം നല്‍കിയതെന്ന്്്. ഭാരതത്തിന്റെ ചികിത്സാരംഗത്തിന് മഹത്തായ ഒരു പൈതൃകമുണ്ടായിരുന്നു. ഹിമാലയസാനുക്കളില്‍ നിന്നായാലും മരുത്വാമലയില്‍ നിന്നായാലും അഗസ്ത്യവനത്തില്‍ നിന്നായാലും നാം നമ്മുടെ ഔഷധനിര്‍മ്മിതിക്കാവശ്യമായ സസ്യജാലങ്ങളെ കണ്ടെത്തിയിരുന്നു. അതിന്റെയെല്ലാം രസഗുണങ്ങളെപ്പറ്റിയും മനുഷ്യശരീരത്തില്‍ അവയുടെ പ്രവര്‍ത്തനപ്രതിപ്രവര്‍ത്തനങ്ങളെപ്പറ്റിയും യുഗദീര്‍ഘമായ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടന്നിരുന്നു. ഇന്ന്്്് മരുന്നിനുവേണ്ടി സസ്യങ്ങള്‍ വച്ചുപിടിപ്പിക്കേണ്ട അവസ്ഥയാണുള്ളത്. ഇന്ത്യന്‍ ചികിത്സാരംഗത്ത് മള്‍ട്ടിനാഷണല്‍ മരുന്നുകമ്പനികളും അവരുമായി അവിശുദ്ധസമ്പര്‍ക്കം പുലര്‍ത്തുന്ന ഡോക്ടര്‍മാരും നിറഞ്ഞിരിക്കുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇന്ന ക്ലിനിക്കല്‍ടെസ്റ്റുകളും സ്‌കാനിംഗുമൊക്കെയാണ്.''

കേരളത്തിന്റെ ആയുര്‍വ്വദരംഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ചികിത്സക്കായി ധാരാളമാളുകള്‍ ഇവിടെയെത്തുന്നു?

ആതുരശുശ്രൂഷയ്ക്കും അതിന്റെ ചിരപുരാതനമായ ഭാരതീയപൈതൃകത്തിനും പവിത്രത
നഷ്ടമായിരിക്കുന്നു. ഹെര്‍ബല്‍ എന്ന വിശേഷണം വിദേശീയരേയും സ്വദേശീയരെയുമെല്ലാം വളരെയേറെ ആകര്‍ഷിക്കുന്നു. കേരളത്തിന്റെ പാരമ്പര്യചികിത്സതേടി വിദേശീയര്‍ ധാരാളമായെത്തുത്തുവെന്നത് ശരിയാണ്. കടലില്‍ കുളിച്ച്, കടല്‍ത്തീരത്തെ പോക്കുവെയിലേറ്റ് കുറെദിവസം സുഖിച്ചിട്ടു പോകാന്‍ വരുന്നവരും ഉണ്ട്്്. എണ്ണയിട്ടു തടവലും, കിഴിയൂന്നലും, ശിരോധാരയുമൊക്കെ ഏവര്‍ക്കും സുപരിചിതമാണ്. ഇതിനൊക്കെയുള്ള സൗകര്യം നക്ഷത്രഹോട്ടലുകള്‍ ഒരുക്കിയിട്ടുണ്ട്്്. പണംകൊയ്യുന്ന മസാജ് പാര്‍ലറുകള്‍ കൂണുകള്‍പോലെ മുളച്ചുയരുന്നു. എന്നാല്‍ ഇത്തരം കുളിയും തടവലും ഒന്നുമല്ല ഇന്ത്യന്‍ ചികിത്സാ പാരമ്പര്യത്തിന്റെ മാര്‍ഗ്ഗമെന്ന് മനസ്സിലാക്കണം. പൗരസ്ത്യചികിത്സ ഏറ്റവുമധികം ആശ്രയിക്കുന്നത് പ്രകൃതിയെ ആണ്. നമ്മുടെ വീട്ടുതൊടിയിലും കാട്ടുപ്രദേശങ്ങളിലുമൊക്കെ ഔഷധസസ്യങ്ങള്‍ കൊണ്ടുസമ്പന്നമായ ഒരു കാലമുണ്ടായിരുന്നു. ഔഷധനിര്‍മ്മിതിക്ക് ശരിയായ പച്ചമരുന്നിന്റെ അഭാവം ഇന്ന് അനുഭവപ്പെടുന്നുണ്ട്്്. അത് പലതരം മായം ചേര്‍ക്കലുകള്‍ക്കും വഴിവയ്ക്കുന്നു. എല്ലാ വിശിഷ്ട മരുന്നുചെടികള്‍ക്കും ഇന്നു സിനിമാഭാഷയില്‍ പറഞ്ഞാല്‍ 'ഡ്യൂപ്പ്' ഉണ്ട്്്്. എത്ര ശ്രമിച്ചാലും യഥാര്‍ത്ഥ നായകനേത്, ഡ്യൂപ്പേത് എന്നു തിരിച്ചറിയാതിരിക്കാനുള്ള സാങ്കേതികവിദ്യകളും വികസിച്ചിരിക്കുന്നു. സിനിമയില്‍ അത് നല്ലതാകാം; പക്ഷെ ചികിത്സയില്‍ അപകടകരമാണ്.

ഒ.എന്‍.വിയോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് ആശ്വസിച്ചു. രാവിലെയുണരുമ്പോള്‍ തൊട്ടുമുന്നില്‍ കാണുന്ന മരങ്ങളും ചെടികളും വള്ളികളെല്ലാംകൂടി സൃഷ്ടിക്കുന്ന ശാന്തിഗിരിയിലെ വനപ്രകൃതിയുടെ കാഴ്ച മനസ്സില്‍ ശാന്തിനിറയ്ക്കും. ഭൂമിയ്ക്കും മരങ്ങള്‍ക്കും സൂര്യനും ജീവജാലങ്ങള്‍ക്കും വേണ്ടി കവിത രചിച്ച കവിയുടെ മനസ്സ് ഇവിടെ സ്വസ്ഥമാണ്.

Tuesday, August 9, 2011

സഹജീവി ബാധ്യതയോ?


ചര്‍ക്കയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനും ഭാരതീയരില്‍ സ്വാശ്രയശീലം വളര്‍ത്തുന്നതി
നുമായി മഹാത്മജി ഭാരതത്തിലെ ഓരോ ഗ്രാമങ്ങളിലൂടെയും യാത്ര ചെയ്യുകയായിരുന്നു.

നൂല്‍നൂല്‍പ്പു പ്രചരിപ്പിക്കുന്നതിനായി ഓരോ ഗ്രാമത്തിലും അദ്ദേഹം ഗ്രാമീണസഹകരണസംഘങ്ങള്‍ക്ക് രൂപം നല്‍കുകയും അവരിരില്‍ നിന്നും സംഭാവനകള്‍ പിരിക്കുകയും ചെയ്തു. ഒറീസയില്‍ വച്ച് അദ്ദേഹം ഒരു ജനക്കൂട്ടത്തോടു സംസാരിക്കുകയായിരുന്നു. പ്രസംഗം അവസാനിച്ചപ്പോള്‍ ദരിദ്രയായ ഒരു വൃദ്ധ മഹാത്മജിക്കരികിലേക്ക് ചെല്ലുവാന്‍ ശ്രമിച്ചു. പ്രായാധിക്യം കൊണ്ടുതളര്‍ന്നുപോയ ശരീരം.
പൂര്‍ണ്ണമായും നരച്ച മുടിയിഴകള്‍, പഴന്തുണിക്കു സമാനമായ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍. വാളണ്ടിയര്‍മാര്‍ അവരെ ഗാന്ധിജിക്കരികിലേക്ക് പോകുന്നതില്‍നിന്നും തടഞ്ഞു. 'എനിക്ക് അദ്ദേഹത്തെ കണ്ടേതീരൂ..' വൃദ്ധ പ്രതികരിച്ചു. ആ നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ തടസ്സങ്ങള്‍ വിലപ്പോയില്ല.

അവര്‍ മഹാത്മാഗാന്ധിയിയുടെ അരികില്‍ചെന്ന് പാദങ്ങളില്‍ കുമ്പിട്ടു. സാരിയുടെ മടിശീലയില്‍ നിന്നും ഒരു ചെമ്പുനാണയമെടുത്ത് ഗാന്ധിജിയുടെ കൈകളില്‍ വച്ചുകൊടുത്തു. അദ്ദേഹം ശ്രദ്ധാപൂര്‍വ്വം അതുവാങ്ങി.

ഇതുകണ്ട്്്് അടുത്തുനിന്നിരുന്ന ഒരു ധനികപ്രമാണി ഗാന്ധിജിയോട് ഇപ്രകാരം ആവശ്യപ്പെട്ടു. 'ആ വൃദ്ധയുടെ പണം തിരിച്ചുകൊടുത്തേക്കൂ. അവരുടെ കൈയിലാകെയുള്ള സമ്പാദ്യമായിരിക്കും അത്. പകരമായി അങ്ങേയ്ക്ക് ഞാന്‍ ആയിരങ്ങള്‍ തന്നെ സംഭാവനയായി താരം..'

മഹാത്മജി മന്ദഹസിച്ചു, എന്നിട്ടു പറഞ്ഞു. ''സുഹൃത്തേ ഈ ചെമ്പുനാണയത്തിന് നിങ്ങളിടുന്ന വില നിസ്സാരമായേക്കാം. എന്നാല്‍ ഞാനിതിന് താങ്കള്‍ പറഞ്ഞ ആയിരങ്ങളേക്കാള്‍ വില കല്‍പ്പിക്കുന്നു. ഒരാളുടെ പക്കല്‍ ലക്ഷക്കണക്കിന് രൂപയുണെ്്ടങ്കില്‍ അതില്‍നിന്നും ആയിരങ്ങള്‍ സംഭാവന ചെയ്യുന്നതിന് മടിയുണ്ടാവില്ല. പക്ഷെ ഈ സാധുസ്ത്രീയുടെ കൈയിലെ ആകെയുള്ള സമ്പാദ്യമായ ഈ ചെമ്പുതുട്ട് യൊതുരമടിയും കൂടാതെ അവര്‍ സംഭാവന ചെയ്തിരിക്കുന്നു. ഒരു ധനികന് ഇങ്ങനെയുള്ള ത്യാഗത്തിന് കഴിയുമോ? അതുകൊണ്ടുതന്നെ ഈ ചെമ്പുപണത്തിന് ഞാന്‍ ഒരുകോടി രൂപയേക്കാളും വിലമതിക്കുന്നു.'' ഗാന്ധിജിയുടെ മറുപടികേട്ട് ധനികന്‍ തലതാഴ്ത്തിനിന്നു.

കേള്‍ക്കാനും പറയാനുമൊക്കെ ഇമ്പമുള്ളതാണ് ഈ കഥ. മഹാത്മജിക്ക് ആയിരങ്ങള്‍ വാഗ്ദാനം ചെയ്ത സമ്പന്നനേക്കാള്‍ മഹനീയമാണ് വൃദ്ധയുടെ പ്രവൃത്തിയെന്നു കാണാം. 'കൈയയച്ചു'തന്നെ അവര്‍ മഹാത്മാവിനെ സഹായിച്ചു. സഹജീവിക്ക് അത്യാപത്തുവരുമ്പോള്‍ ഇങ്ങനെ കൈയയക്കാന്‍ നമ്മളില്‍ എത്രപേര്‍ കാണും. പലപ്പോഴും പലതില്‍നിന്നും 'കൈയൊഴിയുന്ന'വരാണ് അധികംപേരും.

സഹജീവി റോഡില്‍ മരണത്തോട് മല്ലടിച്ചുകിടക്കുമ്പോള്‍ വേഗം ആശുപത്രിയിലെത്തിക്കാനല്ല എത്രയുംവേഗം അവിടെ നിന്നും് ഓടിയൊളിക്കാണ് പലര്‍ക്കും ധിറുതി. സഹായ അഭ്യര്‍ത്ഥനയുമായി ഒരു ഹസ്തം നീണ്ടുവരുമ്പോള്‍ നാമത് കണ്ടില്ലെന്നു നടിക്കുന്നു. സഹജീവിയുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്നാല്‍ അത് ബാധ്യതയായി മാറുമെന്നാണ് പലരുടെയും മനോഭാവം. നിര്‍ഭാഗ്യവശാല്‍ ഇതു സമൂഹമാകെ പടര്‍ന്നിരിക്കുന്നു. കുട്ടികളും ഇതില്‍നിന്നു മുക്തരല്ല. അവര്‍ക്കു കണ്ടുപഠിക്കാന്‍ നല്ല മാതൃകകള്‍ ഉണ്ടാകണം. ആര്‍ദ്രതയും സ്‌നേഹവും സഹാനുഭൂതിയുമൊക്കെ എന്തെന്ന്്് ചുരുങ്ങിയ പക്ഷം മക്കളുടെ മുന്നിലെങ്കിലും പ്രകടിപ്പിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. എങ്കിലേ അടുത്ത തലമുറയെങ്കിലും ഈ ശാപത്തില്‍നിന്നും രക്ഷപെടൂ.

(സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി)

തന്നെത്തന്നെ വിളിക്കുക


ഈയിടെ നാലഞ്ചു രക്ഷിതാക്കള്‍ എന്റെയടുത്ത് ചില പരാതികളുമായെത്തി. മക്കളുടെ മൊബൈല്‍ ഭ്രമത്തെക്കുറിച്ചും, എത്ര ശാസിച്ചിട്ടും അവസാനിക്കാത്ത അവരുടെ മൊബൈല്‍ ഭാഷണങ്ങളെയും കുറിച്ചായിരുന്നു പരാതി. കുട്ടികള്‍ക്ക് ആരാണ് ഫോണുകള്‍ വാങ്ങിക്കൊടുത്തതെന്ന് ഞാന്‍ ചോദിച്ചു. 'ഞങ്ങള്‍ തന്നെ' എന്നായിരുന്നു മറുപടി. സ്വയം വരുത്തിവച്ച വിനയ്ക്ക് അവനവന്‍ തന്നെ പരിഹാരം കാണുകയയേ ഉത്തമമെന്നു ഞാന്‍ പറഞ്ഞു.

വാങ്ങിക്കൊടുത്ത സമയത്ത് വിളി ഇത്ര പരിധി കടക്കുമെന്ന് വിചാരിച്ചില്ലത്രേ. വിളിക്കുന്നയാള്‍ പരിധിയിലില്ലെങ്കില്‍ മാത്രമേ ഇപ്പോള്‍ കുട്ടികള്‍ക്ക് വിശ്രമമുള്ളു. തന്റെ കുട്ടി ഇന്റര്‍നെറ്റിന്റെ മുന്നില്‍ മണിക്കൂറുകളോളം കുത്തിയിരിക്കുന്നതാണ് മറ്റൊരു രക്ഷിതാവിന്റെ ആവലാതി. കമ്പ്യൂട്ടറും മറ്റും വച്ചിരിക്കുന്ന മുറിയിലേക്ക് ആരുചെല്ലുന്നതും അവനിഷ്ടമില്ല. അതുകൊണ്ട്്് എപ്പോഴും കതകടച്ചിരിപ്പാണ്. കഴിക്കാന്‍ വിളിച്ചാലും വിരളമായേ പുറത്തുവരാറുള്ളൂ. രക്ഷിതാക്കളുടെ ആശങ്കള്‍ അസ്ഥാനത്തല്ല എന്നെനിക്കറിയാം. പക്ഷെ ആരാണ് പോംവഴി കണ്ടെത്തേണ്ടത്? മന:സമാധാനം തകര്‍ക്കാന്‍ ഓരോന്ന് ഇറങ്ങിക്കോളും എന്നുവിലപിച്ചിട്ടു കാര്യമുണ്ടോ? മന:സമാധാനവും കുടുംബസമാധാനവും കെടുത്തുമെന്നുപറഞ്ഞ് ശാസ്ത്രലോകത്തെ പുതിയ കണ്ടുപിടുത്തങ്ങളെ പടിക്കുപുറത്തു നിര്‍ത്തേണ്ടതുണ്ടോ? അകത്തേക്കു വിളിക്കുമ്പോള്‍ ഒരു കരുതലുണ്ടാവണമെന്നുമാത്രം.

സയന്‍സിന്റെ വേഗത അത്ഭുതപ്പെടുത്തുന്നതാണ്. ചികിത്സയ്ക്കുവേണ്ടി മാത്രമല്ല പ്രാപഞ്ചികസത്യങ്ങളെക്കുറിച്ചും സയന്‍സ് ഇന്നു ചിന്തിക്കുന്നു. ഇങ്ങനെ പോയാല്‍ ശാസ്ത്രവികസനം മനുഷ്യന്റെ നിലനില്‍പ്പിനു ഭീഷണിയാകുമോ എന്നുപോലും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. സയന്‍സിന്റെ ഗുണഫലങ്ങള്‍ സൗകര്യങ്ങളുണ്ടാക്കിയെന്നു പറയുമ്പോഴും അതിന്റെ സദ്ഫലങ്ങളുടെ ദുരുപയോഗം ഹാനികരമായ ഫലങ്ങള്‍ ഉളവാക്കുവെന്നത് വിസ്മരിക്കാനാവുമോ? മൊബൈല്‍ഫോണുകളുടെ അധികരിച്ച ഉപയോഗം ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നവെന്ന് മുന്നറിയിപ്പുകള്‍ വന്നുകഴിഞ്ഞു. ക്യാന്‍സറിനെ പേടിച്ച് ഫോണ്‍വിളി ആരും കുറച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. വിദ്യാഭ്യാസത്തിനോ ജോലിക്കോ ആയി വീടുവിട്ടു പോകുന്ന പെണ്‍മക്കളുടെ അച്ഛനമ്മമാര്‍ക്ക് ഇത്രകണ്ട്് ആശ്വാസം പകരുന്ന മറ്റൊരു വിദ്യയുണ്ടോ?

സാങ്കേതികവിദ്യകളുടെ സൗകര്യം പ്രയോജനപ്പെടുത്തുന്നതില്‍ ഒരു നിയന്ത്രണം വേണമെന്നാണ് അഭിപ്രായം. എന്തിന്റെയും ഉപയോഗം അത് അമിതമായായ ആപത്തു വിളിച്ചുവരുത്തും. 'ഞാന്‍ പുറപ്പെട്ടുവെന്നോ', 'ഇന്ന സ്ഥലത്തെത്തിയെന്നോ' മറ്റുമുള്ള ഹ്രസ്വമായ മറുപടികളില്‍ വിളിയുടേയും സംസാരത്തിന്റെയും ദൈര്‍്ഘ്യം ചുരുക്കണം.

ഒരാളുടെ ഫോണില്‍ ഒരു നൂറുപേരുടെ പേരുണ്ടെങ്കില്‍ അതില്‍ സ്ഥിരമായി ഒരു പത്തുപേരോടു മാത്രമേ സ്ഥിരമായി വിളികള്‍ കാണൂ. ആ പത്തുപേരെയെടുത്താല്‍ അതില്‍ത്തന്നെ അഞ്ചുപേരോടു മാത്രമേ നിരന്തരമായ വിളികള്‍ കാണൂ. ബാക്കി അഞ്ചുപേരോട് കാര്യമാത്രപ്രസക്തമായ സംഭാഷണമായിരിക്കും. നിരന്തരമായി വിളിക്കുന്ന അഞ്ചുപേരോടുള്ള നമ്മുടെ സംഭാഷണത്തില്‍ വലിയ കഴമ്പൊന്നും കാണില്ല. വെറുതെ കൊച്ചുവര്‍ത്തമാനം പറഞ്ഞു കളയുന്ന ഈ നേരത്തെ ആദ്യം തിരിച്ചുപിടിക്കാം. ഇനി അവരോട് സംസാരിക്കുമ്പോള്‍ മന:പൂര്‍വ്വം തന്നെ സംസാരദൈര്‍ഘ്യം കുറയ്ക്കണം. ഇങ്ങനെ വൃഥാവില്‍ സംസാരിച്ചു സമയവും പണവും നഷ്ടപ്പെടുത്തേണ്ടതുണ്ടോയെന്ന് അവരോടു ചോദിക്കണം. വ്യര്‍ത്ഥഭാഷണങ്ങളുടെ നിരര്‍ത്ഥകത ബോദ്ധ്യപ്പെട്ടാല്‍പ്പിന്നെ അപകടകാരിയായ ഈ ചെറുയന്ത്രം വായടച്ചു കിടന്നുകൊള്ളും.

ജരാനരകളെ അകറ്റി നിത്യയൗവനത്തെ വീണ്ടെടുത്ത കഥകളും ചികിത്സാമുറകളുമൊക്കെ നമുക്ക് പരിചിതമാണ്. ഇപ്പോള്‍ സയന്‍സും ആ വഴിക്കു നീങ്ങുകയാണത്രെ. മുടി നരയ്ക്കുന്നതിനു കാരണമായ ഡബ്‌ളിയു.എന്‍.ടി പ്രോട്ടീനുകളെ കണ്ടെത്തിയെന്നും നരനീക്കാനുള്ള മരുന്നും ഷാമ്പൂവും വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലുലാണ് ്ശാസ്ത്രലോകമെന്നും കേള്‍ക്കുന്നു. മുടി കറുപ്പിക്കുന്ന മരുന്നുകൊണ്ട്്്് മരണത്തെ തടുക്കാനാകുമോ? ജനിമൃതവ്യവസ്ഥ തകിടം മറിച്ചുകൊണ്ടുുള്ള ഒരു കണ്ടുപിടുത്തത്തിനും പ്രകൃതിയില്‍ നിലനില്‍പ്പുണ്ടാകില്ല എന്നു കരുതാനാണിഷ്ടം. അതുതന്നെയാണ് സത്യവും. ലോകത്ത് ഇല്ലാത്തനൊന്നും ഇനിയുണ്ടാകാന്‍ പോകുന്നില്ല. ഉള്ളതൊന്നും ഇല്ലാതാകാനും പോകുന്നില്ല. പരമാണുവിനും ഊര്‍ജ്ജത്തിനും നാശമില്ല. ആരെങ്കിലും തുനിഞ്ഞിറങ്ങിയാല്‍ അതിനെ നശിപ്പിക്കാനോ പുനര്‍ജ്ജനിപ്പിക്കാനോ കഴിയുമോ? നാശമുള്ളത് ജീവനുള്ള ശരീരത്തിന് മാത്രമാണ്. ഈ ശാശ്വതസത്യത്തെ മുറുകെ പുല്‍കുക മാത്രമാണ് കേവലമനഷ്യജീവികളായ നമുക്കു സാദ്ധ്യമായിരിക്കുന്നത്.

ജനനം മുതല്‍ മരണം വരെ വെറുതെ ജീവിച്ചതുകൊണ്ട്്് എന്താകാന്‍? ആ ജീവിതകാലത്ത് ഒരുവന്‍ ചെയ്ത കര്‍മ്മങ്ങളെന്തോ അതുമാത്രമാവും നിലനില്‍ക്കുക. ജീവിതത്തിന് നമ്മള്‍ എന്തു ചിന്ത നല്‍കുന്നു, ഏതു നിറം നല്‍കുന്നു, ഏതു ഭാവന നല്‍കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന് രൂപഭംഗിയും അര്‍ത്ഥവ്യാപ്തിയും കൈവരിക. ഒരാളുടെ ജീവിതം മറ്റൊരാള്‍ക്കു മാതൃകയാകുമ്പോള്‍, ഈ ജീവിതശൈലി മറ്റൊരാള്‍ തന്റെ ജീവിതത്തിലേക്കു പകര്‍ത്തുമ്പോള്‍ നമ്മുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടാകുന്നു. അങ്ങനെയുള്ള ജീവിതത്തെ ജരാനരകള്‍ ബാധിക്കുന്നില്ല; അത് മൃതിപ്പെടുന്നുമില്ല. സദ്കര്‍മ്മികള്‍ക്ക് മരണമില്ല എന്നു പറയുന്നതും ഇതുകൊണ്ടുതന്നെ. ജീവിതത്തെ ഭാവനയാല്‍ സമ്പുഷ്ടമാക്കുക. ഈ പരിശീലനം മാറ്റങ്ങളുണ്ടാക്കുന്നത് കണ്ടാനന്ദിക്കുക. സയന്‍സിനെയും മൊബൈല്‍ഫോണിനേയുംപറ്റി പറഞ്ഞാണ് തുടങ്ങിയത്. ഒടുവിലും അതുതന്നെയാണ് പറയാനുള്ളത്. നമ്മുടെ ഫോണുകളില്‍ നിന്നും അന്യരെ വിളിക്കുതിനു പകരം നമ്മളിലേക്കു തന്നെയുള്ള വിളികള്‍ തുടങ്ങുക.

(സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി)

ചില ഗൃഹസ്ഥാശ്രമ ചിന്തകള്‍


ശാന്തിഗിരിയില്‍ ഗുരുവിന്റെ പര്‍ണ്ണശാലാ സമര്‍പ്പണത്തിനുശേഷം സന്ദര്‍ശകരുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവിനെക്കുറിച്ചും ആശ്രമത്തെപ്പറ്റിയും നേരത്തെ അറിയുന്നവരോ, താരമപര്‍ണ്ണശാലയുടെ വിവരങ്ങള്‍ കേട്ടറിഞ്ഞവരോ ഒക്കെയായ ആളുകളാണ് കുടുംബസമേതം ആശ്രമത്തിലെത്തുന്നത്. ജാതിയുടെയോ മതത്തിന്റെയോ ആചാരങ്ങളുടേയോ യാതൊരുവിധ വേലിക്കെട്ടുകളുമില്ലാതെ ദൈവസാന്നിദ്ധ്യത്തെ അടുത്തറിയാനാകുന്ന ഇടമായതിനാല്‍ ഇവിടെ കൂടെക്കൂടെ വരാന്‍ ഇഷ്ടപ്പെടുന്നുവെന്ന് ഈയിടെ ഒരുയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞു. ആ കാരണം ഒന്നുകൊണ്ടുമാത്രമാണോ ശാന്തിഗിരിയിലെത്താന്‍ ആളുകളിഷ്ടപ്പെടുന്നതെന്ന്്് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ഗുരുവിന്റെ അഭൗമമായ ശക്തിവിശേഷമറിയിക്കുന്ന താമരപര്‍ണ്ണശാലയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ വല്ലാത്ത ഒരൂര്‍ജ്ജം അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ശാന്തിഗിരിയിലെ അന്തരീക്ഷത്തിനുപോലും അതിന്റേതായ ഒരു പ്രത്യേകതയുണ്ട്്്. ആശ്രമത്തിലെത്തുന്ന സന്ദര്‍ശകര്‍ മുഴുവന്‍ സാക്ഷ്യപ്പെടുത്തുന്ന കാര്യമാണിത്. വാക്കുകള്‍ കൊണ്ടുപണിതു വയ്ക്കാനാകാത്ത ഒരനുഭവതലം. ദൈവസ്‌നേഹത്തിന്റെ ഒരു കരുതലെന്നു ഇതിനെ വിശേഷിപ്പിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.

ആശ്രമത്തിലേക്ക് കടന്നുവരുന്നവരില്‍ അധികവും കുടുംബങ്ങളാണ്. ആത്മീയാന്വേഷികളും ഏകാകികളും കാഴ്ചക്കാരുമൊക്കെയെത്താറുണ്ടെങ്കിലും ഒരു വീട്ടില്‍നിന്നുളള എല്ലാവരും ഒത്തുചേര്‍ന്നു വരുന്നത് അത്യപൂര്‍വ്വമായ കാഴ്ചയാണ്. കേരളത്തിലെ ഇന്നത്തെ കുടുംബജീവിതസാഹചര്യങ്ങളെ വിലയിരുത്തിയാണ് അത്യപൂര്‍വ്വം എന്ന വാക്കുപയോഗിച്ചത്. കുടുംബാംഗങ്ങള്‍ എല്ലാവരും ചേര്‍ന്നുകൊണ്ടുള്ള ഇത്തരം 'ഒത്തുനടപ്പുകള്‍' ഇന്നെവിടെ കാണാന്‍ സാധിക്കും? ക്ഷേത്രത്തിലേക്കോ പള്ളിയിലേക്കോ പാര്‍ക്കിലേക്കോ ഷോപ്പിങ്‌കേന്ദ്രത്തിലേക്കോ ഒക്കെ മലയാളി ഒറ്റയ്ക്കാണ് കടന്നുചെല്ലുന്നത്. പൊതുസമൂഹം സമ്മേളിക്കുന്ന ഇത്തരം സ്ഥലങ്ങള്‍ ഒന്നു നിരീക്ഷിച്ചാല്‍ കൗതുകരമായ ചില വസ്തുതകള്‍ വെളിപ്പെടും. ഏകാകികളായ മനുഷ്യര്‍ മലയാളികളെപ്പോലെ മറ്റെവിടെയെങ്കിലും കാണുമോ എന്നും സംശയകരമാണ്. അന്തര്‍മുഖത്വവും തന്നിലേക്കു തന്നെയുള്ള ചുരുങ്ങലുംമൂലം മലയാളി ഏറെ ഒറ്റപ്പെട്ടിരിക്കുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ യുവാവെന്നോ യുവതിയെന്നോ കുട്ടിയെന്നോ ഉള്ള വ്യത്യാസങ്ങളൊന്നും ഇതിനെ ബാധിക്കുന്നതേയില്ല. കേരളീയഭവനങ്ങളില്‍ നിന്നുയരുന്ന വാര്‍ത്തകളും ആശ്യാസമല്ല. വൃദ്ധരായ മാതാപിതാക്കളെ തൊഴുത്തിലും പുറമ്പോക്കിലുമൊക്കെ ഉപേക്ഷിച്ചതായ എത്രയെത്ര വാര്‍ത്തകള്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പത്രമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു! കേരളത്തില്‍ ഓരോ ഇരുപതു മിനിറ്റിലും ഓരോ കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം നമ്മുടെ ഉള്ളിലുയരണം, എന്തുകൊണ്ട്്് നമുക്കിങ്ങനെയൊക്കെ സംഭവിക്കുന്നു?

ഒരു വ്യക്തിയുടെ സ്വഭാവവൈശിഷ്ട്യങ്ങളില്‍ ദൈവത്തിന് ഏറ്റവും പ്രിയങ്കരമായത് എന്തായിരിക്കുമെന്ന്്് ഞാന്‍ സഹൃദയരായ ചിലരോട് ചോദിച്ചു. ഈ ചോദ്യത്തിന് വ്യത്യസ്തമായ മറുപടികളാണ് ലഭിച്ചത്. നല്ല സ്വഭാവം, സത്യസന്ധത, ആത്മാര്‍ത്ഥത, വിനയം, സഹാനുഭൂതി, അന്യരോടുള്ള കാരുണ്യം, രോഗികളെയും അവശരെയും ശുശ്രൂഷക്കല്‍.... ഇങ്ങനെ പലവിധത്തിലുള്ള ഉത്തരങ്ങള്‍ ലഭിച്ചു. ഈ പറഞ്ഞതൊക്കെയും ഒരു തരത്തില്‍ ശരിതന്നെ. പക്ഷെ ഈശ്വരനു മുന്നില്‍ ഒരുവന്‍ സ്വയം തന്നെത്തന്നെ സമര്‍പ്പിക്കുന്നതല്ലേ ഏറ്റവും ശ്രേഷ്ഠതരം? സ്വജീവിതം ഈശ്വരനുമാത്രമായി സമര്‍പ്പിക്കുകയെന്നു പറഞ്ഞാല്‍ ഉടനെ സന്യസിക്കാനാണോ പുറപ്പാട് എന്നു ചോദിക്കുന്നവരാണ് അധികംപേരും. ഈ സമൂഹത്തിലെ ഒരു സാധാരണപൗരനെപ്പോലെ എന്തു തൊഴിലെടുത്തും ജീവിച്ച് ഒരാള്‍ക്ക് ഒരു സന്യാസി തന്റെ ജീവിതകാലംകൊണ്ട്് നേടുന്ന ആത്മീയലാഭങ്ങള്‍ കൈവരിക്കാനാകുമെന്നതാണ് സത്യം. അതിനുള്ള മാര്‍ഗ്ഗത്തെപ്പറ്റിയാണ് ആലോചിക്കേണ്ടതും ജീവിതത്തിലേക്ക് പകര്‍ത്തേണ്ടതും.

ദൈവത്തെ ശരണം പ്രാപിക്കുന്നവന്‍ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നു, അവന്‍ അത്യുന്നതങ്ങളിലേക്ക് ഉയര്‍ന്നുപറക്കുന്നു, ഒരിക്കലും തളരാതെയെന്നോണം അവനെ ഈശ്വരന്‍ കാത്തുരക്ഷിക്കുന്നു എന്ന്്് മഹാനായ പ്രവാചകന്‍ അരുളുന്നു. ദൈവത്തിന്റെ കരുതലിന് പാത്രമാവുകയാണ് പ്രധാനം. അതു വളരെ ലളിതമായ സംഗതിയാണുതാനും. പ്രാക്ടീസുകൊണ്ട്്് എളുപ്പം നേടിയെടുക്കാനാകുന്നത് എന്നൊക്കെ ആളുകള്‍ പറയുന്നതിനേക്കാള്‍ അതീവലളിതം. വീടും ആരാധനാലയവും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ആദ്യം വേണ്ടത്. ആരാധനാലയത്തിനു സമീപം ചെന്ന്്് പാര്‍പ്പുറപ്പിക്കണമെന്നല്ല ഈ പറയുന്നതിനര്‍ത്ഥം. വീട് ആരാധാനാലയം തന്നെയാകണമെന്നാണ്. പൂജയും ഭജനയും മന്ത്രവും അകത്തുകൊ്ണ്ടുവരണമെന്നല്ല, ഒരാരാധനാലയത്തിന്റെ പരിശുദ്ധിയും നൈര്‍മല്യവും വീടിനകത്തേക്ക് കൊണ്ടുവരണമെന്നാണ്. വീട് പരിശുദ്ധമാകുമ്പോള്‍ വീട്ടുകാരുടെ മനസ്സും നിര്‍മ്മലമാകുന്ന സയന്‍സ് ആണിത്. അച്ഛനോ അമ്മയ്‌ക്കോ അല്ല കുട്ടികള്‍ക്കാണ് അതിന്റെ ഗുണഫലങ്ങള്‍ ഏറെയും. ശാസ്ത്രജ്ഞരും, ചിന്തകരും, ആത്മീയപുരുഷന്മാരും, കായികതാരങ്ങളുമൊക്കെ അവിടെയാണല്ലോ വന്നുപിറക്കുന്നത്.

കുട്ടികളില്‍ ശരിയായ ആത്മബോധവും മൂല്യബോധവും ചെറുപ്രായത്തില്‍ത്തന്നെ വളര്‍ത്തിയെടുക്കണം. അതിന് മാതാപിതാക്കള്‍ അറിവുള്ളവരാവുകയാണ് വേണ്ടത്. ഉന്നതവിദ്യാഭ്യാസമോ പേരിനൊപ്പം വലിയവലിയ ബിരുദങ്ങളോ നേടിയതുകൊണ്ടു മാത്രം അറിവുള്ളവരായി മാറുമോ? അറിവ് എന്നത് പ്രാപഞ്ചികസത്ത, ആത്മസത്ത എന്നിവയെ വിവേച്ചറയല്‍ കൂടിയാണ്
തിരക്കേറിയ ഇന്നത്തെ ജീവിതചുറ്റുപാടുകളിലും മത്സരാധിഷ്ഠിതജീവിതക്രമത്തിലും മൂല്യങ്ങള്‍ പുലര്‍ത്തി ജീവിക്കാന്‍ സ്ഥിരബുദ്ധിയുള്ള ആര്‍ക്കെങ്കിലും തുനിയുമോയെന്നു ചിന്തിക്കാം. പക്ഷെ കാര്യങ്ങള്‍ എത്ര അപകടകരമായ നിലയിലേക്കാണ് വളര്‍ന്നെത്തുന്നതെന്നു ആലോചിച്ചിട്ടുണ്ടോ? മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുവേണ്ടിയും തൊഴിലിനുവേണ്്ടിയും കുട്ടികള്‍ പരസ്പരം മത്സരമാണ്.ഈ മത്സരം വളര്‍ത്തുന്നതാകട്ടെ മാതാപിതാക്കളും. മത്സരത്തെപ്പറ്റിയുള്ള കഥകള്‍ മാത്രമാണ് മാതാപിതാക്കള്‍ക്ക് കുട്ടികളോടു പറയാനുള്ളൂ. എല്ലായിടത്തും ഒന്നാമതായി എത്തണം. ഒന്നാമനാവാന്‍ ശ്രമിച്ച കുട്ടി രണ്ടാമനോ മൂന്നാമനോ ആയിപ്പോയാല്‍ ആ അവസ്ഥയെ അവനെങ്ങനെ നേരിടും; അനുഭവിക്കുന്ന സമ്മര്‍ദ്ദമെത്രയാകും? 'മക്കളുടെ നല്ല ഭാവിക്കായി' എങ്ങനെയും പണമുണ്ടാക്കാനുള്ള വ്യഗ്രതയില്‍ കൈക്കൂലിയെന്നോ കൊള്ളപ്പലിശയെന്നോ വ്യത്യാസമില്ലാതെ ധനം സമ്പാദിച്ചുകൂട്ടുന്ന രക്ഷിതാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ദരിദ്രനാരായണന്‍മാരാണ്.
പണമുണ്ടാക്കുന്നത് മോശം കാര്യമൊന്നുമല്ല. പക്ഷെ മക്കള്‍ക്ക് ഈ ജീവിതകാലത്തിനിടയില്‍ അല്‍പ്പമെങ്കിലും ധാര്‍മ്മികബോധം പകരാനായില്ലെങ്കില്‍ തങ്ങളുടെ ജീവിതത്തില്‍ വന്നുഭവിക്കാവുന്ന നിരര്‍ത്ഥകതയെക്കുറിച്ച് മാതാപിതാക്കള്‍ ഒരു നിമിഷമെങ്കിലും ചിന്തിക്കണം. യോഗയും ധ്യാനവും മനോനിയന്ത്രണവുമൊക്കെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും ഒരല്‍പ്പം ധാര്‍മ്മികചിന്ത വിലയ്ക്കു വാങ്ങാമെന്നു കരുതിയാലും തെറ്റി. എവിടെയും കിട്ടാനില്ലാത്തതും എന്നാല്‍ തന്റെയുള്ളില്‍ത്തന്നെയുളളതുമായ ഒരു ചരക്കാണ് ഇത്. മനുഷ്യര്‍ ദേവന്മരെപ്പോലെയായിരുന്ന ഒരു കാലത്തെപ്പറ്റി ഹൈന്ദവപുരാണത്തില്‍ പറയുന്നുണ്ട്്്.

തുടക്കത്തിലേ പറഞ്ഞ ഒറ്റപ്പെടലിന്റെയും അക്രമവാസനകളുടേയും ലോകത്തില്‍ നിന്നും സമൂഹത്തെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ വീടുകളില്‍ നിന്നുതന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തില്‍ ധര്‍മ്മവും വിശുദ്ധിയും പുലര്‍ത്തണം. ഒരാള്‍ തന്റെ ചിന്തയിലും ജീവിതരീതിയിലും പെരുമാറ്റത്തിലുമെല്ലാം ബോധപൂര്‍വ്വമായ പരിവര്‍ത്തനം നടത്തുമ്പോള്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതുകാണാം. ഈശ്വരനിലേക്കുള്ള അന്വേഷണം അവിടെനിന്നും ആരംഭിക്കുന്നു. സമുന്നതമായ ആദ്ധ്യാത്മികബോധത്തിലൂന്നിയ കുടുംബജീവിത്തില്‍ സമാധാനവും അനുരജ്ഞനവും സന്തുഷ്ടിയും പ്രതിഫലിക്കും.

ജീവിതപരാജയവും നിരാശയും വാര്‍ദ്ധക്യവും മൂലം ചെന്നെത്തേണ്ട മേഖലയല്ല ആത്മീയത. ഈ അത്ഭുതപ്രപഞ്ചത്തെയും അതിലെ സകലചരാചരങ്ങളെയും ഭൗതികപ്രതിഭാസങ്ങളെയുമൊക്കെ സൃഷ്ടിച്ച ദൈവത്തിനുവേണ്ടിയുള്ള സ്വയംസമര്‍പ്പണമാണ് ജനനം മുതല്‍ മരണം വരെയുള്ള ജീവിതകാലം. പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങളുടെയും ആരാധനാരീതികളുടേയും ശുദ്ധവായു കയറാത്ത മതില്‍ക്കെട്ടുകള്‍ ഇല്ലാതാകട്ടെ. തങ്ങളുടെ തന്നെ പരിമിതികളുടെ വേലിക്കെട്ടുകളും തകരട്ടെ. മനസ്സുകള്‍ വിശാലമായ ജാലകങ്ങളാകട്ടെ. വെളിച്ചവും കാറ്റും ശുദ്ധവായുവും അവിടേക്ക് യഥേഷ്ടം കയറിവരട്ടെ!

(സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി)

Monday, August 8, 2011

മഹാരാജാസ്, നിന്റെ ഹൃദയപാളികളില്‍ ദിവസങ്ങളുടെ ചിത്രങ്ങള്‍ക്ക് ഓര്‍മ്മയുടെ കലുഷവിരലുകളാല്‍ ഞാനേതു വര്‍ണ്ണം നിറയ്്ക്കും?


കുതിച്ചോടുന്ന ഒരു തീവണ്ടിമുറിയാണ് മനസ്സ്. പിന്നിലാക്കപ്പെടുന്ന ഓരോ നിമിഷത്തിലും ഒരോ യാത്രഗീതിയുണ്ട്. യാത്രക്കാരാ..ഓ..യാത്രക്കാരാ.. നിങ്ങള്‍ കടന്നുപോവുകയാണോ? പൊയ്‌പ്പോയ വസന്തത്തിന്റെ പൂക്കാലങ്ങളും പെയ്തുതീര്‍ന്ന ചാറ്റല്‍മഴയുടെ കന്യാതുള്ളികളും, പറഞ്ഞുതീരാതെ സന്ധ്യ വന്നു മുടക്കിയ കിനാക്കളത്രയും തോളെല്ലുകളില്‍ കൊളുത്തി നിങ്ങള്‍ യാത്ര തുടങ്ങുന്നുവെന്നോ? കാല്‍മടമ്പില്‍ ചുംബിച്ചപ്പോള്‍ പാദസരങ്ങള്‍ കിലുക്കി അവള്‍ കാതില്‍ പറഞ്ഞതത്രയും മറന്ന് ഈ മഞ്ഞച്ച ചുവരുകളില്‍ ഒരു വാക്കുപോലുമെഴുതാതെ, നൂറ്റാണ്ടറുതിയുടെ ഈ ഇരുമ്പുവാതിലില്‍ മുഖമൊന്നമര്‍ത്താതെ നിങ്ങള്‍ യാത്രയാവുകയാണോ?

മഹാരാജാസ്, നിന്റെ ഹൃദയപാളികളില്‍ ദിവസങ്ങളുടെ ചിത്രങ്ങള്‍ക്ക് ഓര്‍മ്മയുടെ കലുഷവിരലുകളാല്‍ ഞാനേതു വര്‍ണ്ണം നിറയ്്ക്കും?

നമുക്കൊരിക്കലും ഇവിടെനിന്ന് യാത്ര പറയാനാവില്ല. വഴിതെറ്റി വന്നവരാരേയും നമ്മളിവിടെ കാണുന്നില്ല. തുറക്കപ്പെടുവാനായി നമുക്കുമുന്നില്‍ ഇനി വാതായനങ്ങളുമില്ല. ഈ ഭൂമിയുടെ നാലതിരുകളില്‍ ആകാശത്തോളം, പാതാളത്തോളം കുന്തമുനകള്‍ കാവല്‍നിര്‍ത്തി നമുക്കു പരസ്പരം നമ്മളിലേക്കുള്ള പാലങ്ങള്‍ തീര്‍ക്കാം. കരയുന്ന ഒരു മനുഷ്യന്റെ മേഘപ്രാര്‍ത്ഥന നെഞ്ചിലേറ്റുവാങ്ങി പരസ്പരം കൈകള്‍ വിരിച്ചുനിന്ന് നമുക്കു നെഞ്ചകത്തൊരു തീമരം സൂക്ഷിച്ചുവയ്ക്കാം.

സന്ധ്യയായാല്‍ മഹാരാജാസിനു മുകളില്‍ നക്ഷത്രങ്ങള്‍ പിറക്കും. സെന്‍ട്രല്‍ സര്‍ക്കിളില്‍ നിലാവുപടരും. സമരമരച്ചുവട്ടിലെ കല്ലുകളിലൊന്നില്‍ മുമ്പെന്നോ കടന്നുപോയ ഒരു പെണ്‍കുട്ടി കൊളുത്തിവച്ച മെഴുകുതിരിയുരുകാന്‍ തുടങ്ങും. സ്വാതന്ത്ര്യപ്രതിമയുടെ കണ്ണുകളപ്പോള്‍ കത്തിജ്വലിക്കും. ഇരച്ചെത്തുന്ന തണുത്ത കടല്‍ക്കാറ്റിനൊപ്പം മഹാരാജാസിലെ വന്‍മരച്ചില്ലകളില്‍ നക്ഷത്രക്കണ്ണുകളുള്ള പക്ഷികള്‍ ചേക്കേറാന്‍ തുടങ്ങും. ഹിസ്റ്ററിയെയും ഇംഗ്ലീഷിനെയും ബന്ധിപ്പിക്കുന്ന പാലത്തിലിരുന്ന് വെള്ളരിപ്രാവുകള്‍ നൃത്തംവച്ചു തുടങ്ങും. മാര്‍ക്വേസിന്റെ കഥയിലെപ്പോലെ മലയാളം ബ്‌ളോക്കിന്റെ കറുപ്പുപടര്‍ന്ന ഇടനാഴികളില്‍നിന്നും മഞ്ഞപ്പറവകള്‍ പറന്നുയരും.

രാത്രികളെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? ഈ രാത്രികളില്‍ ആര്‍ക്കാണ് ഭ്രാന്തു പിടിക്കാത്തത്?

ഇവിടെനിന്നും നോക്കിയാല്‍ ആകാശച്ചെരുവില്‍ നമുക്കു ലോകത്തിന്റെ മറുചീള് കാണാം. സൗഹൃദങ്ങളില്‍നിന്നും ഒരുനിമിഷം ഒറ്റപ്പെട്ടുനിന്ന് മഞ്ജിത് സെന്നിന്റെയോ, ദേബരതിയുടെയോ പാട്ടുകള്‍കേട്ട് നമുക്കുനമ്മുടെ മനസ്സുകളിലെ ഗൃഹാതുരത്വം ഒരുനിമിഷം ഭൂകമ്പത്തിലാഴ്ത്താം.

നാല്‍പ്പതിന്റെ ബള്‍ബെരിയുന്ന ഹോസ്്റ്റല്‍ മുറിയില്‍ ചെ ചുവക്കുംചുവരില്‍ എട്ടുകാലിത്തടവില്‍ കാഫ്കയും നെരൂദയും അലറിവിളിക്കുമ്പോള്‍ മഹാരാജാസിന്റെ മണ്ണിലൂടെ പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെടുംപോലെ വിതുമ്പിനടക്കുന്ന ഒരുവന്റെ ശരീരത്തില്‍ കുറ്റിച്ചെടികള്‍ മുളപൊട്ടുകയാണ്. അവയുടെ മുള്ളുകളും വേരുകളും എന്റെ മാംസത്തെ കാര്‍ന്നുതിന്നുന്നു. എന്റെ രക്തത്തെ ആര്‍ത്തിയോടെ പാനംചെയ്യുന്നു. മുള്ളുവള്ളികള്‍ ചുറ്റിവരിഞ്ഞ് എന്റെ കണ്ണുകള്‍കുത്തിപ്പൊട്ടിക്കുന്നു. എന്റെ ശരീരം കാണക്കാണെ ഇടമുറ്റിയ ഒരു കുറ്റിച്ചെടിപ്പടര്‍പ്പായി മാറിക്കൊണ്ടിരിക്കുന്നു. അവിശ്വസനീയമായൊരു പ്രണയാവേശത്തോടെ ഞാന്‍ ഈ ചില്ലുവാതായനങ്ങള്‍ക്കിടയിലൂടെ താഴേക്കു പതിക്കുന്നു.

ജീവിതത്തിന്റെ തിരിച്ചറിയപ്പെടാത്ത ഒരു കടലിന്റെ പച്ചപ്പരപ്പില്‍ കല്ലെറിഞ്ഞുരസിച്ച്, ഓളങ്ങളില്‍ കളിവഞ്ചിയൊരുക്കി, മുഷിഞ്ഞ നോട്ടുപുസ്തകങ്ങളില്‍ നരച്ച ചിത്രങ്ങള്‍ വരച്ച് , ബഞ്ചുകള്‍ക്കിരുപുറമിരുന്ന് കൈനോക്കി ഭാവിപറഞ്ഞ് ഓരോ നിരത്തിലും ഓരോ മതില്‍ക്കോട്ടകളുയര്‍ത്തി നടന്നുനീങ്ങുന്നവരേ, വാക്കുകള്‍ തളര്‍ന്ന് മൗനത്തിലേക്കിഴഞ്ഞിറങ്ങുമ്പോള്‍, പകലുകളില്‍ സമാധാനം വരണ്ടുപോകുമ്പോള്‍ വരിക- വന്യത പെരുമ്പറയാര്‍ക്കുന്ന നഗരത്തിനുള്ളില്‍ നിന്നെ സ്‌നേഹിച്ചുകൊണ്ട്, നിന്നെ മാത്രം കാത്തുകൊണ്ട് ഒരു പിരിയന്‍ ഗോവണിയുടെ പടവുകള്‍ ദൃഢമാകുന്നു.